അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി -ഒ. അബ്‌ദുല്ല
മഹാന്‍മാരായ പ്രവാചകന്മാരുടെ ബോഡി വേസ്റ്റ്- ശരീരവിസര്‍ജ്യം- പരിശുദ്ധമോ അതോ മറ്റേതൊരു മനുഷ്യന്റേതും പോലെ ദൂരെ കളയേണ്ട മാലിന്യമോ? സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി തിരുമേനിയുടേത് എന്നു പറഞ്ഞു കാന്തപുരം എ.പി വിഭാഗം സുന്നികള്‍ കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കുന്ന തലമുടി(?) കഴുകിയ വെള്ളം പവിത്രമായി കരുതി കുപ്പികളിലും കന്നാസുകളിലുമാക്കി ആളുകള്‍ കൊണ്ടുപോവുന്നതു നേരില്‍ക്കണ്ടപ്പോഴാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഈ ആധുനികയുഗത്തില്‍ ലഭിച്ചുവരുന്ന സ്വീകാര്യതയില്‍ അമ്പരപ്പു തോന്നിയത്. മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വല്‍ തന്നെ ഈ രോമദര്‍ശനത്തിനു തിരഞ്ഞെടുത്തത് തികച്ചും ബോധപൂര്‍വമാണ്. മകരസംക്രാന്തിനാളില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന വൈദ്യുതി ബോര്‍ഡും സഹകരിച്ചു കര്‍പ്പൂരം കത്തിച്ചുണ്ടാക്കുന്ന പ്രകാശത്തെ ദിവ്യവെളിച്ചമായി ചിത്രീകരിച്ച് ഒരുവശത്തു പാവപ്പെട്ട ഹിന്ദുവിശ്വാസികളെ ഭീകരമായി ചൂഷണം ചെയ്യുമ്പോള്‍, എവിടെനിന്നോ കൊണ്ടുവന്ന ഒരു തലനാര്(?) വെള്ളത്തിലിട്ടു മുക്കി മുസ്ലിംവിശ്വാസികളെക്കൊണ്ടുതന്നെ കുടിപ്പിച്ചു മറ്റൊരു കൂട്ടര്‍ തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അന്ധവിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു. രണ്ടിലുമടങ്ങിയ മഠയത്തരം പകല്‍പോലെ പ്രകടമാണെങ്കിലും തിരഞ്ഞെടുപ്പും വോട്ടുബാങ്കും മുമ്പില്‍ക്കണ്ട് എതിര്‍ശബ്ദം പുറപ്പെടുവിക്കാതിരിക്കാന്‍ ഓരോരുത്തരും പരമാവധി കരുതലെടുക്കുന്നു.
102 പേര്‍ ചവിട്ടിയരയ്ക്കപ്പെടുകയും ഹൈക്കോടതി ഗത്യന്തരമില്ലാതെ ഇടപെടുകയും ചെയ്തപ്പോഴാണ് ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തുകൊണ്ടുവരാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങിയത്. കാരന്തൂര്‍ മര്‍കസിനു മുമ്പില്‍ നിശ്ചിതദിവസം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആളുകള്‍ അറിഞ്ഞുതുടങ്ങുകയും തുര്‍ക്കിയിലേതുപോലെ വിശുദ്ധകേശപ്രദര്‍ശനത്തോടനുബന്ധിച്ചു തലമുടി ഉറൂസും മറ്റും വര്‍ഷാവര്‍ഷം അരങ്ങേറുകയും ചെയ്യുമ്പോള്‍, ഗതാഗതക്കുരുക്കിനു ശക്തികൂടി അപകടം സംഭവിക്കുമ്പോള്‍ ഒരുപക്ഷേ, ഇക്കാര്യത്തിലും ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കുമായിരിക്കും. അതുവരെ വിശ്വാസികള്‍ രോമവെള്ളം കുടിച്ചു വയര്‍ വീര്‍പ്പിക്കട്ടെ.
പച്ചമലയാളത്തില്‍ തലമുടി എന്നോ തലനാര് എന്നോ ശിരോരോമമെന്നോ പറയുന്നതിനു പകരം 'ശഅ്റെ മുബാറക്' എന്നാണു മര്‍കസുകാര്‍ തങ്ങളുടെ കൈവശമുള്ള മുടിനാരിനെ പരിചയപ്പെടുത്തിക്കണ്ടത്. അറബിഭാഷയിലുള്ള 'ശഅ്റി'നെ ഉര്‍ദു സ്റൈലില്‍ മുബാറക്കിലേക്കു ചേര്‍ത്തു മുടിയെ രണ്ട് അന്യഭാഷകള്‍ക്കിടയില്‍ ഒളിപ്പിച്ചതിന്റെ ഗുട്ടന്‍സ് സഖാഫി പണ്ഡിറ്റുകള്‍ വിശദീകരിക്കുമായിരിക്കും. തിരുനബിയുടെ തിരുകേശം എന്നോ കശ്മീരികളെപ്പോലെ വിശുദ്ധമുടി എന്നര്‍ഥത്തില്‍ ഹസ്രത്ത് ബാല്‍ എന്നോ പറയാതെ, മുടിയെ ശഅ്റെ മുബാറക്കാക്കിയതു തൊട്ട് ആരംഭിക്കുന്നു ഇത്തരം കാര്യങ്ങളിലുള്ള നിഗൂഢതകള്‍. ഇരിക്കട്ടെ, കാരന്തൂരിലുണ്െടന്നു പറയുന്ന രോമം 1500 വര്‍ഷത്തിനപ്പുറം ജീവിച്ച മുഹമ്മദ് നബിയുടേതു തന്നെയാണ് എന്നു കൃത്യമായി തെളിഞ്ഞാല്‍പ്പോലും പ്രവാചകകേശത്തെ ബഹുമാനിക്കാനും അതു കാലങ്ങളിലൂടെ സൂക്ഷിച്ച് അതു കഴുകിയ വെള്ളം പാനം ചെയ്യാനും വിശ്വാസി ആജ്ഞാപിക്കപ്പെട്ടിട്ടുണ്േടാ എന്നത് ആഴത്തില്‍ പരിശോധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, അതിനു മുമ്പ് കൈയിലിരിപ്പ് തിരുമേനിയുടേതാണെന്നു തെളിയേണ്ടതുണ്ട്. പ്രവാചകശരീരത്തിലെ അല്‍പ്പം രോമങ്ങള്‍ തുര്‍ക്കിയിലെ ടോപ് കാപിയിലും കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദിലുമുള്ളതായി വിശ്വസിക്കപ്പെടുന്നു എന്നതു വാസ്തവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദിന്റെ മുന്‍വശം, വിശുദ്ധകേശം ആ പള്ളിയില്‍ എങ്ങനെ വന്നു എന്നതിനെക്കുറിച്ച രേഖ എഴുതിവച്ചത് ഈ ലേഖകന്‍ വളരെ സമയമെടുത്തു ചേര്‍ത്തുവായിച്ചുനോക്കിയിട്ടുണ്ട്. നബിതിരുമേനിയുടേത് എന്ന് ഉറപ്പിച്ചുപറയാവുന്നവിധം തലമുടികൈമാറ്റത്തിന്റെ പരമ്പര- സനദ്- സമര്‍ഥിക്കുന്ന കാര്യത്തില്‍ പ്രസ്തുത രേഖ അപര്യാപ്തവും അപൂര്‍ണവുമാണ്.
നബി കരീം ഒരു കാര്യം പറഞ്ഞു, അല്ലെങ്കില്‍ ചെയ്തു എന്നു കണിശമായി പറയാന്‍ അംഗീകൃതമായ, എല്ലാവര്‍ക്കുമറിയാവുന്ന ചില മാനദണ്ഡങ്ങളുണ്ട്. നബിയുടെ പേരക്കുട്ടി ഹുസയ്ന്റെ കൈവശമുണ്ടായിരുന്ന തിരുമേനിയുടെ തിരുകേശം ഹുസയ്ന്റെ സന്താനപരമ്പരകളില്‍പ്പെട്ട മദീനയിലെ സയ്യിദ് ഹാമിദിന്റെ പക്കലെത്തിയെന്നും അദ്ദേഹമത് അശ്ഹരി എന്നു പേരായ ഇന്ത്യന്‍ കച്ചവടക്കാരനു വിറ്റുവെന്നും പറയുമ്പോള്‍ അത് ഒരു ആഖ്യാനമേ ആവുന്നുള്ളൂ. ആര്‍ക്കും അത്തരം ചരിത്രം നിര്‍മിച്ചു പറയാം. തലമുടി വിശ്വാസത്തിന്റെയും മതപരമായ അനുഷ്ഠാനത്തിന്റെയും ഭാഗമാവുമ്പോള്‍ സ്വീകാര്യയോഗ്യമായ ഒരു ഹദീസിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്ഠയും കണിശതകളും മുടിയുടെ ഉദ്ഭവത്തിലും അതിന്റെ കൈമാറ്റക്കാര്യത്തിലും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. ഹസ്രത്ത് ബാല്‍ മസ്ജിദിലെ വിശുദ്ധകേശത്തിന്റെ തുടര്‍ന്നുള്ള ചരിത്രം നല്ലൊരു വായനാവിനോദമാണ്. ഈ തലമുടിയെക്കുറിച്ചു മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസീബ് അറിഞ്ഞു. ചക്രവര്‍ത്തി തലമുടി നബിതിരുമേനിയുടേതു തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ വിവിധതരത്തിലുള്ള പരിശോധനകള്‍ നടത്തി (തലമുടി നബിതിരുമേനിയുടേതാണ് എന്നതിനു വിശ്വസനീയമായ രേഖകളും തെളിവുകളുമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു രാസപരിശോധന ആവശ്യമായി വരുമായിരുന്നില്ല!). തന്റെ മുമ്പില്‍ ഹാജരാക്കിയ തലമുടിയില്‍ തേന്‍ പുരട്ടുകയായിരുന്നു രാജാവ് ആദ്യമായി ചെയ്തത്. തിരുനബിയുടേതാണു തലമുടിയെങ്കില്‍ തേന്‍ പുരട്ടിയാലും അതില്‍ ഈച്ച വന്നിരിക്കില്ല. പ്രതീക്ഷിച്ചപോലെ തന്നെ ഔറംഗസീബിന്റെ ലാബിലെ തേന്‍ പുരട്ടിയ തലമുടിയിലും ഒരൊറ്റ ഈച്ചയും വന്നിരുന്നില്ല (ഇതിന്റെ മറ്റൊരു അര്‍ഥം, മുഹമ്മദ് നബിയുടെ ശരീരത്തില്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരീച്ചയും വന്നിരുന്നിട്ടില്ല എന്നുകൂടിയാണ്!).
എ പി ഉസ്താദിനോട് ഒരു കാര്യം ഉണര്‍ത്തട്ടെ. പരസ്പരം തലതല്ലിക്കീറാന്‍ ഇഷ്ടംപോലെ വിഷയങ്ങള്‍ വേറെയിരിക്കുന്നു എന്നിരിക്കെ, ദയവായി ഈ സമുദായത്തെ, എവിടെനിന്നോ കടത്തിക്കൊണ്ടുവന്ന തലനാര് മുക്കിയ വെള്ളം കുടിപ്പിച്ചു പരസ്പരം ഒരു പുതിയ തമ്മില്‍ത്തല്ലിനു കളമൊരുക്കേണ്ട.
തേജസ് ഓണ്‍ലൈന്‍.
മറുപടി .as received
ആദ്യമായി ഇസ്ലാമിന്റെ ആധികാരിക പ്രമാണമായ സഹീഹുല്‍ ബുഖാരി, മുസ്‌ലിം ഇവയിലെ 4 ഹദീസുകള്‍ കുറിക്കുന്നു,
ഇതില്‍ നിന്ന് നബി (സ) യുടെ സഹാബത് അവിടുത്തെ തിരുകേശത്തിനും അവയിട്ട വെള്ളത്തിനും, വസ്ത്രത്തിനും അവ മുക്കിയ വെള്ളത്തിനും മറ്റും നല്‍കിയ ആദരവും അതൊക്കെ ഉപയോഗിച്ച് പുണ്ണ്യം , ബറകത്തു നേടിയെടുക്കാന്‍ കാണിച്ച ആവേശവും ബോദ്യപ്പെടും... അത് കഴിഞ്ഞു വിചാരണ....
1- ഉസ്‌മാനുബ്‌നു അബ്ദുല്ലാഹ് പറയുന്നു : എന്റെ കുടുംബം ഒരു പാത്രം വെള്ളവുമായി നബിയുടെ (സ) ഭാര്യയായിരുന്ന ഉമ്മു സലമയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. മഹതിയുടെ അടുക്കല്‍ നബിയുടെ (സ) മുടി സൂക്ഷിച്ച വെള്ളിയാലുള്ള പാത്രം ഉണ്ട്. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റൊ ബാധിച്ചാല്‍ ജനങ്ങള്‍ മഹതിയിലേക്ക് ആളയക്കാറുണ്ട്. (സ്വഹീഹുല്‍ ബുഖാരി ഹദീസ് നമ്പര്‍: 5761)
2- ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു وفي "صحيح مسلم " عن أسماء بنت أبي بكر قالت : ( هذه جبة رسول الله صلى الله عليه وسلم ، فأخرجت جبة طيالسة كسروانية لها لبنة ديباج . وفرجاها مكفوفان [ ص: 135 ] بالديباج ، فقالت : هذه كانت عند عائشة حتى قبضت ، فلما قبضت قبضتها ، وكان النبي صلى الله عليه وسلم يلبسها ، فنحن نغسلها للمرضى يستشفى بها
"ഒരു വസ്ത്രം കാണിച്ചുകൊണ്ട് അബൂബകര്‍ സിദ്ധീഖ് (റ) ന്റെ മകള്‍ അസ്മ ബീവി പറയുന്നു ഇത് നബി തിരുമേനി (സ) ധരിച്ചിരുന്ന ജുബ്ബയായിരുന്നു അവിടുത്തെ വഫാതിനു ശേഷം ഇത് ആയിഷ ബീവി സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണശേഷം എനിക്ക് ലഭിക്കുകയും ചെയ്തു, ആര്‍ക്കെങ്കിലും വല്ല രോഗവും വന്നാല്‍ ഞങ്ങള്‍ ഈ ജുബ്ബ കഴുകി ആവെള്ളം രോഗികളുടെ രോഗ ശമനത്തിനായി നല്‍കാറുണ്ട്" (മുസ്ലിം14/43)
ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു "സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു" (ശറഹ് മുസ്ലിം14/44)
3- ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു " أن رسول الله - صلى الله عليه وسلم - أمر الحلاق فحلق رأسه ، ودفع إلى أبي طلحة الشق الأيمن ، ثم حلق الشق الآخر فأمره أن يقسمه بين الناس " .
ഹജ്ജു കഴിഞ്ഞു നബി(സ) തങ്ങള്‍ തന്റെ തലമുടി വടിച്ചു സഹാബി അബൂ തല്‍ഹാ(റ) നെ വിളിച്ചു വലതുഭാകതെ മുടി അദ്ദേഹത്തിന് നല്‍കുകയും ഇടതുഭാഗത്തെ മുടി നല്‍കി ജനങ്ങള്‍ക് വീതിച്ചു നല്‍കാനും കല്‍പ്പിച്ചു (ബുഖാരി)
ഷെയ്ഖ് ഖസ്രജിക്ക് എവിടുന്നാ നബി തങ്ങളുടെ മുടി എന്ന് ചോദിക്കുന്നവരോട് നബി തങ്ങള്‍ ജനങ്ങള്‍ക് നല്‍കിയത് ഖസ്രരജ് ഗോത്രം പരമ്പരാഗതമായി കയ്മാറി വന്നത്... എന്ത് പറയുന്നു?
4- ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു عَنْ أَنَسٍ ، قَالَ : " رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْحَلَّاقُ يَحْلِقُهُ وَقَدْ أَطَافَ بِهِ أَصْحَابُهُ مَا يُرِيدُونَ أَنْ تَقَعَ شَعْرَةٌ إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് മുകളില്‍ കൊടുത്തത്. നബി തിരുമേനി (സ) തങ്ങളുടെ പരിശുദ്ധമായ മുടി കളയുമ്പോള്‍ സഹാബികള്‍ ഒന്ന് പോലും നിലത്തു വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല, ഓരോ മുടി വീഴുമ്പോഴും കൈകള്‍ നീട്ടി കാത്തിരിക്കുകയാണ് സ്വഹാബികള്‍ ചെയ്തത്. (സഹീഹ് മുസ്ലിം.)
എനി ചോദിക്കട്ടെ.. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു
والسابقون الاولون من المهاجرين والانصار والذين اتبعوهم بإحسان رضي الله عنهم ورضوا عنه (തൌബ 100)
മുഹാജിറുകളും അന്‍സാറുകളും അടങ്ങുന്ന സഹാബിമാരായ മുന്‍ഗാമികളും അവരെ (അന്ത്യനാള്‍ വരെ) പിന്തുടരുന്നവരും അള്ളാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൊട്ടു സംത്രപ്താരായിരിക്കുന്നു ..(തൌബ 100)
നബി തങ്ങള്‍ പറഞ്ഞു :-
لا تسبوا أصحابي لا تسبوا أصحابي فوالذي نفسي بيده لو أن أحدكم أنفق مثل أحد ذهبا ما أدرك مد أحدهم ولا نصيفه "നിങ്ങള്‍ എന്റെ സഹാബതിനെ ചീത്തപരയരുത് ഉഹ്ദ് മലയോളം വരുന്ന സോര്‍ണം നിങ്ങള്‍ ചിലവഴിചാലും അവര്‍ ഒരു പിടി ചിവഴിച്ചതിന് തുല്യമാവില്ല"
നബി തങ്ങള്‍ പറഞ്ഞു " أصحابي كالنجوم بأيهم اقتديتم اهتديتم"
എന്‍റെ സഹാബിമാര്‍ നക്ഷത്ര തുല്യരാണ് അവരില്‍ ആരെ നിങ്ങള്‍ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗ സിദ്ധരാണ്.ഞങ്ങള്‍ തിരു കേശം കൊണ്ടും മറ്റും പുണ്ണ്യം ലഭിക്കാന്‍ മത്സരിച്ച സഹാബതിനെ പിന്തുടരുന്നു അതിനു പരിശുദ്ധ ഖുര്‍ആനും നബിതങ്ങളും പൂര്‍ണ പിന്തുണയും നല്‍കുന്നു...
തല്‍കാലം താങ്കള്‍ക്കും മറ്റു പുത്തന്‍ വാദികള്‍ക്കും രണ്ടില്‍ ഒരു വഴി തിരഞ്ഞെടുക്കാം ഒന്നുകില്‍ മുത്ത് നബി(സ) തങ്ങള്‍കും അവിടുത്തെ തിരുശേഷിപ്പുകള്‍ക്കും ഉള്ള പുണ്ണ്യവും മഹത്വവും ഒക്കെ അംഗീകരിച്ചു ഇസ്‌ലാമില്‍ തുടരുക, അല്ലങ്കില്‍ മറ്റൊരു മതം ഉണ്ടാക്കുക പക്ഷെ ആ മതത്തിനു മേലില്‍ ഖുറാനും തിരു സുന്നത്തും തെളിവ് പറഞ്ഞു പോകരുത്....
ഇനി നിങ്ങളുടെ പ്രധാനമുടന്തന്‍ ന്യായങ്ങള്‍
1 :-സ്വന്തം ചിത്രം പോലും വരച്ചു വെക്കുന്നത് തടഞ്ഞ പ്രവാചകന്‍ ഭയപ്പെട്ടത് വ്യക്തിപൂജയിലേക്ക് തന്റെ സമുദായം ചെന്നെത്തുമോ എന്നതായിരുന്നു. ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല.
ഇങ്ങനെയൊക്കെചെയ്ത പ്രവാചകന്‍,
തന്റെ തിരു ശേഷിപ്പുകള്‍ സഹാബതിനു നല്‍കി അവ വെള്ളതിലിട്ടും മറ്റും പുണ്യം കരസ്ഥമാക്കാന്‍ അനുവതിച്ചനടപടി തെറ്റാണോ???
എന്തു കൊണ്ട് നബി അത് തടഞ്ഞില്ല??? ഇതിനൊക്കെ സഹാബതിനു വഴിവെച്ചു കൊടുത്തത് നബിയല്ലേ??? എവിടെ പുത്തന്‍ വാദികള്‍? എവിടെ മുജാഹിദ്, ജമാഅത് പുരോഹിതന്‍മാരും അണികളും....
നിങ്ങള്‍ കൊടുക്കുന്ന പ്രാധാന്യമല്ല ഇസ്ലാമിന് വേണ്ടത്.... ഇസ്‌ലാമും അത് നബി തങ്ങളില്‍ നിന്ന് പഠിച്ച സഹാബതും കാണിച്ച മാത്രകകളും പ്രാധാന്യവും അംഗീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഇസ്‌ലാമില്‍ തുടരാം അല്ലങ്കില്‍ വേറെ പണിനോക്കിപോകാം...
മുടന്തന്‍ ന്യായങ്ങള്‍ 2 :-
മുഹമ്മദു നബി(സ)യുടെ കാലശേഷം ഉമര്‍(റ) ഖലീഫ ആയിരുന്നപ്പോള്‍ ഒരു മരം മുറിച്ചു മാറ്റിയിരുന്നു,ആ മരത്തിന്‍റെ കീഴില്‍ ഇരുന്നു നബി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു,അത് മൂലം ആ മരത്തിനരികെ എത്തുമ്പോള്‍ വിശ്വാസികളില്‍ ചില മാറ്റങ്ങള്‍ പ്രകടമായിരുന്നു,ഇത് കാണാനിടയായ ഉമര്‍ (റ)വിശ്വാസികള്‍ വിഗ്രഹാരാധന ,ബഹുദൈവാരാരധാന എന്നിവയിലേക്ക് തിരിയും എന്ന് കരുതിയിട്ടാണ് അത് മുറിച്ചു മാറ്റിയത്. ശരിയായ പ്രഭോധനവുമായിട്ടാണ് കാന്തപുരം മുസലിയാര്‍ ഇറങ്ങിയിട്ടുള്ളത് എങ്കില്‍ ആ തിരുകേശം നശിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവണം.
സത്യത്തിനു വേണ്ടി ശബ്ദിക്കുന്ന ഉമര്‍(റ) എന്ത് കൊണ്ട് തിരുകേശം കൊണ്ട്, അവയിട്ട വെള്ളം കൊണ്ട്, വസ്ത്രം കൊണ്ട് പുണ്ണ്യം കരസ്ഥമാക്കാന്‍ ശ്രമിച്ച സഹാബ്തിനെ തടഞ്ഞില്ല.... ഇതിനൊക്കെ വഴിവെച്ചു തന്റെ ശേഷിപ്പ് വിതരണം ചെയ്യുന്ന നബി(സ) തങ്ങളെ ഉമര്‍(റ) ചോദ്യം ചെയ്തില്ല.....ഇസ്ലാമില്‍ ഇത്തരം അന്തവിശ്വാസം , അനാചാരം ഉള്ളത് കൊണ്ട് തവ്ഹീദിന്റെ, കണ്ട കൊടാലികളായ മുജാഹിദ്, ജമാഅത് പുരോഹിതന്മാരും അനുയായികളും എനി എന്ത് ചെയ്യാനാ പരിപാടി???
വേഗം വേറെ ഒരു 'ദീനെ ഇലാഹി' ഉണ്ടാക്കിക്കോ..... അതിനു വേറെ ഒരു ഖുര്‍ആനും, വേറെ ഒരു പ്രവാചകന്‍... നിങ്ങളൊക്കെ ആ പ്രവാചകന്റെ അനുയായികളും... സഭാഷ്.. ഇത് എല്ലാ ചലപി സെന്റെറുകളിലെക്കും , ഇഫ്സാദി സെന്റെറുകളിലെക്കും ഹിറാ മടയിലെക്കും ഫോര്‍വെട് ചെയ്യുക....
മുടന്തന്‍ ന്യായങ്ങള്‍ 3 :-
എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്?നബി തങ്ങളുടെ എല്ലാ ശേഷിപ്പും ഉറങ്ങുന്ന, നബി തങ്ങള്‍ തന്നെ ഉറങ്ങുന്ന മക്കയിലും മദീനയിലും തിരുകെശത്തിനു പ്രത്യക കേന്ദ്രം തുടങ്ങേണ്ടആവിശ്യമെന്താ??? പുണ്ണ്യം നേടാന്‍ നബി തങ്ങള്‍ തന്നെയുണ്ടല്ലോ!!!!
കണ്ടിട്ടില്ലേ...ഇപ്പോയുള്ള നബിദിനാഘോഷം എന്ന അനാചാരം കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ് യദാര്‍ത്ഥ മുസ്ലീംകള്‍ ....
ശരിക്കും കപട വിശാസികള്‍ യദാര്‍ത്ഥ മുസ്ലികളെ കൊണ്ട് പൊറുതി മുട്ടാനിരിക്കുന്നെ ഉള്ളൂ, പള്ളി വരട്ടെ...

അടുത്ത പരീക്ഷണം തലമുടി കത്തിക്കലായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ തലമുടി പ്രവാചകന്റേതാകയാല്‍ അതു കത്താന്‍ കൂട്ടാക്കിയില്ല. സൂര്യപ്രകാശത്തില്‍ വച്ചു. മുടിക്ക് നിഴലുണ്േടാ എന്നു പരിശോധിക്കലായിരുന്നു അടുത്ത ഘട്ടം. അതിലും മുടി വിജയിച്ചു. തിരുകേശത്തിനു നിഴലില്ല. അതോടെ ഉറപ്പായി, തലനാര് മുഹമ്മദ് നബിയുടേതുതന്നെ. കാന്തപുരം ഗ്രൂപ്പിന്റെ പക്കലുള്ള തലമുടി പരീക്ഷണാര്‍ഥം ഒന്നു കത്തിച്ചുനോക്കാന്‍ ഈയുള്ളവന്‍ ഒരിക്കലും പറയില്ല; അഥവാ, അതു കത്തിപ്പോയാല്‍! ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാനം, പോരിശയാക്കപ്പെട്ട മര്‍കസിലെ തലമുടി പ്രവാചകന്റേതാണ് എന്നുവന്നാല്‍ തന്നെയും പ്രവാചകന്മാരുടെ മുടിയോ നഖമോ എടുത്തു സൂക്ഷിക്കാനും അതു നിക്ഷേപിച്ച പാനീയം ആണ്ടിലൊന്നോ രണ്േടാ തവണ പുറത്തെടുത്തു കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്േടാ എന്നതാണ്. നബിതിരുമേനി ഹജ്ജ്കര്‍മത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യവെ അദ്ദേഹത്തിന്റെ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അതു മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകന്‍ അരുളിയതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു നേരാണ്. നബിതിരുമേനിയുടെ മലമോ മൂത്രമോ രക്തമോ നജസല്ലെന്നു പറഞ്ഞവരെ അറബി-ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അത്തരം വരികള്‍ കാണുമ്പോള്‍ ചാടിക്കടന്നുപോവലാണ് ഞങ്ങളെപ്പോലുള്ളവരുടെ പതിവ്. അശുദ്ധമല്ലെങ്കില്‍ പിന്നെ അവ രണ്ടും നിര്‍വഹിച്ച നബി ശൌച്യം ചെയ്യുകയോ ശരീരഭാഗം കഴുകുകയോ ചെയ്യേണ്ടതുണ്ടായിരുന്നില്ല എന്നാണര്‍ഥം. അതേയവസരം നബി ശൌച്യം ചെയ്തതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കുളിച്ചു ശരീരശുദ്ധി വീന്ടെടുത്തതിനും നിരവധി തെളിവുകളുണ്ട്. അതിന്റെ വ്യവസ്ഥകളാവട്ടെ, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറെയുണ്ടുതാനും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൂലോകത്തെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി പ്രവാചകനാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ ആവാത്തപക്ഷം വിശ്വാസം പൂര്‍ണമാവുകയില്ല. എന്നാല്‍, പ്രവാചകനെ അതിമാനുഷനാക്കി അദ്ദേഹത്തെ പരിഹാസ്യനാക്കലല്ല പ്രവാചകസ്നേഹം. 'മുഹമ്മദ് നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്നു പറയുന്നത് നബിതിരുമേനിക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ആണ്. അപ്പോഴേ അദ്ദേഹത്തിനു വെളിപ്പെട്ട ദിവ്യവചനങ്ങള്‍ക്ക് അമാനുഷികത കൈവരൂ. ഒരു സാധാരണ മനുഷ്യനായിട്ടും പ്രതിസന്ധികള്‍ക്കു മുമ്പില്‍ അദ്ദേഹം പര്‍വതം കണക്കെ ഉറച്ചുനിന്നു; കഠിനതരങ്ങളായ പീഡനങ്ങളെ പൂപോലെ നേരിട്ടു; ഭൂമിയോളം ക്ഷമിച്ചു; ജനഹൃദയങ്ങളെ തലമുറ വ്യത്യാസമില്ലാതെ കീഴടക്കി. അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങിയും ഉണര്‍ന്നുമാണ് ഇത്രയും സംഘടിപ്പിച്ചത്. മനുഷ്യസഹജമായ ബലങ്ങളും ദുര്‍ബലതകളുമില്ലെങ്കില്‍ ഈ പറയുന്നതിലൊക്കെ എന്തര്‍ഥമാണുള്ളത്? പ്രവാചകസ്നേഹമെന്നത് തിരുമേനിയുടെ മുടിയോടോ നഖത്തോടോ ഉള്ള സ്നേഹമല്ല. അതായിരുന്നുവെങ്കില്‍ 23 വര്‍ഷത്തെ അദ്ദേഹത്തിന്റെ ശരീരമാലിന്യങ്ങള്‍ എടുത്തു സൂക്ഷിക്കാത്ത പൂര്‍വികതലമുറകള്‍ മനുഷ്യരാശിയോടു വന്‍ പാതകമാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് എളുപ്പം മോക്ഷം ലഭിക്കുമായിരുന്ന ചില മാധ്യമങ്ങളാണല്ലോ അവരുടെ അശ്രദ്ധ കാരണം നഷ്ടപ്പെട്ടുപോയത്.എ പി ഉസ്താദിനോട് ഒരു കാര്യം ഉണര്‍ത്തട്ടെ. പരസ്പരം തലതല്ലിക്കീറാന്‍ ഇഷ്ടംപോലെ വിഷയങ്ങള്‍ വേറെയിരിക്കുന്നു എന്നിരിക്കെ, ദയവായി ഈ സമുദായത്തെ, എവിടെനിന്നോ കടത്തിക്കൊണ്ടുവന്ന തലനാര് മുക്കിയ വെള്ളം കുടിപ്പിച്ചു പരസ്പരം ഒരു പുതിയ തമ്മില്‍ത്തല്ലിനു കളമൊരുക്കേണ്ട.