Tuesday, September 11, 2012

എന്തുകൊണ്ട് എമര്‍ജിങ് കേരള - മുഖ്യമന്ത്രി


*എമര്‍ജിങ് കേരള-ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി*

''നീണ്ട ഇരുപതുവര്‍ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് കുടുംബത്തോടൊപ്പം താമസിക്കാനായത് വെറും രണ്ടര വര്‍ഷം. അടുത്ത തലമുറയെ ഈ ദുര്‍ഗതിയില്‍ നിന്നു രക്ഷിക്കുമോ?'' പ്രവാസി സംഗമത്തില്‍ പങ്കെടുത്ത എന്നോടായിരുന്നു ചോദ്യം. ''ഒറ്റപ്പുത്രനാണ്. പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന എനിക്ക് കേരളത്തില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ?'' ഇത്തരം നൂറായിരം ചോദ്യങ്ങളാണ് നമുക്കു ചുറ്റും ഉയരുന്നത്.

കേരളത്തിന് സാധ്യതകളൊന്നും ഇല്ലായിരുന്നെങ്കില്‍ അതുപറഞ്ഞ് തടിതപ്പാമായിരുന്നു. എന്നാല്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങളും അനുകൂല സാഹചര്യങ്ങളും ഇത്രമാത്രമുള്ള മറ്റൊരു സ്ഥലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ഇവിടെ ഒന്നും സംഭവിക്കുന്നില്ല. കേരളത്തില്‍ ഒരു പദ്ധതിവന്നിട്ട് എത്രനാളായി? വിവാദങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. വിവാദം ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഓടിമാറുന്നു. അല്ലെങ്കില്‍ വിവാദം ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നു.

എമര്‍ജിങ് കേരളയോടനുബന്ധിച്ചും വിവാദങ്ങള്‍ ഉറഞ്ഞുതുള്ളി. കരിക്കുവില്പന മുതല്‍ നിശാനൃത്തശാല വരെ അതില്‍ ഇടംപിടിച്ചു. വി.വി.ഐ.പി.കള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഒരിടത്തും ഒരിക്കലും വഴിയോരത്ത് കരിക്കുവില്ക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് എസ്.പി.ജി.യുടെ നിര്‍ദേശപ്രകാരം കൊച്ചി വഴിയോരത്ത് ഏതാനും ദിവസത്തേക്ക് വഴിയോര കരിക്കുവില്പന നിരോധിച്ചു. അതും എമര്‍ജിങ് കേരളയുമായി ബന്ധപ്പെടുത്തി. ഇങ്ങനെയാണ് ഓരോരോ വിവാദങ്ങള്‍.

എമര്‍ജിങ് കേരളയെക്കുറിച്ച് ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചവരുണ്ട്. കൃത്യമായ മറുപടി നല്കാന്‍ സര്‍ക്കാറിനു ബാധ്യതയുമുണ്ട്. ഒരിഞ്ചുഭൂമി പോലും വില്ക്കില്ല. അനുയോജ്യമായ പദ്ധതിക്ക് അനിവാര്യമെങ്കില്‍ ഭൂമി പാട്ടത്തിനു നല്കും. അതും വ്യവസ്ഥകള്‍ക്കു വിധേയമായി. പരിസ്ഥിതിക്കു കോട്ടംതട്ടുന്ന പദ്ധതി ഏറ്റെടുക്കില്ല. എല്ലാ പദ്ധതിയുടെയും തുടക്കം മുതല്‍ വെബ്‌സൈറ്റിലുണ്ടാകും. പദ്ധതികള്‍ക്ക് പച്ചക്കൊടി കാട്ടാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡും പരിസ്ഥിതി ആഘാതപഠനവും ഉണ്ടാകും... ഇങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചപ്പോള്‍ അവര്‍ എമര്‍ജിങ് കേരളയെ സ്വാഗതം ചെയ്തു.

എന്നിട്ടും എമര്‍ജിങ് കേരള പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. മുഖത്തോടുമുഖം നോക്കി സംസാരിച്ചാല്‍ തീരുന്ന സംശയങ്ങളേ ഉള്ളൂ. പക്ഷേ, എമര്‍ജിങ് കേരളയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുപാട് അട്ടിമറികള്‍ കണ്ട നാടാണ് നമ്മുടേത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സംഗമം നടക്കുന്നത്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബുദ്ധിജീവികള്‍, സി.ഇ.ഒ.കള്‍, ഉന്നതഉദ്യോഗസ്ഥര്‍, രാജ്യത്തെ പ്രമുഖ വാണിജ്യ വ്യവസായ ഐ.ടി. സംഘടനകള്‍ തുടങ്ങിയവരെല്ലാം മാസങ്ങള്‍നീണ്ട കഠിനയത്‌നത്തിന്റെ ഫലമായി കൊച്ചിയിലേക്ക് വരികയാണ്. എമര്‍ജിങ് കേരള റദ്ദാക്കിയിരുന്നെങ്കില്‍ ലോകത്തിനുമുന്നില്‍ കേരളം തലകുമ്പിട്ടുനിന്നേനെ.

ജിമ്മിന്റെ തുടര്‍ച്ച

2003-ല്‍ ആഗോള നിക്ഷേപകസംഗമം (ജിം) നടത്തിയിട്ട് കേരളം എന്തുനേടി എന്ന ചോദ്യവുമായാണ് മറ്റു ചിലര്‍ എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപകരെ സംഘടിപ്പിക്കാനുള്ള ശ്രമം അന്ന് നടത്തിയത്. 2005 അടിസ്ഥാന വര്‍ഷമാക്കി 2009-ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും. (http: / / www.wds.worldbank.org). കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഗുജറാത്തും കര്‍ണാടകയുമൊക്കെ നിക്ഷേപകസംഗമങ്ങള്‍ നടത്തി വലിയ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ട് സിറ്റിപോലും ജിമ്മിന്റെ ഉത്പന്നമാണ്. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം മുതലാക്കിയില്ല.

ജിമ്മിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള. എന്നാല്‍, പതിവു ബിസിനസ്സ് മീറ്റില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരണാപത്രം ഒപ്പിടലോ കരാര്‍ വെക്കലോ ഉണ്ടാകില്ല. മാറുന്ന കേരളത്തെ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. കേരളത്തിലെ അവസരങ്ങളും സാധ്യതകളും ഷോകേസ് ചെയ്യുക. കേരളത്തിന്റെ ആവശ്യങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണ് ലക്ഷ്യം. ആര്‍ക്കാണിതിനെ കണ്ണടച്ച് എതിര്‍ക്കാനാകുക?

മുന്‍ഗണനാ മേഖലകള്‍

കൃഷി, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം എന്നിവ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് കൃഷിയെ ആദായകരമാക്കാനുള്ള വഴി. ശ്രീലങ്കയ്ക്ക് നൂറോളം നാളികേരോത്പന്നങ്ങളുണ്ട്. പുതിയ ജല വൈദ്യുതനിലയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടുന്നില്ല. വായുമലിനീകരണം മൂലം താപനിലയം അഭിലഷണീയമല്ല. സൗരോര്‍ജം, കാറ്റാടി വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണ് നമ്മുടെ മുമ്പിലുള്ള ബദല്‍മാര്‍ഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനത്തിന് ശരിയായ മാതൃക കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവ മൂന്നിലും വലിയ തോതിലുള്ള മുതല്‍മുടക്ക് ആവശ്യമാണ്.

അതേസമയം, സംസ്ഥാനത്തെ കരുത്തുള്ള മേഖലകളായ തീരദേശ ഗതാഗതം, ഉള്‍നാടന്‍ ജല ഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐ.ടി., വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 23 മേഖലകള്‍ കേരളം കണ്ടെത്തിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന പങ്കാളിത്തം

ലോകമെമ്പാടും സാമ്പത്തികമാന്ദ്യം തുടരുകയും സംരംഭകരുടെ ആത്മവിശ്വാസം താഴ്ന്നനിലയില്‍ ആയിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍പ്പോലും എമര്‍ജിങ് കേരളയ്ക്ക് ലഭിച്ച വരവേല്പ് അതിശയിപ്പിക്കുന്നതാണ്. 52 രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 2500 പ്രതിനിധികള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ പത്തിലധികം കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും 16 ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, പോളണ്ട്, തുര്‍ക്കി, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നുമുള്ള അംബാസഡര്‍മാര്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയിലെത്തും. കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും 45 വീതവും ചൈനയില്‍ നിന്ന് 23- ഉം ഡെലിഗേറ്റുകളെത്തും. ലോകത്തെ പതിനാറും രാജ്യത്തെ പത്തൊന്‍പതും പ്രമുഖ കമ്പനികളുടെ മേധാവികളുണ്ട്. പ്രമുഖ വാണിജ്യ, വ്യാപാര, ഐ.ടി. സംഘടനകളെത്തുന്നു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകള്‍ മികച്ച പ്രതികരണം ഉണ്ടാക്കി. തിരക്കേറിയപ്പോള്‍ എമര്‍ജിങ് കേരളയുടെ രജിസ്‌ട്രേഷന്‍ നേരത്തേത്തന്നെ നിര്‍ത്തലാക്കേണ്ടി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തലകള്‍ ഒന്നിച്ചുകൂടുമ്പോള്‍ കേരളത്തിന് പ്രയോജനം ചെയ്യുന്ന പലതും ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമര്‍ജിങ് കേരളയുടെ രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൂന്നാം ദിവസം കൊച്ചിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. സുതാര്യമായ പദ്ധതികള്‍ക്ക് നടപടിക്രമം പാലിച്ച് 90 ദിവസത്തിനുള്ളില്‍ അനുമതി നല്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും ചേരുന്ന തുടര്‍ പ്രക്രിയയായിരിക്കും എമര്‍ജിങ് കേരള.

കൂട്ടായ്മയാണ് ശക്തി

വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന പരിപാടിയാണിത്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികളും നാടിന് ആവശ്യമുള്ള പദ്ധതികളുമായി മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയുള്ളൂ. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ആരുമായും തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏതു സംശയവും ദൂരീകരിക്കാം. വിവാദമല്ല, കൂട്ടായ്മയാണ് നമുക്ക് വേണ്ടത്. എല്ലാവരും ചേരുമ്പോഴാണ് സമൂഹത്തിന്റെ ശക്തി. പലരും പലവഴി പോകുമ്പോള്‍ ആ ശക്തിയാണ് ചോരുന്നത്.

ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി നമുക്ക് എമര്‍ജിങ് കേരളയെ വരവേല്ക്കാം. ഭൂമി വില്ക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും സുതാര്യമായും മാത്രമേ പദ്ധതികളുമായി മുന്നോട്ടുപോകുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുനല്കുന്നു. ഇതുവരെ പിന്നോട്ട് ഓടിയതുകൊണ്ടാണ് നമ്മുടെ പത്തുശതമാനം ആളുകള്‍ നാടിനു പുറത്തുകഴിയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായത്. സാമ്പത്തികവളര്‍ച്ച മുരടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടന്തുന്നത്. പുറത്തുപോയവര്‍ തിരിച്ചുവരികയും ഇവിടെയുള്ളവര്‍ ഇനി പുറത്തുപോയി അലയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.

ഇപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നമുക്ക് മറുപടിയില്ല. കൂടുതല്‍ തീക്ഷ്ണമായ ചോദ്യങ്ങളോടെ പുതിയ തലമുറ രംഗത്തുവരികയാണ്. എത്രനാള്‍ നമുക്കവരെ കണ്ടില്ലെന്നു നടിക്കാനാകും?

എന്തുകൊണ്ട് എമര്‍ജിങ് കേരള

എന്തുകൊണ്ട് എമര്‍ജിങ് കേരള - മുഖ്യമന്ത്രി എഴുതുന്നു
"നീണ്ട ഇരുപതു വര്‍ഷം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് കുടുംബത്തോടൊപ്പം താമസിക്കാനായത് വെറും രണ്ടര വര്‍ഷം. അടുത്ത തലമുറയെ ഈ ദുര്‍ഗതിയില്‍ നിന്നു രക്ഷിക്കുമോ?'' പ്രവാസി സംഗമത്തില്‍ പങ്കെടുത്ത എന്നോടായിരുന്നു ചോദ്യം. "ഒറ്റപ്പുത്രനാണ്. പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന എനിക്ക് കേരളത്തില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ?'' ഇത്തരം നൂറായിരം ചോദ്യങ്ങളാണ് നമുക്കു ചുറ്റും ഉയരുന്നത്. കേരളത്തിന് സാധ്യതകളൊന്നും ഇല്ലായിരുന്നെങ്കില്‍ അതു പറഞ്ഞ് തടിതപ്പാമായിരുന്നു. എന്നാല്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളും അനുകൂല സാഹചര്യങ്ങളും ഇത്രമാത്രമുള്ള മറ്റൊരു സ്ഥലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. കേരളത്തില്‍ ഒരു പദ്ധതി വന്നിട്ട് എത്രനാളായി?
വിവാദങ്ങള്‍ മാത്രമാണു സംഭവിക്കുന്നത്. വിവാദം ഉയരുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഓടിമാറുന്നു. അല്ലെങ്കില്‍ വിവാദം ഭയന്ന് ഒന്നുംചെയ്യാതിരിക്കുന്നു. എമര്‍ജിങ് കേരളയോട് അനുബന്ധിച്ചും വിവാദങ്ങള്‍ ഉറഞ്ഞുതുള്ളി. കരിക്കുവില്പന മുതല്‍ നിശാനൃത്തശാലവരെ അതില്‍ ഇടംപിടിച്ചു. വിവിഐപികള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ഒരിടത്തും, ഒരിക്കലും വഴിയോരത്ത് കരിക്കുവില്ക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി വരുന്നതിനോട് അനുബന്ധിച്ച് എസ്പിജിയുടെ നിര്‍ദേശ പ്രകാരം കൊച്ചി വഴിയോരത്ത് ഏതാനും ദിവസത്തേക്ക് വഴിയോര കരിക്കുവില്പന നിരോധിച്ചു. അതും എമര്‍ജിങ് കേരളയുമായി ബന്ധപ്പെടുത്തി. ഇങ്ങനെയാണ് ഓരോരോ വിവാദങ്ങള്‍.

എമര്‍ജിങ് കേരളയെക്കുറിച്ച് ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചവരുണ്ട്. കൃത്യമായ മറുപടി നല്കാന്‍ സര്‍ക്കാരിനു ബാധ്യതയുമുണ്ട്. ഒരിഞ്ചുഭൂമി പോലും വില്ക്കില്ല. അനുയോജ്യമായ പദ്ധതിക്ക് അനിവാര്യമെങ്കില്‍ ഭൂമി പാട്ടത്തിനു ന്ലകും. അതും വ്യവസ്ഥകള്‍ക്കു വിധേയമായി. പരിസ്ഥിതിക്കു കോട്ടം തട്ടുന്ന പദ്ധതി ഏറ്റെടുക്കില്ല. എല്ലാ പദ്ധതിയുടെയും തുടക്കം മുതല്‍ വെബ്സൈറ്റിലുണ്ടാകും. പദ്ധതികള്‍ക്കു പച്ചക്കൊടി കാട്ടാന്‍ ഇന്‍വെസ്റ്മെന്റ് ക്ളിയറന്‍സ് ബോര്‍ഡും പരിസ്ഥിതി ആഘാത പഠനവും ഉണ്ടാകും... ഇങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചപ്പോള്‍ അവര്‍ എമര്‍ജിങ് കേരളയെ സ്വാഗതം ചെയ്തു. എന്നിട്ടം എമര്‍ജിങ് കേരള പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണു ചെയ്തത്. മുഖത്തോടു മുഖം നോക്കി സംസാരിച്ചാല്‍ തീരുന്ന സംശങ്ങളേ ഉള്ളു. പക്ഷേ, എമര്‍ജിങ് കേരളയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുപാട് അട്ടിമറികള്‍ കണ്ട നാടാണു നമ്മുടേത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സംഗമം നടക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ബുദ്ധിജീവികള്‍, സിഇഒകള്‍, ഉന്നതഉദ്യോഗസ്ഥര്‍. രാജ്യത്തെ പ്രമുഖ വാണിജ്യവ്യവസായഐടി സംഘടനകള്‍ തുടങ്ങിയവരെല്ലാം മാസങ്ങള്‍ നീണ്ട കഠിനയത്നത്തിന്റെ ഫലമായി കൊച്ചിയിലേക്ക് വരുകയാണ്. എമര്‍ജിങ് കേരള റദ്ദാക്കിയിരുന്നെങ്കില്‍ ലോകത്തിനുമുന്നില്‍ കേരളം തലകുമ്പിട്ടുനിന്നേനെ
ജിമ്മിന്റെ തുടര്‍ച്ച
2003ല്‍ ആഗോള നിക്ഷേപ സംഗമം (ജിം) നടത്തിയിട്ട് കേരളം എന്തുനേടി എന്ന ചോദ്യവുമായാണു മറ്റു ചിലര്‍ എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിക്ഷേപകരെ സംഘടിപ്പിക്കാനുള്ള ശ്രമം അന്നു നടത്തിയത്. 2005 അടിസ്ഥാന വര്‍ഷമാക്കി 2009ല്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിക്ഷേപസൌഹൃദ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും. കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഗുജറാത്തും കര്‍ണാടകയുമൊക്കെ നിക്ഷേപസംഗമങ്ങള്‍ നടത്തി വലിയ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ടി സിറ്റിപോലും ജിമ്മിന്റെ ഉല്പന്നമാണ്. പിന്നീടു വന്ന ഇടതുസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം മുതലാക്കിയില്ല. ജിമ്മിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള. എന്നാല്‍ പതിവു ബിസിനസ് മീറ്റില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ധാരണാപത്രം ഒപ്പിടലോ കരാര്‍ വയ്ക്കലോ ഉണ്ടാകില്ല. മാറുന്ന കേരളത്തെ ലോകവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. കേരളത്തിലെ അവസരങ്ങളും സാധ്യതകളും ഷോകേസ് ചെയ്യുക. കേരളത്തിന്റെ ആവശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണു ലക്ഷ്യം. ആര്‍ക്കാണിതിനെ കണ്ണടച്ച് എതിര്‍ക്കാനാകുക?
മുന്‍ഗണനാ മേഖകലകള്‍
കൃഷി, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം എന്നിവ കേരളത്തിന്റെ അടിന്തരാവശ്യങ്ങളാണ്. മൂല്യവര്‍ധിത ഉലപ്ന്നങ്ങളാണ് കൃഷിയെ ആദായകരമാക്കാനുള്ള വഴി. ശ്രീലങ്കയ്ക്ക് നൂറോളം നാളികേരോല്പന്നങ്ങളുണ്ട്. പുതിയ ജലവൈദ്യുതനിലയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടുന്നില്ല. വായുമലിനീകരണം മൂലം താപനിലയം അഭിലഷണീയമല്ല. സൌരോര്‍ജം, കാറ്റാടി വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണു നമ്മുടെ മുമ്പിലുള്ള ബദല്‍മാര്‍ഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനത്തിനു ശരിയായ മാതൃക കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവ മൂന്നിലും വലിയ തോതിലുള്ള മുതല്‍ മുടക്ക് ആവശ്യമാണ്.
അതേസമയം, സംസ്ഥാനത്തിന് കരുത്തുള്ള മേഖലകളായ തീരദേശഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐടി, വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് 23 മേഖലകള്‍ കേരളം കണ്ടെത്തിയിട്ടുണ്ട്.
അതിശയിപ്പിക്കുന്ന പങ്കാളിത്തം
ലോകമെമ്പാടും സാമ്പത്തികമാന്ദ്യം തുടരുകുയം സംരഭകരുടെ ആത്മവിശ്വാസം താഴ്ന്നനിലയില്‍ ആയിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍പോലും എമേര്‍ജിംഗ് കേരളയ്ക്കു ലഭിച്ച വരവേല്പ് അതിശയിപ്പിക്കുന്നതാണ്. 52 രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 2500 പ്രതിനിധികള്‍. പ്രധാനമന്ത്രിയുള്‍പ്പെടെ പത്തിലധികം കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും, 16 ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, പോളണ്ട്, ടര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുമുള്ള അംബാസിഡര്‍മാര്‍, ബ്രിട്ടന്‍, ഓസ്ട്രേലിയ, ബ്രൂണെ, മൌറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയിലെത്തും. കാനഡയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും 45 വീതവും ചൈനയില്‍ നിന്നു 23 ഉം ഡെലിഗേറ്റുകളെത്തും. ലോകത്തെ പതിനാറും രാജ്യത്തെ പത്തൊന്‍പതും പ്രമുഖ കമ്പനികളുടെ മേധാവികളുണ്ട്. പ്രമുഖ വാണിജ്യ, വ്യാപാര, ഐടി സംഘടനകളെത്തുന്നു. ഡല്‍ഹി, മുംബൈ, ബംഗളരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകള്‍ മികച്ച പ്രതികരണം ഉണ്ടാക്കി. തിരക്കേറിയപ്പോള്‍ എമര്‍ജിങ് കേരളയുടെ രജിസ്ട്രേഷന്‍ നേരത്തെ തന്നെ നിര്‍ത്തലാക്കേണ്ടി വന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തലകള്‍ ഒന്നിച്ചുകൂടുമ്പോള്‍, കേരളത്തിനു പ്രയോജനം ചെയ്യുന്ന പലതും ഉയര്‍ന്നുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. എമര്‍ജിങ് കേരളയുടെ രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൂന്നാം ദിവസം കൊച്ചിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. സുതാര്യമായ പദ്ധതികള്‍ക്ക് നടപടിക്രമം പാലിച്ച് 90 ദിവസത്തിനുള്ളില്‍ അനുമതി നല്കാമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും ചേരുന്ന തുടര്‍ പ്രക്രിയയായിരിക്കും എമേര്‍ജിംഗ് കേരള.
കൂട്ടായ്മയാണു ശക്തി
വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന പരിപാടിയാണിത്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികളും നാടിന് ആവശ്യമുള്ള പദ്ധതികളുമായി മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയുള്ളു. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ആരുമായും തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഏതു സംശയവും ദൂരീകരിക്കാം. വിവാദമല്ല, കൂട്ടായ്മയാണു നമുക്കു വേണ്ടത്. എല്ലാവരും ചേരുമ്പോഴാണ് സമൂഹത്തിന്റെ ശക്തി. പലരും പലവഴി പോകുമ്പോള്‍ ആ ശക്തിയാണു ചോരുന്നത്. ഇന്നത്തെയും നാളത്തെയും കേരളത്തിനുവേണ്ടി നമുക്ക് എമേര്‍ജിംഗ് കേരളയെ വരവേല്ക്കാം. ഭൂമി വില്ക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും സുതാര്യമായും മാത്രമേ പദ്ധതികളുമായി മുന്നോട്ടുപോകുകയുള്ളുവെന്ന് ഞാന്‍ ഉറപ്പുനല്കുന്നു. ഇതുവരെ പിന്നോട്ട് ഓടിയതുകൊണ്ടാണ് നമ്മുടെ പത്തുശതമാനം ആളുകള്‍ നാടിനു പുറത്തുകഴിയുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായത്. സാമ്പത്തികവളര്‍ച്ച മുരടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടന്തുന്നത്. പുറത്തുപോയവര്‍ തിരിച്ചുവരുകയും ഇവിടെയുള്ളവര്‍ ഇനി പുറത്തുപോയി അലയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.
ഇപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു നമുക്കു മറുപടിയില്ല. കൂടുതല്‍ തീക്ഷ്ണമായ ചോദ്യങ്ങളോടെ പുതിയ തലമുറ രംഗത്തുവരുകയാണ്. എത്രനാള്‍ നമുക്കവരെ കണ്ടില്ലെന്നു നടിക്കാനാകും?

Thursday, July 5, 2012

റേഡിയോ ഏഷ്യയുടെ പാര്‍ട്ടി ദാസ്യം

(വ്യാജ വാര്‍ത്ത‍ സൃഷ്ടിക്കുന്ന വിധം)


ടി.പി വധക്കേസില്‍ മാധ്യമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു എന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചു -ഇന്നലെ (03-07/2012) ഒരു മണിക്കൂറോളം വിവാദ പര്‍വ്വം എന്ന ലൈവ് പ്രോഗ്രാമില്‍ ചര്‍ച്ച ചെയ്തു . കൂടെ അരിയാഹാരം കഴിക്കാത്ത കുറെ ബുജികളും .ടി.പി വധക്കേസില്‍ യഥാര്‍ത്ഥ വസ്തുതകളെല്ല പത്രത്തില്‍ വരുന്നതെന്ന് കോടതി നിരീക്ഷണം നടത്തി എന്ന കള്ളം പറഞ്ഞു ഇതര മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും .

Please go to the link
(വ്യാജ വാര്‍ത്ത‍ സൃഷ്ടിക്കുന്ന വിധം)

Tuesday, May 15, 2012

കൊലയും ഔട്‌സോഴ്‌സ് ചെയ്യാം

കുലവും കൊലയും (മാതൃഭൂമി ) 
ഇന്ദ്രന്‍ 





ഒഞ്ചിയത്തെ പഴയ സഖാവിനെ പച്ചയ്ക്ക് വെട്ടിനുറുക്കിക്കൊന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് പ്രവര്‍ത്തകരെപ്പോലും വിശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുജനത്തെ വിശ്വസിപ്പിക്കുന്നത് പിന്നെയല്ലേ. കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നത് നേര്. എന്നിട്ടാണ് പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നത്, എന്തിനാണ് പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കൊലയാളികളായി മുദ്രയടിക്കുന്നതെന്ന്.
ചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മുകാരാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യ വിശ്വസിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നാണ് പാര്‍ട്ടി ആസ്ഥാന ലേഖകന്‍ പാര്‍ട്ടിപത്രത്തിലെഴുതിയത്. അതെന്തേ അങ്ങനെ? പാര്‍ട്ടി വിട്ടുപോകുന്നവരെ പാര്‍ട്ടി ഇക്കാലംവരെ കൊന്നിട്ടില്ലെന്നും ഇനിയൊരിക്കലും കൊല്ലില്ലെന്നും ദുഷ്ടകോണ്‍ഗ്രസ്സുകാരും മറ്റുമാണ് അങ്ങനെ ചെയ്യാറുള്ളതെന്നുമല്ലേ കഴിഞ്ഞ വര്‍ഷംവരെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന ചന്ദ്രശേഖരനും ഭാര്യയും ഉറച്ചുവിശ്വസിക്കേണ്ടിയിരുന്നത്? അവരും അങ്ങനെ വിശ്വസിക്കുന്നില്ല, പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിക്കുന്നില്ല, പാര്‍ട്ടിയിലില്ലാത്തവരും വിശ്വസിക്കുന്നില്ല. ചില കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ടത് അറസ്റ്റിലായവരുടെ ചുമതലയാണ്, മറിച്ച് തെളിയിക്കപ്പെടുംവരെ. അതിന് കീചക-ഭീമ ന്യായം എന്നോ സാമാന്യബുദ്ധി എന്നോ വിളിക്കാം.

പാര്‍ട്ടി വിട്ടുപോയ ആരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നു, പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലലാണ് പരിപാടിയെങ്കില്‍ ഇവരൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നാണ് സഖാക്കള്‍ ചോദിക്കുന്ന വിലപ്പെട്ട ചോദ്യം. എം.വി. രാഘവന്‍ മുതല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍വരെയുള്ളവര്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ തെളിവാണ് എന്നും പാര്‍ട്ടിപത്രം അവകാശപ്പെട്ടിട്ടുണ്ട്. ശരിയാണ്. പാര്‍ട്ടി വിട്ടുപോകുന്ന എല്ലാവരെയൊന്നും പാര്‍ട്ടി കൊല്ലാറില്ല. കൊല്ലണമെന്ന് പാര്‍ട്ടിയിലാര്‍ക്കെങ്കിലും തോന്നുമ്പോള്‍ ഉടനെ ചെന്നങ്ങ് കൊല്ലുകയല്ല പാര്‍ട്ടി രീതി. പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലാന്‍ പുറപ്പെട്ടാല്‍പ്പിന്നെ അതിനേ നേരമുണ്ടാവൂ. ലാഭനഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടിയാണ് ആരെയും കൊല്ലുന്നതും കൊല്ലാതിരിക്കുന്നതും. ഏതു പാര്‍ട്ടിയും അങ്ങനെയാണ്. പേരും പ്രശസ്തിയുമുള്ളവരെ കൊല്ലുന്നത് പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കും, അത് നഷ്ടമാണ്. കൊലയുടെ ലാഭനഷ്ടങ്ങള്‍ അളന്നുതൂക്കിനോക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. കാശിന്റെ ലാഭം മാത്രമല്ല വോട്ടിന്റെ ലാഭവും നോക്കണം. എല്ലാവരുമൊന്നും കൊല്ലപ്പെടാന്‍ യോഗ്യരല്ല. ചിലരെ വാചകത്തില്‍ വധിച്ചാല്‍ മതിയാകും. മതം, ജാതി തുടങ്ങിയവയെല്ലാം നോക്കിയേ കൊല്ലാനാവൂ.
ചില്ലറ ചെലവൊന്നുമല്ല ഒരാളെ കൊല്ലാന്‍ വേണ്ടിവരുന്നത്. പണ്ടൊക്കെ സഖാക്കള്‍ കൊല ശ്രമദാനമായി ചെയ്തുതന്നിരുന്നതാണ്. കേസ് നടത്തിപ്പ് ചെലവും കുടുംബച്ചെലവും പാര്‍ട്ടി വഹിച്ചാല്‍ മതിയായിരുന്നു. കൊല കൂടിയതോടെ അതും വലിയ ചെലവായി മാറിയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൊലയാളി സംരക്ഷണ ബജറ്റ് കോടികള്‍ വരുമെന്നാണ് കേട്ടുകേള്‍വി. തങ്ങള്‍ സ്വയം ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പണി പുറത്താരെയെങ്കിലും ഏല്പിക്കുന്നത്. എങ്കില്‍ അങ്ങനെയേ ചെയ്യാവൂ എന്നതാണ് ആഗോളീകരണതത്ത്വം. അതിനെ ഔട്‌സോഴ്‌സിങ് എന്നുവിളിക്കും. എന്താണ് ഔട്‌സോഴ്‌സ് ചെയ്തുകൂടാത്തത്? കൊലയും ഔട്‌സോഴ്‌സ് ചെയ്യാം. ചുമരെഴുത്തുകൂടി അങ്ങനെയാണ് നിര്‍വഹിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്റെ തലം ഉയരുമ്പോഴാണ് അതിനെ ഇവന്റ് മാനേജ്‌മെന്റ് എന്നൊക്കെ വിളിക്കുന്നത്. ഗമയ്ക്ക് പറയുന്നുവെന്നേ ഉള്ളൂ. സംഗതി കരാറുകൊടുക്കല്‍ തന്നെ.

ക്വട്ടേഷന്‍കാര്‍ കാശും വാങ്ങി കടന്നുകളയുകയൊന്നുമില്ല കേട്ടോ. മര്യാദക്കാരാണ്. കൊല്ലുമെന്ന് മാത്രം. ക്വട്ടേഷന്‍ കൊടുത്തുകഴിഞ്ഞാല്‍ എപ്പോഴാണ് കൃത്യം നിര്‍വഹിക്കുക എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇങ്ങനെയൊരു കൊല നടത്താന്‍മാത്രം മണ്ടന്മാരുടെ പാര്‍ട്ടിയാണോ സി.പി.എം. എന്ന മറുചോദ്യം ഉയരുന്നത്. ക്വട്ടേഷന്‍കാരുടെ ബുദ്ധിമുട്ടും ആരുമോര്‍ക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, നിയമസഭാ സമ്മേളനം, പാര്‍ട്ടി സമ്മേളനം, പാര്‍ട്ടി കോണ്‍ഗ്രസ്, പിറവം, നെയ്യാറ്റിന്‍കര.... അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകുന്ന കാര്യം പറഞ്ഞതുപോലെയാണ് എപ്പോഴും. ഇതൊന്ന് ചെയ്തല്ലേ തീരൂ? പിന്നെ, നെയ്യാറ്റിന്‍കരയൊന്നും വലിയ സംഭവമല്ല കേട്ടോ. ഒരു മണ്ഡലത്തില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും വേറെ ചില വലിയ ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമാണ്. വേറൊരു പ്രശ്‌നം, അന്വേഷകരെ വഴിതെറ്റിക്കാന്‍ പാര്‍ട്ടിക്കാര്‍ കാട്ടുന്നത്ര ബുദ്ധിയൊന്നും ഇവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ എന്നതാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ കൊണ്ടുപോയ കാറിന് പിന്നില്‍ അറബി വാക്ക് ഒട്ടിച്ചുവെച്ചാല്‍ പോലീസ് പോയി എന്‍.ഡി.എഫുകാരെ പിടിക്കുമെന്നവര്‍ ധരിച്ചു! ക്വട്ടേഷന്‍കാര്‍ക്ക് അങ്ങനെയൊരു ലെവലിലേ ചിന്തിക്കാന്‍ പറ്റൂ.

അബ്ദുല്ലക്കുട്ടിമാരെയും സെല്‍വരാജന്‍മാരെയും അസാസിനേറ്റ് ചെയ്യേണ്ട കാര്യമില്ല. ക്യാരക്ടര്‍ അസാസിനേഷന്‍തന്നെ മതിയാകും. നരഹത്യ വേണ്ട, സ്വഭാവഹത്യ മതി എന്നര്‍ഥം. അപൂര്‍വമായ ഇനത്തില്‍ പെട്ടതാണ് ടി.പി.ചന്ദ്രശേഖരന്‍. പാര്‍ട്ടി വിട്ടുപോയിട്ടും പാര്‍ട്ടിയിലുള്ളവര്‍ക്ക് ആളെക്കുറിച്ചുള്ള മതിപ്പ് ഏറിവരുന്നത് അവഗണിക്കാവുന്ന സംഗതിയല്ല. ശക്തി കൂടിക്കൂടി വരികയും ചെയ്യുന്നു. വലിയ വടവൃക്ഷമാകും മുമ്പ് മുറിച്ചുകളയണം. നാലുദിവസം പത്രക്കാരും ചാനലുകാരും കുറച്ചലക്കും. പിന്നെയെല്ലാം കെട്ടടങ്ങും. നാളെ വേറെ ഒരുത്തന് ചന്ദ്രശേഖരന്റെ വഴി പിന്തുടരാന്‍ ധൈര്യം വരില്ല. കണക്ക് തിരിച്ചുംമറിച്ചും കൂട്ടിനോക്കിയതൊക്കെത്തന്നെ. പക്ഷേ, എവിടെയോ പിശകി. കച്ചവടം വന്‍നഷ്ടമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്.

******

കൊല പോലെ വലിയ ഒരു സന്ദേശമാണ് കുലം എന്ന പദപ്രയോഗവും. വെറുതെ നാവില്‍ വരുന്ന വാക്കല്ല അത്. കുലത്തിന് സാമൂഹികശാസ്ത്രപരമായ നിര്‍വചനമുണ്ട്. രാഷ്ട്രീയത്തില്‍ പക്ഷം തീരുമാനിക്കുന്നത് ചിന്തയുടെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ്. ചിന്തയിലും നിലപാടിലും വ്യത്യാസം വരുമ്പോള്‍ പാര്‍ട്ടി മാറാം. അതൊരു കുറ്റകൃത്യമല്ല. കുലത്തില്‍ സ്ഥിതി നേരേ മറിച്ചാണ്. കുലം വിട്ടുപോകാന്‍ ആര്‍ക്കും അവകാശമില്ല. കുലം വിട്ടുപോകുന്നത് കുലദ്രോഹമാണ്, മരണം അര്‍ഹിക്കുന്ന കുറ്റമാണ്. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് വിമര്‍ശിക്കുന്നതിനെ കുലംകുത്തലെന്ന് കുറ്റപ്പെടുത്തുമ്പോള്‍ സംഗതി അരാഷ്ട്രീയമാകുന്നു, ഗോത്ര സ്വഭാവമാകുന്നു, പ്രാകൃതമാകുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കുലംകുത്തിയായിരുന്ന ആള്‍ മരിച്ചാലും അതുതന്നെയാണ് എന്നുപറയുന്നതില്‍ ന്യായമുണ്ട്. മരണം കൊണ്ട് ആര്‍ക്കും ആ ബഹുമതി ഇല്ലാതാവുന്നില്ല. പക്ഷേ, ഇന്നത്തെ കുലംകുത്തിക്ക് നാളെ അതല്ലാതാവാം. ആര് കുലം കുത്തി എന്ന് തീരുമാനിക്കുന്നത് കുലശേഖരപ്പെരുമാളാണ്. പെരുമാള്‍ നില്‍ക്കുന്ന ഇടമാണ് കുലം. 1964-ല്‍ കമ്യൂണിസ്റ്റ് കുലത്തെ കുത്തിയാണ് സി.പി.എം. ജനിച്ചത് തന്നെ എന്ന് നാലാള്‍ കേള്‍ക്കേ പറയാനുള്ള ധിക്കാരം സി.പി.ഐ.ക്കാര്‍ ആര്‍ജിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എം. കുലപതികള്‍ അത് ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... ടെയ്ക് കേര്‍!