Saturday, January 30, 2010

തീവ്രവാദത്തിന്റെ നാള്‍വഴികള്‍- എം.എന്‍. കാരശ്ശേരി -മാതൃഭൂമി ദിനപത്രം

തീവ്രവാദത്തിന്റെ നാള്‍വഴികള്‍- എം.എന്‍. കാരശ്ശേരി -മാതൃഭൂമി ദിനപത്രം

http://www.mathrubhumi.com/story.php?id=63806
http://www.mathrubhumi.com/story.php?id=63812
http://www.mathrubhumi.com/story.php?id=63813

''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.

ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.

മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!


സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.



ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.


ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.

1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.


ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.

ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.

1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.

ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.

വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.

ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്​പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്​പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.

ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.

ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.


ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.

കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''

ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി. വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.

ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.

ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.

ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.

2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.

സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.

മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.

ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.

ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...

അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!

സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.

ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.

1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.

അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.

മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.

മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.

ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.

രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.

ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.

ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.

മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.

1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.

ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.

ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.

ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി. ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........

കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം! അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:
1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെയുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.

2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.
ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.

വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.

ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.


മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും  തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.

പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!

''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.

സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.

Thursday, January 28, 2010

കേരളവും തീവ്രവാദവും


ഏറെ നാള്‍ നമ്മുടെ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു തീവ്രവാദികള്‍ പിടിക്കപ്പെട്ടിരിക്കുന്നു. തടിയന്ടവിട നസീര്‍, സഫാസ് എന്നീ യുവാക്കള്‍ മേഘാലയയില്‍ അറസ്റ്റിലായി. തീര്‍ച്ചയായും ഇതൊരു നല്ല വാര്‍ത്തയാണ്. മുന്‍ മുന്‍മുഖ്യ മന്ത്രി നായനാരെ വധിക്കാന്‍ ഗൂഡാലോചന, കോഴിക്കോട് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ വിനോദ്, ആസാദ് കൊലക്കേസുകള്‍, റഹീം പൂകടശ്ശേരി വധശ്രമം അങ്ങിനെ നിരവധി കേസുകളിലാണ് നസീര്‍ ഉള്‍പെട്ടിട്ടുള്ളത്‌. കൂടാതെ തീവ്രവാദ ഗ്രൂപ്പുകളിലേക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും നസീറിനുണ്ടായിരുന്നുവത്രേ. കേട്ടിടത്തോളം ആള്‍ ചില്ലറക്കാരനല്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നസീര്‍ നടത്തിയത്. നസീറിന്‍റെ സംഘത്തില്‍ നൂറോളം പേര്‍. ഇതില്‍ ഇരുപതു പേര്‍ സായുധ പോരാളികള്‍. സംഘത്തില്‍ ഒട്ടേറെ മലയാളികള്‍. പാകിസ്ഥാന്‍ തീവ്രവാദി കേന്ദ്രത്തില്‍ പരിശീലനം ഇങ്ങിനെ പോകുന്നു വെളിപ്പെടുത്തലുകള്‍. അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത ഐഎസ്എസ് എന്ന കേരളത്തലെ ആദ്യത്തെ തീവ്രവാദി സംഘടനയില്‍ അംഗമായിരുന്ന നസീര്‍ പിന്നീട് ലഷ്കരിത്വൈബ എന്ന കൊടും ഭീകര സംഘടനയില്‍ ചേരുകയും കൊടിയ തീവ്ര വാദിയായിത്തീരുകുയും ചെയ്തു എന്ന് പറയപ്പെടുന്നു.

എന്തിനു വേണ്ടിയാണ്, ആര്‍ക് വേണ്ടിയാണ് കൊല്ലാനും ചാവാനും നടക്കുന്ന ഈ തൊഴില്‍ ഏറ്റെടുത്തത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ നസീറിനോ കൂട്ടുകാര്കോ പെട്ടെന്നൊരുത്തരം ഉണ്ടായെന്നു വരില്ല. ലകഷ്യ ബോധമോ വിദ്യാഭ്യാസമോ ചിന്താശേഷിയോ ഇല്ലാത്ത ഒരു പറ്റം യുവാക്കളെ രക്തം തിളപ്പിക്കുന്ന ആവേശ പ്രസംഗങ്ങള്‍ നടത്തി ബ്രെയിന്‍വാഷ് ചെയ്തു മനുഷ്യപ്പറ്റില്ലാത്ത ചെന്നായകളാകി ബോംബുകളുമായി സാധാരണക്കാരുടെ സ്വൈര ജീവിതത്തിലേകു തുറന്നു വിട്ടതാരാണ്. ഒരു സുപ്രഭാതത്തില്‍ “ഞാനും തീവ്രവാദിയാണെന്ന്” പറഞ്ഞു ഇവര്‍ നേരെ ലഷ്കരിത്വൈബയില്‍ പോയി ചേരുകയായിരുന്നോ ? . അങ്ങിനെ കയറിചെന്നാല്‍ അംഗത്വം നല്കുന്നവരാണോ ഭീകര സംഘടനകള്‍. തീര്‍ച്ചയായും അല്ല. ചിട്ടയായ പരിശീലനത്തിലൂടെ "വിശ്വസിക്കാവുന്ന" ഭീകരന്മാരാകി ഇവരെ വളര്‍ത്തിയവര്‍ ആരാണ്. അബ്ദുല്‍ നാസര്‍ മഅദനി ഐഎസ്എസ് പിരിച്ചു വിട്ടു പീഡീപീ ഉണ്ടാകി നല്ല പിള്ളയായി പിന്നീട് ഇടതു പക്ഷത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാകിയെങ്കിലും ഐഎസ്എസ് കൊളുത്തിവിട്ട തീപ്പൊരികള്‍ നസീറും കൂട്ടാളികളും അണയാതെ സൂക്ഷിച്ചു എന്ന് വേണം കരുതാന്‍. താന്‍ പഴയ ഐഎസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന നസീറിന്‍റെ വെളിപ്പെടുത്തല്‍ അതാണ്‌ സൂചിപ്പിക്കുന്നത്.

തീവ്രവാദികളായി ആരും ജനിക്കുന്നില്ല. എന്നാല്‍ ഒരുക്കല്‍ തീവ്രവാദി ഗ്രൂപുകളുടെ കെണിയില്‍ അകപ്പെട്ടു പോകുന്നവന്റെ സ്വാഭാവിക പരിണാമം മാത്രമാണ് നസീറിനും കൂട്ടാളികള്‍കും സംഭവിച്ചത് . ഒരിക്കല്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നീട് പിന്തിരിയാന്‍ ഇവര്‍ക്കാകില്ല. കാരണം തുടക്കം മുതല്‍ ഇവരോട് നിര്‍ദേഷിക്കപ്പെടുന്നതും ഇവര്‍ ചെയ്തു കൂട്ടുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. മുന്നോട്ടു നടന്നാലും പിന്തിരിഞ്ഞാലും ഇവരെ കാത്തിരിക്കുന്നത് വിലങ്ങുകളും ശിക്ഷാ നടപടികളും മാത്രമാണ്. തങ്ങളേക്കാള്‍ ദയനീയമാണ് തങ്ങളുടെ നേതാക്കന്മാരുടെ അവസ്ഥ എന്ന തിരിച്ചറിവില്‍ നിന്നാണ് തങ്ങള്‍ എത്തിപ്പെട്ട അരക്ഷിതാവസ്ഥയുടെ ആഴം മനസ്സിലാക്കുന്നതും കൂടുതല്‍ ഇരുണ്ട താവളങ്ങളിലേക് നീങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നതും. അത് കൊണ്ട് തന്നെയാവാം മാതൃസംഘടനകള്‍ പിരിച്ചു വിട്ടാല്‍പോലും പിന്തിരിയാന്‍ കൂട്ടാക്കാതെ കൂടുതല്‍ തീവ്ര സ്വഭാവമുള്ള മറ്റു സംഘടനകളിലേക് ഇവര്‍ ചേകേറുന്നത്.

നേതാക്കള്‍കു അണികള്‍കുമേലുള്ള നിയന്ത്രണം ക്രമേണ നഷ്ട്ടപ്പെടുകയും അണികള്‍ പിന്നീട് നേതാക്കളെക്കാള്‍ വലിയ ഭീകരന്മാരായിത്തീരുകയുമാണ് പതിവ്. ഐഎസ്എസ് പിരിച്ചു വിട്ടിട്ടു വര്‍ഷങ്ങള്‍ അനവധികഴിഞ്ഞെങ്കിലും ഇന്നും കേരളത്തില്‍ പിടിക്കപ്പെടുന്ന തീവ്രവാദികള്‍കു പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്നത് ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതൊരു പാഠമാണ്. ഇത്തിരി പബ്ലിസിറ്റിക്കോ നേതൃസ്ഥാനത്തിനു വേണ്ടിയോ സംഘടനകള്‍ പടച്ചുണ്ടാകി യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഓര്‍കേണ്ട പാഠം. പണത്തിന്റെയോ സ്വാധീനത്തിന്റെയോ മറവില്‍ ഇത്തിരി പരിക്കുകളോടെയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെട്ടാലും നിങ്ങള്‍ വഴിതെറ്റിച്ചു വിട്ടവര്‍ ഒരു ഭൂമറാങ്ങായി നിങ്ങളിലേക് തിരിച്ചു വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ സംഭവം.

ഏതാനും പേരെ പിടിച്ചത് കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാശ്മീര്‍ മുതല്‍ കേരളം വരെ നീളുന്ന കണ്ണികളൊന്നും ഇനി ബാകിയില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. കേരളത്തിലെ നിലവിലുള്ള എല്ലാ സംഘടനകളെയും സൂക്ഷ്മ നിരീക്ഷണം നടത്താനുള്ള സ്ഥിരം സംവിധാനം വേണം. തീവ്രവാദത്തിന്റെ താഴ്വേരുകള്‍ പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍നിന്നു അറുത്തു മാറ്റപ്പെടുന്നത് വരെ ഈ ജാഗ്രത തുടര്‍ന്നേ പറ്റൂ. പിടിക്കപ്പെട്ടവര്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇനിയും കേരളത്തിലെ യുവാക്കള്‍ കാശ്മീരില്‍ പോയി പിറന്ന നാടിനോ ജന്മം നല്‍കിയ മാതാ പിതാക്കള്കോ പോലും വേണ്ടാത്ത അനാഥ ശവങ്ങളായി ഒടുങ്ങാന്‍ അനുവദിച്ചു കൂടാ. “ജന്മ നാടിനെ ഒറ്റു കൊടുത്ത് രാജ്യ ദ്രോഹം ചെയ്യുന്നവന്‍ മകനായാലും ബാപ്പയായാലും ശിക്ഷിക്കപ്പെടണം” എന്ന് പറഞ്ഞ നസീറിന്‍റെ ബാപ്പയെപ്പോലുള്ളവര്‍ നമ്മുടെ കരുത്തും അവേശവുമാകട്ടെ. കേരളത്തിനു മുകളില്‍ ഉരുണ്ടു കൂടുന്ന തീവ്രവാദത്തിന്റെ കാര്‍ മേഘങ്ങളേ ഉരുക്കിക്കളയാന്‍ ആ വാക്കുകള്‍ നമുക്ക് കരുത്തു പകരട്ടെ.
ജയ് ഹിന്ദ്‌

ഒരു വിപ്ലവകാരിയുടെ ജിഹാദ്


സംഗതി പിള്ളേര് കളിയല്ല. ഇതൊരു ദിവ്യാനുരാഗത്തിന്റെ കഥയാണ്‌. കുഞ്ഞികാദറും അമ്മിണിയും തമ്മിലുള്ള പ്രേമം പടര്‍ന്നു പന്തലിച്ചു ഒരു മരമായി. മരം ഇരുവര്കും തണലായി. കാറ്റാടിത്തണലില്‍ അവര്‍ ഒന്നിച്ചു. കാറ്റത്തര-മതിലില്‍ ഇരുന്നു സല്ലപിച്ചു. മതിലില്ലാ മനസുകളുടെ പ്രണയക്കുളിരില്‍ ഇണക്കുരുവികളായി. കാദര്‍ നിസ്സാരനല്ല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രടറിയാണ്. പരിപ്പ് വടയും കട്ടന്‍ ചായയുമാണ് ഇഷ്ടം. പള്ളിയിലോ അമ്പലത്തിലോ പോകില്ല. വേണമെങ്കില്‍ സ്വര്‍ഗത്തിന്‍റെ അത്യുന്നതങ്ങളില്‍ പോയി ദൈവവുമായി അടി ഉണ്ടാക്കും. പള്ളികളും അമ്പലങ്ങളുമൊക്കെ പൊളിച്ചു പാര്‍ട്ടി ഓഫീസുകളാക്കണമെന്നുവരെ പ്രസംഗിച്ച സാക്ഷാല്‍ പത്തരമാറ്റ് സഖാവ്.

വിപ്ലവം പ്രസംഗിക്കാനുള്ളതല്ല. ജീവിതത്തില്‍ നടപ്പാക്കാനുള്ളതാണ് എന്നതാണ് മൂപ്പരുടെ പക്ഷം. അതുകൊണ്ട് ഒരു വിവാഹം കഴിക്കുന്നെങ്കില്‍ അത് അന്യ മതത്തില്‍ നിന്നൊരു പെണ്‍കുട്ടിയെ മതി. ആ തീരുമാനത്തില്‍ നിന്നാണ്  പ്രേമം അമ്മിണിയുടെ അസ്ഥിയില്‍ പിടിപ്പിച്ചത്. വെറും പുഞ്ചിരിയില്‍ തുടങ്ങി ചെറിയ കത്തിടപാടുകളിലൂടെ വികസിച്ചു പ്രേമം ഐസ് ക്രീമിന്‍റെ “കൂളില്‍” എത്തി നില്‍ക്കുമ്പോഴാണ് അമ്മിണി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പ്രണയപ്പനി മൂലം പരീക്ഷയില്‍ തോറ്റു. തോറ്റ മകള്‍ ഇനി “വീട്ടിലിരുന്നു സീരിയല്‍ കാണട്ടെ” എന്ന് അമ്മ തീരുമാനിച്ചു. അങ്ങിനെ കാദര്‍-‍അമ്മിണി പ്രേമം പ്രതിസന്ധിയിലായി.

അമ്മിണി അകത്തായതോടെ പ്രേമ വിപ്ലവത്തിന്‍റെ വാതില്‍പുറ ചിത്രീകരണങ്ങള്‍ മുടങ്ങി. ഇടവഴിയിലും ആല്‍ത്തറയിലുമൊക്കെ അമ്മിണിയെ കാത്തിരുന്നു നിരാശനായി. കാദര്‍ വിപ്ലവം പാടി പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങി.
വര്‍ഷം ഒന്ന് കഴിഞ്ഞു. അമ്മിണി പതിനേഴിന്‍റെ മധുരം കഴിച്ചു പുര നിറയാന്‍ തുടങ്ങി. അമ്മ കല്യാണാലോചനകള്‍ക്ക് കൊട്ടേഷന്‍ ക്ഷണിച്ചു. “ഇനി ദാസ്കാപിറ്റല്‍ വായിച്ചോണ്ടിരുന്നാല്‍ തന്നെ വല്ല കഴുകന്‍മാരും കൊത്തിക്കൊണ്ടു പോകുമെന്നു” അമ്മിണി എസ്സെമ്മസ് കാച്ചിയതോടെ കാദറിനു ഇരുക്കപ്പൊറിതിയില്ലാതായി.  ഏറ്റവും അടുത്ത സഖാക്കളുടെ സഹായത്തോടെ വിവാഹത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അമ്മയോടോപാം അമ്മിണി അമ്പലത്തിലെത്തി. അമ്മ തൊഴുതു കഴിയുന്നതിനുമുമ്പേ മകള്‍ മിസ്സിംഗ്‌. രജിസ്റ്റര്‍ ഓഫീസ് ലകഷ്യമാകി പാഞ്ഞ ഓട്ടോയുടെ പിന്നാലെ അമ്മയും ഓടി .
വിശ്വസ്തരായ രണ്ടേ രണ്ടു സഖാക്കളോടൊപ്പം രജിസ്റ്റര്‍ ഓഫീസിന്‍റെ അകത്തു കടന്നതേയുള്ളൂ അപ്പോഴേക്കും പുറകീന്ന് വിളി വന്നു . “എടീ അമ്മിണീ.. എടീ എരണം കെട്ടവളെ. ഇറങ്ങി വാടി ”. പുറത്തു നിന്നും അമ്മയുടെ സ്നേഹ പ്രകടനം. ഇങ്ങിനെ വൃത്തികെട്ട ഒരു ശബ്ദം ഇതിനു മുമ്പ് കേട്ടിട്ടില്ലാതതിനാലാവാം രജിസ്ട്രാള്‍ തലയുയര്‍ത്തി . കാദര്‍ പുറത്തിറങ്ങി നോക്കി. ഒരു വന്‍ ജനാവലി അമ്മയുടെ പിന്നില്‍.  ഇത്തിരി പന്തികേട്‌ തോന്നിയെങ്കിലും കാദര്‍ വിപ്ലവ വീര്യത്തോടെ ആരാധകരായ ജനാവലിയെ അഭിസംബോധന ചെയ്തു..

പ്രിയ നാട്ടുകാരെ സഖാക്കളെ. ...

നേരത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല. അതില്‍ ക്ഷമചോദിച്ചുകൊണ്ട് ഞാനും അമ്മിണിയും തമ്മിലുള്ള വിവാഹം ഇവിടെ നടക്കുകയാണെന്നു പ്രഖ്യാപിക്കുന്നു. ഇഷ്ടമുള്ള ഇണകളെ കണ്ടെത്തി ഇഷ്ടമുള്ള കാലത്തോളം ഇഷ്ടത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ലാല്‍ സലാം.!
പ്ഫ xxxxxxx പട്ടീടെ മോനെ.....xxxx നീ ലവ്ജിഹാദിയല്ലെടാ . ???
ഇവളെ താലിബാനില്‍ കൊണ്ട് പോകാനല്ലെടാ നിന്‍റെ പരിപാടി. ???

കാദര്‍ ഞെട്ടിത്തരിച്ചുപോയി. മറ്റെല്ലാം സഹിക്കാം. തന്നെ ലവ്ജിഹാദി എന്ന് വിളിച്ചത് സഹിക്കാനാവില്ല.
പള്ളിയുടെ പിന്നാമ്പുറത്തുകൂടെപോലും നടക്കാതെ താന്‍ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കി എടുത്ത "ഇമേജ്" ആണ് ഒരു എമ്പോക്കി ഒറ്റ ലവ്ജിഹാദി വിളികൊണ്ട് ഇല്ലാതാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ്‌ ആയ താനെങ്ങിനെ ലവ്ജിഹാദിയാകും. ആലോചിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ് കാദറിന്‍റെ പുറത്തു ഒരു സര്‍വ്വമത പൊതുയോകം നടന്നു.. പിന്നെ ബോധം തെളയുമ്പോള്‍ കാണുന്നത് കറങ്ങുന്ന സീലിംഗ് ഫാന്‍ ആണ്. മരച്ചക്കിന്‍റെ മൂളക്കം പോലുള്ള അതിന്‍റെ ദയനീയ ശബ്ദവും കാലപ്പഴക്കവും കൊണ്ട് താന്‍ ഇപ്പോള്‍ സ്ത്ഥിതി ചെയ്യുന്ന ഭൗമ മണ്ടലം സര്‍ക്കാര്‍ ആശുപത്രിയാണെന്ന് മനസ്സിലായി. പിന്നെ ശരീരത്തിന്‍റെ ഓരോരോ ഭാഗങ്ങള്‍ പതുക്കെ ഇളക്കിനോക്കി.  ഒടിയാന്‍ ഇനി എല്ലുകള്‍ ഒന്നും ബാക്കി ഇല്ലെന്നു ഉറപ്പുവരുത്തി. മനസ്സിലുടെ കയ്യൂരും കരിവെള്ളുരും കടന്നു പോയി. ശരീരത്തില്‍ ഒരു കക്കയം ക്യാമ്പ്‌ കഴിഞ്ഞ ആശ്വാസം.

സാറ് കമ്മ്യൂണിസ്റ്റ്‌ ആണല്ലേ ? - ചോദ്യം കേട്ട് കാദര്‍ ചിന്തയില്‍ നിന്നുണര്‍ന്നു
എന്തിനാ- ചുട്ടുതിന്നാനാണോ ? കാദറിനു ദേഷ്യംവന്നു. വേദനകൊണ്ട് പുളയുംബോഴാ അവളുടെ ഒരു കിന്നാരം
സാറ് ചൂടാവാതെ. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍റെ മകളാണ്.
ഓഹോ എന്താ പേര്. ?
നാന്‍സി - നേഴ്സ് ആണ്. ഞാനാണ് സാറിനെ ഇതുവരെ നോക്കിയത്.
എന്നാ ഇനി നോക്കണ്ട. കാദര്‍ ഗൗരവത്തില്‍ തന്നെ.
അതെന്താ സാര്‍- നാന്‍സി വിടാനുള്ള ഭാവമില്ല. "സാറിന്‍റെ കഥയൊക്കെ ഞാന്‍ അറിഞ്ഞു. വല്യ കഷ്ടമായിപ്പോയി. സാറിനെപ്പോലെ ജാതിയും മതവും ഒന്നും നോക്കാത്ത ഒരാളെക്കൊണ്ട് മാത്രമേ എന്നെ കല്യാണം കഴിപ്പിക്കൂ എന്ന് വാശി പിടിച്ചിരിക്കയാണ്‌ അപ്പച്ചന്‍. അപ്പച്ചന്‍ ഇന്നലെയും സാറിനെപ്പറ്റി ഒരുപാട് പറഞ്ഞു". നാന്‍സി കാലിന്‍റെ തള്ളവിരല്‍ മാര്‍ബിള്‍ തറയിലിട്ടു ഉരച്ചു.
കാദറിനു വീണ്ടും ബോധം പോയി.

ആശുപത്രി വിടുമ്പോള്‍ അയാള്‍ നാന്സിയോടു പറഞ്ഞു. "എല്ലാ മനുഷ്യ ബന്ധങ്ങളെയും മതസൗഹാര്‍ദങ്ങളെയും തകര്‍ക്കാന്‍ പര്യാപ്തമായ ലവ്ജിഹാദ് എന്ന ഒരു വടിയുണ്ട്. അതുകൊണ്ട് ഒന്ന് കിട്ടിയാല്‍ എല്ലൊടിയും. എന്‍റെ അവസ്ഥ കണ്ടില്ലേ. അപ്പച്ചനോട് വല്ല അച്ചായനെയും തിരക്കാന്‍ പറ. എനിക്ക് ഇനിയും ഒരു ജിഹാദിനുള്ള ആരോഗ്യമില്ല കുട്ടീ". "മാറ്റുവിന്‍ ചട്ടങ്ങളേ.." മറാത്ത 'ചട്ടങ്ങളെ' നോക്കി  അയാള്‍ വെറുതെ പറഞ്ഞു  ആശുപത്രി വിട്ടു.

"ജിഹാദി" നാന്‍സിയുടെ തലയില്‍ ബള്‍ബ്‌ കത്തി. പെണ്‍കുട്ടികളെ പ്രേമിച്ചു കൂട്ടത്തോടെ മതം മാറ്റുന്ന ഒരു പ്രത്യേകതരം ഭീകരര്‍ ഈയിടെ ബൈക്കും മൊബൈലുമായി ഇറങ്ങിയിട്ടുണ്ടെന്ന് മനോരമയില്‍ വായിച്ചിരുന്നു. അവരോടു സ്നേഹം തോന്നിയാല്‍ പിന്നെ നമ്മള്‍ എല്ലാം മറക്കുമത്രെ. വിശ്വസിച്ച മതം, പൈതൃകം, ചുറ്റുപാടുകള്‍, മാതാപിതാക്കള്‍ അങ്ങിനെ എല്ലാം. പിന്നെ നേരെ പോയി മുസ്ലിമാകും. അങ്ങിനെ നാലായിരം ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിമായത്രേ. അവരുടെ സംസ്ഥാന സമ്മേളനം ഉടന്‍ നടക്കാന്‍ പോകുന്നു. "ലവ്ജിഹാദി" ഒരു പക്ഷെ അവനായിരിക്കുമോ ഇവന്‍.? അല്ല അവന്‍ തന്നെയല്ലേ ഇവന്‍. ???

എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം


തനിക്കും തനിക്കു ചുറ്റുമുള്ളവര്കും ദുരന്തങ്ങള്‍ സമ്മാനിക്കുക എന്നത് മഅദനിയുടെ നിയോഗമാണ്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഒന്‍പതു വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ നരകയാതന അനുഭവിച്ചത് മഅദനീ മാത്രമായിരുന്നില്ല. . മഅദനിയേ ചുറ്റിപ്പറ്റി നിന്നു എന്ന ഒറ്റക്കാരണത്താല്‍ വേറെയും ഏതാനും പേര്‍ മഅദനിയോടൊപ്പം ജയിലില്‍ അടക്കപ്പെട്ടിരുന്നു. അവരെ ആരും ഓര്‍ക്കുന്നില്ലെന്നു മാത്രം. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഇവരുടെ കാര്യത്തില്‍ നടന്നു എന്നത് വാസ്തവം. അവസാനം ഇതാ സൂഫിയാ മഅദനിയും ജയിലിലേകു.

ആരാണ് മഅദനീ. ? എന്താണ് മദനിയുടെ ദൌത്യം ? ഒരു തിരനോട്ടം

തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ISS എന്ന സംഘനയെപ്പറ്റി കേള്‍കാന്‍ തുടങ്ങിയത്. ആദ്യ കാലങ്ങളില്‍ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചിരുന്നതിനാല്‍ ഈ സംഘടന എന്ന് പിറവിയെടുത്തെന്ന് വ്യക്തമല്ല. എന്നാല്‍ ആശയം മഅദനീയുടേത് മാത്രമായിരുന്നു എന്ന് വ്യക്തം. RSS എന്ന ഹിന്ദു ഫാസിസ്റ്റ് സംഘടനക്കു പകരമായി മുസ്ലിംകള്‍ക്ക് ഒരു സംഘടന ISS . അതായിരുന്നു ആശയം. സംഘടനയുടെ ചെയര്‍മാനായി മഅദനി സ്വയം അവരോധിതനായി.

സംഘടനയുടെ വളര്‍ച്ചക്ക് മഅദനി ആയുധമാക്കിയത് വര്‍ഗ്ഗീയതയായിരുന്നു. നിലവിലുള്ള മുഴുവന്‍ മുസ്ലിം പ്രസ്ഥാനങ്ങളെയും തള്ളിപ്പറഞ്ഞും ചീത്ത വിളിച്ചും മഅദനി മുസ്ലിം സമുദായത്തിന്‍റെ സംരക്ഷകനായി സ്വയം വേഷമിടുകയായിരുന്നു. അതുല്യമായ വാക് ചാതുര്യവും ഗാംഭീര്യമുള്ള ശബ്ദവുമായി ആരോഹണ അവരോഹണങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ചു മഅദനി വലിയ ആള്‍ കൂട്ടങ്ങള്‍ സൃഷ്ടിച്ചു. ആള്‍കൂട്ടം മഅദനിക്ക് ആവേശവുമായി.

ആ ആവേശത്തില്‍ മഅദനി പറഞ്ഞു കൂട്ടിയതൊന്നും ഒരു മതേതര രാഷ്ട്രത്തില്‍ സ്വീകരിക്കാവുന്ന, കൈകൊള്ളാവുന്ന നിലപാടുകള്‍ ആയിരുന്നില്ല. പ്രകോപനപരമായ പ്രസംഗങ്ങള്‍ മഅദനിയുടെ മുഖമുദ്രയായി. വര്‍ഗ്ഗീയ ചുവയുള്ള മഅദനിയുടെ നിരവധി കാസെറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി. എല്ലാ മത വിഭാകത്തില്‍ പെട്ടവരും ഈ പ്രസംഗങ്ങളുടെ കേള്‍വിക്കാരായി. ഹെല്‍മറ്റു ധരിച്ച കരിം പൂച്ചകളും അംഗരക്ഷകരും പരിവാരങ്ങളുമായി കേരളം അന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നേതൃ രീതി മഅദനി കൈരളിക്കു പരിചയപ്പെടുത്തി .

ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപക്വവും അപകടകരവുമായ ഈ പോക്കിനെ എതിര്‍ത്ത മുസ്ലിം ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുക മൂലം മഅദനി സമുദായത്തിന് അകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ ശത്രുക്കളെ സമ്പാദിക്കുകയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു മത വിശ്വാസികളും RSS കാരല്ലത്തത് പോലെത്തന്നെ ബഹുഭൂരിപക്ഷം വരുന്ന കേരളീയ  മുസ്ലിം സമൂഹവും തിന്‍മയെ തിന്‍മ കൊണ്ട് നേരിടുന്ന ഈ പുതിയ രീതിയെ ഉള്‍കൊള്ളാന്‍ തയ്യാറായില്ല. അത് കൊണ്ട് തന്നെ ISS എന്ന വര്‍ഗ്ഗീയ സംഘടന കേരളത്തില്‍ ക്ലെച്ചു പിടിക്കാതെ പോയി.

1992 ഡിസംബര്‍ ആറിനു ഹിന്ദു വര്‍ഗ്ഗീയതയുടെ ഭീകര കരങ്ങളാല്‍ ബാബറി മസ്ജിദു തകര്‍ക്കപ്പെട്ടപ്പോള്‍ ISS, RSS, അടക്കം പല സംഘടനകളും നിരോധിക്കപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തില്‍ വ്രണപ്പെട്ട മുസ്ലിം മനസ്സുകളെ ലകഷ്യമാകി PDP എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാവനുമായി മഅദനി വീണ്ടും രംഗത്തു വന്നു. ദളിത് പിന്നോക്ക വിഭാകങ്ങളെയും മുസ്ലിംകളെയും അണിനിരത്തി പീ ഡീ പി ഒരു പക്കാ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മഅദനി അവകാശപ്പെട്ടു. പക്ഷെ പേരും നിറവും മാറ്റി എന്നല്ലാതെ വണ്ടി പഴയത് തന്നെ, ഡ്രൈവര്‍ മഅദനിയും.  യാത്രക്കാരകട്ടെ അധികവും പഴയ ഐ എസ്സെ സ്സുകാരും  . കരിമ്പൂച്ചകളും സ്വകാര്യ അംഗരക്ഷകരുമായി മഅദനി വീണ്ടും സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെട്ടു. അങ്ങിനെ ഒരു സാധാ രാഷ്ട്രീയ നേതാവിന്റെ ലാളിത്യം സ്വീകരിക്കാന്‍ കൂട്ടാക്കാതെ  മഅദനി മഅദനിയില്‍ നിന്ന് അല്പം പോലും മാറിയിട്ടില്ലെന്ന് പ്രായോകികമായി തെളിയിച്ചു കൊണ്ടിരുന്നു.

ഐ എസ്സെ സ്സിന്‍റെ തെറ്റ് പീഡീപിയിലൂടെ തിരുത്തുകയാണെന്നും തീവ്ര നിലപാടുകള്‍ ആവര്‍ത്തിക്കുകയില്ലെന്നും മഅദനി ആണയിട്ടു പറഞ്ഞു. എന്നാല്‍ പീഡീപിയിലെ ഐഎസ്സെസ്സുകാരെ ശുദ്ധീകരിക്കാനോ ആത്മ ശുദ്ധീകരണത്തിനോ മഅദനി തയ്യാറായില്ല എന്നത് പില്‍ക്കാല ചരിത്രം. പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ ഒരു പാട് കേസുകള്‍ പിന്നെയും മദനിയുടെ പേരില്‍ ഉണ്ടായി.

പതിനാറാമത്തെ വയസ്സില്‍ ഐ എസ്സെ സ്സില്‍ ചേര്‍ന്ന് എന്ന് പറയുന്ന തടിയന്‍ടവിട നസീറടക്കം കളമശ്ശേരി ബസ്സ് കത്തിക്കലില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ യുവാക്കളും ISS നിലപാടുകളുമായി പീ ഡീ പി യില്‍ നിലകൊണ്ടവരായിരുന്നു എന്നത് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്ന യഥാര്‍ത്യമാണ്.  മഅദനി ജയിലില്‍ കിടന്നപ്പോള്‍ "ഉസ്താദിന് ശിഷ്യന്മാര്‍" നല്‍കിയ ഗുരുദക്ഷിണയായി മാറി കളമശ്ശേരിയില്‍ കത്തിയ ബസ്സ്. അക്രമത്തിന്റെ മാര്‍ഗം വെടിയണമെന്നും അത് അപകടമാണെന്നും തിന്‍മയാനെന്നും ഒരിക്കലെങ്കിലും മഅദനി സാഹിബു, അങ്ങ് അങ്ങയുടെ അനുയായികളെ പഠിപ്പിച്ചിരുന്നു എങ്കില്‍ ഇന്ന് താങ്കളുടെ ഭാര്യ സൂഫിയ ജയിലില്‍ പോകേണ്ടി വരുമായിരുന്നോ ?. ഫര്ദയണിഞ്ഞു ദൈവിക മാര്‍ഗത്തില്‍ ജീവിച്ച ഒരു പാവം കുടുംബിനി തീവ്ര വാദത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ അത് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍കും ഒരേ സമയം വേദനയും അപമാനവുമായിത്തീരുന്നു

താങ്കള്‍ താങ്കളുടെ ജീവിതം കൊണ്ട് നല്‍കുന്ന സന്ദേശം എന്താണ്. ? പീ ഡീ പി എന്ന വിചിത്ര രാഷ്ട്രീയ പ്രസ്ഥാനം കൊണ്ട് താങ്കള്‍ക്കോ താങ്കളുടെ കുടുംബത്തിനോ കേരള ജനതക്കോ എന്താണ് നേട്ടമുണ്ടായത്.? ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ വര്‍ഗ്ഗീയത ആരോപിക്കുമ്പോള്‍ പീ ഡീ പി എന്ന പ്രസ്ഥാനത്തിന് എന്താണ് കേരളത്തില്‍ പ്രസക്തി ?. നഷ്ടങ്ങളും കോട്ടങ്ങളും മാത്രം താങ്കള്‍ക്ക് നേടിത്തന്ന ഈ പ്രസ്ഥാനത്തിന്‍റെ ചെയര്‍മാന്‍ സ്ഥാനം എന്ന മുള്‍കിരീടം അങ്ങെന്തിനു ഇനിയും തലയില്‍ വെക്കുന്നു ?. ഊരി വലിച്ചെറിയൂ. ചിന്തിക്കൂ. താങ്കളുടെ മക്കള്‍ക്ക് വേണ്ടിയെങ്കിലും.

ഇതു വായിക്കുന്ന പീ ഡീ പി ക്കാരുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ടായേക്കാം.  മഅദനി പറഞ്ഞത് സത്യ ങ്ങളായിരുന്നില്ലേ എന്ന്. അതിനുള്ള ഉത്തരം ജയില്‍ മോചിതനായ മഅദനി ശങ്കുമുഖം കടപ്പുറത്ത് വെച്ച് പറഞ്ഞു കഴിഞ്ഞു. "എനിക്ക് തെറ്റുകള്‍ പറ്റിപ്പോയി. ഞാന്‍ ഒരു പാട് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിപ്പോയി . ഞാന്‍ അതിനു ക്ഷമ ചോദിക്കുന്നു” എന്ന്. തീര്‍ച്ചയായും മഅദനി മാറിക്കഴിഞ്ഞിരുന്നു. മാധ്യമങ്ങള്‍ അതനുവദിക്കുന്നില്ലെങ്കിലും ഇപ്പോള്‍ നാം കാണുന്ന മഅദനി പഴയ മഅദനിയുടെ ഫോട്ടോ കോപ്പി പോലുമല്ല. തീവ്ര നിലപാടുകള്‍ മഅദനി എന്നോ കൈവിട്ടു കഴിഞ്ഞു. പക്ഷെ കുടത്തില്‍ നിന്ന് അടപ്പ് പൊട്ടിച്ചു പുറത്തു ചാടിയ പഴയ ഭൂതങ്ങളെ ഇനി വീണ്ടും ആര് കുടത്തില്‍ അടക്കും ?

Wednesday, January 27, 2010

ലവ് ജിഹാദിയുടെ കാമുകി


എന്റെ ഷുക്കൂറിക്കയ്ക്ക്,

എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.
ഷുക്കൂറിക്ക ബിന്‍ ലാദന്റെ ആളാണെന്നാണ് ഡാഡി പറഞ്ഞത്. ഇന്നലെ വരെ ഡാഡി പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. നമ്മുടെ പ്രേമം തകര്‍ക്കുന്നതിനു വേണ്ടി ഡാഡി ഓരോ കള്ളങ്ങള്‍ പറയുകയാണെന്നേ എനിക്കു തോന്നിയിരുന്നുള്ളൂ. എന്നാല്‍, ഇത് ഡാഡി പറഞ്ഞ കള്ളങ്ങളെന്നു ഞാന്‍ കരുതിയതിനെക്കാള്‍ ഭീകരമായ സത്യമാണ്. ഇനി ഞാന്‍ ഡാഡിയെ വിശ്വസിക്കും. ഷുക്കൂറിക്ക എന്തൊക്കെ ചെയ്യണമെന്ന് ലാദനാണ് തീരുമാനിക്കുന്നതെന്നാണ് ഡാഡി പറഞ്ഞത്. ഡാഡീടെ സിറ്റീലൊള്ള കടേലോട്ട് ഷുക്കൂറിക്ക ബോബുകള്‍ നിറച്ച ഓട്ടോറിക്ഷ ഇടിച്ചുകയറ്റുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു.

ഇന്നത്തെ പത്രത്തില്‍ എല്ലാം ഞാന്‍ വിശദമായി വായിച്ചു. ലവ് ജിഹാദ് എന്താണെന്നെനിക്കിപ്പോള്‍ മനസ്സിലായി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്.സത്യത്തില്‍ ഞാനാലോചിക്കുകയായിരുന്നു. ഈ വാര്‍ത്തകള്‍ വരാന്‍ രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനും ഷുക്കൂറിക്കയുടെ ജിഹാദിന് ഇരയായേനെ. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.
നമ്മുടെ ഒളിച്ചോടല്‍ പദ്ധതി കുറിച്ചും ഞാന്‍ ഡാഡിയോടു പറഞ്ഞു. നമ്മള്‍ ബാംഗൂര്‍ പോയി ജാതിയും മതവും ഇല്ലാത്തവരായി ജീവിക്കുമെന്നു പറഞ്ഞപ്പോള്‍ ഡാഡി ചിരിച്ചു. ആ ട്രെയിന്‍ നേരേ പൊന്നാനിക്കാണ് പോകുന്നതെന്നും അവിടെ വച്ച് പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്ന് എന്നെ മതംമാറ്റി പ്രകൃതിവിരുദ്ധ പരിപാടികള്‍ നടത്തുമെന്നും പിന്നെ പര്‍ദ്ദയിട്ട് എവിടെയെങ്കിലും പൂട്ടിയിടമെന്നും കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എന്നോടങ്ങനെയൊക്കെ ചെയ്യണമെന്നു ഷുക്കൂറിക്കയ്ക്കു തോന്നിയല്ലോ.
കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട. ഇതുവരെ നമ്മള്‍ തമ്മിലുണ്ടായിരുന്ന ബന്ധമൊക്കെ മറന്ന് എനിക്ക് ഷുക്കൂറിക്കയെ പോലീസിന് പിടിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിലും അതിനു രേഖയും തെളിവുമൊന്നുമില്ലല്ലോ. ഷുക്കൂറിക്ക ലവ് ജിഹാദിന്റെ ആളായിരുന്നെന്നതിന് എന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ട് താനും.

ആദ്യമായി ഷുക്കൂറിക്കയുടെ മുന്നില്‍ വച്ച് ഞാന്‍ ഷാള്‍ മാറ്റിയപ്പോള്‍ ഉണ്ടക്കണ്ണുകളോടെ ഷുക്കൂറിക്ക വിളിച്ചത് എന്റെ പടച്ചോനേ എന്നാണ്. അതുപോലെ എന്റെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്കു തന്ന രണ്ടു മാപ്പിളപ്പാട്ടു സിഡികളും എന്റെ കയ്യിലുണ്ട്. ഷുക്കൂറിക്കയെ പരിചയപ്പെട്ടതിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റ്റിവലിന് എനിക്ക് ഒപ്പനയ്ക്ക് ഫസ്റ്റ് കിട്ടിയത്. പ്രേമം കൂടുമ്പോള്‍ ഷുക്കൂറിക്ക എന്നെ മൊഞ്ചത്തി എന്നും ബീവി എന്നും കുഞ്ഞിപ്പാത്തു എന്നുമാണ് വിളിച്ചിരുന്നതെന്ന് ഞാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇനിയൊരു പെണ്ണിനും ഈ ഗതി വരരുത്.

ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. ചാര്‍ളി വെറും വായില്‍നോക്കിയാണെന്നും ഞരമ്പുരോഗി യാണെന്നും ഷുക്കൂറിക്ക പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ, ചാര്‍ളിക്ക് എന്നെ കല്യാണം കഴിച്ചുകൊടുക്കാന്‍ സമ്മതമാണെന്ന് ഡാഡി ചാര്‍ളിയുടെ പപ്പയ്ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. സത്യത്തില്‍ ഷുക്കൂറിക്ക ലവ് ജിഹാദിയാണെന്ന് ഡാഡിയുടെ അടുത്ത് പറഞ്ഞതും തെളിയിച്ചതും ചാര്‍ളിച്ചായനാണ്. ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്.
ഗള്‍ഫുകാരന്‍ മൊയ്തീന്റെ ഭാര്യ സുഹറയുമായി ചാര്‍ളിക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു പറഞ്ഞ് നാട്ടിലെന്നാ പുകിലായിരുന്നു. ചാര്‍ളിച്ചായന്‍ രാത്രി അവിടെ പോകാറുണ്ടെന്നു പറഞ്ഞ് ചില കഥകള്‍ ഷുക്കൂറിക്കയും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, സത്യമെന്താണെന്ന് ഈ ഞാന്‍ പോലും അന്വേഷിച്ചില്ല. ചാര്‍ളിച്ചായന്‍ സത്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനു ഡാഡിയും കരഞ്ഞുപോയി. സുഹറച്ചേച്ചി ലവ് ജിഹാദ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ സെക്സ് ജിഹാദിന്റെ ആളാണത്രേ. അങ്ങനെ ചാര്‍ളിച്ചായനെ പലതവണ വീട്ടിലേക്കു വിളിച്ചെങ്കിലും ചാര്‍ളിച്ചായന്റെ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് രാവിലെ വരെ സുഹറച്ചേച്ചിയുടെ അടുത്തിരുന്ന് സെക്സ് ജിഹാദും തീവ്രവാദവും ഉപേക്ഷിച്ച് നല്ല ജിവിതത്തിലേക്ക് വരാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഇത്രേം നല്ല ഒരു മനുഷ്യനെയാണല്ലോ ഷുക്കൂറിക്ക നിങ്ങളൊക്കെ സംശയിച്ചുകളഞ്ഞത്. ക്രൂരമായിപ്പോയി.

രാത്രിയില്‍ ഒളിച്ചോടാന്‍ തയ്യാറായി ഞാന്‍ വരുന്നതും കാത്ത് ഇന്നു ഷുക്കൂറിക്ക റയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുമെന്ന വിവരം ഞാന്‍ പറഞ്ഞതനുസരിച്ച് ഡാഡി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ലവ് ജിഹാദിനുള്ള ജീവിക്കുന്ന തെളിവായി അവര്‍ ഷുക്കൂറിക്കയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കാനുള്ള കെല്‍പില്ലാത്തതുകൊണ്ടാണ് ഡാഡി അറിയാതെ ഞാനീ കത്തെഴുതി അങ്ങോട്ടെത്തിക്കുന്നത്. അത്യാവശ്യം സാധനങ്ങളുമെടുത്ത് നേരം വെളുക്കുന്നതിനു മുമ്പ് കേരളത്തിന്റെ ബോര്‍ഡര്‍ വിട്ടോണം. പ്രേമം, കാശ് എന്നൊക്കെ പറഞ്ഞ് ഇനി ഇതുവഴി കറങ്ങിയാല്‍, തീവ്രവാദികളുടെ •തി എന്താണെന്നറിയാമല്ലോ ?

തരിമ്പും സ്നേഹമില്ലാതെ,
ചാര്‍ളിച്ചായന്റെ മാത്രം
മോളിക്കുട്ടി

പി.ഡി.പിയുമായി എല്‍.ഡി.എഫ്‌ സഖ്യമുണ്ടാക്കിയിട്ടില്ല



പി.ഡി.പിയുമായി എല്‍.ഡി.എഫ്‌ സഖ്യമുണ്ടാക്കിയിട്ടില്ല എന്ന പിണറായിയുടെ പുത്തന്‍ വെളിപാട്‌ അവര്‍ അകപ്പെട്ട തീവ്രവാദ ബന്ധത്തിന്റെ തിരിച്ചടി ഭയന്നാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതോടെ പി.ഡി.പി വേഴ്ചയെ തള്ളിപ്പറയുന്ന പിണറായി വിജയന്റെ നടപടി രാഷ്ട്രീയ അവസരവാദത്തിന്റെയും മലക്കംമറിച്ചിലുകളുടെയും ഹീനമുഖമാണ്‌ അനാവരണം ചെയ്യുന്നത്‌. അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി വേദി പങ്കിടുകയും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റികളില്‍ പി.ഡി.പി പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ചെയ്ത അവിശുദ്ധ സഖ്യത്തിന്റെ പിതാവാണ്‌ പിണറായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌ മഅ്ദനിയുടെ പാര്‍ട്ടിയുമായി പരസ്യമായ സഖ്യത്തിലായിരുന്നു. ഈ സഖ്യത്തിന്റെയും സഹായത്തിന്റെയും ഉപകാരസ്മരണ എന്ന നിലയിലായിരുന്നു സൂഫിയ മഅ്ദനി അടക്കമുള്ളവരുടെ തീവ്രവാദക്കേസുകള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മരവിപ്പിച്ചുനിറുത്തിയത്‌.

പൊന്നാനിയിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗത്തില്‍ മഅ്ദനിയുമായി കളിപറഞ്ഞുചിരിച്ച്‌ വേദിയില്‍ സന്നിഹിതനായ പിണറായി വിജയന്റെ ചിത്രം മലയാളികളുടെ ഓര്‍മകളില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകില്ല. അന്ന്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വരവും പ്രതീക്ഷിച്ച്‌ മണിക്കൂറുകളാണ്‌ പിണറായി വേദിയില്‍ കാത്തിരുന്നത്‌. മാത്രവുമല്ല, വര്‍ഗീയവിഷം തുപ്പുന്ന മഅ്ദനിയുടെ വാക്കുകള്‍ ആവോളം പിണറായി ആസ്വദിക്കുകയും ചെയ്തു. വി.എസ്‌ അച്യുതാനന്ദന്‍ കയറിവരുന്ന വേദികളില്‍ പോലും എഴുന്നേല്‍ക്കാത്ത പിണറായി മഅ്ദനിയെ കെട്ടിപ്പുണരുന്ന ചിത്രവും കേരളത്തിന്റെ ഓര്‍മ്മയിലുണ്ട്‌. മഅ്ദനിയുടെ തീതുപ്പുന്ന വര്‍ഗീയതയുടെ മൂര്‍ത്തനാള്‍ മുതല്‍ എല്‍.ഡി.എഫിന്‌ പി.ഡി.പിയുമായി ആത്മബന്ധമുണ്ടായിരുന്നു. ഒറ്റപ്പാലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ്‌ എല്‍.ഡി.എഫ്‌-പി.ഡി.പി ബന്ധം ആദ്യമായി പരീക്ഷിക്കപ്പെടുന്നത്‌.

മുഖ്യമന്ത്രി നായനാര്‍ മത്സരിച്ച തലശേരി ഉപതെരഞ്ഞെടുപ്പിലും ഈ സഖ്യം ആവര്‍ത്തിച്ചു. മഅ്ദനിയുടെ അറസ്റ്റിന്ത്തുടര്‍ന്നുണ്ടായ പരിഭവത്തിന്റെ പേരില്‍ ഇടക്കാലത്ത്‌ ചില സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ എക്കാലത്തും പി.ഡി.പി ഇടതുപക്ഷത്തോ, ഇടതു സഹയാത്രികരോ ആയിരുന്നു. മഅ്ദനി ജയിലിലായപ്പോള്‍ അകന്നുപോയ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ത്തത്‌ പിണറായി മുന്‍കയ്യെടുത്താണ്‌. 2006ല്‍ പിണറായിയുടെ ദൂതുമായി ടി.കെ ഹംസയെ ആയിരുന്നു കോയമ്പത്തൂര്‍ ജയിലിലേക്ക്‌ അയച്ചത്‌. വ്യാജമേല്‍വിലാസത്തില്‍ സന്ദര്‍ശനാനുമതി നേടിയ ഹംസയുമായുള്ള സംഭാഷണം തെരഞ്ഞെടുപ്പ്‌ സഖ്യമായി രൂപപ്പെട്ടു. എല്‍.ഡി.എഫ്‌ വിജയിച്ചാല്‍ പി.ഡി.പിയെ മാന്യമായ രീതിയില്‍ സ്വീകരിക്കുമെന്നും പി.ഡി.പിയുടെ കേസുകളില്‍ സഹായകരമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഹംസ മഅ്ദനിക്ക്‌ ഉറപ്പുനല്‍കി.

ഈ തെരഞ്ഞെടുപ്പ്‌ സഹായം എല്‍.ഡി.എഫ്‌ പൂര്‍ണമായും ആസ്വദിക്കുകയും ആപല്‍ക്കാലത്ത്‌ സഹായിച്ച പി.ഡി.പിയെ അംഗീകരിക്കുകയും ചെയ്തു. ഹജ്ജ്‌ കമ്മിറ്റികളുടെയും വഖഫ്‌ ബോര്‍ഡുകളുടെയും രൂപീകരണത്തില്‍ പി.ഡി.പിയുടെ പ്രാതിനിധ്യം ഉറപ്പിച്ചത്‌ ഈ ഉപകാരസ്മരണയുടെ പേരിലായിരുന്നു.മഅ്ദനിയുടെ ജയില്‍മോചനം ഏറ്റവുമധികം ആഘോഷിച്ചത്‌ സി.പി.എം തന്നെയായിരുന്നു. ശിഥിലമായിപ്പോയ പി.ഡി.പി ബന്ധം ഏകോപിപ്പിച്ച്‌ സംസ്ഥാനത്തുടനീളം മഅ്ദനി സ്വീകരിക്കുന്നതില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്‌ സി.പി.എം തന്നെ. മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കള്‍ രക്തസാക്ഷിയുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ ഉത്സാഹത്തോടെയാണ്‌ മഅ്ദനിയെ എതിരേറ്റത്‌. മഅ്ദനിയെ മതസൗഹാര്‍ദ്ദത്തിന്റെ പ്രവാചകനായി പല നേതാക്കളും വാഴ്ത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക്‌ ലഭിക്കാത്ത പ്രാതിനിധ്യവും പ്രാധാന്യവുമാണ്‌ പിണറായി പക്ഷം പി.ഡി.പിക്ക്‌ നല്‍കിയത്‌.

പി.ഡി.പിയുമായുള്ള സഖ്യത്തെ അന്നെതിര്‍ത്ത വി.എസ്‌ ഈ സാഹചര്യത്തില്‍ മൗനം ദീക്ഷിക്കുന്നത്‌ അച്ചടക്കത്തിന്റെ ചാട്ടയടി പേടിച്ചാണ്‌. ഇടതുപക്ഷ ചേരിയിലേക്ക്‌ മഅ്ദനി വരുന്നതും വേദി പങ്കിടുന്നതും എതിര്‍ത്ത വെളിയം ഭാര്‍ഗവന്റെ അന്നത്തെയും ഇന്നത്തെയും വെളിപാടുകള്‍ സഖ്യത്തിന്റെ സത്യാവസ്ഥ വിളംബരം ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി പി.ഡി.പി ബന്ധം തെറ്റായിപ്പോയെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഇടതുമുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ പിണറായി തന്നിഷ്ടപ്രകാരം രൂപപ്പെടുത്തിയ പി.ഡി.പി ബന്ധമാണ്‌ പരാജയത്തിന്റെ മുഖ്യകാരണമെന്ന്‌ എ.ബി ബര്‍ദാനും ആര്‍.എസ്‌.പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡനും കുറ്റപ്പെടുത്തിയത്‌ പി.ഡി.പി സഖ്യത്തെ സ്ഥിരീകരിക്കുന്ന തെളിവുകളാണ്‌.

എന്‍.ഡി.എഫിന്റെ പുതിയ രാഷ്ട്രീയ രൂപമായ എസ്‌.ഡി.പി.ഐയുമായി സൗഹാര്‍ദ്ദം സ്ഥാപിച്ചാണ്‌ എല്‍.ഡി.എഫ്‌ കണ്ണൂരില്‍ മത്സരിച്ചത്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി അബ്ദുള്ളക്കുട്ടിക്ക്‌ ലഭിക്കാവുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അബ്ദുള്‍ മജീദ്‌ ഫൈസിയെ സ്ഥാനാര്‍ത്ഥിയായി നിറുത്തിയത്‌ സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. എന്‍.ഡി.എഫിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ രഹസ്യധാരണ. മഅ്ദനിയുമായി പിണറായി ഉണ്ടാക്കിയ പരസ്യവേഴ്ചയുടെയും അവിഹിതബന്ധത്തിന്റെയും ഡി.എന്‍.എ പരിശോധന തെളിവുകള്‍ ഏറെ ഉണ്ടായിട്ടും താനല്ല തന്തയെന്ന്‌ പ്രഖ്യാപിക്കുന്ന പിണറായിയുടെ നടപടിയെ പിതൃശൂന്യമെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അത്‌ തെറ്റാകില്ല. സ്വന്തം കുഞ്ഞ്‌ കോംപ്ലാന്‍ ബോയിയെപ്പോലെ സുന്ദരനാണെങ്കില്‍ അവന്റെ തന്ത താനാണെന്നും കുഞ്ഞ്‌ മന്ദബുദ്ധിയും വിരൂപനുമാണെങ്കില്‍ അത്‌ തന്റേതല്ലെന്ന്‌ തള്ളിപ്പറയുന്ന ഹൃദയശൂന്യതയാണ്‌ പിണറായിയുടെ നിരാകരണത്തിലൂടെ വ്യക്തമാകുന്നത്‌. എല്‍.ഡി.എഫ്‌-പി.ഡി.പി ബന്ധത്തിന്റെ പിതാവായ പിണറായിയെ ജാരപുത്രന്‍ അച്ഛാ എന്ന്‌ വിളിക്കുമ്പോഴുള്ള നാണക്കേടില്‍ നിന്ന്‌ രക്ഷനേടാനാണ്‌ പിണറായിയുടെ പിതൃത്വ നിഷേധം.

ഇരകളും വേട്ടക്കാരും

ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്‌

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

ആദ്യം മുസ്ലിങ്ങളാവാം പിന്നീട്‌ മുസ്ലിം സംഘടനകളിൽ അംഗത്വമെടുക്കാം

ആദ്യം മുസ്ലിങ്ങളാവാം പിന്നീട്‌ മുസ്ലിം സംഘടനകളിൽ അംഗത്വമെടുക്കാം
നൗഷാദ്‌ കപ്പിയിൽ-ദോഹ, ഖത്തർ

ഒരു കാര്യത്തിലും ഐക്യപ്പെടാത്ത കേരളത്തിലെ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി ചീത്ത പറയുന്ന ‘ആഗോള കുത്തക ഭീമൻ’ മൈക്രോസോഫ്റ്റിന്റെ മീഡിയാപ്ലെയറും വിന്റോസും, ഇന്റർനെറ്റ്‌
എക്സ്പ്ലോററും, ഹോട്മെയിലും ദുരുപയോഗം ചെയ്ത കുറേ മുസ്ലിം സമധാരികൾ പരസ്പരം തെറി പറഞ്ഞും, തെറിപ്പാട്ട്‌ പാടിയും, തെറിപ്രയോഗങ്ങൽ നടത്തിയും ഈ ഉത്തമ മതത്തെ സേവിക്കാൻ മിനക്കെട്ട്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. സമുദായത്തിന്റെ പേരിൽ നടക്കുന്ന ഈ വൃത്തികേടുകൾ കണ്ടും കേട്ടും സഹികെട്ടു. ഈ അനസ്യൂത പ്രക്രിയയിൽ ഭാഗവാക്കാവുന്ന യൂനുസും, റഫീഖും, സക്കരിയ സ്വലാഹിയും, സലഫിയും, ഖാദറും, മടവൂരും, പേരോടും, ആരിഫലിയുംകേരളത്തിലെ മറ്റു ആയിരക്കണക്കായ മുസ്ലിം നാമധാരികളും യഥാർത്ഥ ഇസ്ലാമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നത്‌ ആർക്ക്‌ മുമ്പിലും വിശദീകരിച്ചുകൊടുക്കാൻ കഴിയുന്ന ലളിതമായ തത്വശാസ്ത്രമാണ്‌. ഒറ്റയടിക്ക്‌ വായിക്കുമ്പോൾ പ്രയാസം തോന്നാമെങ്കിലും ഒരു നിഷ്പക്ഷ വിലയിരുത്തലിന്‌ തയ്യാറാവുന്ന ആർക്ക്‌ മുമ്പിലും ഈ വലിയ സത്യം നിഷ്പ്രയാസം തെളിയിച്ചു കൊടുക്കാൻ കഴിയുമെന്ന ഉത്തമ വിശ്വാസത്തിൽ തന്നെയാണ്‌ ഈയൊരു പ്രസ്താവനക്ക്‌ മുതിരുന്നത്‌.

അവരില്‍ ചിലർ സത്യം മനസ്സിലായിട്ടും അതു നിഷേധിക്കുന്ന ‘സത്യനിഷേധി’കളാണെങ്കിൽ മറ്റു ചിലർ ‘താൻ ചെയ്യുന്നതെന്താണെന്ന്‌ താനറിയാത്ത’ പരമ വിഡ്ഢികളാണ്‌. വേറെ ചിലർ രാജാവ്‌
നഗ്നനാണെന്നറിഞ്ഞിട്ടും അതു വിളിച്ച്‌ പറയാൻ ധൈര്യപ്പെടാത്ത ഭീരുക്കളും. കൂട്ടത്തിൽ ചിലർ നേതൃഭക്തി മൂത്ത്‌ നേതാവ്‌ പറയുന്നതിനെന്തിനും ‘അങ്ങിനെതന്നെ സിന്ദാബാദ്‌, അങ്ങിനെതന്നെ
സിന്ദാബാദ്‌’ വിളിക്കുന്ന അടിമകളും. വയറ്റിൽപിഴപ്പിന്‌ മുന്നിൽ ഇസം പ്രശ്നമാക്കാത്ത ‘പാവങ്ങളും’ ഒഴുക്കിനൊപ്പം നീന്തുന്ന ‘നിഷ്കളങ്കരും’എല്ലാം ഇക്കൂട്ടത്തിലുണ്ട്‌. എന്നാൽ ഇവരൊന്നും പ്രധിനിതീകരിക്കുന്ന ഇസ്ലാം, റസൂൽ പഠിപ്പിച്ച അള്ളാഹുവിന്റെ മതവുമായി ചില കർമ്മശാസ്ത്ര കാര്യങ്ങളിലെ സാദൃശ്യം മാറ്റിവെച്ചാൽ മറ്റു കാര്യങ്ങളിൽ പെരുത്തൊന്നും പൊരുത്തപ്പെടൂന്നില്ല. ഒരാൾ ധാരാളമായി മതം പഠിച്ചതുകൊണ്ടോ ഒന്നിലധികം ഡോക്ടറേറ്റ്‌ നേടിയതുകൊണ്ടൊ അദ്ദേഹം പണ്ഡിതനോ ഡോക്ടറോ ആവാമെങ്കിലും ഒരു യഥാർത്ഥ മതവിശ്വാസിയോ മാതൃകാ പുരുഷനോ ആവണമെന്നില്ല. അതികൊണ്ടു തന്നെ ഇത്തരം ആളുകളെ അന്ധമായി അനുകരിക്കുന്നതും നേതാവായി അങ്ങീകരിക്കുന്നതും ദോഷകരമായി ഭവിക്കാം.

നോക്കൂ നിങ്ങൾ! ഡോ. സക്കരിയ്യ സ്വലാഹിയെ, പേരോടിനെ, സലഫിയെ, സുല്ലമിയെ, ആരിഫലിയെ പാണ്ഡിത്യത്തിൽ ഒന്നിനൊന്ന്‌ കേമന്മാർ, പ്രസംഗകലയിൽ അഗ്രകണ്യർ, കാര്യങ്ങൾ പറഞ്ഞു
ഫലിപ്പിക്കുന്നതിൽ അപാരമായ ദൈവാനുഗ്രഹം സിദ്ധിച്ചവർ, ദീനീപ്രവർത്തനത്തിൽ ആണ്ടുകളുടെ പരിചയമുള്ളവർ! എന്നിട്ടോ കഴിവുകൾ മുഴുവനും പരസ്പരം തെറി പറയാനും, സ്വവാദഗതി
സ്ഥാപിച്ചെടൂക്കാൻ ഏതു പച്ചക്കള്ളവും എഴുന്നള്ളിക്കാനും, സ്വസമുദായാംഗങ്ങളെ ചീത്തവിളിച്ച്‌ പടിക്ക്‌ പുറത്ത്‌ നിർത്താനും മാത്രം മിനക്കെടുന്നവരായി മാറാൻ ഇവർക്കെങ്ങിനെ കഴിയുന്നു? തന്റെ ഇരുപത്തിമൂന്ന്‌ വർഷത്തെ പ്രബോധന കാലയളവിൽ ഒരിക്കലെങ്കിലും തനിക്കും സമുദായത്തിനും എന്തെന്നില്ലാത്ത ദ്രോഹം ചെയ്ത മക്കാ മുശ്‌രിക്കുകളെ മുത്തുനബി ,’ആസനത്തിൽ ഊതുന്നവരേ, പരമവിഡ്ഢികളേ’ എന്ന്‌ വേണ്ട ഒരു പരിഹാസവാക്കിലൂടെയെങ്കിലും അഭിസംബോധന ചെയ്തത്തായി കാണിക്കാൻ ഈ അഭിനവ അഹ്ലേഹദീസുകാർക്കും അഹ്ലുസ്സുന്നത്തുവൽജമാഅത്തുകാർക്കും കഴിയുമോ? പോകട്ടെ, ഇവർ അവകാശപ്പെടുന്നതുപോലെ സമുദായത്തിലെ വഴിതെറ്റിപ്പോയവർക്ക്‌ നേർവഴി കാട്ടിക്കൊടുക്കലാണ്‌ തങ്ങൾ പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലുടെയും ലക്ഷ്യമിടൂന്നത്തെങ്കിൽ തെറിവിളിച്ച്‌ വിറളിപിടിപ്പിച്ച്‌ സത്യമാർഗ്ഗത്തിലേക്ക്‌ ക്ഷണിക്കുന്നതിലും ഫലപ്രദമാവുക സംസ്കാരമുള്ള ഭാഷ ഉപയോഗിച്ചുള്ള ക്ഷണമാവുമെന്നതിൽ സാമാന്യബുദ്ധിയുള്ള ആർക്കെങ്കിലും എതിരഭിപ്രായമുണ്ടാകുമോ? മയിലമ്മയെ കുയിലമ്മയാക്കുവാനും കോഫി അന്നനെ അണ്ണനാക്കുകുവാനും ഹുസൈൻ സലഫിയെ പഠിപ്പിച്ചതു ഏത്‌ മതസംഹിതയണ്‌? പിന്നെ തിമിരം ബാധിച്ച അനുയായിവൃന്ദത്തിന്‌ ഹരം പകർന്ന്‌ അവരെ ലഹരിപിടിപ്പിച്ച്‌ ഉന്മാദനൃത്തമാടിച്ച്‌ കൈയ്യടി നേടാനും സിന്ദാബാദ്‌ വിളിപ്പിക്കാനും തക്ബീർ ചൊല്ലിക്കാനും അതുവഴി ധാരാളം പണം കൈക്കലാക്കുവാനും നേതൃപദവി ദൃഢപ്പെടുത്തുവാനും തെറിപ്രയോഗങ്ങളേക്കാൾ ഫലപ്രദമായ മറ്റൊരു മാർഗ്ഗവുമൊട്ടില്ലതാനും. പരസ്പരവൈരാഗ്യം വളർത്തിയും വാശിപിടിപ്പിച്ചും, ചീത്തവിളിച്ചും തെളിച്ചുനടന്നാലേ ഈ ആട്ടിൻപറ്റത്തെ തങ്ങളുടെ ഇംഗിതങ്ങൾക്ക്‌ ഉപയോഗപ്പെടുത്താൻ കഴിയൂവേന്ന്‌ മറ്റാരേക്കാളും നന്നായറിയാവുന്നവരാണ്‌ നമ്മുടെ പണ്ഡിത കേസരികൾ.

കേരളത്തിൽ മുസ്ലിം തീവ്രവാദം വളർത്തുന്നതിൽ ഏക്കാലത്തും മുന്നിൽനിന്ന ജമാഅത്തെ ഇസ്ലാമിക്‌ ഹിറാ സമ്മേളനത്തോടെ പുതു ബോധോദയം കൈവരികയും ഇന്ന്‌ മതേതര, ജനാതിപത്യ
സംവിധാനത്തിന്റെ അപ്പോസ്ഥലന്മാരായി അവർ മാറുകയും എൻ.ഡി.എഫ്‌ പോലുള്ള തീവ്രനിലപാടുകാർക്കെതിരെ കർക്കശമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ബഹുസ്വര സമുഹമെന്ന വാക്ക്‌ തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗമായി അവതരിപ്പിച്ച്‌ അത്തരമൊരു സമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട കടമകളെക്കുറിച്ച്‌ തീവ്രനിലപാടുകാരെ അവർ സദാ ഓർമ്മിപ്പിക്കുന്നു. ശബരിമല അയ്യപ്പന്മാർക്ക്‌ സ്വീകരണം നൽകിയും മറ്റും ഇത്‌ പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്താൻ അവർ നിരന്തരം ശ്രമിക്കുന്നു. പക്ഷെ അവരും മുൻപ്‌ പിണഞ്ഞ തെറ്റുകൾ ഏറ്റു പറയാൻ മറ്റുള്ളവരെപ്പോലെത്തന്നെ വിമുഖത കാണിക്കുന്നു. ദൈവിക രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കരുതെന്നും സർക്കാർ ജോലി സ്വീകരിക്കരുതെന്നും ഇലക്ഷൻ പ്രക്രിയയിൽ ഭാഗവാക്കാവരുത്തെന്നും പറഞ്ഞുനടന്നവർ അവ ഒന്നൊന്നായി തിരുത്തിയപ്പോഴും പറ്റിയ തെറ്റ്‌ ഏറ്റുപറയാൻ ഒരിക്കലും തയ്യാറല്ല. മറ്റുള്ളവരെ വിമർശിക്കുന്നതിൽ ഇതര മുസ്ലിം സംഘടനകളിൽ നിന്നും വ്യത്യസ്ഥമായി സഭ്യതയുടെ അതിർവരമ്പുകൾ അൽപ്പമെങ്കിലും പാലിച്ചിരുന്ന ജമാഅത്തും ഇന്ന്‌ അധികാരം ആരിഫലിയും സോളിഡാരിറ്റിയിലും എത്തി നിൽക്കേ എതിരാളികളെ, പ്രത്യേകിച്ചും എൻ.ഡി.എഫിനെ വിമർശിക്കാൻ സഭ്യതയുടെ അതിർവരമ്പുകൾ പ്രശ്നമാക്കുന്നില്ല. മറ്റേത്‌ മുസ്ലിം സംഘടന എൻ.ഡി.എഫിനെ വിമർശിച്ചാലും ജമാഅത്തിന്‌ അതിനുള്ള ധാർമ്മികതയില്ലെന്നത്‌ വലിയ
സത്യം. എൻ.ഡി.എഫിന്റെ തുടക്കത്തിൽ അതുമായി സഹകരിച്ചതും യോഗങ്ങളിൽ പങ്കെടുത്തതും സത്യം. മദനി, സിമി, ഐ.എസ്‌.എസ്‌, പി.ഡി.പി തുടങ്ങി എല്ലാതരം തീവ്രവാദ സംഘടനകൾക്കും അതിരു കടന്ന പ്രാധാന്യവും സേൻസേഷനും നൽകി മിറത്തും സൂറത്തും ബഗൽപൂരും ബാബരി ധ്വംസനവുമൊക്കെ മുതലെടുത്ത്‌ കേരളത്തിലെ മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്കടുപ്പിക്കുന്നതി ജമാഅത്തും മാധ്യമവും, ഐ.പി.എച്ച്‌ ഉം വഹിച്ച പങ്ക്‌ അവർ എത്രതന്നെ പാടുപെട്ടാലും നിഷേധിക്കാൻ കഴിയില്ല. വാക്കാൽ നൽകിയ പൈന്തുണ വാക്കുമാറ്റി നിഷേധിച്ചാലും എഴുതിയ ലേഖനങ്ങളും സചിത്ര ഫീച്ചറുകളുമത്രയും തീയിട്ടു നശിപ്പിക്കാൻ കഴിയില്ലല്ലോ. പക്ഷെ അന്നും കുരങ്ങിനെക്കൊണ്ട്‌ ചുടുചോർ എടുപ്പിക്കുമെങ്കിലും സ്വന്തം മേലുനോവുന്ന ഒരു പ്രവർത്തിക്കും ജമാഅത്തുകാരെ കിട്ടാറില്ലെന്നതും ഉമ്മിണി വലിയ സത്യം. ജമാഅത്ത്‌ ഭരണഘടനയിൽ ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ ഭരണഘടനക്ക്‌ വിരുദ്ധമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇപ്പോഴും അവർ ആലോചിക്കുന്നതേയുള്ളൂ. മുന്നിലും പിന്നിലും കരിമ്പൂച്ചകളുമായി ഫാഷിസ്റ്റുകളെ”കിടുകിടാ വിറപ്പിച്ചുള്ള” മഅ്ദനിയുടെ ജൈത്രയാത്രയിൽ സർവ്വ പൈന്തുണയുമായി അന്ന്‌ പിന്നിലുണ്ടായിരുന്നതും ജമാഅത്തും മാധ്യമവും തന്നെ. തങ്ങളുടെ
രാഷ്ട്രീയ മോഹങ്ങൾക്ക്‌ മഅ്ദനിയിലൂടെ വഴി തുറക്കാനുള്ള ജമാഅത്ത്‌ ശ്രമത്തിന്റെ ഭാഗമായി ഗൾപ്‌ഹിൽ പോയി പിരിവ്‌ നടത്താൻപോലും മദനിക്ക്‌ കത്ത്‌ നൽകിയതും ജമാഅത്ത്‌ ശൂറ. മുസ്ലിം
ഉമ്മത്തിന്റെ രക്ഷ പോയിട്ട്‌ തന്റെ വലതുകാലിന്‌ സംരക്ഷണം നൽകാൻപോലും കഴിയാത്ത കരിമ്പൂച്ചകളെ സാക്ഷിയാക്കി നീണ്ട എട്ടു വർഷം ജയിലിൽ കിടന്നപ്പോൾ തുടക്കത്തിൽ തിരിഞ്ഞുനോക്കാൻ ആകെയുണ്ടായിരുന്നത്‌ എൻ.ഡി.എഫ്‌ മാത്രം. തങ്ങളുടെ മതേതരത്വ ലേബലിന്‌ ക്ഷതമേൽക്കുമെന്ന ഭയത്താൽ മഅ്ദനി നിയമസഹായസമിതിയുടെ പരസ്യം നൽകുന്നതിന്‌ പോലും ആദ്യഘട്ടത്തിൽ മാധ്യമം തയ്യാറായില്ലെന്നതും അനുഭവപാഠം. പക്ഷെ പുറത്തിറങ്ങുമ്പോഴേക്കും ഉപകാരസ്മരണ കാണിക്കാൻ പോയിട്ട്‌ എൻ.ഡി.എഫിന്റെ പേരുച്ചരിക്കാൻ പോലും ഭയപ്പെടുമാറ്‌ മഅ്ദനിയെ തന്റെ കടുത്ത ജീവിതാനുഭവങ്ങൾ മാറ്റിക്കഴിഞ്ഞിരുന്നു. ചിന്തിക്കുന്ന എൻ.ഡി.എഫുകാർക്ക്‌ തീർച്ചയായും ഇതിൽ ദൃഷ്ടാന്തവുമുണ്ട്‌. ഒരു സമുദായത്തിന്റെ സംരക്ഷണം മൊത്തം സ്വയമേറ്റെടുത്ത്‌ ഫാഷിസ്റ്റുകളെയും “ഫാഷിസ്റ്റുകളെ പൈന്തുണക്കുന്ന കോൺഗ്രസ്സിനെ”യുമൊക്കെ ആയുധമെടുത്ത്‌ പ്രതിരോധിക്കാൻ കരിമ്പൂച്ചകളുമായി കേരളം മുഴുവൻ പാറിനടന്ന മആദനിക്ക്‌ ഏതെങ്കിലും വിധേനെ ജയിലിൽനിന്നും
രക്ഷപ്പെടാനായി ഒടുവിൽ ബാബരി മസ്ജിദ്‌ തകർത്ത സാക്ഷാൽ നരസിംഹറാവുവിന്റെ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെടേണ്ടിവരികയും സ്വന്തം ഭാര്യയെ സംഘപരിവാർ നേതാവ്‌
രാജഗോപാലന്റെയടുത്തേക്ക്‌ സഹായംതേടി അയക്കേണ്ടിവരികയും വന്നെങ്കിൽ തീർച്ചയായും ചിന്തിക്കുന്നവർക്കതിൽ ദൃഷ്ടാന്തമുണ്ട്‌. മുസ്ലിം തീവ്രവാദിയെന്ന നേഗറ്റീവ്‌ ഇമേജ്‌ പൂർണ്ണമായും മായ്ക്കപെട്ട്‌ ജയിൽ മോചിതനായി പുറത്തുവന്ന മഅ്ദനിയെ ഉപയോഗപ്പെടുത്താൻ വീണ്ടും ഓടിയടുത്ത ജമാഅത്തിന്‌ ന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുമെന്ന്‌ പറയാൻ പോലും ധൈര്യം നഷ്ടപ്പെട്ട, ശിഷ്ടജീവിതത്തിന്‌ അജണ്ട നിർണ്ണയിക്കാൻപോലും ശേഷിയില്ലാതായ സർവ്വം ഈജിപ്തിലെ ഏതോ ത്വരീഖത്‌ ശൈഖിന്‌ മുന്നിൽ അടിയറവെച്ച മഅ്ദനിയിൽനിന്നും ഒരിക്കൽകൂടി പിന്മാറേണ്ടിവന്നു. മുസ്ലിംകളുടെ യഥാർത്ഥ ശത്രുക്കളെ കണ്ടെത്തുന്നതിലും അവരെ പ്രതിരോധിക്കുന്നതിലും മാത്രമല്ല അതിലെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ പോലും എൻ.ഡി.എഫ്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ ഒരേസമയം ഇസ്ലാമിനും പ്രായോഗിക ബുദ്ധിക്കും നിരക്കുന്നവയല്ല. മുസ്ലിമിന്റെ ശത്രു എല്ലായിപ്പോഴും സവർണ്ണഹിന്ദുവോ ക്രിസ്ത്യാനിയോ അല്ല, ചിലപ്പോൾ അത്‌ ഒരു മുസ്ലിം തന്നെയുമാവാം. നോട്ടുകെട്ടുകൾക്ക്‌ മുമ്പിൽ എല്ലാം മറന്ന സാഹിറാ ശൈഖും മോഡിയും തമ്മിൽ എന്താണ്‌ വ്യത്യാസം? ഇവിടെ സമുദായത്തിന്‌ രക്ഷകരായെത്തിയത്‌ സവർണ്ണ രക്തത്തിൽ പിറന്ന നന്ദിതയും നസ്രാണിച്ചിയായ അരുന്ധതിയുമല്ലേ? മഅ്ദനിക്കുവേണ്ടി കോടതിയിൽ വാതോരാതെ വാദിച്ച വയോവൃദ്ധനും ഒന്നാംതരം ഒരു സവർണ്ണഹിന്ദുവായിരുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിംകൾ ഒറ്റക്കല്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രതിരോധവും ബോംബും വടിവാളും ഉപയോഗിച്ചുള്ള സായുധ പ്രതിരോധത്തിലൂടെ ഒറ്റയ്ക്ക്‌ ചെയ്യേണ്ട കാര്യവുമല്ല. അങ്ങിനെ പ്രതിരോധിക്കാൻ കഴിയുമെന്നത്‌ വെറും വ്യാമോഹവുമാണ്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഫലസ്തീനും മാറാടും. ഒരു മുസ്ലിമിനു പകരം രണ്ട്‌ ഹിന്ദുവിനെ കൊന്നാൽ വിജയം മുസ്ലിംകൾക്കായി എന്ന്‌ കരുതുന്ന ശുദ്ധഭോഷ്കിനുള്ള മറുപടിയായി ഇന്നും മാറാട്‌ നമുക്ക്‌ മുമ്പിലുണ്ട്‌.

നാം മുസ്ലിംകൾ നമ്മുടെ കൊച്ചു കേരളമടക്കം ലോകം മുഴുവനും ഇസ്ലാമിക ഭരണം സ്ഥാപിക്കപ്പെടണമെന്നും അതുവഴി സത്യവും സമത്വവും സമാധാനവും കളിയാടണമെന്നും ആഗ്രഹിക്കുന്നവരും ഇസ്ലാമിക ഭരണത്തിലൂടെ മാത്രമേ അത്‌ സാധ്യമാവൂ എന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്‌. എന്നാൽ ദൈവംതമ്പുരാനെങ്ങാനും ഈ കൊച്ചുകേരളത്തിന്റെ ഭരണം കേരളത്തിലെ ഇന്നത്തെ മുസ്ലിം ഉമ്മത്തിനെ ഏൽപ്പിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ നമ്മളാരെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ആഭ്യന്തരവകുപ്പെങ്ങാനും എൻ.ഡി.എഫിനെ ഏൽപിച്ചാൽ ഏതെങ്കിലും സോളിഡാരിറ്റിക്കാരൻ ഉയിരോടെയിരിക്കുമോ? എ.പി സുന്നികളാണ്‌ ഭരണത്തിലെങ്കിൽ മലയാളത്തിൽ ഖുതുബ നടത്തുന്ന, പെണ്ണുങ്ങൾ നമസ്കരിക്കുന്ന പുത്തനാശയക്കാരുടെ പള്ളികൾ ഒന്നെങ്കിലും നാട്ടിൽ അവശേഷിക്കുമോ?
ഇനി ഔദ്യോഗിക മുജാഹിദുകൾക്കാണ്‌ വകുപ്പെങ്കിൽ മടവൂർ ഗ്രൂപ്പുകാരുടെ ഉടലൈൽ തല കാണുമോ? മൗലിദും റാത്തിബുമോതുന്ന ഖബർ കെട്ടിപ്പൊക്കിയ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള പള്ളികളുടെയും മഖാമുകളുടെയും സ്ഥിതിയെന്താവും? മടവൂർ ഗ്രൂപ്പുകാർക്കാണ്‌ ആധിപത്യമെങ്കിൽ ജിന്നിനെ ഒഴിപ്പിക്കുന്ന കുട്ടിച്ചാത്തൻസേവ നടത്തുന്ന ഔദ്യോഗികക്കാരുടെ മന്ത്രവാദ സെന്ററുകൾ തരിപ്പണമാവില്ലേ? ഇനി കേരളത്തിൽ നിലനിൽക്കുന്ന മുന്നണി സംവിധാനം പിൻതുടർന്ന്‌ വിവിധ മുസ്ലിം ഗ്രൂപ്പുകളെ ചേർത്തുള്ള ഒരു മുസ്ലിം ഐക്യമുന്നണിയെയാണ്‌ പടച്ചവൻ ഭരണമേൽപ്പിക്കുന്നതെങ്കിൽ ഹജ്ജ്‌ ക്യാമ്പിന്റെ സംഘാടകസമിതിയിൽ ഉണ്ടായതിലും വലിയ കസാരയേറിനും തെറിവിളിയ്ക്കും കയ്യാങ്കളിക്കുമാവില്ലേ മുന്നണിയോഗങ്ങളും മന്ത്രിസഭായോഗങ്ങളും സാക്ഷ്യം
വഹിക്കേണ്ടി വരിക? അങ്ങനെ ഇന്നതെ ഫാഷിസ്റ്റു താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവേന്ന്‌ ആക്ഷേപിക്കപ്പെടുന്ന ഭരണത്തിൽ നിലനിൽക്കുന്ന സമാധാനം പോലും മുസ്ലിം ഉമ്മത്തിന്‌ നഷ്ടപ്പെടുകയാവില്ലേ ഫലം? ചുരുക്കത്തിൽ ഓരോ നമസ്കാരത്തിനുശേഷവും പ്രർത്ഥിക്കുന്ന കൂട്ടത്തിൽ പടച്ചവനേ ഈ നാടിന്റെ ഭരണം മുസ്ലിംകളുടെ കൈകളിലേൽപ്പിക്കല്ലേ തമ്പുരാനേയെന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ട ഗതികേടിലല്ലേ ഈ മുസ്ലിം ഉമ്മത്ത്‌?

കേരളത്തിലെ മുസ്ലിംകളിൽ വലിയൊരു വിഭാഗം അള്ളാഹുവിലും തിരുനബിയിലും വിശ്വസിക്കുന്നവരല്ല. മറിച്ച്‌ അവർ സുന്നികളോ, മുജാഹിദുകളൊ ആണ്‌. സുന്നികളിൽ തന്നെ എ.പി യോ, ഇ.കെ യോ ആണ്‌. മുജാഹിദുകളിൽ മടവൂർ ഗ്രൂപ്പുകാരോ ഒറിജിനലുകളോ ആണ്‌. അല്ലെങ്കിൽ സോളിഡാരിറ്റിയോ എൻ.ഡി.എഫോ ആണ്‌. അവർ വിശ്വസിക്കുന്നത്‌ അവരവരുടെ സംഘടനകളിലും നേതാക്കളിലുമാണ്‌. അതുകൊണ്ടുതന്നെ അവരവരുടെ പ്രസ്ഥാനങ്ങൾക്കും നേരെ ഉയരുന്ന വെല്ലുവിളികളെയും സാമ്പത്തികവും വ്യക്തിപരവും സംഘടനാപരവുമായ ആരോപണങ്ങളെയും ഏത്‌ മാർഗ്ഗത്തിലും പ്രതിരോധിക്കേണ്ടത്‌ അവരുടെ ആവശ്യവും നിർബ്ബന്ധ ബാധ്യതയുമായി മാറുന്നു. പ്രതിരോധത്തിന്‌ സ്വീകരിക്കുന്ന മാർഗ്ഗങ്ങളുടെ ധാർമ്മികതയോ ശരിതെറ്റുകളോ അതിനാൽതന്നെ അവർക്ക്‌ പ്രശ്നമാവുന്നില്ല. സംഘടനക്കൾക്കും നേതാക്കൾക്കും പറ്റുന്ന ചെറുതും വലുതുമായ മുഴുവൻ തെറ്റുകളെയും ന്യായീകരിക്കുകയും അവ മൂടിവെയ്ക്കാൻ മറുപക്ഷത്തിനുമേൽ കൂടൂതൽ വലിയ തെറ്റുകൾ അരോപിക്കുകയും ചെയ്യുന്നു. മതം ദൈവസൃഷ്ടിയാണ്‌. അതിനാൽ അത്‌ സമ്പൂർണ്ണവും തെറ്റുകുറ്റവിമുക്തവുമാണ്‌. അതുകൊണ്ടുതന്നെ അതിനെതിരെ ഉയരുന്ന മുഴുവൻ വെല്ലുവിളികളും ശരിയായ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കപ്പെടേണ്ടതുമാണ്‌. എന്നാൽ മതസംഘടനകൾ മനുഷ്യ സൃഷ്ടിയും തെറ്റുകുറ്റങ്ങൾക്കും പോരായ്മകൾക്കും വിധേയവുമാകയാൽ അതിന്റെ തെറ്റുകളെ ഏതു മാർഗ്ഗേനെയും
പ്രതിരോധിക്കേണ്ട യാതൊരു ബാധ്യതയും അനുയായികൾ, അവർ അള്ളാഹുവിലും തിരുനബിയിലും യഥാർത്ഥമായി വിശ്വസിക്കുന്നവരാണെങ്കിൽ അവർക്കില്ല. മറിച്ച്‌ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ഏറ്റുപറയുകയും ചെയ്ത്‌ അത്‌ തിരുത്തി മുന്നോട്ട്‌ പോവുകയാണ്‌ ചെയ്യേണ്ടത്‌. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിലെ വിവിധ മുസ്ലിം ഗ്രൂപ്പുകളിൽ ഏതെങ്കിലുമൊന്ന്‌ ഇക്കാലമത്രയും തങ്ങൾക്ക്‌ എന്തെങ്കിലും തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ ചരിത്രമില്ല. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആളുകളെ ർഇക്രൂട്ടിംഗ്‌ നടത്തുന്ന ഏജൻസികളെ പോലെയാണ്‌ കേരളത്തിലെ മുസ്ലിം സംഘടനകളുടെ പെരുമാറ്റം. അവർ തെളിക്കുന്ന വഴികളിലൂടെ നടന്നാലെ സ്വർഗ്ഗരാജ്യം ലഭിക്കൂവേന്നവർ പ്രഖ്യാപിക്കുന്നു. അതിനായി സുബുഹിയിലെ ഖുനൂത്തും, തറാവിഹിന്റെ റകാഅത്തും, സ്ത്രീകളുടെ പള്ളിപ്രവേശനവും, ജുമുഅയുടെ രണ്ടാം ബാങ്കും, നമസ്കാരത്തിലെ കൈകെട്ടലും മുതൽ അത്തഹിയ്യാത്തിലെ വിരൽചൂണ്ടൽവരെയുള്ള ലോകാടിസ്ഥാനത്തിൽ പുരാതനകാലം മുതൽ യഥാർഥ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിന്നുപോരുന്ന നിസ്സാരപ്രശ്നങ്ങളെ പർവ്വതീകരിച്ച്‌ മുസ്ലിംകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്ന തരത്തിൽ അവതരിപ്പിച്ച്‌ പരസ്പരം കാഫിറാക്കുന്നു. സലഫി ഭരണം നിലനിൽക്കുന്ന മക്കത്തെ മസ്ജിദുൽ ഹറാമിൽ തറാവീഹ്‌ ഇരുപതാണെന്നും അവിടെ ജുമുഅക്ക്‌ മുൻപ്‌ രണ്ട്‌ ബാങ്ക്‌ പതിവാണെന്നതും നാട്ടിലെ മുജാഹിദുകൾ മനഃപൂർവ്വം മറച്ചുപിടിക്കുന്നു. സലഫികളുടെ ഭരണത്തിൽ സൗദി അറേബ്യയിൽ സ്ത്രീകൾക്ക്‌ പൊതുപ്രവർത്തനം പോയിട്ട്‌ ഡ്രൈവിങ്ങിനു പോലും അനുമതിയില്ലെന്നതിൽ അവർ മൗനം പാലിക്കുന്നു.
സ്ത്രീകളുടെ പൊതുപ്രവർത്തനവും പള്ളിപ്രവേശനവും പാടില്ലെന്ന്‌ തന്റെ പർദ്ദ എന്ന പുസ്തകത്തിൽ വിലക്കിയ മൗദൂടിയുടെ അനുയായികൾ ആ പുസ്തകത്തിന്‌ ഐ.പി.എച്ചിൽ വിലക്കുകൽപ്പിക്കുക മാത്രമല്ല, പ്രസ്ഥാനത്തിന്റെ ഫത്‌വാ സമിതിയായ കേന്ദ്രശൂറിയിൽ വരെ സ്ത്രീകൾക്ക്‌ പ്രാധിനിധ്യം നൽകുന്നു. സ്ത്രീപള്ളിപ്രവേശനം ഹറാമാണെന്ന്‌ ഫത്‌വാ പുറപ്പെടുവിക്കുന്ന സാക്ഷാൽ ഏ.പി തന്നെ സ്ത്രീകൾ സ്ഥിരമായി പങ്കെടുക്കുന്ന ബഹ്‌റൈനിലെ അറാദ്‌ പള്ളിയിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ മഅ്മൂമിങ്ങൾക്ക്‌ വെള്ളിയാഴ്ച ഖുത്ബ നടത്തുന്നു. എന്നിട്ടോ നാട്ടിലെത്തിയ ഉടൻ ആ പള്ളിയിൽ ഒരൊറ്റ പെണ്ണും ഇന്നേവരെ നമസ്കാരം നിർവച്ചിട്ടില്ലെന്ന്‌ സിറാജിലൂടെ നിഷേധക്കുറിപ്പിറക്കുന്നു. ഇതു കണ്ടിട്ടും കേട്ടിട്ടും അറാദ്‌ പള്ളിക്കടുത്തുതന്നെ ജോലി ചെയ്യുന്ന പ്രസ്തുത പള്ളിയിൽ എന്തു നടക്കുന്നുവേന്ന്‌ നന്നായറിയാവുന്ന ഏ.പി. സുന്നികൾ പോലും പിന്നെയും ഉസ്താദിനെ അവിശ്വസിക്കാതിരിക്കുന്നു. തന്റെ മൂന്നു മണിക്കൂർ പ്രസംഗത്തിനിടയിൽ നൂറു നൂണയെങ്കിലും പറയാതെ പേരോട്‌ പ്രസംഗം അവസാനിപ്പിക്കാറില്ല. ലോകമുസ്ലിംകളുടെ മൂന്നു പുണ്യഗേഹങ്ങളിലും, മസ്ജിദുൽ ഹറാമിലും, മസ്ജിദുൽ അഖ്സയിലും പുരുഷന്മാരെപ്പോലെ സ്ത്രീകളും നമസ്കാരത്തിൽ പങ്കെടുക്കുന്നുവേന്ന
യാഥാർത്ഥ്യം സുന്നികൾ മനഃപൂർവ്വം വിസ്മരിക്കുന്നു. നാട്ടിൽ പുത്തനാശയക്കാർക്ക്‌ സലാം പോലുമരുതെന്ന്‌ ശഠിക്കുന്നവർ തന്നെ മക്കത്തും മദീനെത്തുമെത്തിയാൽ ഖുനൂത്തോതാത്ത കൂട്ടുപ്രാർത്ഥന നടത്താത്ത ബിസ്മി ചൊല്ലാത്ത ഒന്നാം നമ്പർ സലഫികളെ ഇമാമുകളാക്കി മസ്ജിദുൽ ഹറാമിലും മസ്ജിടുന്നബവിയിലും മറ്റിടങ്ങളിലും മഅ്മൂമിങ്ങളായി നമസ്കരിക്കുന്നു. അവിടങ്ങളിലെ ഇമാമുകൾ മറ്റു മദ്‌ഹബുകാരാണെന്നും അതിനാലാണവർ ഖുനൂതും ബിസ്മിയും ഓതാത്തതെന്നും മദ്‌ഹബുകൾ പിൻപറ്റുന്നതിൽ തന്നെ വിശ്വാസമില്ലാത്ത അവിടങ്ങളിലെ ഇമാമുകളെക്കുറിച്ച്‌ പേരോടൂം മറ്റും സത്യമറിയാത്ത അനുയായികളെ പറഞ്ഞുപറ്റിക്കുന്നു. അപ്പോഴും കൂട്ടുപ്രാർത്ഥന പോലുള്ള വിഷയങ്ങളിൽ മൗനം പാലിക്കുന്നു. ത്വവാഫിനായി ഉള്ളിൽ പോവുന്ന സ്ത്രീകൾ ബാങ്കു കേൾക്കുമ്പോൾ ഒന്നിച്ചു പുറത്തിറങ്ങിയാൽ ജമാഅത്തിനായി പോവുന്ന പുരുഷന്മാരുമായി കൂട്ടിമുട്ടുന്നത്‌ ഒഴിവാക്കാൻ മാത്രമാണ്‌ മക്കത്തെ പള്ളിയിൽവെച്ച്‌ സ്ത്രീകൾ നമസ്കരിക്കുന്നതെന്ന്‌ പേരോട്‌ അവിടെ നടക്കുന്ന കാര്യങ്ങൾ നേരിട്ട്‌ കണ്ടവരെപ്പോലും സാക്ഷിയാക്കി പച്ചക്കള്ളം പറയുന്നു. അപ്പോഴും മസ്ജിദുൽ നബവിയും, മസ്ജിദുൽ അഖ്സയും മനഃപൂർവ്വം വിട്ടുകളയുന്നു. മൗലിദും, ആണ്ടും, നാൽപ്പതും, ഉറൂസുംമന്ത്രവും ശിർക്കാക്കി, എട്ടും പൊട്ടും തിരിയാത്ത പാവം വല്ല ജാഹിലും അത്‌ ചെയ്തുപോയാൽ അവരെ മുശ്‌രികാക്കി പ്രഖ്യാപിക്കുന്നവർതന്നെ കൊണ്ടോട്ടി, മമ്പുറം, മടവൂർ മുതൽ അപ്പവാണിഭം വരെയുള്ള സകല ‘ശിർക്കുകൾക്കും’ അനുവാദം നൽകുന്ന ആഴ്ചയിൽ രണ്ടുതവണ കാണാനെത്തുന്ന തീർത്ഥാടകർക്ക്‌ ഉറുക്കും നൂലും നൽകി ശിഫ നൽകുന്ന ശിഹാബ്‌ തങ്ങളെ സംസ്ഥാന പ്രസിഡന്റിന്റെ ജനാസ നമസ്കാരത്തിന്‌ മുന്നിൽ നിർത്തി സാക്ഷാൽ ഹുസൈൻ മടവൂർ അടക്കം ഇരുവിഭാഗത്തിലും പെട്ട സലഫി പണ്ഡിതർ പിന്നിൽനിന്ന്‌ നമസ്കരിക്കുന്നത്‌ ഏത്‌ ധാർമ്മികതയുടെ പിൻബലത്തിലാണ്‌? തീവ്ര മുജാഹിദുകാരനായ കെ.പി.എ മജീദും ലീഗിലെ മറ്റനേകം മുജാഹിദുകാരും തങ്ങളെ ആത്മീയ നേതാവായി അംഗെഎകരിക്കുന്നു. ലീഗിന്റെ തിരഞ്ഞെടുപ്പവലോകനം നടത്താൻ
പോലും ശിഹാബ്‌ തങ്ങളുടെ ഭാര്യയുടെ മരണ ശേഷം നാൽപതടിയന്തിരം കഴിയുന്നതുവരെ അവരും കാത്തിരിക്കുന്നു. ഇന്നലെ വരെ ശിർക്കും ബിദ്‌അത്തുമാക്കി കൊണ്ടു നടന്ന മന്ത്രവാദവും
ജിന്നുസേവയും മാറ്റലുമൊക്കെ ഇപ്പോൾ ഹലാലും ഫർളുമൊക്കെയായി സലഫികൾ തന്നെ മറ്റിപ്പറയുന്നു. എന്തിന്‌ സ്വന്തം ഭാര്യ ഭർത്താവറിയാതെ ഗർഭിണിയായാൽപോലും അവളെ കുറ്റം പറയരുതെന്നും അത്‌ ജിന്നിന്റെ പണിയാവാമെന്നും വരെ ഔദ്യോഗിക മുജാഹിദിന്റെ സംസ്ഥാന നേതാക്കൾ തന്നെ ഇന്ന്‌ സ്റ്റേജ്‌ കെട്ടി പ്രസംഗിക്കുന്നു. അസ്തഅ്ഫിറുള്ളാ എന്നല്ലാതെ മറ്റെന്തു പറയാൻ.

മുജാഹിദിലെ പിളർപ്പും നോക്കൂ! അടിയും ഏറും കോണ്ട്‌, സാഹസങ്ങൾ ഏറെ സഹിച്ച്‌ പതിറ്റാണ്ടുകൾ അശ്രാന്തത്യാഗം സഹിച്ച്‌ സ്വന്തം പിതാമഹന്മാർ പടുത്തുയർത്തിയ ഒരു പ്രസ്ഥാനത്തെ ജൂദാസിനെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ ഒറ്റുകൊടുത്ത്‌ രണ്ടാക്കിമാറ്റി, പിളർപ്പിന്‌ ചുക്കാൻപിടീച്ചവർ തന്നെ രണ്ടിന്റെയും തലപ്പത്ത്‌ കേറി പ്രസിഡന്റും സെക്രട്ടറിയുമായി, കുമിഞ്ഞുകൂട്ടിയ സമ്പത്തിനുമേൽ അടയിരുന്ന്‌ വിലസുന്നു. അതുവരെ തങ്ങളുടെ ജീവന്റെ ജീവനായ നേതാക്കളായിരുന്നവർ രണ്ടുചേരിയിലായി മാറുന്നത്‌ നോക്കിനിന്ന അനുയായികളിൽ മഹാഭൂരിപക്ഷവും യാതൊരുമനഃസങ്കോചവുമില്ലാതെ രണ്ടിലൊരു ഗ്രൂപ്പിൽ ചേക്കേറി നേതൃത്വത്തിന്‌ സർവ്വ പൈന്തുണയും പ്രഖ്യാപിക്കുകയും ഇന്നലെവരെ നേതാവായി അംഗീകരിച്ച്‌ അനുസരിച്ച്‌ മറുവിഭാഗത്തിലെ പണ്ഡിതർക്കെതിരെ സാമ്പത്തിക, പെൺവാണിഭ കുറ്റാരോപണങ്ങൾ വരെ പരസ്യമായി സ്റ്റേജിൽ കയറി വിളിച്ചുപറയുകയും ചെയ്യുന്നു. ദോഹയിൽ സ്റ്റേജിൽ വെച്ച്‌ പിളർപ്പിനെക്കുറിച്ച്‌ ആരാഞ്ഞപ്പോൾ പൊതുജനം വിവരമുള്ളവൻ എന്നു പൊതുവെ ധരിച്ചുവെച്ച ഒരു നേതാവ്‌ പറഞ്ഞത്‌ അവസാനകാലത്ത്‌ സമുദായം എഴുപത്തിമൂന്ന്‌ ഗ്രൂപ്പുകളായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂവേന്നുമാണ്‌. നോക്കുക, തലേന്നാൾവരെ ഒന്നിച്ചു പ്രവർത്തിച്ച, ഒരേ സ്റ്റേജിൽ മസ്‌അല പറഞ്ഞുകൊടുത്ത, ഒരേ ഓഫിസിൽ ഒന്നിച്ചിരുന്ന്‌ ഇസ്ലാമികപ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ച തന്റെ സഹോദരനെ നരകത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യാൻ എങ്ങനെ ഒരു യഥാർത്ഥ മുസ്ലിമിന്‌ കഴിയുന്നു? എന്നിട്ടോ പരസ്പരം സാമ്പത്തിക കുറ്റാരോപണങ്ങൾ ഉന്നയിച്ചവർ, കള്ളന്മാരെന്നും നരകാവകാശികളെന്നും സ്റ്റേജിൽ കയറി വിളിച്ചു പറഞ്ഞവർ, മന്ത്രിവാദികളെന്നും കുട്ടിച്ചാത്തൻ സേവകരെന്നും മുദ്രകുത്തിയവർ വീണ്ടും കേരളാ കോൺഗ്രസ്സുകാരെപ്പോലും പിന്നിലാക്കി ഒന്നാം നമ്പർ സുന്നിയായ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ ലയന ചർച്ചകൾ നടത്തുക. വീണ്ടും ഒന്നിക്കുന്നത്‌ പിളർപ്പു വഴി പുതുതായി അധികാരസ്ഥാനങ്ങളിലെത്തിയവരെ പെരുവഴിയിലാക്കുമെന്നത്‌ ലയനത്തിന്റെ മുഖ്യതടസ്ഥങ്ങളിൽ ഒന്നാവുക. ഇതൊക്കേതന്നെ ധാരാളമല്ലേ വിധേയത്വം ദൈവത്തോടല്ലെന്നും മറിച്ച്‌ അധികാരപണാധിപത്യത്തോടാണെന്നും കോമൺസേൻസ്‌ ഇത്തിരിയെങ്കിലുമുള്ള
ആർക്കും മനസ്സിലാക്കാൻ! മുസ്ലിം മതസംഘടനകൾ കുടിയേറ്റ, സ്വജനപക്ഷ താൽപര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കേരളാ കോൺഗ്രസ്സുകളെ പോലെ ഏ.പി, ഇ.കെ മടവൂർ തുടങ്ങി
വ്യക്തികളുടെ പേരിൽ അറിയപ്പെടുന്നു.

പള്ളികൾ അള്ളാഹുവിന്റെ ഭവനങ്ങളാണ്‌. അതിന്റെ ഭരണം ഏതു വിഭാഗം കയ്യാളിയാലും അതിനു മാറ്റവുമില്ല. പള്ളികളുടെ മഹത്വത്തെക്കുറിച്ചറിയാത്ത മുസ്ലിംകളെ ശത്രുക്കളായിക്കാണുന്ന
ഫാഷിസ്റ്റുകൾ അതു തകർത്താൽ പോലും ഒരു യഥാർത്ഥ മുസൽമാന്‌ അത്‌ സഹിക്കാൻ കഴിയുകയുമില്ല. എന്നാൽ പേരിൽ ഇസ്ലാമുള്ള മുസ്ലിമെന്നവകാശപ്പെടുന്ന അതിന്റെ മഹത്വത്തെക്കുറിച്ച്‌ ബാക്കിയുള്ളവരെ ഉപദേശിക്കുന്ന മടവൂരും ഒറിജിനലും എ.പി യും ഇ.കെ യും അധികാരത്തിനും പണാധിപത്യത്തിനും വേണ്ടി നടത്തുന്ന നേർപ്പോരിൽ കേരളത്തിൽ പൂട്ടിയത്‌ എത്ര പള്ളികൾ? ഒരു യഥാർത്ഥ മുസ്ലിമിന്‌ ഏതെങ്കിലുമൊരു കാരണത്താൽ ഒരു ദിവസത്തേക്കെങ്കിലും ഒരു പള്ളി പൂട്ടിപ്പോവുന്നത്‌ നോക്കിയിരിക്കാൻ കഴിയുമോ? ഒടുവിൽ അതു തുറപ്പിക്കാൻ ഇടപെടേണ്ടി വരുന്നതോ നമ്മുടെ നാട്ടിലെ “ഫാഷിസ്റ്റ്‌” കോടതികൾക്കും!

പലിശ വാങ്ങുന്നതും കൊടുക്കുന്നതും അതിന്‌ സഹായം നൽകുന്നതു പോലും ഹറാമാണെന്നും വൻദോഷമാണെന്നും അനുയായി വൃന്ദത്തിന്‌ ആയത്തും ഹദീസുമോതി ക്ലസുക്കുന്നവർ സ്വന്തം ആവശ്യം വരുമ്പോൾ അതെല്ലാം ഹലാലാക്കുന്നു. മകന്റെ പാർട്ട്ണർഷിപ്പിലുള്ള കമാലിയാ മെഡിക്കൽ കോളേജിനു ഫണ്ട്‌ കണ്ടെത്താൻ എ.പ്‌ഇ ഉസ്താദ്‌ യത്തിംമക്കൾക്കെന്ന്‌ ഇരന്നുവാങ്ങി പണിത മർക്കസ്‌ കോംപ്ലക്സ്‌ തന്നെ കത്തലിക്‌ സിറിയൻ ബാങ്കിൽ പണയം വെച്ച്‌ ലോണെടുക്കുന്നു. ചിട്ടിനടത്തി ആയിരക്കണക്കിനാളുകളുടെ കോടികളുമായി മുങ്ങിയ മയൂര ഫൈനാൻസ്‌ എന്ന ബ്ലേഡ്‌ കമ്പനി പ്രവർത്തിക്കാൻ ഓഫീസ്‌ കണ്ടെത്തിയതും പലിശസ്ഥാപനങ്ങൾക്ക്‌ സഹായം നൽകുന്നതുപോലും വൻപാപമായി കാണുന്ന ഉസ്താദിന്റെ മർക്കസ്‌ കോംപ്ലക്സിൽ തന്നെ. ഇനിയും മുങ്ങിയിട്ടില്ലാത്ത എപ്പോഴും മുങ്ങാൻ സാധ്യത കാണുന്ന എമ്പാടും ബ്ലേഡുകമ്പനികൾ ഇതേ കോംപ്ലക്സിൽ ഇപ്പോഴും ധാരാളമായി കാണാം. ഇനി മടവൂരിന്റെ “വർത്തമാനം” ഇതിലും കേമം. മുജാഹിദിന്റെ പിളർപ്പിനു തന്നെ കാരണമെന്ന്‌ പുറത്തുപറയുന്ന ഈ “വർത്തമാനത്തെ” രക്ഷിക്കാൻ യൂണിയൻ ബാങ്കിൽനിന്നും പത്രത്തിലെ സുകുമാർ അഴീക്കോടൊഴികെയുള്ള ഭൂരിഭാഗം ജോലിക്കാരെയും ഗ്യാരണ്ടി വെച്ച്‌ വാങ്ങിച്ചതു കോടികൾ. എന്നിട്ടോ ജോലിക്കാർക്ക്‌ വേതനവുമില്ല, ലോൺ തിരിച്ചടവുമില്ല. ഉള്ളതോ ജോലിക്കാരുടെ കുടുംബസ്വത്തിന്മേൽ ബാങ്കിന്റെ ജപ്തി നടപടിയും. ഈ കേമത്തരത്തിന്റെ മുഴുവൻ കഥകളും varthamanamwalkouters.blogspot ൽ മടവൂർ ഗ്രൂപ്പുകാരടക്കം മുഴുവൻ പേർക്കും ഡൗൺലോഡ്‌ ചെയ്തും അല്ലാതെയും വായിക്കാവുന്നതാണ്‌. ഇതൊക്കെ യഥാർത്ഥ വിശ്വാസികളുടെ
ലക്ഷണങ്ങൾ തന്നെയോ? Sorry, I doubt.

മുസ്ലിംകളെ ഒന്നാമത്തെയും രണ്ടാമത്തെയും ശത്രുക്കൾ ഒരിക്കലും അമേരിക്കയോ ഇസ്രായെലോ സംഘപരിവാരമോ അല്ല. മറിച്ച്‌ മുസ്ലിംകളുടെ അനൈക്യവും മുസ്ലിം ഉമ്മത്തിന്റെ നേതൃത്വവുമാണ്‌.
ഏകാധിപത്യ കുടുംബവാഴ്ച നിലനിൽക്കുന്ന ഗൾഫ്‌ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ നൂറുകണക്കായ മുസ്ലിം രാജ്യങ്ങളിൽ സമാധാനത്തോടെ കിടന്നുറങ്ങാവുന്ന ഒരു രാജ്യമെങ്കിലും ചൂണ്ടികാണിക്കാൻ
കഴിയുമോ? പിന്നെങ്ങിനെ ഇസ്ലാമിനെ ഉത്തമ മതമെന്നും പ്രായോഗിക മതമെന്നും നാം മറ്റുള്ളവർക്ക്‌ മുമ്പിൽ പരിചയപ്പെടുത്തും? അയൽപ്പക്കത്തെ ഈജിപ്തിലേയും സിറിയയിലേയും ലബനാനിലേയും
മുസ്ലിംകൾ ഒന്നിച്ച്‌ മൂത്രമൊഴിച്ചാൽ ഒലിച്ചു പോവാൻ മാത്രം അംഗസംഖ്യയുള്ള ഇസ്രായേലികളെ നേരിടാൻ എന്ത്കൊണ്ട്‌ നമുക്ക്‌ കഴിയുന്നില്ല? കാരണം സിമ്പിൾ! ആയിരക്കണക്കായ ഗ്രൂപ്പുകളും
ഉപഗ്രൂപ്പുകളുമായി കഴിയുന്ന മുസ്ലിം ഉമ്മത്തിന്‌ ഒന്നിച്ചു മൂത്രമൊഴിക്കാൻ കഴിയില്ലെന്നതുതന്നെ. അല്ലെങ്കിലും സ്വന്തമായി ഒരു പാസ്പോർട്ട്‌ പോലുമില്ലാത്ത ഫലസ്തീനിയുടെയും സ്വന്തം നാട്ടിൽ
താടിവെക്കാൻപോലും സ്വാതന്ത്ര്യമില്ലാത്ത മിസ്‌രിയുടെയുമൊക്കെ “സൽസ്വഭാവം” കണ്ടാൽ അവർ രക്ഷപ്പെടണമെന്ന്‌ കടുത്ത മുസ്ലിം പക്ഷവാദികൾക്കല്ലാത്ത മറ്റ്‌ ആർക്കെങ്കിലും തോന്നുമോ? പരസ്പരം തല്ലിച്ചാവുന്ന ഫലസ്തീനികൾക്കെന്നെങ്കിലും ഇസ്രായേലികളിൽനിന്നും രക്ഷനേടാൻ കഴിയുമോ? അൽഹംദുലില്ലാഹ്‌ ഒന്നുറപ്പിച്ചു പറയാം. ഇത്തിരിയെങ്കിലും സമാധാനത്തോടെ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും നമുക്കിന്ന്‌ ജീവിക്കാൻ കഴിയുന്നുവേങ്കിൽ അതിന്റെ ഒരേയൊരു കാരണം ഇവിടുത്തെ ഭരണം മുസ്ലിം നേതൃത്വത്തിന്റെ കയ്യിലെല്ലന്നതുകൊണ്ട്‌ മാത്രമാണ്‌. അധികാരത്തിന്റെ അപ്പക്കഷ്‌ണം അൽപമെങ്കിലും കയ്യിൽ കിട്ടിയപ്പോൾ മുസ്ലിം പേർസണൽ ലോ ബോർഡിലും ബാബരി മസ്ജിദ്‌ സംരക്ഷണ സമിതിയിലും വഖഫ്‌ ബോർഡിലുമൊക്കെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ പോരേ ദൃഷ്ടാന്തത്തിന്‌?

“ന്റെ ഉപ്പുപ്പാക്ക്‌ ഒരാനേണ്ടാർന്ന്‌” ശരി തന്നെ. പുരാതന സ്പെയിനിലേയും അറേബ്യയിലേയുമൊക്കെ മുസ്ലിംകൾ വൈദ്യ, ഗണിത, ഗോള, ശാസ്ത്ര മേഖലകളിൽ നൽകിയ സംഭാവനകൾ കേമം തന്നെ. പക്ഷെ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള (പുതിയ കണക്ക്‌) മുസ്ലിംകൾക്ക്‌ ആധുനിക ലോകത്തിനു മുന്നിൽ അഭിമാനത്തോടെ സമർപ്പിക്കാൻ എന്തുണ്ട്‌ നേട്ടം? ശാസ്ത്ര, സാങ്കേതിക, രാഷ്ട്രിയ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ ഇരുപത്തൊന്നാം നൂറ്റണ്ടിലെ മുസ്ലിമിന്റെ സംഭാവനകൾ എന്തൊക്കെയാണ്‌? ഭൂമിക്കടിയിൽ കുറേ പെട്രോളുണ്ട്‌. കുഴിച്ചെടുത്ത്‌ സംസ്കരിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും ടെക്നോളജി വേണം. പണിയെടുക്കാൻ ഏഷ്യയിലെ ലേബർ ഫോർസും. പിന്നെയുള്ളത്‌ കുറെ അധികാര-സ്വത്തുതർക്കങ്ങളും ബാക്കിയ്ക്ക്‌ കർമ്മശാസ്ത്ര തർക്കവിതർക്കങ്ങളും.

അമേരിക്കയും യൂറോപ്പും കനിഞ്ഞില്ലെങ്കിൽ വർഷാവർഷങ്ങളിലെ ഹജ്ജ്‌ കർമ്മം പോലും ഭംഗിയായി നടത്താൻ ഈ ഉമ്മത്തിന്‌ ശേഷിയില്ല. പിന്നയല്ലേ ബഹിഷ്കരണം. ബഹിഷ്കരിക്കാൻ സദാ ആഹ്വാനം നൽകുന്ന ശൈക്‌ ഖർദാവിക്കു പോലും അസുഖം വന്നപ്പോൾ പോവാൻ ആദ്യം തോന്നിയത്‌ ടോണി ബ്ലെയറിന്റെ ലണ്ടനിലേക്ക്‌. ബ്രിട്ടൺ വിസ നിഷേധിച്ചപ്പോൾ വീണ്ടും ഭഹിഷ്കരണാഹ്വാനം നൽകിയോയെന്നത്‌ ഈയുള്ളവന്‌ അജ്ഞാതം. പക്ഷെ ഒരു കാര്യത്തിൽ കേരളത്തിലെങ്കിലും ഈ ഉമ്മത്ത്‌ മുന്നിലാണ്‌. യൂ ടൂബിലും, ഗോ‍ാഗിൾ വീഡിയോയിലും നുഴഞ്ഞു കയറി പേരോടിന്റെയും സലഫി-സ്വലാഹിമാരുടെയും അശ്ലീല വാദപ്രതിവാദ കോലാഹലങ്ങൾ മാലോകർക്കു മുഴുവൻ പകര്ർന്നു നൽകുന്നതിൽ. മുഅ്മിനിങ്ങളെ, എന്നും നമുക്ക്‌ ഇങ്ങനെത്തന്നെയായാൽ മതിയോ? എന്നും പിന്നോക്കാവസ്ഥയുടെ കണക്കുകളിൽ മാത്രം മുതലക്കണ്ണീർ പൊഴിച്ച്‌ സംവരണത്തിന്റെ പിച്ചച്ചട്ടിയുമായി ഗവൺമന്റുകൾക്ക്‌ മുമ്പിൽ ഭിക്ഷ യാചിക്കുന്നവരായി ഈ ഉത്തമ സമുദായം കഴിഞ്ഞു കൂടണോ? ആയിരം വർഷങ്ങൾക്കപ്പുറമെങ്കിലും ഈ സമുദായത്തിന്‌ മൂന്നോക്കമാവേണ്ടേ?

സകലരെയും കുറ്റം പറഞ്ഞ്‌ മുഴുവൻ കള്ളരാണെന്നു വരുത്തി എല്ലാത്തിൽനിന്നും മാറിനിന്നാൽ നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ സ്ഥിതിയെന്താവുമെന്ന സംശയമുണ്ടാവാം. ശരിയാണ്‌. ഒന്നിൽ നിന്നും മാറിനിൽക്കണമെന്നല്ല. മറിച്ച്‌ ആദ്യ പരിഗണനയും വിധേയത്വവും ദൈവത്തിനും ദൈവമതത്തിനും നൽകുക. ദൈവമതത്തിന്റെ സംരക്ഷണത്തിനാവണം സംഘടനകൾ. സംഘടനക്ക്‌ ദോഷം വന്നാൽ പോലും ദൈവമതത്തിന്‌ ദുഷ്പേർ വരാതെ നോക്കണം. തീർച്ചയായും തിരിച്ചായിക്കുടാ. മതം ദൈവസൃഷ്ടിയാണ്‌. സംഘടനകൽ മനുഷ്യസൃഷ്ടിയും. മനുഷ്യസൃഷ്ടികൾക്ക്‌ പോരായ്മകൾ ഉണ്ടാകാം, തെറ്റുപറ്റാം. അറിഞ്ഞും അറിയാതെയും നേതൃത്വത്തിനും. നേതൃത്വത്തെ ചോദ്യം ചെയ്യാം. സലഫി എത്ര വിവരമുള്ള ആളായാലും മയിലമ്മയെ കുയിലമ്മയെന്ന്‌ പരിഹസിക്കുമ്പോൾ അതിസ്ലാമിന്റെ സംസ്കാരമല്ലെന്ന്‌ എണിറ്റു നിന്ന്‌ പറയാൻ ഔദ്യോഗിക മുജാഹിദുകാരന്‌ കഴിയണം. മസ്ജിദുൽ ഹറാമിൽ സ്ത്രീകൾ നമസ്കരിക്കാറില്ലെന്ന്‌ പേരോട്‌ പറയുമ്പോൾ ഉസ്താതെ കള്ളം പറയരുതെന്ന്‌ മക്കം കണ്ട എ.പി.ക്കാരെങ്കിലും എണീറ്റുനിന്ന്‌ പറയാൻ ധൈര്യം കാണിക്കണം. ഖലീഫ ഉമറിനെപ്പോലും ചോദ്യം ചെയ്യാൻ മടികാണിക്കാത്ത ഉത്തമ മതത്തിന്റെ പിന്മുറക്കാർ എന്തിന്‌ സ്വപ്രസ്ഥാനത്തിലെ നേതാക്കളുടെ തെറ്റുകളെ ആരോഗ്യകരമായ രീതിയിൽ വിചാരണ നടത്തുന്നതിൽ വൈമനസ്യം കാണിക്കുന്നു? തെറ്റുകൾ ഏറ്റു പറയണം, തിരുത്തനം, അതാണ്‌ ധാർമ്മികത. സ്ത്യസന്ധത. രണ്ടും മുഅ്മിനിന്‌ നിർബ്ബന്ധവും. മനുഷ്യനിർമ്മിതമായ ഒറ്റ സംഘടനയും പൂർണ്ണമല്ല. മറ്റുള്ളവരെ വിമർശിക്കുമ്പോൾ ഈ വലിയ സത്യം സ്വയം ഓർക്കണം. അപ്പോൾ വിമർശനം ആരോഗ്യപരമാവും. പരസ്പരമുള്ള സംവാദങ്ങളിൽ ജയപരാജയങ്ങൾ ആഘോഷിക്കാൻ യഥാർത്‌ഥ വിശ്വാസിക്ക്‌ ഒരിക്കലും കഴിയില്ല. കർമ്മശാസ്ത്ര വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പുതുമയുള്ളതല്ല. താബിഉകൾ മുതൽ തന്നെ തുടങ്ങിയവയാണവ. ഇവ ആരോഗ്യമുള്ള ഒരു സമുദായത്തിന്റെ ലക്ഷണവുമാണ്‌. പക്ഷെ അവരാരും പരസ്പരം കാഫിറക്കാറില്ല. സുബുഹിയിലെ കുനൂത്ത്‌ പ്രബല
സുന്നത്താണെന്നഭിപ്രായമുള്ള മഹാപണ്ഡിതൻ ശാഫി ഇമാം തന്റെ ഉസ്താദായ ഹനഫി ഇമാമിന്റെ നാട്ടിൽവെച്ച്‌ അദ്ദേഹത്തോട്‌ ആദരവ്‌ പ്രകടിപ്പിച്ച്‌ ഖുനൂത്തോതാതെ സുഭി നമസ്കരിച്ച ഊഷ്മളമായ ചരിത്രമാണിസ്ലാമിന്റേത്‌.

ഓരോ മുസ്ലിമും പ്രതിജ്ഞയെടുക്കുക, ഞാൻ ഒന്നാമതായി ഒരു മുസ്ലിമാണ്‌. തന്റെ നേതൃത്വത്തിന്റെ വൃത്തികേടുകൾക്ക്‌ കൂട്ടുചേർന്ന ഈ ഉത്തമ മതതിന്റെ സുന്ദരമായ മുഖം വികൃതമാവാൻ ഞാൻ
കൂട്ടുനിൽക്കില്ല. ഒരു മുസ്ലിം പ്രബോധകനായിട്ടുപോലും സംഘടനാ പക്ഷപാതിത്വത്തിന്റെ അന്ധത ബാധിച്ച എന്റെ പ്രവർത്തനങ്ങൾ മൂലം ഈ മതത്തിനുണ്ടായേക്കാവുന്ന മാനഹാനിയും അനൈക്യവും കാരണം ഒരിക്കലും എനിക്ക്‌ നരകാവകാശിയാവാൻ കഴിയില്ല. എന്റെ സംഘടനയുടെ മുഖം വികൃതമായാൽ പോലും ഈ സുന്ദര മതത്തിന്റെ മുഖം വികൃതമാകാതെ ഞാൻ കാത്തുകൊള്ളും. ഒരിക്കൽ കൂടി ഞാൻ ഉറപ്പിച്ചു പറയുന്നു , ഈ ഉത്തമമതതിന്റെ ഭിന്നിപ്പിന്‌ ഒരു തരത്തിലും ഞാൻ കാരണക്കാരനാവില്ല.

“നിങ്ങൾ പരസ്പരം തർക്കിച്ച്‌ ഭിന്നിക്കരുത്‌. അങ്ങനെയായാൽ നിങ്ങളുടെ കാറ്റു പോകും” – വി.ഖുർആൻ –

കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തീപ്പെട്ടി നല്‍കിതയാര്‌ ?

കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തീപ്പെട്ടി നല്‍കിതയാര്‌ ?--എന്‍ . എം. ജാഫര്‍

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?
എന്ന ലേഖനത്തിനുള്ള മറുപടി :

കളമശ്ശേരി ബസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട്‌ സൂഫിയാ മഅ്‌ദനിക്കെതിരെ മാധ്യമങ്ങളും രാഷ്‌ട്രിയക്കാരും നടത്തുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ ജമാഅത്ത്‌ പത്രത്തിന്റെ നിലപാട്‌ കോളത്തില്‍ (2009 ഡിസം.17) സി.ദാവൂദ്‌ എഴുതിയ 'കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്‌?' എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌.

ബസ്‌ കത്തിക്കുന്നതിനെ ന്യായീകരിക്കാതെ, എന്നാല്‍ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികനായ ലേഖകന്‍ ‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിരവധിയാളുകള്‍ വിലസുന്ന നാട്ടില്‍ ഒരു ബസ്‌ കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത സൂഫിയ എന്ന വീട്ടമ്മയെ ഭീകരവാദിയാക്കുന്നതിന്റെ രസതന്ത്രവും ലേഖകന്‍ അന്വേഷിക്കുന്നുണ്ട്‌. എന്നാല്‍ ലേഖനത്തിന്റെ തലക്കെട്ടിലെ ഉദ്ദേശ്യശുദ്ധി ലേഖനത്തിലെ ഉള്ളടക്കത്തില്‍ ഇല്ലെന്ന്‌ ഇവിടെ പറയേണ്ടി വരുന്നു. ഒരു ബസ്‌ കത്തിച്ച പ്രതികളുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത വീട്ടമ്മയെ ഇത്രത്തോളം മാനസികമായി പീഢിപ്പിക്കേണ്ടതില്ല എന്ന വസ്‌തുതയോട്‌ മനുഷ്യമനസ്സാക്ഷിയുള്ള ആര്‍ക്കും യോജിക്കാവുന്നതാണ്‌. എന്നാല്‍ ദാവൂദിന്റെ ലേഖനത്തിന്റെ അജണ്ട വേറൊന്നാണെന്ന്‌ ഉള്ളടക്കം വ്യക്തമാക്കുന്നു.
ലേഖകന്റെ വിദ്യാര്‍ത്ഥി കാലത്തെ ട്രാന്‍സ്‌പോര്‍ട്‌ സമരത്തെക്കുറിച്ച്‌ പ്രതിപാദിച്ച്‌ നാടകീയമായ തുടങ്ങിയ ലേഖനത്തിലെ രാഷ്ട്രീയത്തില്‍ സൂഫിയാ മഅ്‌ദനിയെ രക്ഷിക്കാനുള്ള യാതൊരു ഫോര്‍മുലയും ഇല്ല.

ലേഖകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ബസ്‌ കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ ഉത്തരവാദികള്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്നാണ്‌. മാത്രമല്ല ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകയറ്റുമെന്ന മട്ടിലാണ്‌ മാധ്യമ-സംഘ്‌പരിവാര്‍-ചെന്നിത്തല കോണ്‍്‌ഗ്രസ്‌ അജണ്ട മറനീക്കി മുന്നേറുന്നത്‌. സംഭവം കത്തിച്ചുവിടുന്ന ചാനല്‍ കുമാരന്മാരെയും ബൈലൈന്‍ സൈദ്ധാന്തികരെയും ലേഖകന്‍ കണക്കിന്‌ വിമര്‍ശിക്കുന്നുണ്ട്‌. എല്ലാം കഴിഞ്ഞ്‌ അദ്ദേഹം മുസ്ലീം ലീഗിലും കുഞ്ഞാലിക്കുട്ടിയിലുമെത്തുന്നു. കുഞ്ഞാലിക്കുട്ടി സംഘ്‌പരിവാര്‍ ഐക്യമുന്നണിയിലെണെന്നാണ്‌ ആക്ഷേപം. മുസ്ലിം ലീഗും അതിന്റെ പത്രവും വിഷയത്തില്‍ എന്തിനാണ്‌ ചാടിക്കളിക്കുന്നത്‌ എന്നാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികന്റെ ചോദ്യം. ഏറ്റവുമൊടുവില്‍ മുസ്‌ലിംലീഗിനെ പഴിപറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടിലേക്ക്‌ നയിച്ചത്‌ ലീഗിന്റെ നിലപാട്‌ കൊണ്ടാണെന്നാണ്‌ സി.ദാവൂദിന്റെ രാഷ്ട്രീയ രസതന്ത്രം ചെന്നെത്തുന്നത്‌. മുസ്‌ലിംലീഗ്

അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഈ നിലയിലെത്തിച്ചത്‌ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണോ? മഅ്‌ദനി രൂപീകരിച്ച ഐ.എസ്‌.എസ്‌ എന്ന സംഘടനക്ക്‌ ഊടും പാവും നല്‍കി ഊട്ടിവളര്‍ത്തിയത്‌ മുസ്‌ലിംലീഗാണോ? മഅ്‌ദനിയുടെ കാല്‌ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയത്‌ മുസ്‌ലിം ലീഗാണോ? മഅ്‌ദനിയെ തമിഴ്‌നാട്‌ ജയിലിലടച്ചത്‌ മുസ്‌ലിംലീഗാണോ? കാശ്‌മീരിലേക്ക്‌ തീവ്രവാദികളെ റിക്രൂട്ട്‌ ചെയ്‌ത്‌ മുസ്ലിം യുവാക്കളെ കുരുതികൊടുത്തത്‌ മുസ്‌ലിം ലീഗാണോ? ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്‌ സിമിയെക്കൊണ്ട്‌ ചുമരെഴുത്ത്‌ നടത്തിച്ചത്‌ മുസ്ലിം ലീഗാണോ? ഏറ്റവുമൊടുവില്‍ കളമശ്ശേരിയില്‍ തമിഴിനാട്‌ സര്‍ക്കാരിന്റെ ബസ്‌ കത്തിച്ചത്‌ മുസ്ലിം ലീഗ്‌ പറഞ്ഞിട്ടാണോ?-

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ സൈദ്ധാന്തികനായ ലേഖകന്‍ മറുപടി കണ്ടെത്തണം. അതായത്‌ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്ത്‌ കൊണ്ടാണെന്നതിന്റെ രാഷ്ട്രീയ രസതന്ത്രം അന്വേഷിക്കുന്നതോടൊപ്പം ആ ബസ്‌ കത്തിക്കാന്‍ ആരാണ്‌ തീപ്പെട്ടിയും എണ്ണയും നല്‍കിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയൊരു അന്വേഷണം നടത്തിയാല്‍ അവനവനിലേക്ക്‌ വിരല്‍ ചൂണ്ടേണ്ടിവരും. ആ അപകടം മനസ്സിലാക്കിയാണ്‌ എല്ലാ തന്ത്രങ്ങളും മുസ്‌ലിംലീഗിനെതിരെ തൊടുത്തിവിടുന്നത്‌. മുസ്‌ലിംലീഗിന്റെ അജണ്ട തുറന്ന പുസ്‌തകമാണ്‌. മഹാരഥന്മാരായ നേതാക്കള്‍ എഴുതിവെച്ച ആദര്‍ശങ്ങള്‍ക്ക്‌ കാലപ്പഴക്കം സംഭവിച്ചിട്ടില്ല. സി.ദാവൂദ്‌ മുസ്‌ലിംലീഗിതുറന്ന മനസ്സോടെ പഠിക്കാന്‍ തയ്യാറാകണം. സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടകള്‍ക്ക്‌ വേണ്ടി ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്‌ നേരെ വികലമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രചാരണത്തിന്റെ ലാവാപ്രവാഹമാണ്‌ നിങ്ങളും നടത്തുന്നത്‌.

സൂഫിയാ മഅ്‌ദനിക്കെതിരെ നടക്കുന്ന പ്രചാരണ വേലയില്‍ മനംനൊന്ത്‌ പത്രത്തിന്റെ ആറാം പേജില്‍ വിലാപം രചിച്ച ലേഖകന്‍ അതേ പത്രിത്തിലെ ഒന്നാം പേജ്‌ വാര്‍ത്ത ഇപ്പോഴെങ്കിലും വായിക്കുന്നത്‌ നന്ന്‌. സൂഫിയാ മഅ്‌ദനിയുടെ അറസ്റ്റിന്‌ മുന്നൊരുക്കം നടത്തുന്നതിന്റെ സചിത്ര വാര്‍ത്ത ആര്‍ക്കുവേണ്ടിയാണ്‌. അന്‍വാര്‍ശേരിയിലേക്കുള്ള കമാന്റോ നീക്കവും രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും മറ്റും വാര്‍ത്തയില്‍ നാടകീയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വലതുപക്ഷ മാധ്യമങ്ങളെ പഴിക്കുന്ന ലേഖകന്‍ സ്വന്തം പത്രത്തിലെ വാര്‍ത്തകളും ഒന്ന്‌ വിശകലനം ചെയ്യുന്നത്‌ നന്നായിരിക്കും. മുസ്ലിംതീവ്രവാദ വിഷയത്തില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും അതിരുകടക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കുംഅഭിപ്രായവ്യത്യാസമില്ലെന്ന വസ്‌തുത മുന്‍നിര്‍ത്തിയാണ്‌ ഇത്രയും പറയുന്നത്‌. ആക്ഷേപം മറ്റുള്ളവരില്‍ മാത്രം അടിച്ചേല്‍പിക്കമ്പോള്‍ സ്വയമൊന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും.
അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ തീവ്രവാദ പ്രസ്ഥാനമായ ഐ.എസ്‌.എസിനെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച പത്രം ഏതാണെന്ന്‌ അക്കാലത്തെ സ്വന്തം പത്രത്തിന്റെ താളുകള്‍പരിശോധിച്ചാല്‍ ലേഖകന്‌ ബോധ്യപ്പെടും. അതൊന്നും ചരിത്രാതീത കാലത്ത്‌ നടന്ന കാര്യങ്ങളല്ല. കാലത്തിനനുസരിച്ച്‌ കോലം മാറുകയും നേരത്തെ പറഞ്ഞത്‌ പിന്നീട്‌ വിഴുങ്ങുകയും പഠിച്ചത്‌ പറയാതെ നിലനില്‍പിനായി കളവ്‌ പറയുകയും ചെയ്യുന്നവരോട്‌ വേദമോതിയിട്ട്‌ കാര്യമില്ലെന്ന ബോധ്യത്തോടെയാണ്‌ ഇത്‌ പറയുന്നത്‌. ഒരു നുണ നിരവധി തവണ ആവര്‍ത്തിച്ച്‌ ആടിനെ പട്ടിയാക്കുന്ന പണിയെടുക്കാന്‍ തുടങ്ങിയാല്‍ പറയാതിരിക്കാനാവില്ല.

മുസ്ലിംലീഗിന് ബദല്‍ പണിയാനാണ്‌ മഅ്‌ദനിയെയും പിന്നീട്‌ വന്ന പ്രസ്ഥാനങ്ങളെയും ജമാഅത്തെ ഇസ്‌ലാമിയും പത്രവും എക്കാലത്തും തുണച്ചത്‌. മുസ്ലിംലീഗിന് തീവ്രത പോരെന്നും അതിനായി തെക്കന്‍കേരളത്തില്‍ മുസ്ലിംകളുടെ വിമോചകനായി അവതരിച്ച സാക്ഷാല്‍ മഅ്‌ദനിയെ പ്രോത്സാഹിപ്പിക്കാനുള്ള ഹിഡന്‍ അജണ്ട തയ്യാറാക്കിയത്‌ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയാണ് . ഇക്കാര്യം പാര്‍ട്ടി പത്രത്തില്‍ നിന്നും പുറത്തുപോയ അസോസിയേറ്റ്‌ എഡിറ്റര്‍ നിരവധി ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മഅ്‌ദനിയെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ച്‌ ജയില്‍ വരെയെത്തിച്ചു. പിന്നീട്‌ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെ ഉപയോഗിച്ചും ഇതേ കുതന്ത്രം പയറ്റി. തുടര്‍ന്ന്‌ എക്കാലത്തും മുസ്ലിംലീഗിന് ബദല്‍ പണിയാനുള്ള ഏതൊരു നീക്കത്തിനും പിന്തുണ നല്‍കി. ഇതിന്റേയെല്ലാം പിന്നില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയപ്രവേശം എന്ന ഹിഡന്‍ അജണ്ടയാണ്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന്‌ കരുതിയെങ്കിലും എന്‍.ഡി.എഫിന്റെ രാഷ്ട്രീയപ്രവേശം തടസ്സമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാലമായ ഇടതു-മുസ്‌ലിം ഐക്യത്തിന്‌ വേണ്ടി ശ്രമം നടത്തിയെങ്കിലും അഖിലേന്ത്യാതലത്തില്‍ പാളിപ്പോയി. ബംഗാളിലും കേരളത്തിലുമുണ്ടായ ഇടതുവിരുദ്ധ തരംഗമാണ്‌ അത്തരമൊരു നീക്കത്തിനു തിരിച്ചടിയായത്‌. ഇപ്പോള്‍ ജമാഅത്ത്‌ പ്രസിദ്ധീകരണങ്ങളില്‍ മുസ്ലിംകളുടെ കമ്യൂണിസ്റ്റ്‌ സഖ്യത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ സജീവമാണ്‌. കേരളത്തില്‍ പിണറായി-മഅ്‌ദനി കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന നിലപാടിന്‌ ശക്തിപകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മുകളില്‍ സൂചിപ്പിച്ച, സൂഫിയാ മഅ്‌ദനിക്കെതിരെയുള്ള പീഢനത്തില്‍ മനംനൊന്ത്‌ 2009 ഡിസംബര്‍ 17ന്‌ നിലപാട്‌ പേജില്‍ സി.ദാവൂദ്‌ എഴുതിയ ലേഖനത്തിന്‌ പിന്നലെ അജണ്ടയും രാഷ്ട്രീയം തന്നെ. മഅ്‌ദനിയെ കമ്യൂണിസ്റ്റ്‌ പാളയത്തില്‍ തന്നെ തളച്ചിട്ട്‌ അതുവഴി തങ്ങള്‍ക്കും ബര്‍ത്ത്‌ നേടാമെന്ന അജണ്ടയാണ്‌ കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലൂടെ പൊലിഞ്ഞുപോകുന്നത്‌. കളമശ്ശേരിയിലെ ആ ബസ്‌ അണയാതെ കത്തുന്നതോടെ കരിയുന്നത്‌ സൂഫിയയുടെ ജീവിതമല്ല, മറ്റു ചിലരുടെ രാഷ്ടീയ സ്വപ്‌നങ്ങളാണ്‌. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌ മഅ്‌ദനിയോ സൂഫിയയോ അല്ല. സാക്ഷാല്‍ ശ്രീമാന്‍ പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്‌.

പൊന്നാനിയില്‍ പരീക്ഷിച്ച മുസ്ലിംലീഗ് ബദല്‍ പൊന്നാനി മോഡല്‍ പരാജയപ്പെട്ട ശേഷം പിണറായിക്കും മഅ്‌ദനിക്കും തിരിച്ചടികള്‍ മാത്രമാണുണ്ടായിട്ടുള്ളത്‌. ഇവിടെ കോണ്‍ഗ്രസിനെയും ചെന്നിത്തലയെയും മുസ്‌ലിം ലീഗിനെയും വളമാക്കി എങ്ങനെയും തങ്ങളുടെ രക്ഷകന്മാര്‍ക്ക്‌ ജീവന്‍ നല്‍കേണ്ടത്‌ സൈദ്ധാന്തികരുടെ ചുമതലയാണ്‌. അതിന്‌ സൂഫിയാ മഅ്‌ദനിയുടെ കണ്ണീരാണ്‌ കച്ചിതുരുമ്പെങ്കില്‍ അതും പരീക്ഷിക്കാം. അതാണ്‌ സി.ദാവൂദ്‌ ചെയ്‌തത്‌.

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?
Thursday, December 17, 2009-സി. ദാവൂദ്-മാധ്യമം
'1970ഫലെ ട്രാന്‍സ്‌പോര്‍ട്ട് സമരമായിരുന്നു എന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ ഏറ്റവും നിര്‍ണായകമായ സമരം......
.....അന്നാണ് അള്ള് എന്ന ആയുധം സംസ്ഥാനത്ത് ആദ്യമായി രംഗത്ത് വരുന്നത്. മൂന്ന് വശങ്ങളിലേക്ക് മുനകൂര്‍പ്പിച്ച മൂന്ന് ആണികള്‍ ചേര്‍ത്തുണ്ടാക്കുന്ന അള്ള് വഴിയില്‍ ഇടും. അതിലൂടെ കയറിയിറങ്ങുന്ന വാഹനങ്ങളുടെ ടയര്‍ പഞ്ചറാകും. എല്ലാവരും പോക്കറ്റില്‍ അള്ളുമായാണ് നടക്കുന്നത്. സമരത്തിന്റെ വിജയത്തിനായി നിരവധി ട്രാന്‍സ്‌പോര്‍ട്ട്ബസുകള്‍ കേടുവരുത്തി. അള്ള് വിജയകരമായ സമരായുധമായിരുന്നെങ്കിലും പൊലീസിന്റെ ഭീകരമായ മര്‍ദനത്തിനിടയില്‍ അള്ള് സമരവും പരുങ്ങലിലായിരുന്നു.സമരം മുന്നോട്ട് നീങ്ങുന്തോറും പലഭാഗത്തും ഭീകരമായ പൊലീസ് മര്‍ദനമുണ്ടായി. പലരെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. സമരം കൂടുതല്‍ ശക്തിയാര്‍ജിക്കാനും അക്രമാസക്തമാവാനും ഇത് കാരണമായി.
ഒരു ദിവസം രാവിലെ ഞങ്ങള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി. പാളയത്ത് ബസ് പിക്കറ്റ് ചെയ്യാനായിരുന്നു തീരുമാനം. അതിനായി യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും മറ്റും വിദ്യാര്‍ഥികള്‍ എത്തണം. ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനമായി മുന്നോട്ടു നീങ്ങി. ഇടക്ക് തോമസ് എന്റെ ചെവിയില്‍ പറഞ്ഞു: 'ഇന്ന് ചിലതെല്ലാം സംഭവിക്കും'. എന്ത് സംഭവിക്കും എന്ന് ഞാന്‍ തിരക്കിയില്ല. സംഭവിക്കട്ടെ എന്ന് ഞാനും പറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്കത്ര നിശ്ചയമുണ്ടായിരുന്നില്ല. ഞങ്ങളുടെ ജാഥ പാളയത്തേക്ക് നീങ്ങുന്നു. ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് വരുന്നു. പിന്നെ ഞാന്‍ കേള്‍പ്പിക്കുന്നത് കാതടപ്പിക്കുന്ന ഒരു മുഴക്കമാണ്. എന്തൊക്കെയോ ചിതറി വീഴുന്നതിന്റെ ശബ്ദം. ഓടിക്കോ.... എന്നാരോ വിളിച്ചു പറഞ്ഞു.
തിരുവനന്തപുരത്തെ ഇടവഴികളെല്ലാം പരിചിതമായതിനാല്‍ ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ അറിവില്‍ ആദ്യമായി ആസിഡ് ബള്‍ബ് സമരത്തിന്റെ ഭാഗമായ സംഭവമായിരുന്നു അത്. ആരാണ് അത് കൊണ്ടുവന്നതെന്നോ ആരാണ് പ്രയോഗിച്ചതെന്നോ ഇന്നും അജ്ഞാതം' (ലെനിന്‍ രാജേന്ദ്രന്‍, ഓര്‍മകളുടെ മഴയും വേനലും, മാധ്യമം ആഴ്ചപ്പതിപ്പ് 2007 സെപ്റ്റംബര്‍ 14) ബസ് തകര്‍ക്കുക, കത്തിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയ സമരങ്ങളിലെയും സംഘര്‍ഷങ്ങളിലെയും ഒഴിച്ചു കൂടാനാകാത്ത ഒരിനമാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ അതിന്റെ ലോകത്തേക്ക് കടന്നുവന്നതിന്റെ ഓര്‍മകളാണ് ലെനിന്‍ രാജേന്ദ്രന്‍ ഇവിടെ പങ്കുവെക്കുന്നത്. ഒരു സമരത്തില്‍ ഒരു ബസെങ്കിലും പൊളിച്ചില്ലെങ്കില്‍ വല്ലാത്തൊരു കുറച്ചില്‍ അനുഭവപ്പെടുന്ന അവസ്ഥ കേരളത്തിലെ സര്‍വകക്ഷി സഖാക്കളും പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്ന്, ഒരു ബസ് കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതേണ്ടി വരുന്നത്. ചാനല്‍ കുമാരന്മാരുടെയും ബൈലൈന്‍ സൈദ്ധാന്തികരുടെയും ഇളകിയാട്ടം കണ്ടാല്‍ തോന്നുക 2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി കളമശ്ശേരിയില്‍ തമിഴ്‌നാട് പോക്കുവരത്ത് കഴകം വക ബസാണ് കേരളത്തില്‍ ആദ്യമായും അവസാനമായും കത്തിയ ഏക ബസ് എന്നാണ്. ആ ബസ് കത്തിക്കല്‍കേസില്‍ പത്താംപ്രതിയായ ആളുടെ ഭര്‍ത്താവുമായി വേദി പങ്കിട്ടതിന്റെ പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്ഫമാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകളയുമെന്ന മട്ടിലാണ് മാധ്യമഫസംഘ്പരിവാര്‍ഫചെന്നിത്തല കോണ്‍ഗ്രസ് അജണ്ട മറനീക്കി മുന്നേറുന്നത്.

സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ആദ്യമായും അവസാനമായും കത്തിക്കപ്പെട്ട ബസ് അല്ല കളമശ്ശേരിയിലേത്. നൂറ്കണക്കിന് ബസുകള്‍ കേരളത്തില്‍ ഇതുവരെയായി കത്തിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ആ പട്ടികയില്‍ ഏറ്റവും രൂക്ഷവും ആസൂത്രിതവും ആപല്‍ക്കരവുമായ ബസ് തകര്‍ക്കല്‍ യത്‌നത്തിന് നേതൃത്വം നല്‍കിയത് ആര്‍.എസ്.എസും എ.ബി.വി.പിയുമാണ്. 2001 ജൂലൈ 12ന് വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി എ.ബി.വി.പി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമരം എപ്പോഴുമെന്നപോലെ സ്വാഭാവികമായും അക്രമാസക്തമായി. പൊലീസ് ചെറിയ രീതിയില്‍ ലാത്തിച്ചാര്‍ജ് നടത്തി. അടുത്ത ദിവസം (ജൂലൈ 13ന്) എ.ബി.വി.പി തിരുവനന്തപുരത്തെ ആര്‍.എസ്.എസ് ഗുണ്ടകളെയും കൂട്ടി നഗരത്തില്‍ നായാട്ട് നടത്തി. 50 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ മാത്രം നശിപ്പിക്കപ്പെട്ടത്. കിഴക്കേകോട്ടയിലെ ഡിപ്പോയില്‍ കയറിയ ആര്‍.എസ്.എസ്ഫഎ.ബി.വി.പി സംഘം ഇടതുപക്ഷ പ്രവര്‍ത്തകനായ കണ്ടക്ടര്‍ രാജേഷിനെ അടിച്ചുകൊന്നു. കേരളചരിത്രത്തിലെ ഏറ്റവും ബീഭത്സമായ ഒറ്റത്തവണ തീര്‍പ്പാക്കലായിരുന്നു അത്. വിമോചന സമരക്കാലത്ത് കോണ്‍ഗ്രസുകാരും ലീഗുകാരും ചേര്‍ന്ന് നശിപ്പിച്ച സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ നിന്നാല്‍ നമ്മള്‍ ശരിക്കും കുഴഞ്ഞുപോവും. കേരളത്തിലെ കെ.എസ്.ആര്‍.ടിസിയുടെ ചരിത്രം തകര്‍ക്കലിന്റെയും കത്തിക്കലിന്റെയും ചരിത്രം കൂടിയാണ്. (ബസ് മാത്രമല്ല രാഷ്ട്രീയ എതിരാളികളെയും കത്തിച്ചു കൊന്ന അനുഭവം കേരളത്തിനുണ്ട്. 1987 മാര്‍ച്ച് 23ന് കാസര്‍കോട് ചീമേനിയില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ ഒറ്റയടിക്ക് ഒരു പാര്‍ട്ടി ഓഫിസ് മുറിയില്‍ ചുട്ടുകൊല്ലപ്പെട്ടു. വെറുമൊരു ബസ് കത്തിക്കല്‍ കേസിലെ പത്താംപ്രതിയായ സൂഫിയക്കെതിരെ തൊഗാഡിയ സ്‌റ്റൈലില്‍ ഊരുചുറ്റി പ്രസംഗിക്കുന്ന രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിക്കാരാണ് അതിലെ പ്രതികള്‍).
എന്തിനാണ് പ്രക്ഷോഭകാരികള്‍ എപ്പോഴും സര്‍ക്കാര്‍ ബസുകളെയും ഔദ്യോഗികവാഹനങ്ങളെയും ലക്ഷ്യംവെക്കുന്നത്? ഭരണകൂടത്തിന്റെ പ്രതീകം എന്ന നിലക്കാണ് റോഡിലൂടെ സര്‍ക്കാര്‍വാഹനങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാറിനോടുള്ള പ്രതീകാത്മക പ്രതിഷേധം എന്ന നിലക്കാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെടുന്നത്. ഇപ്പോള്‍ തെലുങ്കാനയുടെ പേരില്‍ ആന്ധ്രയിലങ്ങോളമിങ്ങോളം ബസുകള്‍ നിരന്നുനിന്ന് കത്തുന്നത് ഈ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പൊതുവായ ലക്ഷ്യത്തിന് വേണ്ടി സ്വകാര്യമുതലല്ല; പൊതുമുതല്‍ തന്നെയാണ് നശിപ്പിക്കപ്പെടേണ്ടത് എന്ന രാഷ്ട്രീയബോധം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ബസുകള്‍ കത്തിക്കുന്നതിനെ ന്യായീകരിക്കുകയല്ല; എന്നാല്‍ കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴുമെപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണിവിടെ. ബസ് കത്തിക്കലിനെക്കാള്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഡസന്‍ കണക്കിന് ആളുകള്‍ നമ്മുടെ പാര്‍ലമെന്റില്‍ തന്നെയുണ്ട്. അങ്ങനെയൊരു നാട്ടില്‍ ഒരു ബസ് കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത വീട്ടമ്മ അഖിലാണ്ഡ ഭീകരവാദിയാവുന്നതിന്റെ രസതന്ത്രം നാം അന്വേഷിച്ചേ മതിയാവൂ.

പി.ഡി.പി പ്രവര്‍ത്തകരാണ് കളമശ്ശേരിയിലെ ബസ് കത്തിക്കലിനു പിന്നില്‍. വികലാംഗനും രോഗിയുമായ തങ്ങളുടെ നേതാവിനെ ദീര്‍ഘകാലം വിചാരണയില്ലാതെ ക~ിനതടവില്‍ പാര്‍പ്പിച്ച സര്‍ക്കാറിനോടുള്ള കടുത്ത പ്രതിഷേധം അറിയിക്കുകയായിരുന്നു അവര്‍ എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ രാഷ്ട്രീയ സമരാനുഭവങ്ങളില്‍ സ്വാഭാവികമായ ഒരു കാര്യം മാത്രം. യാത്രക്കാരുണ്ടായിരിക്കെയാണ് സാധാരണ ബസുകള്‍ തകര്‍ക്കപ്പെടാറുള്ളത്. എന്നാല്‍ കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം 'മാന്യമായാ'ണ് പ്രതികള്‍ ബസ് കത്തിച്ചിരിക്കുന്നത്. എന്നാല്‍ അത്യന്തം അപസര്‍പ്പകമായ സ്വഭാവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ വിഷയം കേരളത്തില്‍ കത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ഭര്‍ത്താവ് ജയിലില്‍ കടുത്ത പീഡനമനുഭവിക്കുമ്പോള്‍ ചകിതയും നിസ്സഹായയുമായ ഒരു സ്ത്രീയെന്ന നിലക്ക് നടത്തിയ പിടച്ചിലും പാച്ചിലുമായിരുന്നു സൂഫിയ മഅ്ദനിക്ക് അന്ന് ജീവിതം. നിസ്സഹായവും നിരാശനിറഞ്ഞതുമായ ആ നാളുകളില്‍ വന്ന നിരവധി ഫോണ്‍കോളുകളില്‍ ചിലതാണ് അവരെ ഇന്ന് ബസ് കത്തിക്കലില്‍ പ്രതിയാക്കിയിരിക്കുന്നത്. മുമ്പ് ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പേര്പറഞ്ഞാണ് അവരുടെ ഭര്‍ത്താവിന്റെ ജീവിതത്തിലെ വിലപ്പെട്ട പത്ത്‌വര്‍ഷം ഭരണകൂടം പറിച്ചെടുത്ത് പിച്ചിച്ചീന്തി നശിപ്പിച്ചത്. അവസാനം, പൊയ്‌ക്കോ നീ നിരപരാധിയാണെന്ന് പറഞ്ഞ് ആളെ വിട്ടയച്ചു. എന്നാല്‍ ആ കാലങ്ങളില്‍ മാധ്യമങ്ങളും വലതുപക്ഷ പൊതുബോധവും അദ്ദേഹത്തോട് കാട്ടിയ ക്രൂരതകള്‍ പുതിയ രീതിയില്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ആവര്‍ത്തിക്കുകയാണിന്ന്.
നമ്മുടെ നീതിന്യായ വ്യവസ്ഥയും മാധ്യമ സമൂഹവും മഅ്ദനിയോട് ചെയ്ത ക്രൂരതയുടെ പേരില്‍ യഥാര്‍ഥത്തില്‍ മാപ്പ് ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നത് പോകട്ടെ, വീണ്ടും സമാനമായ ഓപറേഷന്‍ അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ അണിയറയില്‍ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയ പത്രങ്ങളും അതിദേശീയ ചാനലുകളും കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തില്‍ ഐക്യമുന്നണിയാകുന്ന കാഴ്ചയാണ് കാണുന്നത്.

മുസ്‌ലിം പശ്ചാത്തലമുള്ള ഒരു സംഘടനയാണ്; സംഘ്പരിവാറിനോടും വലതുപക്ഷ രാഷ്ട്രീയത്തോടും എതിര്‍നില്‍ക്കുന്ന ഒരു സംഘടനയാണ് ഇതിനു പിന്നില്‍ എന്നതാണ് ഈ ബസ് കത്തിക്കലിനെ ഒരു അന്താരാഷ്ട്ര ഭീകര സംഭവമാക്കുന്നത്. സംഘ്പരിവാറിനും മാധ്യമങ്ങള്‍ക്കും ഒരു വിഷയത്തില്‍ പൊതുതാല്‍പര്യം വന്നു കഴിഞ്ഞാല്‍ എന്തസംബന്ധവും പവിത്രമാക്കപ്പെടുന്ന സാംസ്‌കാരിക അവസ്ഥയാണ് കേരളത്തിലുള്ളത്. ഒരേ സമയം ഇടതുപക്ഷത്തെയും മുസ്‌ലിംകളെയും ടാര്‍ഗറ്റ് ചെയ്യാന്‍ പറ്റുന്ന മുന്തിയയിനം ഐറ്റമാണ് സാമ്രാജ്യത്വഫസംഘ് അജണ്ടകളുടെ വാഹകരായ മാധ്യമങ്ങളെയും കോണ്‍ഗ്രസിനെയും ആവേശഭരിതമാക്കുന്നത്. ഈ ആവേശത്തള്ളിച്ചയില്‍ സാമാന്യ ബുദ്ധിവിചാരങ്ങള്‍ക്കും മറുചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ല. ഭീകരമായൊരു ആള്‍ക്കൂട്ട വിചാരണ അരങ്ങുതകര്‍ത്താടുകയാണ്. പിണറായിയെയും മഅ്ദനിയെയും ഒരുവെടിക്ക് വീഴ്ത്താന്‍ പറ്റുന്ന ഒരവസരം വെറുതെ കളഞ്ഞുകുളിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇവര്‍. ആ ആള്‍ക്കൂട്ട വിചാരണയില്‍ യുക്തിവിചാരങ്ങള്‍ക്ക് തെല്ലും സ്ഥാനമുണ്ടാവില്ല. ചാനല്‍കുമാരന്മാര്‍ പറഞ്ഞുകൂട്ടുന്ന അസംബന്ധങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവര്‍ തന്നെ പിന്നീടൊന്ന് കേട്ടുനോക്കിയാല്‍ ആ വിവരക്കേടുകളുടെ അളവ് അല്‍പമെങ്കിലും അവര്‍ക്ക് ബോധ്യപ്പെടും. 'തടിയന്റവിടെ നസീര്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു' എന്ന് ആമുഖവാചകത്തോടു കൂടി തങ്ങളുടെ മനോവിലാസങ്ങള്‍ ആധികാരിക വിവരങ്ങളായി ഛര്‍ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അങ്ങിനെയാണ്, 'പെരുന്നാള്‍ ദിനത്തില്‍ നോമ്പ് മുറിക്കുന്നവര്‍ക്ക് മേല്‍ ബോംബ് വെക്കാന്‍' നസീര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയപത്രം ഒന്നാം പേജില്‍ വെച്ചു കാച്ചിയത് (മാതൃഭൂമി, ഡിസംബര്‍ 11). മുസ്‌ലിംകള്‍ മൃഷ്ടാന്നം ബിരിയാണി തിന്നുന്ന ആഘോഷദിവസമാണ് പെരുന്നാള്‍. അന്നെങ്ങനെയാണ് നോമ്പ് മുറിക്കുക എന്റെ പ്രിയ സ്വ.ലേ കുമാരാ എന്നൊന്നും ചോദിച്ചേക്കരുത്. തീവ്രവാദ വിരുദ്ധപോരാട്ടത്തില്‍ ദേശവിരുദ്ധ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല!

ഒരു തരം പ്രചാരണ ഹിസ്റ്റീരിയ സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ആ ഹിസ്റ്റീരിയ പടരുമ്പോള്‍ എല്ലാവരും സ്വയം മറക്കുന്നു. ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് പൊക്കിയെടുത്ത 'പ്രതികളെ' കഫിയ്യ (ഫലസ്തീന്‍ ശിരോവസ്ത്രം) ധരിപ്പിച്ച് പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ച് പ്രശസ്ത ദൃശ്യ സൈദ്ധാന്തികനായ സദാനന്ദ് മേനോന്‍ എഴുതിയിട്ടുണ്ട്. സംഘ്പരിവാര്‍ഫസാമ്രാജ്യത്വ അജണ്ടകള്‍ എങ്ങനെയാണ് നമ്മുടെ ഫോട്ടോഗ്രഫിയെയും ഇമേജുകളെയും സ്വാധീനിക്കുന്നതെന്നത് പ്രസക്തമായ അന്വേഷണ വിഷയമാണ്. മലയാളത്തിലെ പ്രമുഖ ദേശീയപത്രത്തില്‍ അടുത്ത ഏതാനും ദിവസങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഭീകരകാര്‍ട്ടൂണുകള്‍ ഈയര്‍ഥത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ആ മാധ്യമസ്ഥാപനം ഇന്നെത്തി നില്‍ക്കുന്ന നിലപാടുലോകത്തേക്കുറിച്ചുള്ള അപകടകരമായ അറിവുകള്‍ ലഭിക്കും. പിണറായിയെ സൂഫിയയുടെ പര്‍ദ ധരിപ്പിക്കുന്നത് നിര്‍ദോഷമായ ഒരു കലാവിഷ്‌കാരമെന്നതിലുപരി പുഴുവരിക്കുന്ന ഒരു വിശാലലക്ഷ്യത്തെയാണ് അടിവരയിട്ട് അടയാളപ്പെടുത്തുന്നത്.

'ജന്മഭൂമി'യുടെയും രമേശ് ചെന്നിത്തലയുടെയും അജണ്ടകളും ലക്ഷ്യങ്ങളും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ മുസ്‌ലിംലീഗും അതിന്റെ പത്രവും അതിനെയും മറികടക്കുന്ന സ്വഭാവത്തില്‍ ചാടിക്കളിക്കുന്നതെന്തിനാണ്? എപ്പോഴും ഭരണവര്‍ഗ അധീശനിലപാടുകളോടൊപ്പം ചേര്‍ന്ന ചരിത്രമേ ലീഗിനുള്ളൂ എന്ന കാര്യം വീണ്ടും അടിവരയിടുകയാണ് ഇവിടെ. നീതിക്ക് വേണ്ടി കൈ ഉയര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ഭരണകൂട/വ്യവസ്ഥാപിത യുക്തിക്ക് മുമ്പില്‍ കീഴടങ്ങി മുട്ടിലിഴഞ്ഞ പാരമ്പര്യമാണ് ലിഗിന്റെത് . മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടുകളിലേക്ക് നയിച്ചത് അവരുടെ ഇത്തരം നപുംസക നിലപാടുകളായിരുന്നു. രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത് തര്‍ക്കഭൂമിയലല്ല എന്ന് കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തില്‍ പ്രചരിപ്പിച്ച് നടന്നവരാണ് അവര്‍. മാധ്യമങ്ങളും കോണ്‍ഗ്രസിലെ വലതുപക്ഷ ലോബിയും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങളുടെ സന്ദര്‍ഭത്തിലും നീതി ഉയര്‍ത്തിപ്പിടിച്ച് തന്‍േറടത്തോടെ നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവരെ ചരിത്രം ചിലത് പഠിപ്പിക്കുമെന്നതാണ് സത്യം .