Monday, September 6, 2010

എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ? (കൈവെട്ട്)

എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ?  ഒരു തരി പ്രതികരണ ശേഷിപോലുമില്ലാത്ത നിര്‍ഗുണ പരബ്രഹ്മം പോലൊരു ജനവിഭാഗം ! ഇവന്മാരെ എന്തിനു കൊള്ളാം അല്ലേ ??? ഉപ്പ് സത്യാഗ്രഹത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ദണ്ഢനമേല്‍ക്കാന്‍ വരിവരിയായി ഊഴം കാത്തുനിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭാരം മുഴുവന്‍ തങ്ങളുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ ഗാന്ധിയുടെ അഹിംസാ പോരാളികളെ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ കണ്ടിട്ടുണ്ട്. അതുപോലെ, 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയുടെ സൈനികര്‍ക്കു മുന്നില്‍ കഴുത്തുവെട്ടാന്‍ നിരായുധരായി നിന്നു കൊടുത്ത കലിംഗ രാജ്യത്തെ ബുദ്ധധര്‍മ്മ വിശ്വാസികളെപ്പോലായല്ലോ കേരളത്തിലെ നസ്രാണികളുടെ കഥ !!! തിരിച്ചു കൈ കൊത്താന്‍ ഇവരുടെ വീട്ടിലൊന്നും ഒരു മഴുവും വെട്ടുകത്തിയുമില്ലാത്തതുകൊണ്ടാണോ?
കൂട്ടത്തിലൊരുത്തന്റെ കൈപ്പത്തി അഫ്ഗാനിസ്ഥാന്‍ ഫിനിഷിങ്ങില്‍ വെട്ടിയെടുത്ത താലീബാനികളോട് ക-മാന്ന് ഒരക്ഷരം എതിര്‍ത്ത് പറയാത്ത മതമന്ദബുദ്ധികള്‍ !!! വലത്തെ കൈ കൊണ്ട് കൈ വെട്ടിയവന്റെ ഇടത്തെ കൈയ്യില്‍ നിന്നും 12 കുപ്പി ചോരയും വാങ്ങി, കൈ തുന്നി ച്ചേര്‍ത്ത് താലീബാനികളുടെ ഹൃദയ വിശാലതക്ക് ഒരു കൊട്ട നന്ദിയും പറഞ്ഞ്, കൈവെട്ടിയവര്‍ക്ക് മാപ്പും വീട്ടിലെത്തിച്ചുകൊടുത്ത് സ്വസ്ഥസമാധാനം , വേദന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു മാത്രമായൊതുക്കി, നിശബ്ദമായി, സ്വയമൊരു സുവര്‍ണ്ണ ചരിത്രം രചിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം.

ഈ ധന്യമായ മാനവിക സാമൂഹ്യബോധത്തെ കാണാതിരുന്നാല്‍ ചിത്രകാരന്റെ കാഴ്ച്ചശക്തി അന്ധതയോളം ഇരുളടഞ്ഞതായിത്തീരുമെന്നതിനാല്‍ ... കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തെ ഹൃദയത്തിന്റെ ഏറ്റവും സ്നേഹപൂര്‍ണ്ണമായ മാനവിക തലത്തിലിരുന്നുകൊണ്ട് ചിത്രകാരന്‍ കൃതജ്ഞതയറിയിക്കുന്നു. ... കേരളീയനായ ഈ മനുഷ്യസ്നേഹിയുടെ നന്ദി ... സഹോദരങ്ങളെ!!!!

ചിത്രകാരന്റെ നന്ദി പ്രകടനം കൊണ്ട് പ്രഫസര്‍ ജോസഫിന്റെ വേദനയോ, കൃസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടോ ചരിത്രത്തിനു മായ്ക്കാനാകില്ലെങ്കിലും, കൃസ്ത്യന്‍ സമൂഹം കാണിച്ച മാതൃകാപരമായ സമചിത്തതയും, മത ഭ്രാന്തില്ലായ്മയും മറ്റു മതസ്തര്‍ക്ക് ഭ്രാന്തരാകാതിരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനമായേക്കാം എന്നതിനാല്‍ , മൂന്നരക്കോടിയിലൊരു നിസാരനായ ചിത്രകാരന്റെ നന്ദിക്കും
പ്രസക്തിയുണ്ട്.. അഥവ ഇല്ലെങ്കില്‍ തന്നെ ഈ നന്ദി പ്രകാശനം ചിത്രകാരന്റെ മനസ്സ് ശുദ്ധിയാക്കാനുള്ള വ്യക്തിഗതമായ ശുചീകരണ കര്‍ത്തവ്യം കൂടിയാണ്. ബ്ലോഗ് ഒരു ഭാഗ്യമായി മുന്നിലുള്ളപ്പോള്‍ ചിത്രകാരന്റെ നന്ദിക്കും മാലാഖകളായി കൃസ്ത്യന്‍ ജനതയുടെയും മറ്റു മനുഷ്യ സമൂഹങ്ങാളുടേയും മനസ്സില്‍ പറന്നിറങ്ങാനും ആശ്വാസം ജനിപ്പിക്കാനും കഴിഞ്ഞേക്കും എന്നാശിക്കുന്നു.

കൃസ്ത്യന്‍ സമൂഹം കൈവെട്ട് സംഭവത്തില്‍ പ്രകടിപ്പിച്ച അസാമാന്യമായ ക്ഷമയും സാമൂഹ്യ ബോധവും അഹിംസയും കൃസ്ത്യന്‍ സമൂഹം ആര്‍ജ്ജിച്ചിരിക്കുന്ന പശ്ചാത്യ മാനവികതയുടെ വ്യാപനത്തിന്റെ ഭാഗമാണ്.എത്ര ശക്തമായ മതമേധാവിത്വ ഭരണത്തിന്റെ കീഴിലാണെങ്കിലും അന്യ മതസ്തര്‍ മതത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിക്കൊണ്ട് ഒരു കൃസ്ത്യാനിയുടെ കൈപ്പത്തി താലീബാനി നിയമപ്രകാരം മുറിച്ചെടുക്കുംബോള്‍ സംയമനം പാലിക്കണമെന്ന് ആര്‍ ആവശ്യപ്പെട്ടാലും ബഹുമത സമൂഹത്തില്‍ നിരവധി പേര്‍ക്ക് കയ്യും തലയും ഭര്‍ത്താക്കന്മാരും നഷ്ടപ്പെടാനുള്ള സാധ്യത തടുക്കാനാകില്ല. അതുകൊണ്ടുതന്നെ, ഇത് കൃസ്ത്യന്‍ മത മേലധ്യക്ഷന്മാരുടെ വിജയമല്ല, സംസ്കൃതചിത്തരായ കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തിന്റെ പ്രബുദ്ധതയുടെ നിദര്‍ശനമാണ്. അരമനകളിലിരുന്നും,കോണ്‍‌വെന്റില്‍ മതിലു ചാടിയും പെണ്ണുപിടിക്കുന്ന കൊലപാതകി പാതിരിമാരില്‍ നിന്നും വ്യത്യസ്തമായി കൃസ്ത്യന്‍ ജന സമൂഹത്തിന് കൃസ്തുവിന്റെ സ്നേഹ സിദ്ധാന്തത്തോട് നേര്‍ ബന്ധം തന്നെയുണ്ട്. മലയാളിയുടെ ഭാഗ്യം !

പ്രതികാരദാഹമെന്ന കണക്കപ്പിള്ള !

മനസ്സില്‍ പ്രതികാരം അനുഭവപ്പെടാത്ത മനുഷ്യരുണ്ടാകുമെന്ന് തോന്നുന്നില്ല. എന്താണീ പ്രതികാരം ? ശാസ്ത്രീയമായി, അത് മനുഷ്യമനസ്സിലേക്ക് ഊളിയിട്ട മനശ്ശാസ്ത്ര വിദഗ്ദര്‍ നമുക്ക് പറഞ്ഞു തരേണ്ടതായ മാനസ്സികാവസ്ഥയാണ്. എന്നാല്‍, ചിത്രകാരന്റെ അനുഭവ നിരീക്ഷണത്തിലൂടെ... പ്രതികാരം എന്നത് ഏതൊരു ജീവിയിലും ഉണ്ടായിരിക്കേണ്ട പ്രതികരണ ശേഷിയുടെ , അല്ലെങ്കില്‍ സ്വത്വപരമായ സ്വാര്‍ത്ഥതയുടെ അതിര്‍ത്തി ലംഘനങ്ങളോടുള്ള കണക്കു തീര്‍ക്കലാണ്. സത്യത്തില്‍ , സ്വത്വബോധത്തിന്റെ/സ്വാര്‍ത്ഥതയുടെ/അഭിമാനത്തിന്റെ ചീഫ് അക്കൌണ്ടന്റ് വരവ് ചിലവ് കണക്ക് ബാലന്‍സ് ചെയ്യാനുള്ള വ്യഗ്രതകാണിക്കുന്നതിനെയാണ് നമ്മള്‍ പ്രതികാരമായി വിവക്ഷിക്കുന്നത്. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള കണക്കപ്പിള്ളയുടെ സാമര്‍ത്ഥ്യവും ,അതി സാമര്‍ത്ഥ്യവും തന്നെയാണ് പ്രതികാരത്തിന്റെ ജനിതക ചോദന.

നമ്മുടെവ്യക്തിപരമോ,കുടുംബപരമോ,ജാതിപരമോ,സാമൂഹ്യപരമോ,മതപരമോ,
സംഘടനാപരമോ,രാഷ്ട്രീയപരമോ.... ആയ അഭിമാനമോ,സ്വത്തോ, ശരീരമോ, മനസ്സോ വൃണപ്പെടുന്നത് ആര്‍ക്കും നഷ്ടബോധവും, ഹൃദയ വേദനയും ഉണ്ടാക്കുന്ന കാര്യമാണ്. അതിനു കാരണമായ സാഹചര്യങ്ങളോടും വ്യക്തികളോടും സമൂഹത്തോടും സമരം ചെയ്യുക എന്നത് അതിജീവനത്തിന്റെ പ്രാഥമിക കര്‍ത്തവ്യം കൂടിയാണ്. അതുകൊണ്ടുതന്നെ പ്രഥമ ദൃഷ്ട്യാ പ്രതികാരപ്രവൃത്തി ന്യായയുക്തമായ മൌലീക അവകാശമാണ്.

എന്നാല്‍, നമ്മുടെ അറിവില്ലായ്മയാലും, തെറ്റിദ്ധാരണയാലും, ഇടുങ്ങിയ വര്‍ഗ്ഗീയ മത രാഷ്ട്രീയ ബോധത്താലും, സമൂഹങ്ങളുടേയോ വ്യക്തികളുടേയോ പ്രതികാരപ്രവൃത്തി അന്യന്റെ വ്യക്തിപരമായ/രാഷ്ട്രീയപരമായ അതിരുകളിലേക്ക് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാറുണ്ട്. ഒരു അന്യ സമൂഹത്തെയോ വ്യക്തിയേയോ ആക്രമിച്ച് അടിമപ്പെടുത്താനുള്ള/കൊള്ള ചെയ്യാനുള്ള ക്രൌര്യമായ സ്വാര്ത്ഥസാമൂഹ്യ ബോധത്തെ അനുവദിക്കുന്നവര്‍ക്കു മാത്രമേ അത്തരം പ്രതികാര പ്രവര്‍ത്തിയെ ന്യായീകരിക്കാനാകു. പൊതുവായി ന്യായം കണ്ടെത്താനാകാത്ത ഇത്തരം പ്രതികാര പ്രവര്‍ത്തനങ്ങള്‍ അസംഖ്യം പ്രതികാര പ്രതിപ്രവര്‍ത്തനങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്നതിനാല്‍ അത്തരം പ്രതിപ്രവര്‍ത്തനത്തെ ചെറുക്കാന്‍ രാഷ്ട്രീയ അധിനിവേശ കായികശേഷിയുള്ളവരുടെ ന്യായമായി മാത്രമേ അത്തരം പ്രതികാരത്തെ ന്യായികരിക്കാനാകു എന്നുവരും.പഴയ കാല കൊല്ലിനും,കൊലക്കും, കൊള്ളക്കും അധികാരമുള്ള മാടമ്പി നാടുവാഴിഭരണത്തിനും,രാജഭരണത്തിനും,സുല്‍ത്താന്‍,ഖലീഫ,മുതലാളിത്വ,ജന്മി ഭരണത്തിനുമൊക്കെ മാത്രമേ അത്തരം പ്രതികാര ചിന്തക്ക് മനുഷ്യ പൊയ്മുഖം നിര്‍മ്മിക്കാനാകു. പരിഷ്കൃത സമൂഹങ്ങള്‍ക്ക് അനാരോഗ്യകരവും അന്യവുമാണ് അത്തരം പ്രതികാരബോധം. പ്രതികാര ബോധം ന്യായ ബോധത്തിന് വഴിമാറുംബോഴാണ് പരിഷ്കൃതമായ ആധുനിക സമൂഹമുണ്ടാകുന്നത്.

ആധുനിക സമൂഹത്തിലും നമ്മള്‍ നിരന്തരം അതിര്‍ത്തി ലംഘനങ്ങള്‍ നടത്താറുണ്ടെങ്കിലും താരതമ്യേന വളരെ കുറവായി മാത്രമേ സംഭവിക്കുന്നുള്ളു. തെറ്റുപറ്റിയാലുടനെ തെറ്റു തിരുത്താനും ക്ഷമ ചോദിക്കാനും, മാപ്പുപറയാനുമുള്ള വിശാല മാനവിക ബോധമാണ് ആധുനിക മനുഷ്യന്റെ പ്രതികാരത്തെ ക്രിയാത്മകമായ മാനവിക പുരോഗതിക്കായി രൂപപ്പെടുത്താനും ഉപയോഗപ്പെടുത്താനും പ്രേരിപ്പിക്കുന്നത്. നമുക്ക് ഒരാളുമായി നിസാരമായ ഒരു കാര്യത്തിന്റേ പേരില്‍പ്പൊലും ശണ്ഠകൂടാം .ആ ശണ്ഠയില്‍ നിന്നും പ്രതികാരാഗ്നി വളര്‍ത്തിനമ്മുടെ ഇഷ്ട ജനങ്ങളുടെ മസ്സില്‍ പവറിലൂടെ സമൂഹങ്ങള്‍ തമ്മിലുള്ള വൈരമായോ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമായോ വളര്‍ത്തിയെടുക്കാം. പ്രത്യേകിച്ച് മുതല്‍മുടക്കൊന്നും ആവശ്യമില്ലാത്ത പിശാചിന്റെ ബുദ്ധിമാത്രം മതി. എന്നാല്‍ ആ ശണ്ഠയില്‍ നിന്നും നഷ്ടം സഹിച്ചാണെങ്കിലും പിന്മാറാനും ആ നഷ്ടം ക്രിയാത്മകമായ ബുദ്ധിയിലൂടെ പരിഹരിക്കാനും, അതേ ക്രിയാത്മക ബുദ്ധികൊണ്ട് ലോകത്തെ വിരല്‍ത്തുംബില്‍ ആവാഹിക്കാനും മഹനീയ ബുദ്ധിയുള്ളവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. അത്തരമൊരു മഹനീയ ബുദ്ധിയാണ്ഏതൊരു സമൂഹത്തിനും മാതൃകാപരമായിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച നമുക്ക് കയ്പ്പേറിയതാകുമെങ്കിലും അതിന് ഏറ്റവും നല്ല ഉദാഹരണം ജൂതന്മാര്‍ തന്നെ !

ക്രിയാത്മകതയും നിഷേധാത്മകതയും പ്രതികാരം എന്നതുതന്നെ, അന്യന്റെ അസ്തിത്വത്തില്‍ നിന്നും ഉടലെടുക്കുന്ന മാനസികാവസ്ഥയാണ്. സമൂഹത്തില്‍ അന്യനില്ലെങ്കില്‍ പ്രതികാരത്തിനു പ്രസക്തിയില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല.ഭേദഭാവം അല്ലെങ്കില്‍ വിവേചനമാണ് പ്രതികാരത്തിന്റെ കണക്കപ്പിള്ളയെ ജാഗരൂകമാക്കുന്നത്. കൊടുക്കുന്നതിലും വാങ്ങുന്നതിലുമുള്ള സത്യസന്ധതയും, സുതാര്യതയും നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്യഥാബോധത്തിനും അതിര്‍ത്തി തര്‍ക്കത്തിനും പിടിച്ചു വാങ്ങലിന്റെ പ്രതികാര കണക്കുകള്‍ക്കും
നിലനില്‍പ്പില്ല. എന്നാല്‍ അങ്ങനെയൊരു മാലിന്യമുക്ത മാവേലി രാജ്യം ലോകത്തൊരിടത്തും ആര്‍ക്കും സ്ഥാപിക്കാനുമാകില്ല. കാരണം എത്ര സുരക്ഷിത സമൂഹത്തിലും പുറത്തെ പൊന്തക്കാട്ടില്‍ നിന്നും ഒരു കൊതുകെങ്കിലും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടോടെ പാറിവരാതിരിക്കില്ല.

അതുകൊണ്ടുതന്നെ, അന്യ വ്യക്തിത്വങ്ങളുടെ സംസര്‍ഗ്ഗത്തിലൂടെയും അവരുമായുള്ള തര്‍ക്കത്തിലൂടെയും സ്നേഹത്തിലൂടെയും ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളെ കാര്യമാക്കാതെ ക്രിയാത്മകമായി ആ അനുഭവങ്ങളെ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായി വളര്‍ത്തുകയാണ് വേണ്ടത്. അതിര്‍ത്തി തര്‍ക്കങ്ങളിലും, അടിപിടികളിലും,കൊലക്കേസുകളിലും, ചെക്കു കേസുകളിലും ജീവിതം കോടതികളില്‍ തളച്ചിടാതെ , നഷ്ടങ്ങള്‍ സഹിച്ച്
ക്രിയാത്മകതയുള്ളവര്‍ക്ക് മുന്നേറാനാകും.

ബാബറി മസ്ജിദ് പൊളിച്ചതുകൊണ്ട് ഇന്ത്യന്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ കുറച്ച് കാവി ഭക്തര്‍ ഇന്ത്യ ഭരിച്ചെന്ന് അഭിമാനിച്ച് ചൊറി കുത്തിയിരിക്കാം. അല്ലാതെ , മുസ്ലീങ്ങളെ നശിപ്പിക്കാനോ, പൊതുധാരയില്‍ നിന്നും ആട്ടിയകറ്റാനോ അവരുടെ പുരോഗതി തടയാനോ അവര്‍ക്കയോ? പ്രതികാരാഗ്നികൊണ്ട് പള്ളിപൊളിച്ചിട്ടെന്തുനേടി? ക്രിയാത്മകതയോടെ തന്റെ തീഷ്ണമായ ജീവിതാനുഭവത്തിന്റെ ഉരുക്കു മൂശയില്‍ അംബേദ്ക്കര്‍ വാര്‍ത്തെടുത്ത ഉജ്ജ്വലമായ മതേതര ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തിനു മുന്നില്‍ ബാബറി മസ്ജിദ് പൊളിച്ച സവര്‍ണ്ണ പിക്കാസുകള്‍ക്കും ശൂലങ്ങള്‍ക്കും വാച്ചു മാന്‍ ജോലിക്കപ്പുറം ഒന്നും ചെയ്യാനായില്ലല്ലോ !!!

വേള്‍ഡ്ട്രേഡ്സെന്റര്‍ തകര്‍ത്ത വീരശൂര പരാക്രമികളുടെ ഗതിയെന്താണ്. ലോകത്തുനിന്നും മുഴുവനായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പാക്കിസ്ഥാനിലെ പാറമടകളിലിരുന്ന് ജിഹാദി മുദ്രാവാക്യം വിളിക്കുന്ന പിരാന്തന്മാരാകാനുള്ള യോഗത്തിലുപരി എന്തു നേട്ടമാണ് അവര്‍ക്കുണ്ടായത് ? വേള്‍ഡ്ട്രേഡ്സെന്റര്‍ ഒരു പത്തെണ്ണം പണിയാന്‍ അമേരിക്കന്‍ ബാങ്കുകളില്‍ കായി കള്ളന്‍ കൊണ്ടോവാതെ സൂക്ഷിക്കാന്‍ കൊടുത്ത ഇസ്ലാമീങ്ങളുടെ ഒന്നോ രണ്ടോ മൊത്തവ്യാപാരികളായ ഉടമകളോട് .. വിരലു ചൂണ്ടേണ്ട ആവശ്യമേ അമേരിക്കക്കുള്ളു. അതേ സ്ഥാനത്ത്, പശ്ചാത്യരുടെ ക്രിയാത്മക ബുദ്ധി പ്രവര്‍ത്തിക്കുന്നതു നോക്കു ... അറേബ്യന്‍ രാജ്യങ്ങളിലാണ് പശ്ചാത്യര്‍ അറബീകളുടെ പണം കൊണ്ട് ലോകത്തെ ഏറ്റവും വലിയതും മനോഹരവുമായ അത്ഭുതങ്ങള്‍ തീര്‍ക്കുന്നത്.

അഫ്ഗാനിലെ വിലമതിക്കാനാകാത്ത, അവരുടെതന്നെ മഹത്തായ പൈതൃകത്തിന്റെ തെളിവായിരുന്ന ബുദ്ധപ്രതിമ തകര്‍ത്ത ഇസ്ലാമിക വര്‍ഗ്ഗീയ സംസ്ക്കാരത്തിന് അറേബ്യന്‍ നാടിനെ സ്വര്‍ഗ്ഗതുല്യമാക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്യരുടെ സംഭാവനയുടെ വില ഡോളറിലോ, ദിര്‍ഹത്തിലൊ, റിയാലിലോ പരിഭാഷപ്പെടുത്താന്‍ മാത്രമല്ലേ അറിവുള്ളു? ആകരുത്തിന്റേയും,അനുഭവത്തിന്റെയും,ശാസ്ത്രജ്ഞാനത്തിന്റെയും,മഹാമനസ്ക്കതയുടേയും വജ്ര കാഠിന്യത്തോട് സമം നില്‍ക്കാന്‍ ഇന്ത്യയിലെ ആലാസുകയറുപോലുള്ള പൂണൂലിടുന്ന ബ്രാഹ്മണ്യത്തിനും,അവന്റെ മുപ്പത്തി മുക്കോടി പീക്കിരി ദൈവങ്ങള്‍ക്കും കഴിയുമോ ? ഇറാനിലും,പാക്കിസ്ഥാനിലുമായി കാട്ടെടുത്ത ആണവവിദ്യയുടെ ആറ്റം ബോമ്പുകള്‍ക്കു മീതെ അടയിരിക്കുന്ന മൊല്ലാക്കമാര്‍ക്കാകുമോ ?

ആരുടെ പറമ്പിലായാലും നിര്‍മ്മിക്കുന്നവന്‍ ദൈവീകതയോട് അടുത്തുനില്‍ക്കുന്ന ക്രിയാത്മക ശക്തി ആര്‍ജ്ജിച്ചവനാണ്. ക്രിയാത്മകത സൃഷ്ടികര്‍മ്മമാണ്, സൃഷാവ് പടച്ചോനും ! നശിപ്പിക്കുന്നവന്‍ പിശാചിന്റെ അടിമകളും. പെട്രോളിയ നിക്ഷേപം ശോഷിച്ചാല്‍ ഇപ്പോള്‍ ബുദ്ധികൂടിയ ഇന്ത്യക്കാരായ അമേരിക്കന്‍പൌരന്മാര് ‍പ്രവാസിച്ചുകൊണ്ടിരിക്കുന്നതുപോലെ... അമേരിക്കന്‍ പട്ടിക്കൂടുകളില്‍ അഭയം പ്രാപിക്കുകയല്ലാതെ സംബന്ന സുഖഭോഗങ്ങളനുഭവിക്കുന്ന അറബികള്‍ക്ക് മറ്റ് മാര്‍ഗ്ഗമുണ്ടാകുമോ ? അന്ന് ഇപ്പോള്‍ പണിത അംബരചുംബികളും സ്വര്‍ഗ്ഗരാജ്യവും ആരുടെ ഉടമസ്തതയിലായിരിക്കുമെന്ന് ...വല്ല ഊഹവും നടത്തിനൊക്കുന്നത് നന്നായിരിക്കും. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൈനക്കു ഇന്ത്യന്‍ ഹിന്ദുക്കള്‍ പണം കൊടുക്കേണ്ടിവരുന്നതുപോലെ , അമേരിക്കന്‍ പട്ടിക്കൂട്ടിലെ അറബികള്‍ ഹജ്ജുചെയ്യാന്‍ വരുമ്പോള്‍ അനിസ്ലാമിക രാജ്യത്തിന് ഫീ കൊടുക്കേണ്ടിവരുന്ന അവസ്ഥപോലും തമ്മില്‍ തല്ലുന്ന നിഷേധാത്മക തത്വശാസ്ത്രത്തിന്റെ സ്വാഭാവിക പാര്‍ശ്വവല്‍ക്കരണത്തിലൂടെ സംഭവിക്കാം !അതിനു കുറെ നൂറ്റാണ്ടുകളൊന്നും വേണ്ട !!

ദീര്‍ഘദര്‍ശന ശേഷിയുള്ളവര്‍ ഭാവിയെ പ്രൊജക്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.കുറച്ചു സാമാന്യബോധമുള്ള ആര്‍ക്കും മുന്‍-കൂട്ടി കാണാവുന്ന ഭാവി. സംഭവ്യതകളെ മുന്‍‌കൂട്ടി ഒഴിവാക്കാനുള്ള സദുദ്ദേശത്തോടെ.
അഞ്ചിനുപകരം ദിവസം എത്ര നേരം നിസ്ക്കരിച്ചാലും ഒരു പടച്ചൊനും നിഷേധാത്മക ബുദ്ധിയെ സഹായിക്കില്ല. നിഷെധാത്മക സമൂഹങ്ങള്‍ക്ക് ആകെയുള്ള അത്താണി പശ്ചാത്യ ചിന്തകൊണ്ട് വികസിച്ചുനില്‍ക്കുന്ന അനിസ്ലാമികമായ ലോകമാനവികത മാത്രമാണ്. ആ സ്നേഹഹസ്തവും കേരളത്തില്‍ വെട്ടിക്കളയാനുള്ള പ്രാദേശിക ശ്രമമാണ് തൊടുപുഴയില്‍ നടന്നത്.

മതനേതൃത്വം മാപ്പുപറയണം
കേരളത്തിലെ കൃസ്ത്യാനികള്‍ വെട്ടുകത്തിയുമായി നിരപരാധികളായ മുസ്ലീങ്ങള്‍ക്കു പിറകെ വേട്ടനായ്ക്കളെപ്പോലെ ഓടിനടക്കിലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൈവെട്ടിയ താലീബാനികള്‍ക്ക് അവര്‍ മാപ്പും നല്‍കി ! എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ കൈപ്പത്തിയും ചങ്കും ഛേദിക്കുന്ന പരശുരാമന്മാര്‍ക്ക് അവരേതു മതക്കാരയാലും ചോരപുരണ്ട കുറ്റവാളി വേഷത്തില്‍ നിന്നും പുറത്തുകടക്കാനാകില്ല. സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുക എന്നതാണ് പരിണതഫലം. തങ്ങളുടെ മസിലും പണവും കണ്ട് അന്യമതസ്തര്‍ തങ്ങളെ ബഹുമാനിച്ചു തുടങ്ങി എന്ന് അഹങ്കരിക്കാം. ആ നാശത്തിന്റെ പടുകുഴിവേണോ, അതോ തിരിച്ചറിവിന്റേയും, പശ്ചാത്താപത്തിന്റെയും,മാനവിക സാഹോദര്യത്തിന്റേയും ഉജ്ജ്വലമായ പുരോഗതിയുടെ വഴി വേണോ എന്ന്കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ പ്രബുദ്ധ ജനങ്ങള്‍ കേരളത്തോട് പറയേണ്ടിയിരിക്കുന്നു.
മാത്രമല്ല, ഇസ്ലാം നമയുടെ മതമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍ കേരള സമൂഹത്തോട് മാപ്പു പറയാന്‍ കേരളത്തിലെ മുസ്ലീം മത നേതൃത്വത്തിന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ട്. മത വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനശേഷിയുള്ള മത മേലാളന്മാരുടെ അനുഗ്രഹാശിസ്സുകളില്ലാതെ, മത രാഷ്ട്രീയ സംരക്ഷണമില്ലാതെ ഇവിടെ മത തീവ്രവാദൈകളുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക കോടതികളും അവരുടെ സദാചാര പോലീസും പ്രവര്‍ത്തിക്കുകയില്ല. കാരണം,ഇസ്ലാം മതം അനുസരണകെട്ട ഹിന്ദുമതക്കാരെപ്പോലെയോ, വിശ്വാസിയുടെ പിന്നാലെ ഓടിയെത്തുന്ന പൌരോഹിത്യമുള്ള കൃസ്തു മതം പോലെയോ അഴഞ്ഞ സെറ്റപ്പിലുള്ളതല്ല. ദൈവത്തിന്റെ അടിമത്വം സ്വീകരിച്ച ഇസ്ലാം മത വിശ്വാസികള്‍ സംഘടിതമായി നടത്തുന്ന മത ഭീകരത മത സമൂഹത്തിന്റെ കൈകളിലും രക്തക്കറ അവശേഷിപ്പിക്കുന്നുണ്ട്.

ഇസ്ലാമിസ്റ്റ് ബുജികളുടെ നെഞ്ഞത്തടിയും കരച്ചിലും.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ അവശ ദളിത-ഇസ്ലാമിക ബുജികള്‍ കൈവെട്ടു കേസിന്റെ ന്യായീകരണ കഥകള്‍ രചിച്ച് ഇസ്ലാമിക പത്ര മുതലാളിമാരോടുള്ള തങ്ങളുടെ വിധേയത്വം എങ്ങിനെ മാനവികമായ ചായങ്ങള്‍ കലക്കികൊണ്ട് ജനത്തെ കുടിപ്പിക്കാം എന്ന ഗവേഷണത്തിലാണ്.
സ്വന്തം വീട്ടില്‍ ,സാംബാറും,മീന്‍ വറുത്തതും ഉണ്ടാക്കുന്നതുപോലും, ദേശീയ അന്തര്‍ശീയ പരിപ്രേക്ഷ്യത്തില്‍ വിപണിയേയും, പാചകകലയേയും, സ്ത്രീപക്ഷ ചിന്താധാരകളെയും സ്തുതിച്ച് പ്രതീകാത്മകമായി തീക്കൂട്ടിയ അടുപ്പിലേ ആയിക്കൂടാവു എന്ന് നിര്‍ബന്ധമുള്ള ആദര്‍ശധീരരായ ഈ പാവങ്ങള്‍ കാഴ്ച്ച ബംഗ്ലാവുകളില്‍ താമസിപ്പിക്കാന്‍ തക്കവിധം തലകുത്തി നടക്കുന്നതില്‍ പ്രവീണരാണ്.

അടിക്കുറിപ്പ്:
മുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ചിത്രകാരന്റെ ജീവിതാനുഭവങ്ങള്‍ , സാധാ വാര്‍ത്തകള്‍, സ്വന്തം കാഴ്ച്ചപ്പാട് എന്നിവ മാത്രം അവലംഭിച്ച് ഒരു മനുഷ്യനെന്ന നിലയില്‍ എഴുതിയതാകുന്നു. കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും വായനക്ക് രുചിക്കുറവും ഉണ്ടെന്ന് അഭിപ്രായമുള്ളവര്‍ ഈ പോസ്റ്റിനൊപ്പം കടിച്ചുകൂട്ടാന്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ സ്വന്തം ചിലവില്‍ കയ്യില്‍ കരുതേണ്ടതാണ്.
http://chithrakarans.blogspot.com/2010/08/blog-post.html

Sunday, August 1, 2010

ലീഗേ,... ജമാഅത്തിനെ വിളിച്ചില്ലേ !

മുസ്‌ലിംലീഗിന്റെ  നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ അവര്‍ക്ക്‌ ശക്തമായ പരാതിയുണ്ടത്രേ. കുറുക്കനെ എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നതിനു വേണ്ടി കോഴികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുറുക്കനെത്തന്നെ അദ്ധ്യക്ഷനായി ഇരുത്താന്‍ പറ്റുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. ലീഗുകാര്‍ പല കടും കൈകളും ചെയ്യാറുണ്ട് എങ്കിലും ഇന്നലെ ചെയ്തത് ഒരു കടും കൈ ആണ് എന്ന് എനിക്ക് അഭിപ്രായമില്ല.

പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര സംഘടനകളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്നലെ ഒത്ത് ചേര്‍ന്നത്‌. നോമ്പ് തുറക്കാനും തരിക്കഞ്ഞി കുടിക്കാനും മാത്രമല്ല, ഇങ്ങനെയുള്ള ചില അത്യാസന്ന ഘട്ടങ്ങളിലും ഒത്ത് ചേരാന്‍ കഴിയുമെന്ന് വരുന്നത് നല്ല കാര്യം തന്നെയാണ്. ഇരു വിഭാഗം സുന്നികള്‍, ഇരു വിഭാഗം മുജാഹിദുകള്‍, എം ഇ എസ്, മുസ്‌ലിം ജമാഅത്ത്‌ തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ ആണ് ഇന്നലെ കോട്ടക്കലില്‍ ഒത്ത് ചേര്‍ന്നത്‌.

ഇസ്‌ലാമിക വിശ്വാസം അനുസരിച്ച് സമാധാനത്തോടെ ജീവിച്ചു പോകണം, എല്ലാ മതവിഭാഗങ്ങളുമായും സൗഹാര്‍ദത്തോടെ കഴിയണം. ഇതാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളുടെയും മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെയും പൊതു വികാരം. ഇതിലപ്പുറം അജണ്ടകള്‍ ഒന്നും അവര്‍ക്കില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്,  പി ഡി പി, ജമാഅത്ത്‌  കൂട്ടങ്ങള്‍ക്ക്‌ ചില രഹസ്യ അജണ്ടകള്‍ ഉണ്ട്. ആ അജണ്ടകള്‍ ആണ് മുസ്‌ലിം സമൂഹത്തിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവികാരം ഇളക്കി വിട്ടത് . ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് നാട് നീളെ ചുമരുകളില്‍ എഴുതി വെക്കാന്‍ പാകത്തില്‍ സിമിക്കുട്ടികളെ വളര്‍ത്തിയെടുത്തത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ പാളയത്തിലാണ് ആ സംഘടന ജനിച്ചതും മുല കുടിച്ച് വളര്‍ന്നതും. കോമ്പ്ലാനും ഹോര്‍ലിക്സുമൊക്കെ അവര്‍ക്ക് വേണ്ടത്ര കിട്ടിയതും അവിടെ വെച്ച് തന്നെയാണ്. 


ഇന്ത്യയെന്താണെന്നോ ഇസ്ലാം എന്താണെന്നോ മനസ്സിലാക്കാതെ ദൈവിക രാജ്യം സംസ്ഥാപിക്കുന്നതിന് വേണ്ടി സാഹിത്യങ്ങള്‍ പടച്ചു വിടുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ജമാഅത്ത്‌ ചെയ്തത്. അല്പം വിവേകം ഈയടുത്ത കാലത്താണ് അവര്‍ക്ക് വന്നു തുടങ്ങിയത്. അതിനെ നിഷേധിക്കുന്നില്ല. മൌദൂദിയുടെ പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്ക് പിറകിലേക്കും പിന്നീട് ഗോഡൌണുകളിലേക്കും നീങ്ങാന്‍ തുടങ്ങിയത് അത് കൊണ്ടാണ്. പക്ഷെ വിവേകം എത്തിയപ്പോഴേക്ക് കാര്യങ്ങള്‍ പിടി വിട്ട് തുടങ്ങിയിരുന്നു. എന്‍ ഡി  എഫും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ  സിമിയുടെ വക ഭേദങ്ങളാണ് എന്നിരിക്കെ വര്‍ഗീയതക്കെതിരായ സമരത്തില്‍ ജമാഅത്തിനെ വിളിക്കാത്തതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. മാധ്യമം പത്രം അതില്‍ കണ്ണീര്‍ വാര്‍ത്തിട്ട് കാര്യവുമില്ല.

തെരുവില്‍ കൊടുവാളുമായി ഇറങ്ങുന്ന ഏതാനും ആളുകള്‍ സമുദായത്തിന്‍റെ അജണ്ട നിശ്ചയിക്കുന്നതിനെ തടയിടേണ്ടത് മുസ്‌ലിം സംഘടനകളുടെ മൊത്തം താല്പര്യമാണ്. അവര്‍ ഈ വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കേണ്ടത് സ്നേഹത്തിലും സൗഹാര്‍ദത്തിലും വിശ്വസിക്കുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്‌. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഹിന്ദു തീവ്രവാദികളെ മുഖ്യധാരയില്‍ നിന്ന് എങ്ങിനെ അകറ്റി നിര്‍ത്തുന്നുവോ അത്പോലെ ഇസ്‌ലാമിക തീവ്രവാദികളെ അകറ്റി നിര്‍ത്തേണ്ടത് മറ്റാരെക്കാളും മുസ്ലിംകളുടെ കടമയാണ്. പള്ളികള്‍, മദ്രസകള്‍, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ രംഗങ്ങളില്‍ നിന്നും ഇത്തരം ആശയഗതിക്കാരെ അകറ്റി നിര്‍ത്തുവാന്‍ മുസ്‌ലിം മതസംഘടനകള്‍ക്കു മാത്രമേ കഴിയൂ. ഒരു പള്ളികമ്മറ്റിയുടെ പ്രസിഡണ്ടും സെക്രട്ടറിയും ആരാകണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ കഴിയില്ല. അത് ചെയ്യേണ്ടത് ഇവിടുത്തെ മതസംഘടനകളാണ്. കേരളത്തിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം പള്ളികളും മദ്രസകളും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്ത സംഘടനകളുടെ കീഴിലാണ് ഉള്ളത്. ബാക്കിയുള്ള അഞ്ചു ശതമാനം മാത്രമേ (അത്രയും കാണുമോ എന്ന് പോലും സംശയമാണ്) ജമാഅത്ത്‌, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ തീവ്ര ഗ്രൂപ്പുകളുടെ കൈവശം കാണൂ.. അതുകൊണ്ട് തന്നെ കേരളത്തിന്റെ മണ്ണില്‍ നിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ പ്രമുഖ മത സംഘടനകളുടെ കൂട്ടായ്മക്ക് സാധിക്കും, സാധിക്കണം.  

കൊടുവാളുമായി മതത്തെയും പ്രവാചകനെയും സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന വിരലില്‍ എണ്ണാവുന്ന ബുദ്ധിശൂന്യരെ മുസ്‌ലിം സംഘടനകള്‍ക്കു ഇപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയും. അതിന് വേണ്ട കര്‍മ പദ്ധതികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ ഓരോ സംഘടനയും നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം വികാര ജീവികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്ന പക്ഷം ആര്‍ക്കും നിയന്ത്രിക്കാന്‍ ആവാത്ത വിധം നമ്മുടെ മണ്ണ് രക്തപങ്കിലമാവും. മത വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ പൊതുശത്രുവിനെതിരെ ഒന്നിച്ച് നില്‍ക്കുവാന്‍ എല്ലാവര്ക്കും സാധിക്കണം. മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച് നിന്ന് ഒരു ചരിത്ര ദൗത്യം നിര്‍വഹിക്കേണ്ട സമയമാണിത്. സമാധാനത്തിന്റെ അവസാന ബസ്സാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. അത് മിസ്സ്‌ ചെയ്‌താല്‍ ഇനിയൊരു ബസ്സില്ല.  

 Courtesy: Basheer Vallikkunnu

http://www.vallikkunnu.com/2010/08/blog-post.html

Thursday, July 15, 2010

ഇല്ല!! ഇനി കേരളത്തിലേക്കില്ല!!

ഇല്ല! ഇനി കേരളത്തിലേക്കില്ല!

രണ്ടര മണിക്കൂറിലേറെ നീണ്ട അപമാനിക്കലിനൊടുവില്‍ വിതുര സ്റ്റേഷനിലെ വയര്‍ലെസില്‍ സന്ദേശമെത്തി- ''വിട്ടേയ്ക്കൂ. അതയാളുടെ ഭാര്യ തന്നെ. കൂടെയുള്ളത് മകനും''. ഭാര്യയുടെയും മകന്റെയും കൈപിടിച്ച്, കൂക്കിവിളിക്കാന്‍ തയ്യാറായിനിന്ന ഹര്‍ത്താല്‍ ഗുണ്ടകളുടെ മുന്നിലൂടെ സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍ പ്രസാദ് ഒരു തീരുമാനമെടുത്തിരുന്നു- ''അമ്മ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ എല്ലാ സ്വത്തുക്കളും കിട്ടുന്ന വിലയ്ക്ക്‌വിറ്റ്, പെരിങ്ങമ്മല എന്ന എന്റെ ഗ്രാമത്തിലേക്കുള്ള വഴിപോലും വേദനയോടെ മറക്കണമെനിക്ക്...അല്ലെങ്കില്‍ ഭാര്യയ്ക്കും മകനുമൊപ്പം സഞ്ചരിക്കുമ്പോള്‍ തെളിവും വിവാഹസര്‍ട്ടിഫിക്കറ്റുമൊക്കെ കരുതേണ്ടിവരില്ലേ..'' ഒരപരാധിയെപ്പോലെ കുടുംബത്തിനൊപ്പം വിതുര പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്ന നിമിഷങ്ങളില്‍ ഈ യുവ വ്യവസായിയെടുത്ത തീരുമാനമിതാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കാകെ തലകുനിക്കാം.

ഹര്‍ത്താല്‍ ദിനത്തിലെ പൊന്‍മുടിയാത്രക്കിടെ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറിന് പിന്നാലെകാറില്‍ യാത്രചെയ്തതിന്റെ പേരില്‍ അപവാദകഥകള്‍ സഹിക്കേണ്ടിവന്ന ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ കെ.എസ്. പ്രസാദ് എന്ന പ്രസാദ് പണിക്കര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല തന്നെയും കുടുംബത്തെയുമെന്തിന് ഇരയാക്കിയെന്ന്. ഭാര്യ ജസീന്താ പ്രസാദിനും മകന്‍ സഞ്ജയ്‌യ്ക്കുമൊപ്പം പൊന്‍മുടിയിലേക്കും അവിടെനിന്ന് പെരിങ്ങമ്മലയിലെ വീട്ടിലേക്കും പോകാനിറങ്ങിയതായിരുന്നു പ്രസാദും കുടുംബവും. ഉല്ലാസയാത്ര തനിക്കൊരിക്കലും മറക്കാനാകാത്ത ദുരന്തമായി മാറിയതെങ്ങനെയെന്ന് ദുബായിയിലെ വ്യവസായിയായ ഇദ്ദേഹംതന്നെ വിവരിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ.വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.

എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു. തിളങ്ങി നില്‍ക്കുന്ന എം.എല്‍.എയായ അബ്ദുള്ളക്കുട്ടിയോട് താന്‍ കുശലാന്വേഷണം നടത്തുകയും ചെയ്തു. അബ്ദുള്ളക്കുട്ടി മടങ്ങിയശേഷം പൊടുന്നനെ അന്തരീക്ഷമാകെ മാറുകയായിരുന്നു. പുറത്ത് ആള്‍ക്കൂട്ടം.. ചിലര്‍ ജനാലയിലൂടെയും മറ്റും ഭാര്യയുടെയും മകന്റെയുമൊക്കെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. കര്‍ണാടകക്കാരിയായ ഭാര്യയ്ക്കും മകനും മലയാളം അറിയാത്തതിനാല്‍ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍ മനസ്സിലായില്ല എന്നൊരു സമാധാനം. ഇതിനിടെ പാര്‍ട്ടി ചാനലിലെ 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തകണ്ട് ചില സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് തനിക്കും കാര്യം മനസ്സിലായത്. അബ്ദുള്ളക്കുട്ടിയും സംഘവും ഒരു സ്ത്രീയ്‌ക്കൊപ്പം പൊന്‍മുടിയാത്ര നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെന്നാണ് വാര്‍ത്തയെന്ന് കേട്ടാല്‍ ആരാണ് തകര്‍ന്നുപോകാത്തത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്‌തേനെ-പ്രസാദ് വികാരാധീനനായി.

''എന്നെയും അമ്മയെയും മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അനുവാദംപോലും ചോദിക്കാതെ പത്രക്കാരാണെന്നു പറഞ്ഞ് ചിലരും ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നു''- തനിക്ക് ഏറെ പ്രിയപ്പെട്ട പൊന്‍മുടി കാണാനിറങ്ങി അപമാനിതനായ സഞ്ജയ് പറയുന്നു. ഡല്‍ഹിയില്‍ സിവില്‍സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന സഞ്ജയിനും അമ്മ ജസീന്തയ്ക്കും ഇപ്പോള്‍ ക്യാമറ കാണുന്നതുതന്നെ ഭയമാണ്. സ്റ്റേഷനില്‍ കോലാഹലം നടക്കുന്നതിനിടെ പെരിങ്ങമ്മലയിലെ വീട്ടിലെത്തി പോലീസ് സംഘം പ്രസാദിന്റെ വൃദ്ധനായ അച്ഛന്‍ കൃഷ്ണപ്പണിക്കരെയും ചോദ്യം ചെയ്തു. അടുത്തിടെ വീട്ടില്‍ നടന്ന മോഷണം അന്വേഷിച്ച തന്റെ സുഹൃത്തുകൂടിയായ പാലോട് എസ്.ഐ. അച്ഛന്റെ മുന്നിലെത്തി, പ്രസാദ് മകനാണോയെന്നും കൂടെയുള്ളത് ഭാര്യയാണോ എന്നുമൊക്കെ ചോദ്യം ചെയ്തത് മറ്റൊരു വിരോധാഭാസം. തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും കാട്ടിയത് മുഖവിലയ്‌ക്കെടുക്കാതെ പോലീസ് ഈ നാടകം കളിച്ചതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടല്‍തന്നെയെന്ന് പ്രസാദ് തറപ്പിച്ചുപറയുന്നു. പക്ഷേ അതിന് നിരപരാധിയായ തന്റെ കുടുംബത്തെ എന്തിന് കരുവാക്കിയെന്ന ചോദ്യം ബാക്കി.

പ്രസാദിന് മുന്തിയ ഓഹരിയുള്ള കൈരളി ചാനല്‍ ആ സമയത്തൊക്കെ രാഷ്ട്രീയാന്ധതയോടെ കൈയില്‍കിട്ടിയ 'വാര്‍ത്ത' ആഘോഷിക്കുകയായിരുന്നു. ഒരു ചാനല്‍ ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥ താന്‍ തിരിച്ചറിയുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇതിനിടെ ഇവരെ തടഞ്ഞുവെയ്ക്കാന്‍ കൂടിയ സി.പി.എം-കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍ തങ്ങള്‍ അറിയുന്ന ആളാണിതെന്ന് പോലീസിനോട് പറഞ്ഞു. പക്ഷേ അപ്പോഴേക്കും സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടങ്ങി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക്‌ക്കൊപ്പം ദുരൂഹസാഹചര്യത്തില്‍ പിടിക്കപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം.

ഒടുവില്‍ വിട്ടയക്കും മുന്‍പ് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. പോലീസ് സംരക്ഷണംതേടി സ്റ്റേഷനില്‍ കയറിയതാണ് താനെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ എഴുതിക്കൊടുത്തപ്പോള്‍ അവര്‍ക്കതുപോരാ. അബ്ദുള്ളക്കുട്ടിക്കൊപ്പം വന്നതാണ് എന്നമട്ടില്‍ എഴുതിക്കൊടുക്കണമെന്ന പോലീസിന്റെ ആവശ്യം പ്രസാദ് നിരാകരിച്ചു.

ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ലാതെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിന്റെ തെളിവാണ് താനും കുടുംബവും നേരിട്ട അനുഭവമെന്ന് പ്രസാദ് പറഞ്ഞു. മംഗലാപുരത്തുള്ള തന്റെ ഫാംഹൗസിന് 'പൊന്‍മുടി കോട്ടേജെ'ന്ന് പേരിടുകയും കണ്ടുമുട്ടുന്നവരോടൊക്കെ പൊന്‍മുടിയെന്ന സുന്ദരഭൂമിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു താന്‍. പെരിങ്ങമ്മലയില്‍ ജനിച്ച് ഇവിടെ പഠിച്ചുവളര്‍ന്ന തനിക്ക് ഇതാണവസ്ഥയെങ്കില്‍ മറുനാട്ടില്‍നിന്നെത്തുന്നവര്‍ എന്തൊക്കെ സഹിക്കേണ്ടിവരും. അച്ഛന്റെ കാലശേഷം പെരിങ്ങമ്മലയിലെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് ഇവിടേയ്ക്ക് ഒരിക്കലും വരാതെ കഴിയണം. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ മറ്റൊരു മുഖമാണ്. അപമാനിക്കലിനെതിരെ കേസ്സിനും ബഹളത്തിനുമൊന്നുമില്ല. പക്ഷേ താനും കുടുംബവും ഒരിക്കലും മറക്കില്ല ആ ഹര്‍ത്താല്‍ദിനം - വേദനയോടെ പ്രസാദ് പറയുന്നു.

ഇടതുപക്ഷത്തിന്റെ അധപതനം

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ (5/7/10)ദിനത്തില്‍ ഒരു കുടുംബത്തിന് സഹിക്കേണ്ടി വന്ന അപമാനം ലജ്ജയോടുകൂടി മാത്രമേ ഏതൊരു മലയാളിക്കും ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ. ആ കുടുംബനാഥന്റെ വേദനകള്‍ ഇന്നത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് കോപ്പി എടുത്ത് താഴെ പേസ്റ്റ് ചെയ്യുന്നു. നാളെ പത്രത്തിന്റെ ആ ലിങ്ക് കിട്ടിയില്ലെങ്കിലോ. എത്ര ആസൂത്രണമായാണ് സഖാക്കള്‍ തങ്ങള്‍ക്ക് അനഭിമതരായവരെ തേജോവധം ചെയ്യാന്‍ വേണ്ടി കരുക്കള്‍ നീക്കുന്നത്. ക്യാമറയുള്ള മൊബൈലുമായി ചില സഖാക്കള്‍ അബ്ദുള്ളക്കുട്ടി എം.എല്‍. ഏ. യെ വളയുന്നു. അപ്പോള്‍ തന്നെ കൈരളിയിലും പീപ്പിള്‍ ചാനലിലിലും ഫ്ലാഷ് വാര്‍ത്തകള്‍ തെളിയുന്നു. ഒരു സീപീയെം എമ്മെല്ലേ അസംബ്ലിയില്‍ സംഗതി പ്രഖ്യാപിക്കുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് സഭയില്‍ വായിച്ച ആഭ്യന്തരമന്ത്രി ഹര്‍ത്താല്‍ അനുകൂലികളെ പേടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് അബ്ദുള്ളക്കുട്ടിയെന്നും വേറൊരു കാറിലാണ് സ്ത്രീയും കുടുംബവും എന്നും പറഞ്ഞെങ്കിലും ഗണ്‍‌മാന്‍ ഇല്ലാതെ നടത്തിയ ആ യാത്രയില്‍ ദുരൂഹതകള്‍ ഉണ്ടെന്നും പറയാന്‍ മറന്നില്ല. അതാണ് മാര്‍ക്സിസ്റ്റ് തന്ത്രം. എന്തിലും ദുരൂഹത ആരോപിക്കുക. അപ്പോള്‍ ഒക്കെ നിരപരാധിയായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും മകനും അനുഭവിക്കേണ്ടി വരുന്ന മന:പ്രയാസം സഖാക്കള്‍ക്ക് പ്രശ്നമേയല്ല. ഇരയെ എങ്ങനെ തേജോവധം ചെയ്യാം എന്നത് മാത്രമാണ് ചിന്ത.

ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ലാതെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിന്റെ തെളിവാണ് താനും കുടുംബവും നേരിട്ട അനുഭവമെന്ന് പ്രസാദ് പറഞ്ഞു. മംഗലാപുരത്തുള്ള തന്റെ ഫാംഹൗസിന് 'പൊന്‍മുടി കോട്ടേജെ'ന്ന് പേരിടുകയും കണ്ടുമുട്ടുന്നവരോടൊക്കെ പൊന്‍മുടിയെന്ന സുന്ദരഭൂമിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു താന്‍. പെരിങ്ങമ്മലയില്‍ ജനിച്ച് ഇവിടെ പഠിച്ചുവളര്‍ന്ന തനിക്ക് ഇതാണവസ്ഥയെങ്കില്‍ മറുനാട്ടില്‍നിന്നെത്തുന്നവര്‍ എന്തൊക്കെ സഹിക്കേണ്ടിവരും. അച്ഛന്റെ കാലശേഷം പെരിങ്ങമ്മലയിലെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് ഇവിടേയ്ക്ക് ഒരിക്കലും വരാതെ കഴിയണം. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ മറ്റൊരു മുഖമാണ്. അപമാനിക്കലിനെതിരെ കേസ്സിനും ബഹളത്തിനുമൊന്നുമില്ല. പക്ഷേ താനും കുടുംബവും ഒരിക്കലും മറക്കില്ല ആ ഹര്‍ത്താല്‍ദിനം - വേദനയോടെ പ്രസാദ് പറയുന്നു.

അബ്ദുള്ളക്കുട്ടി സീപീയെമ്മിന്റെ നോട്ടപ്പുള്ളിയാണ്. സാധാരണഗതിയില്‍ സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയ ഒരാളെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടി അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ ഒരു തരം മാഫിയനീതി തന്നെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കാറ്. അബ്ദുള്ളക്കുട്ടിക്കും ഇക്കാര്യം നന്നായി അറിയാം. പെണ്ണ്കേസില്‍ കുടുക്കുകയാണ് ഒരാളെ കരിവാരിത്തേക്കാന്‍ കേരളത്തില്‍ ഏറ്റവും എളുപ്പം. തരം കിട്ടിയാല്‍ കൊല്ലും. അത് അത്ര എളുപ്പമല്ലാത്തത്കൊണ്ടാണ് ഈ രീതി പരീക്ഷിക്കുന്നത്. ഇനിയിപ്പോള്‍ കേരളത്തില്‍ കുടുംബസമേതം സഞ്ചരിക്കുകയെന്നത് അത്യന്തം റിസ്ക് ഉള്ള ഏര്‍പ്പാടാണ്. സീപീയെമ്മിന് പഴി തീര്‍ക്കാനുള്ള ആരെങ്കിലും മുന്നിലോ പിന്നിലോ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ഗതി ഗോവിന്ദ തന്നെ. സീപീയെം ഇത്ര അധ:പതിച്ചു പോയല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് അന്ന് അങ്ങനെ ചെയ്തില്ലേ എന്നാണ് ന്യായീകരിക്കുന്നത്. ഒരു കോണ്‍ഗ്രസ്സ് ഉള്ളത്കൊണ്ട് സഖാക്കള്‍ക്ക് എന്ത് ചെറ്റത്തരവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സ് കിട്ടിയ പോലെയാണ്.

ഈ ഇടത്പക്ഷം എന്ന് പറഞ്ഞാല്‍ എന്താണ് പ്രത്യേകത. കോണ്‍ഗ്രസ്സ് ഇങ്ങനെയെല്ലാം ചെയ്തത്കൊണ്ടും ചെയ്യുന്നത്കൊണ്ടും ഞങ്ങളും നിങ്ങള്‍ പറയുന്ന എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്നല്ലാതെ എന്തെങ്കിലും നന്മകള്‍ ചെയ്യുന്നതായി മാര്‍ക്സിസ്റ്റുകള്‍ പോലും അവകാശപ്പെടുന്നില്ല. സമരം ചെയ്ത് സകലതൊഴില്‍ശാലകളും പൂട്ടിച്ച് മലയാളികളെ മൊത്തം നാട് കടത്തി. നാട് വിട്ട പ്രവാസികള്‍ക്ക് നാട്ടില്‍ വീടുകള്‍ നിര്‍മ്മിക്കാമെന്നല്ലാതെ സ്വന്തം നാട്ടില്‍ തിരിച്ചു വന്നു ഇനി ജീവിയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. മദ്യവും ലോട്ടറിടിക്കറ്റും പ്രചരിപ്പിച്ച് ഇവിടെ ബാക്കിയുള്ളവരെ ലഹരിയിലും വ്യാമോഹത്തിലും കുടുക്കിയിട്ടു. സ്വാശ്രയസമരം ചെയ്തും മറ്റും വിദ്യാഭ്യാസരംഗം കലുഷിതമാക്കി. ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടം മാത്രമായി. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത് സകല ഐടി പ്രൊഫഷണലുകളെയും ഓടിച്ചു. എല്ലാം പതിനഞ്ച് വര്‍ഷം കഴിഞ്ഞാണ് അംഗീകരിക്കുക. അപ്പോഴേക്കും ആരാണിവിടെ തിരിച്ചു വരിക? വന്നാല്‍ വരുന്ന ദിവസം തന്നെയുണ്ടാവും ഒരു ഹര്‍ത്താല്‍ . ഞാന്‍ പറഞ്ഞു വരുന്നത് എന്തെന്നാല്‍ ഇടത്പക്ഷം എന്ന് പറയുന്നതിന്റെ മേന്മയോ മികവോ എന്താണ് എന്നാണ്. ഒരു നല്ല കാര്യം എന്തെങ്കിലും ഈ ഇടത്പക്ഷം ചെയ്യുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടുന്നുണ്ടോ? കേരളത്തില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടത്തിയതും ആളുകളുടെ കൈയ്യും കാലും വെട്ടിയതും സി.പി.എം.കാരാണ്. എന്നിട്ടെന്താ അവര്‍ അതൊക്കെ നിര്‍ത്തിയോ? ഇല്ല. ഇനിയിപ്പോ ഭരണം അവസാനിച്ചാല്‍ എത്ര പേരെ അവര്‍ കൊല്ലുമെന്ന് വല്ല കണക്കുമുണ്ടോ? സീപീയെംകാരുടെ ആക്രമണങ്ങള്‍ മുഴുവനും എഴുതാന്‍ തുടങ്ങിയാല്‍ അതിന് ആയിരക്കണക്കിന് പേജുകള്‍ വേണ്ടി വരും. മറ്റേത് തീവ്രവാദ-ഭീകരവാദ സംഘടനകളേക്കാളും കേരളം പേടിക്കേണ്ടത് മാര്‍ക്സിസ്റ്റുകളെയാണ്. വഴി നടക്കാന്‍ പോലും. ഇതൊക്കെയാണ് ഈ ഇടത്പക്ഷമെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ, വലത്പക്ഷത്തെ നമ്മള്‍ പേടിക്കേണ്ടി വരുന്നില്ലല്ലൊ. അപ്പോള്‍ ഇടത്പക്ഷത്തേക്കാളും എത്രയോ ഭേദമല്ലേ വലത്പക്ഷം.

ഇല്ല! ഇനി കേരളത്തിലേക്കില്ല!

http://kololambu.blogspot.com/2010/07/blog-post_15.html

Wednesday, April 14, 2010

സി.പി.എമ്മും തീവ്രവാദവും

വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്ഭരവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം.

ശാന്തിയും സമാധാനവും വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കാണുകയും നന്മയുടെ പ്രചാരകരായി മാറുകയും ചെയ്ത നിഷ്‌കളങ്കരായ പൂര്വകസൂരികളുടെ ത്യാഗനിര്ഭിരമായ ജീവിതപന്ഥാവിലാണ് കേരളത്തില്‍ ഇസ്‌ലാം അതിന്റെ അസ്തിവാരം ഉറപ്പിച്ചത്. പോരാട്ടങ്ങളുടെ ചരിത്രമല്ല മറിച്ച് സ്നേഹത്തിന്റെയും പരസ്പര സഹവര്ത്തി ത്വത്തിന്റെയും പാരമ്പര്യമാണ് കേരള മുസ്‌ലിങ്ങളുടേത്. ഇസ്‌ലാമിക പ്രബോധനത്തിനായി മാലിക്ബ്‌നുദീനാറും അനുചരന്മാരും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നത് ആയുധങ്ങളുടെ പിന്ബെലവുമായിട്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടരായ ജനസമൂഹം അവരിലേക്കും അവര്‍ പ്രബോധനം ചെയ്ത ദര്ശ്നങ്ങളിലേക്കും ക്രമേണ ഒഴുകി എത്തുകയായിരുന്നു. ആവിര്ഭാനവ കാലം മുതല്ക്കു ള്ള ഈ വിശുദ്ധിയും വെടിപ്പും ഏറെക്കുറെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം.

ഒറ്റപ്പെട്ടതാണെങ്കിലും സമീപകാലത്ത് ഈ പൈതൃകത്തിനു മങ്ങലേല്പിക്കാന്‍ ഉതകുമാറ് ചില കുബുദ്ധികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവും അപക്വവുമായ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ തികഞ്ഞ അവജ്ഞയോടും അവഗണനയോടും കൂടിയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം ശ്രമങ്ങളെ നോക്കിക്കാണുന്നതെന്ന യാഥാര്ഥ്യം ഒട്ടും വിസ്മരിക്കാനാവാത്തതുമാണ്.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്ന ആലിമുസ്‌ല്യാരെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിനെയും ഒക്കെ സംഭാവന ചെയ്ത കേരളത്തിന്റെ മണ്ണ് എന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ നെഞ്ചോടു ചേര്ക്കാന്‍ പാകത്തിലുള്ളതായിരുന്നു. മാതൃരാജ്യത്തിന്റെ റിപബ്ലിക്‌ ദിനം പുത്തനുടുപ്പണിഞ്ഞ് സുഗന്ധം പൂശി നെഞ്ചില്‍ ദേശീയ പതാക ചാര്ത്തിറ പെരുന്നാള്‍ പോലെ ആഘോഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയ ദര്ശഎനങ്ങള്ക്കു് സമാനതകളില്ലാത്ത വേരോട്ടം കേരളത്തിന്റെ മണ്ണില്‍ ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരുന്നില്ല.

ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. എന്നിട്ടും ബാബറി മസ്ജിദ് തകര്ക്ക പ്പെട്ട നാളുകളില്‍ തങ്ങള്‍ എടുത്ത തീരുമാനം തലമുറകള്‍ ചര്ച്ചറചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്ശറനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ കരുത്തുമായിരുന്നു.

കേരളത്തിന്റെ പൊതുഖജനാവിലെ ഭീമമായ വിഹിതം വിനിയോഗിക്കപ്പെടുന്ന സുപ്രധാനമായ വകുപ്പുകള്‍ പലതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ വര്ഷാങ്ങളോളം കൈകാര്യം ചെയ്തിട്ടും ഒരിക്കല്പ്പോ ലും വിഭാഗീയതയുടെ ആരോപണം അവര്ക്കെ തിരെ ഉന്നയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്ക്കുിപോലുമായില്ല. മറുവശത്ത് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ സി.എച്ച്.മുഹമ്മദ്‌കോയ സാഹിബിന്റെ കരുത്തുറ്റ കരങ്ങളില്‍ നിറഞ്ഞ സന്തോഷത്തോടെ ഏല്പിച്ചുകൊടുത്ത ഇവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മഹാമനസ്‌കതയ്ക്കും സമാനതകളില്ല.

ലോകചരിത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ ഏറെയാണ്. ഫാസിസവും കമ്യൂണിസവുമൊക്കെ അവരുടെ ശക്തിയും കൈയൂക്കും ന്യൂനപക്ഷങ്ങള്ക്കുനേരേ കാലാകാലങ്ങളില്‍ വിനിയോഗിച്ചിട്ടുണ്ട്. ജര്മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് ജൂതന്മാരാണെങ്കില്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ബുഖാറയിലെയും സമര്ക്ക ന്തിലെയും മുസ്‌ലിങ്ങളായിരുന്നു. ഒരുവേള അഫ്ഗാനില്പ്പോ ലും അസ്വസ്ഥതയുടെ കനല്‍ വീഴ്ത്തിയത് നജീബുള്ളയുടെ കമ്യൂണിസ്റ്റ് പാവ സര്ക്കാംറിന്റെ സ്വാധീനമായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിങ്ങളാകട്ടെ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച സംഘ പരിവാറിന്റെ അക്രമോത്സുകതയെ ഒരു ഭാഗത്തും പ്രത്യയ ശാസ്ത്ര തിമിരം ബാധിച്ച കമ്യൂണിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തെ മറുഭാഗത്തും നേരിടേണ്ടതായിവരുന്നു. ബാബറി പള്ളി തല്ലിത്തകര്ത്ത് ഫാസിസ്റ്റ് നടപടിയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അംഗീകരിക്കാനാവില്ലെന്ന സി.പി.എം . നിലപാടും നേരത്തേ പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളെയാണ് ബോധ്യപ്പെടുത്തുന്നത്.

ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ വംശ ഹത്യയ്ക്കിരയാവുമ്പോള്‍ പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളില്‍ രാജ്യത്തെ പട്ടികജാതി-പട്ടികവര്ഗുത്തേക്കാള്‍ തരംതാഴ്ന്ന സാമൂഹിക വ്യവസ്ഥയിലാണ് ഇപ്പോഴും മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യയില്‍ 25 ശതമാനംവരുന്ന പശ്ചിമബംഗാളില്‍ ഏഴു മുതല്‍ 19 വരെ പ്രായമുള്ള മുസ്‌ലിങ്ങളില്‍ വെറും നാലുശതമാനം മാത്രമേ മദ്രസ്സകളില്‍ പോവുന്നുള്ളൂ എന്നതാണ് സച്ചാര്കളമ്മിറ്റിയുടെ സുപ്രധാനമായ കണ്ടെത്തലുകളില്‍ ഒന്ന്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള കശ്മീരിലാവട്ടെ തീവ്രവാദ, ഭീകരവാദ പ്രവര്ത്തുനങ്ങളുടെ അതിപ്രസരം കാരണം നെരിപ്പോടില്‍ കഴിയുന്നതുപോലെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ജനപ്രതിനിധികള്ക്കും ജനനേതാക്കള്ക്കു പോലും റിസര്വ്ു ബാങ്കിലേക്ക് കൊണ്ടുപോവുന്ന പണപ്പെട്ടിക്കു നല്കുന്ന സെക്യൂരിറ്റി സംവിധാനത്തോടെ മാത്രമേ അവിടെ ജനങ്ങള്ക്കി ടയില്‍ സഞ്ചരിക്കാനാവുന്നുള്ളൂ. പുഞ്ചിരിക്കാന്പോകലും കഴിയാതെ ആത്മവീര്യം നഷ്ടപ്പെട്ടവരായി ഭൂമിയിലെ സ്വര്ഗനത്തില്‍ ജീവിക്കുന്ന അവര്‍ മാറിക്കഴിഞ്ഞു.ഈ ദുരവസ്ഥകളില്നിയന്നെല്ലാം വിഭിന്നമായി കേരള മുസ്‌ലിങ്ങള്‍ തല ഉയര്ത്തി പ്പിടിച്ചുനിന്നത് രാഷ്ട്രീയ സംഘശക്തിയുടെ പിന്ബനലം ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യവും ഇത്തരം പ്രവര്ത്ത നങ്ങള്ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ദേശീയ രാഷ്ട്രീയത്തിനു കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രവര്ത്ത നങ്ങളെ സച്ചാര്‍ കമ്മിറ്റിക്കുപോലും അഭിനന്ദിക്കേണ്ടതായും വന്നു. ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും മൂല്യബോധവുമുള്ള മതവിദ്യാഭ്യാസവും കൈമുതലാക്കി രാജ്യത്തിനു മാതൃകയായി മുന്നോട്ടുപോയ കേരള മുസ്‌ലിങ്ങള്‍ എവിടെയും എന്നും അംഗീകരിക്കപ്പെട്ടു. വിദേശ ഭരണാധികാരികളുടെ കൊട്ടാരത്തിനകത്തും ഭരണസിരാകേന്ദ്രങ്ങളില്പ്പോ ലും അസ്പൃശ്യത ഇല്ലാത്തവിധം അംഗീകരിക്കപ്പെട്ടവരാണ് കേരള മുസ്‌ലിങ്ങള്‍. ബിരുദാനന്തര ബിരുദങ്ങള്‍ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിക്കാതെ മണല്ക്കാ ടുകള്‍ തേടിപ്പോയ, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലെടുത്ത് സ്വകുടുംബങ്ങളെപ്പോലെ വാരിപ്പുണരാന്‍ അറബ് സമൂഹം തയ്യാറായത് അവരുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്ച്ചുയ്ക്കു ശേഷവും ശിഥിലമാകാതെ നിന്ന കേരളീയ മുസ്‌ലിം സംഘ ശക്തിയെ തകര്ക്കു ന്നതിനു രാഷ്ട്രീയപ്രതിയോഗികള്‍ ബുദ്ധിപൂര്വംഅ പ്രയോഗിച്ച തന്ത്രങ്ങള്‍ എല്ലാംതന്നെ ഏറെ വിനാശകരമായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്ത്തി പ്പിടിച്ച് യുവാക്കള്ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്‌നിവിതയ്ക്കാന്‍ വന്നവര്ക്ക് വേണ്ടി  സി.പി.എം. ചുവന്ന പരവതാനി വിരിച്ചുകൊടുത്തപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു ഭാഗത്ത് മുസ്‌ലിംലീഗിന്റെ തകര്ച്ചനയും മറുഭാഗത്ത് മുസ്‌ലിം സമൂഹത്തിനിടയില്‍ തങ്ങളുടെ കടന്നുകയറ്റവും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍ യഥാര്ഥതത്തില്‍ സംഭവിച്ചതാകട്ടെ സംസ്ഥാനത്ത് ഫാസിസ്റ്റ് സംഘടനകളുടെ വേരോട്ടത്തിനും ഭീകരവാദ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിനും അതു കാരണമായി.

ബാബറി മസ്ജിദിന്റെ തകര്ച്ചദയ്ക്കു ശേഷമുള്ള കേരള രാഷ്ട്രീയത്തെ വിശകലനം ചെയ്താല്‍ അതു കൂടുതല്‍ ബോധ്യമാകും. പള്ളി തകര്ക്ക പ്പെട്ട നാളുകളില്‍ മുസ്‌ലിങ്ങള്‍ ക്ഷേത്രങ്ങള്ക്കു കാവല്‍ നില്ക്കകണമെന്ന സയ്യിദ് മുഹമ്മദ് ശിഹാബ്തങ്ങളുടെ ആഹ്വാനം ആത്മസംയമനത്തിന്റെ താരാട്ടുപാട്ടായാണ് അന്ന് അബ്ദുന്നാസര്‍ മഅദനിയെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് കേരള മുസ്‌ലിങ്ങളുടെ ഉണര്ത്തുപാട്ടായിരുന്നു എന്ന് ചരിത്രം തെളിയിച്ചിരിക്കുകയാണ്. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളത്തിന് മുമ്പ് പരിചയമില്ലാത്ത തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സി.പി.എം. ഉപയോഗപ്പെടുത്തിയത് പിന്നീട് വിമര്ശരന വിധേയമായപ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോളം ഉയരത്തില്‍ മഅദനിയെ അവരോധിക്കാന്‍ സി.പി.എം. നേതൃത്വത്തിന് അന്ന് യാതൊരു സങ്കോചവുമുണ്ടായില്ല.

ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിനും സി.പി.എം. മഅദനിയുടെ സാന്നിധ്യം ഫലപ്രദമായി വിനിയോഗിച്ചു. എല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നാലും മതേതര മൂല്യങ്ങള്‍ ഉയര്ത്തി പ്പിടിക്കുമെന്ന പ്രതിബദ്ധത ജനാധിപത്യവിശ്വാസികള്‍ മുറുകെ പിടിച്ച തിരഞ്ഞെടുപ്പായിരുന്നു തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിയില്‍ ഇന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സ്ഥാനാര്ഥിരയാക്കി യു.ഡി.എഫ്. രംഗത്തു വന്നപ്പോള്‍ അതിനെ നേരിടാനും സി.പി.എമ്മും മഅദനിയുമെത്തി. മമ്പുറം തങ്ങളുടെ മണ്ണില്‍ ക്രിസ്ത്യാനിക്ക് വോട്ടുകൊടുക്കരുതെന്ന പ്രചാരണമായിരുന്നു അന്ന് പ്രധാനം. ''നിങ്ങള്‍ നല്കുന്ന വോട്ട് ആന്റണിക്കല്ല മറിച്ച് എനിക്കാണ്'' എന്ന് പ്രഖ്യാപിച്ച ശിഹാബ് തങ്ങള്‍ നേതൃത്വം കൊടുത്ത യു.ഡി.എഫ്. കാല്ലചക്ഷത്തില്പ്പ്രം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് എ.കെ. ആന്റണിയെ വിജയിപ്പിച്ചത്.

പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന കേസ്‌ ഒരു വഴിത്തിരിവിലേക്കു നീങ്ങുന്നു എന്നു കണ്ടപ്പോള്‍ ഇതേ മഅദനിയെ ജയിലിലടച്ച് അത് തങ്ങളുടെ ഭരണനേട്ടമായി ഉയര്ത്തി ക്കാട്ടാനും സി.പി.എം. തയ്യാറായി. വിചാരണപോലും നടത്താതെ ജയില്വാ്സം അനന്തമായി നീണ്ടുപോയപ്പോള്‍ അതു മാനുഷിക പ്രശ്‌നമായി പണിഗണിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തമിഴ്‌നാട്ടിലെ ഭരണമാറ്റത്തിനു ശേഷം അബ്ദുന്നാസര്‍ മഅദനി ജയില്മോ്ചിതനായപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും സി.പി.എം. നേതാക്കള്തനന്നെ തമിഴ്‌നാട് അതിര്ത്തിരയിലെത്തി. ശംഖുമുഖത്തെ മഅദനിയുടെ സ്വീകരണപരിപാടി മന്ത്രിമാരുടെ സാന്നിധ്യംകൊണ്ട് സി.പി.എം. സംസ്ഥാന സമ്മേളന വേദിയെയാണ് അന്നനുസ്മരിപ്പിച്ചത്.

പിന്നീട് നടന്ന പൊന്നാനി ഉപതിരഞ്ഞെടുപ്പില്‍ അതു കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്ക് കറിവേപ്പിലയുടെ വിലപോലും കല്പിക്കാതെ മഅദനിയുടെ വാക്കുകള്ക്ക് മഹദ്‌വചനങ്ങളുടെ പരിവേഷം നല്കി അന്ന് ഇടതുമുന്നണി സ്ഥാനാര്ഥികയെ നിശ്ചയിച്ചു. കുറ്റിപ്പുറത്തെ വേദിയില്‍ അബ്ദുന്നാസര്മമഅദനിയുടെ കരസ്പര്ശം ലഭിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്പോചലും ഒരു എല്‍.കെ.ജി. വിദ്യാര്ഥിനയെ അനുസ്മരിപ്പിക്കുമാറ് അനുസരണയോടെ അന്ന് ഇരുന്നുകൊടുത്ത രംഗം ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും രാജ്യം കണ്ടതാണ്.

ഇപ്പോഴാകട്ടെ തമിഴ്‌നാട് ബസ് കത്തിച്ച കേസില്‍ സൂഫിയ മഅദനിയെയും ഇടതുപക്ഷ ഭരണത്തില്ത്ത ന്നെ ജയിലിലടച്ചിരിക്കുന്നു. യു.ഡി.എഫ്. ഭരണകാലത്ത് സൂഫിയ മഅദനിയെ ജയിലിലടയ്ക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിന്റെ മുഖം വികൃതമായി എന്ന് ഇപ്പോള്‍ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണി അധികാരത്തിലേറി മൂന്നരവര്ഷംയ പിന്നിട്ടതിനുശേഷം സൂഫിയ മഅദനിയെ അറസ്റ്റുചെയ്തത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതടക്കം പരമാവധി പി.ഡി.പി. വോട്ടുകള്‍ തങ്ങള്ക്കുവ സ്വന്തമാക്കാന്‍ വേണ്ടി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. സൂഫിയ മഅദനിയുടെ അറസ്റ്റിനായി യു.ഡി.എഫ്. ഭരണകാലത്ത് മതിയായ തെളിവുകളൊന്നും തനിക്ക് ലഭ്യമായിരുന്നില്ലെന്ന ഉമ്മന്ചാ.ണ്ടിയുടെ പ്രസ്താവനയും ഇവിടെ ചേര്ത്തുകവായിക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്ഡി്ലും സി.പി.എമ്മിന്റെ കൂടെ അട്ടിപ്പേറ് കിടക്കുന്ന ഐ.എന്‍.എല്ലിനെപ്പോലും മാറ്റിനിര്ത്തിവയാണ് പി.ഡി.പി. അംഗങ്ങള്ക്ക് ഇടതുസര്ക്കാ ര്‍ അംഗത്വം നല്കിയത്. അതില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ പി.ഡി.പി. ബന്ധത്തിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നാക്കിനുപോലും കൂച്ചുവിലങ്ങിടാന്‍ സി.പി.എം. കേരള നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.

തടിയന്റവിട നസീര്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ചുപോയതുകൊണ്ട് കണ്ണൂര്‍ ജില്ലക്കാരനായ കേന്ദ്രറെയില്‍വേ  സഹമന്ത്രി ഇ. അഹമ്മദിനെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന സി.പി.എം. ശ്രമം മുസ്‌ലിം ലീഗിനെയും അതിന്റെ നേതാക്കളെയും ഞെക്കിക്കൊല്ലാനായില്ലെങ്കില്‍ നക്കിക്കൊല്ലാനാകുമോ എന്ന ഒരു പരീക്ഷണം മാത്രമാണ്. ആരോപണ വിധേയനായി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുമ്പോഴൊക്കെ അതിനു മതത്തിന്റെ പരിവേഷം നല്കി രക്ഷപ്പെടാനുള്ള മഅദനിയുടെ പഴയതന്ത്രം ഇപ്പോഴും ആവര്ത്തി ക്കുകയാണ്.

കോണ്ഗ്രടസ് പാര്ട്ടിക്കകത്ത് അതിന്റെ സംസ്ഥാന പ്രസിഡന്റിനെ വര്ഗീപയത ആരോപിച്ച് ഒറ്റപ്പെടുത്താനും അറസ്റ്റുചെയ്യപ്പെട്ട തന്റെ ഭാര്യ ധരിച്ചത് പര്ദരയാണെന്ന് ഇടയ്ക്കിടെ സമുദായത്തെ ഓര്മഅപ്പെടുത്താനും മഅദനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സമുദായം ഇപ്പോള്‍ തിരച്ചറിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇരുകരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവായിരുന്ന ബിയ്യുമ്മ പര്ദ് ധരിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് ഉറച്ചുനിന്നു പോരാടിയ ധീരവനിതയായിരുന്നു. ആവേശം അലതല്ലുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്ന ബിയ്യുമ്മയുടെ പര്‍ദയില്‍  ഇന്ത്യന്‍ ജനത ഒരിക്കലും വര്ഗീമയത ദര്ശിച്ചിട്ടില്ലെന്ന കാര്യം മഅദനി തിരിച്ചറിയണം.

ഒരര്ഥുത്തില്‍ ഒരു തുള്ളി തേന്കൊതണ്ട് നാടാകെ കലാപം ഉണ്ടാക്കിയ സാത്താന്റെ റോളിലാണ് ഇപ്പോള്‍ സി.പി.എം. സാത്താന്റെ ഒരു തുള്ളി തേന്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ താനൊന്നും ചെയ്തില്ലല്ലോ ഒരു തുള്ളി തേന്‍ പുരട്ടിയതല്ലേ ഉള്ളൂ എന്ന നിലപാടിലായിരുന്നു സാത്താന്‍. വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്ഭനവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം

അബ്ദുറഹിമാന്‍ രണ്ടത്താണി---മാതൃഭൂമി

എം.എഫ്‌.ഹുസൈന്‍ ചില നഗ്നസത്യങ്ങള്‍

കലാകാരന്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്‌ സമൂഹത്തോട്‌ ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളോട്‌ തന്റേതായ ശൈലിയില്‍ പ്രതികരിക്കുമ്പോഴാണ്‌ ഏതൊരു കലാകാരനും അവന്റെ വ്യക്തിത്വവും അസ്തിത്വവും പ്രഖ്യാപിക്കുന്നത്‌. കല സമൂഹത്തിനു വേണ്ടിയാണെന്ന തിരിച്ചറിവോടെ കലാപ്രവര്‍ത്തനം നടത്തുമ്പോഴാണ്‌ കലാകാരന്‍ സാമൂഹ്യ ജീവികൂടിയായിമാറുന്നത്‌. കവിയോ കഥാകൃത്തോ ചിത്രകാരനോ സിനിമാ പ്രവര്‍ത്തകനോ ആരോ ആയിക്കൊള്ളട്ടെ, സമൂഹത്തോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുമ്പോള്‍ അവര്‍ മാനിക്കപ്പെടുന്നു. അപ്പോള്‍ അവരെ പൊതു സമൂഹം ആദരിക്കുന്നു. സമൂഹം ആദരവ്‌അറിഞ്ഞു നല്‍കുമ്പോഴാണ്‌ കലാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അവരുടെ മഹത്വംഏറുന്നത്‌. ഏതെങ്കിലും പ്രശ്നത്തിന്റെ പേരില്‍ സമൂഹം കല്ലെറിയുന്ന സാഹിത്യകാരനോ ചിത്രകാരനോ എപ്പോഴും സംശയത്തിന്റെ മുനയിലാകും നില്‍ക്കുക.അനാവശ്യ വിവാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനിന്ന്‌ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം യഥാര്‍ഥ കലാകരന്മാര്‍. അവര്‍ നമുക്ക്‌ നല്ല ജീവിതത്തെ കാട്ടിത്തരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും അറിയിച്ചു തരുന്നു. നമ്മുടെ ദുഃഖങ്ങളില്‍ ഒരു കഥയോ കവിതയോ അതുമല്ലെങ്കില്‍ നല്ല ഒരു ചിത്രമോ നമ്മെ ആഹ്ലാദിപ്പിക്കുന്നു. ജീവിതം മടുത്ത്‌ ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട ആള്‍ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥ വായിച്ച്‌ തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ചത്‌ നമ്മുടെ വായനാ മോഹങ്ങളെ ഉണര്‍ത്തിയിട്ടുണ്ട്‌.

നമുക്കിടയില്‍ പ്രശസ്തരായി ജീവിക്കുന്ന ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച നിരവധി വ്യക്തിത്വങ്ങളുണ്ട്‌. അവരുടെ പ്രതിബദ്ധത സമൂഹത്തോടായതിനാലാണ്‌ സെയിലന്റ്‌വാലി എന്ന മനോഹര വനം ഇന്നും നിലനില്‍ക്കുന്നത്‌. അവരുടെ കല സമൂഹത്തിനു വേണ്ടിയായതിനാലാണ്‌ മലമ്പുഴയിലും ശംഖുമുഖത്തും മനോഹര സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നമുക്കു കഴിയുന്നത്‌.ഇതെല്ലാം ഇത്രയ്ക്കു വിശദീകരിച്ചത്‌ കലാകാരന്‍ സമൂഹത്തോട്‌ എത്രത്തോളം ഒട്ടിച്ചേര്‍ന്നു നില്‍ക്കണം എന്ന്‌ പറഞ്ഞുറപ്പിക്കാനാണ്‌.എന്നാല്‍ ഈ ഗണത്തിലെങ്ങും പെടാത്ത ഒരാളുണ്ട്‌. ലോക പ്രശസ്തനെന്ന്‌ ചില മാധ്യമങ്ങളും എം.എ.ബേബിയെയും കെ.എന്‍.പണിക്കരെയും പോലുള്ള പ്രയോജനവാദി ബുദ്ധിജീവികളും ഇടയ്ക്കിടെ പൊതു സമൂഹത്തെ ഓര്‍മിപ്പിക്കുന്ന എം.എഫ്‌.ഹുസൈനെ കുറിച്ചാണ്‌ പറയുന്നത്‌. മുകളില്‍ വിശദീകരിച്ച തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധത ഹുസൈനെ തൊട്ടു തീണ്ടിയിട്ടില്ലെന്നുതന്നെ പറയാം. സമൂഹത്തോടല്ല അദ്ദേഹത്തിനു പ്രതിബദ്ധത. പണത്തിനോടാണ്‌. അദ്ദേഹം ഒട്ടി നില്‍ക്കുന്നതും സമൂഹത്തോടല്ല, മാധുരി ദീക്ഷിത്തിനോടാണ്‌.

ഹുസൈനെ ഇന്ത്യന്‍ ചിത്രകലയുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കുന്നവര്‍ ഇന്ത്യയുടെ ചിത്രകലാ പാരമ്പര്യത്തെ അവഹേളിക്കുന്നു. ഹുസൈനെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചില മാധ്യമങ്ങള്‍ കുറച്ചു നാളായി വിശേഷിപ്പിച്ചു പോരുന്നത്‌ ഇത്തരത്തിലാണ്‌. എന്നാല്‍ അവര്‍ക്കും അറിയാം ഹുസൈന്റെ ചിത്രങ്ങളെ ക്കുറിച്ചും ആ ചിത്രങ്ങള്‍ ആസ്വാദകനോട്‌ ഏതുതരത്തിലാണ്‌ സംസാരിക്കു്നതെന്നും. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയതും ചിത്രകലാ നിരൂപകര്‍ വാഴ്ത്തിപ്പാടിയതുമായ സിംഹാസനത്തില്‍ ഇരുന്ന്‌ സ്വയം താനൊരു മഹാനാണെന്ന്‌ വിശ്വസിച്ചു പോരുന്നയാളാണ്‌ ഹുസൈന്‍. പ്രശസ്തിക്കുവേണ്ടി മാത്രം ചിത്രംവരയ്ക്കുക എന്നതാണ്‌ അദ്ദേഹം തുടര്‍ന്നുവന്ന രീതി. മാധുരി ദീക്ഷിത്‌ഹോളിവുഡിലെ താരമായി കത്തിനിന്നപ്പോള്‍, അവരുടെ താരപ്പൊലിമ തന്റെചിത്രകലയുടെ പ്രശസ്തിക്കുവേണ്ടി അദ്ദേഹം ഉപയോഗിച്ചു. മാധുരിയുടെ ചിരിയാണ്‌
ലോകത്തിലേക്കും സൗന്ദര്യമുള്ളതെന്ന്‌ പ്രഖ്യാപിച്ച അദ്ദേഹം മാധുരിയെ
മാധ്യമമാക്കി നിരവധി ചിത്രങ്ങള്‍ വരച്ചു. മാധുരിക്കു വേണ്ടി സിനിമയുമെടുത്തു.

ഇക്കിളി ചിന്തകളെ മനസ്സില്‍ സൂക്ഷിച്ചു നടക്കുന്ന ചില കിഴവന്‍ മനസ്സുകള്‍ സൗന്ദര്യവും ചുറുചുറുക്കുമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉണ്ടാകുന്ന വൃത്തികെട്ട വികാര പ്രകടനമായി ആരെങ്കിലുമൊക്കെ ഹുസൈന്റെ മാധുരി പ്രേമത്തെവിലയിരുത്തിയിട്ടുണ്ടെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. മാധ്യമ ലോകം മഹാബുദ്ധിജീവിയെന്ന്‌ വാഴ്ത്തിപ്പാടിയ ഹുസൈനാണ്‌ മാധുരിദീക്ഷിത്തെന്ന സൗന്ദര്യധാമത്തെ വരകളിലേക്കാവാഹിച്ചതെന്നതിനാല്‍ ആര്‍ക്കും അതിനെ അസാന്മാര്‍ഗികം എന്നു പറയാനും കഴിയില്ല. ചിത്രകലയെ ദൈവതുല്യം കാണുകയും ഭാരതസംസ്കാരത്തിന്റെ തനതു ഭാവങ്ങളുമായി അതിനെ ചേര്‍ത്തു വയ്ക്കുകയുംചെയ്യുന്നവര്‍ക്ക്‌ ഹുസൈന്റെ തട്ടിപ്പു പെട്ടെന്നു മനസ്സിലാകും.മാധുരിയിലൂടെ നേടുന്ന പ്രശസ്തി മുതലാക്കി മൂന്നാംകിടയിലും താഴെ നിലവാരമുള്ളകുറെ ചിത്രങ്ങള്‍ വിറ്റു കാശാക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെലക്ഷ്യം.

കൂടാതെ നേരത്തെ സൂചിപ്പിച്ച മനസ്സിലെ ഇക്കിളിയെ ത്രസിപ്പിക്കുകഎന്ന ഗൂഢോദ്ദേശ്യവും ഉണ്ടാകാം. ഹുസൈന്റെ ചിത്രങ്ങള്‍ എത്രപേര്‍ക്കുമനസ്സിലാകും. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പെയിന്റിംഗ്‌ ചൂണ്ടിക്കാട്ടി,അതിന്നതാണെന്ന്‌ വിശദീകരിച്ചു നല്‍കാന്‍ സാംസ്കാരിക ബുദ്ധിജീവിയായഎം.എ.ബേബിക്കു കഴിയുമോ? കെ.എന്‍.പണിക്കര്‍ക്ക്‌ കഴിയുമോ? ജീവിതത്തിന്റെഅമൂര്‍ത്തമായ
ഭാവങ്ങളെ വര്‍ണങ്ങളിലേക്കാവാഹിച്ച്‌ കലാകാരന്‍ കാന്‍വാസില്‍
രചന നിര്‍വഹിച്ചിരിക്കുന്നു എന്ന്‌ ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍
വേണമെങ്കില്‍ പറയാം. യേശുദാസ്‌ സംഗീതകച്ചേരി നടത്തുമ്പോള്‍, കുന്നക്കുടി വയലിന്‍ വായിക്കുമ്പോള്‍ രാഗമറിയാതെ മുമ്പിലിരുന്ന്‌ തലയാട്ടി, കൈ കാല്‍വെള്ളയിലടിച്ച്‌ ഹാ...ഭേഷ്‌ എന്ന്‌ പറയുന്നതുപോലെയാണിതും.

എല്ലാത്തിലും നഗ്നത കാണാനാണ്‌ ഹുസൈന്‌ താല്‍പര്യം. ഭാരത സംസ്കാരത്തിന്റെവിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായ സരസ്വതീദേവിയെ നഗ്നയാക്കിചിത്രീകരിച്ചതിനു പിന്നില്‍ ഹുസൈന്‌ ചില ഗൂഢതാത്പര്യങ്ങളുണ്ടായിരുന്നു. ഒരുനഗ്ന ചിത്രം വരച്ച്‌ സരസ്വതി എന്നു പേരിട്ട്‌ വില്‍പനയ്ക്കു വയ്ക്കുകയല്ലഅദ്ദേഹം ചെയ്തത്‌. പകരം അത്‌ വിദ്യാദേവതയായ സരസ്വതിയുടെ ചിത്രമാണെന്ന്‌അറിയത്തക്കവിധം അദ്ദേഹം ചിത്രീകരിച്ചു. അത്തരത്തിലൊര ചിത്രംഭാരതത്തിലുണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഉത്തമ ബോധ്യംഅദ്ദേഹത്തിനുണ്ട്‌. അവഹേളനം എന്ന അജണ്ടയിലൂടെ അതിലൂടെ ലഭിക്കാവുന്നനേട്ടങ്ങളെയും അദ്ദേഹം മനസ്സില്‍ കണ്ടു. ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെമനസ്സിനെ വ്രണപ്പെടുത്തി നഗ്നസരസ്വതിയുടെ ചിത്രം വില്‍പനയ്ക്കുവച്ചഹുസൈന്റെ
മനസ്സ്‌ യാഥാസ്ഥിതികനായ തീവ്ര മുസ്ലീമിന്റേതാണ്‌. അദ്ദേഹത്തിന്റെ
മനസ്സിനുള്ളില്‍ ചിത്രകാരനല്ല ഉള്ളത്‌. അവിടെ അല്‍ഖ്വൈടയും ജമാ അത്തെഇസ്ലാമിയും ലഷ്കറെ തോയ്ബയും ജെയ്ഷെ മുഹമ്മദും കുടിയിരിക്കുന്നു.സ്ഫോടനങ്ങളിലൂടെ ഭീകരര്‍ ഭാരതത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹുസൈനെപോലുള്ളവര്‍ നമ്മുടെ സംസ്കാരത്തിനു മേലാണ്‌ ബോംബുവര്‍ഷം നടത്തുന്നത്‌.

ഹുസൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്‌ നമ്മുടെ ജീവിതത്തെ തന്നെയാണ്‌.
ഈശ്വരാരാധനയെ അത്രയ്ക്കു മഹത്ത്വത്തോടെയാണ്‌ നമ്മള്‍ കാണുന്നത്‌. ആ ആരാധനയെഅവഹേളിക്കുന്നതു സഹിക്കാന്‍ ഭാരതീയനാകില്ല. അതു കൊണ്ടുതന്നെയാണ്‌അദ്ദേഹത്തിന്‌ ഇന്ത്യവിട്ടു പോകേണ്ടി വന്നത്‌. ഒരിക്കലും അദ്ദേഹത്തിന്‌ഭാരതീയനായി ജീവിക്കാന്‍ സാധിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹമതിനു ശ്രമിച്ചില്ല. ശ്രമിച്ചെങ്കില്‍ തന്നെ അദ്ദേഹത്തിനതിനുകഴിയുകയുമില്ലായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതു തന്നെ ഇപ്പോള്‍ ഹുസൈന്‌ കിട്ടി.

ഒരു അറബ്‌ രാജ്യത്തിലെ പൗരത്വം അദ്ദഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഹുസൈനെപോലൊരാള്‍ക്ക്‌ അതാണ്‌ വേണ്ടതും. ഇന്ത്യാക്കാരനായി ഇരിക്കാന്‍ അദ്ദേഹംആഗ്രഹിക്കുന്നില്ലെന്ന്‌ വ്യക്തം. ഹുസൈന്‍ ഇന്ത്യവിട്ട്‌ ഖത്തര്‍ പൗരത്വം സ്വീരകരിച്ചതില്‍ ഏറ്റവും കൂടുതല്‍ കണ്ണീര്‍ പൊഴിച്ചത്‌ നമ്മുടെ സാംസ്കാരിക മന്ത്രി എം.എ.ബേബിയാണ്‌. ഹുസൈന്‍ ഇല്ലാത്ത രാജ്യത്ത്‌ അദ്ദേഹം എങ്ങനെ ജീവിക്കും. ഹോ..അതോര്‍ക്കാന്‍ കൂടി വയ്യ.സരസ്വതീദേവിയുടെ നഗ്ന ചിത്രം വരച്ചതിന്‌ രാജാരവിവര്‍മ്മയുടെ പേരിലുള്ളപുരസ്കാരം പ്രഖ്യാപിച്ച്‌ ഹുസൈനെ ആദരിക്കാന്‍ ശ്രമിച്ചയാളാണ്‌ മന്ത്രിബേബി. നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാന്‍ കൂടി കടപ്പെട്ടയാളാണ്‌ ബേബി എന്നോര്‍ക്കുമ്പോഴാണ്‌ നാണം തോന്നുന്നത്‌.
 ഹുസൈന്‌ നല്ലത്‌ ഖത്തര്‍ പൗരത്വം തന്നെയാണ്‌. അവിടിരുന്ന്‌ അദ്ദേഹം
മുഹമ്മദ്‌ നബിയെ നഗ്നനാക്കി വരയ്ക്കേണ്ട. ചുരുങ്ങിയത്‌ നബിയുടെ
ചിത്രമെങ്കിലും വരയ്ക്കണം. എന്നിട്ടത്‌ ഖത്തര്‍ രാജാവിന്‌ സമ്മാനിക്കണം.
വിവരം അപ്പോള്‍ അറിയും. മന്ത്രി ബേബിക്ക്‌ ഹുസൈനെ കുറിച്ച്‌ അപ്പോള്‍ ഒരു അനുശോചനം എഴുതാം.

എം.എഫ്‌.ഹുസൈന്‍ ചില നഗ്നസത്യങ്ങള്‍ -ആര്‍.പ്രദീപ്‌

Wednesday, February 3, 2010

വിമോചനസമരം ജനാധിപത്യവിശ്വാസികളുടെ മഗ്നാകാര്‍ട്ട

വിമോചനസമരം ചില വസ്തുതകള്‍

1959ല്‍ നടന്ന വിമോചനസമരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനകീയ മുന്നേറ്റമായിരുന്നു. ലോകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രീതികള്‍ ജനാധിപത്യപക്രിയകള്‍ക്ക് യോജിച്ചതായിരുന്നില്ല. പാര്‍ട്ടി ഏകാധിപത്യപ്രവണതയിലേക്ക് പോകുന്നതിന്‌ തടയിടാന്‍ സമരത്തിന്‌ കഴിഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ്‌ ഭരണം ജനാധിപത്യസ്വഭാവത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അത്‌ വിമോചനസമരഫലമാണ്‌.പാര്‍ട്ടി തീരുമാനിക്കും പോലെ ജീവിക്കേണ്ട ഗതികേട് പലസ്ഥലങ്ങളിലും ജനം ഇന്നും അനുഭവിക്കുന്നുണ്ട്. ആദ്യമായി ഭരണം കൈവന്നപ്പോള്‍ ഈ ഗതികേട് കൂടുതല്‍ രൂക്ഷമായിരുന്നു. ജനാധിപത്യം എന്നു വെറുതെ നൂറ് തവണ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ജനാധിപത്യമാകില്ല. ഒരു ഗവണ്മെന്റിനെ പുറത്താക്കാന്‍ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി ശ്രമിക്കുകയും, അതു നേടിയതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പുറത്താക്കിയതിനെ ശരിവെക്കുന്ന തരത്തില്‍ ഒരു വിധിയെഴുത്ത് നടത്തുകയും ചെയ്തതല്ലേ ജനാധിപത്യം? അതു ജനാധിപത്യവിരുദ്ധമാകുന്നതു എങ്ങനെയാണ്? വിമോചനസമരം നടന്നില്ലെങ്കില്‍ കേരളത്തില്‍ ജനാധിപത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല.കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ജനാധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക്മാത്രമുള്ളതാണു,എല്ലാവര്‍ക്കുമുള്ളതല്ല.കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച പല രാജ്യങ്ങള്‍ ഭൂപടത്തിലേ ഇന്നില്ല.ജനങ്ങള്‍ പിഴുതെറിഞ്ഞു.അതിലും വലുതല്ല വിമോചനസമരം.സെല്‍ ഭരണം നടത്താന്‍ ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ ഭയപ്പെടും.അത് വിമോചനസമരത്തിന്റെ നേട്ടമാണ്.


പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ അധികാരത്തില്‍ വന്നാലും കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലിരുപ്പ് എന്താണ്? അന്നാണെങ്കില്‍ സായുധവിപ്ലവത്തില്‍ കലശലായി വിശ്വസിച്ചിരുന്ന കാലവും. പോകട്ടെ, ഇന്നെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ ഉദ്ദേശം എന്താണ്? തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലല്ലൊ ഇനിയും. അത് ഉപേക്ഷിക്കാത്ത കാലത്തോളം കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യപ്രേമം സംശയാസ്പദവും ഭയജനകവുമാണ്. മറ്റുള്ള എല്ലാ പാര്‍ട്ടികളും അനുവദിച്ചു തരുന്ന ജനാധിപത്യസ്വാതന്ത്ര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ അനുഭവിക്കുന്നത്. അതേ സ്വാതന്ത്ര്യം മറ്റുള്ള പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവദിച്ചുകൊടുക്കുമെന്ന് എങ്ങനെ വിശ്വസിക്കും? ഇത് ചിന്തിക്കുന്നവന്റെ ഭയമാണ്. ഈ ഭയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇന്നത്തെ സ്ഥിതിയില്‍ തളച്ചിടാന്‍ കാരണം. ഈ ഭയം അകറ്റപ്പെടുന്നത് വരെ കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യപ്രേമം വേശ്യയുടെ ചാരിത്യപ്രസംഗം പോലെയല്ലേ?


എന്റെ ചോദ്യത്തിനുത്തരം ഇനിയും ലഭിച്ചില്ല. നിങ്ങളുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്താണ്? വിമോചനസമരം എന്ന് പിച്ചും പേയും പറയുന്ന നിങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള സമീപനം എന്താണ്? ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിച്ച് ഇന്ത്യയില്‍ ഏകകഷിഭരണം നടപ്പാക്കാനാണോ പരിപാടി? അതോ ഇന്നത്തെ പോലെ ബഹുകക്ഷിജനാധിപത്യം തുടരുമോ? അഥവാ ഇതിനൊന്നും നിങ്ങള്‍ക്ക് പരിപാടിയില്ലേ? ഇതേ പോലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാനാണെങ്കില്‍ ആളുകളെ പേടിപ്പിക്കുന്ന ഈ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം നടപ്പാക്കും എന്ന പരിപാടി ഇനിയും മാറ്റാത്തതെന്ത്?


അമ്പത് വര്‍ഷത്തിന് ശേഷവും വിമോചനസമരത്തെയും,അന്ന് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിനെതിരെയും കുറിച്ചു നിങ്ങള്‍ വിലപിക്കുന്നു. 48ല്‍ സായുധവിപ്ലവത്തിന് ആഹ്വാനം നല്‍കിയ പാര്‍ട്ടിയാണ് 57ല്‍ ഭരണത്തില്‍ എത്തിയത്. കല്‍ക്കത്ത തീസീസ് തള്ളപ്പറഞ്ഞെങ്കിലും സായുധവിപ്ലവം ഉപേക്ഷിച്ചിരുന്നില്ല.ചൈനീസ് മോഡലില്‍ ഭരണം പിടിച്ചടക്കി ഏകകക്ഷിസര്‍വ്വാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും പാര്‍ട്ടി ഒളിച്ചു വെച്ചിട്ടില്ല. അന്ന് ഇന്ത്യയില്‍ പ്രബലമായ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.അധികാരം ലഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാര്‍ട്ടിഭരണം നടത്താന്‍ തുനിഞ്ഞതാണ് വിമോചനസമരത്തിന് ഹേതുവായത്. നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്ന അന്ന് പിരിച്ചുവിടപ്പെടാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ സംഘടിച്ചാല്‍ സാമ്രാജ്യം പോലും തകരും എന്നതിന് ഉദാഹരണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച രാജ്യങ്ങള്‍ തന്നെയാണ്.ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ ഇന്നും വിമോചനസമരം എന്ന് മാറത്തടിച്ച് വിലപിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ഇവിടെ നിങ്ങള്‍ക്ക് പിന്നെയും ഭരണത്തില്‍ വരാന്‍ കഴിയുന്നുണ്ടല്ലൊ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണം രാജ്യത്ത് സംസ്ഥാപിതമായാല്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്നതാണ് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അത് മാറ്റാത്ത കാലത്തോളം ജനാധിപത്യത്തെക്കുറിച്ച് വിലപിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? തങ്ങള്‍ക്ക് ജനാധിപത്യാവകാശം വേണം,അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ധ്വംസിക്കപ്പെട്ടു എന്ന് മുറവിളി കൂട്ടുകയും എന്നാല്‍ തങ്ങളുടെ ഭരണത്തില്‍ മറ്റുള്ളവര്‍ക്ക് ജനാധിപത്യം അനുവദിക്കുകയില്ല എന്ന പരിപാടിയില്‍ ഉറച്ചു നില്‍ക്കുക ഇതിലൊക്കെ ഒരു വഞ്ചനയില്ലെ?


ഇന്നും ശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഭരണത്തില്‍ വരാന്‍ കഴിയില്ലല്ലൊ. ഈ ഭയം ഇവിടത്തെ കമ്മ്യൂണിസ്റ്റല്ലാത്തവര്‍ക്കുണ്ട്. തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായം അംഗീകരിക്കാത്ത കാലത്തോളം നിങ്ങള്‍ പറയുന്ന ജനാധിപത്യം കാപട്യമാണ്. മാത്രമല്ല 57 മോഡല്‍ ഭരണം നടത്തിയാല്‍ ഇനിയും വിമോചനസമരങ്ങളും ഉണ്ടാകും. ഇവിടെ ജനങ്ങളാണ് പരമാധികാരികള്‍,പാര്‍ട്ടികളല്ല. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിക്കാണ് പരമാധികാരം,ജനങ്ങള്‍ക്കല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഭരണത്തില്‍ വരും എന്ന് സങ്കല്‍പ്പിച്ചാല്‍ നിങ്ങള്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ? ഇതാണെന്റെ ചോദ്യം. അനുവദിക്കുമെങ്കില്‍ എന്ത്കൊണ്ട് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിക്കുന്നില്ല?


എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാവുകയില്ല എന്നറിയാം.കാരണം കഥയറിയാതെ ആട്ടം കാണുന്നവരാണ് താങ്കളെപ്പോലെയുള്ളവര്‍. കാലം ഒരുപാട് മാറി.ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എത്രയോ മാറി. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കേന്ദ്രക്കമ്മറ്റികളിലും നടക്കുന്ന ചര്‍ച്ചകളും, മാറ്റപ്പെടുന്ന നയപരിപാടികളും ഒന്നും അണികള്‍ അറിയാറോ ശ്രദ്ധിക്കാറോ ഇല്ല. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സക്രിയമായി ഇടപെടുന്നു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷിജനാധിപത്യവും അംഗീകരിച്ചുകൊണ്ട് പാര്‍ട്ടി പരിപാടി മാറ്റിയിട്ടുമില്ല. കാരണം തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിച്ചാല്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി പോകുമോ എന്ന് നേതൃത്വം ഭയപ്പെടുന്നു. അണികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്കയുമുണ്ടാവാം. അതായത് പരിപൂര്‍ണ്ണമായി ജനാധിപത്യമാര്‍ഗ്ഗം സ്വീകരിക്കേണ്ടതായ കാലത്തിന്റെ നിര്‍ബ്ബന്ധം ഒരു വശത്ത്, അത് പ്രവര്‍ത്തിയില്‍ സ്വീകരിച്ചിട്ടും തത്വത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ഇതെല്ലാം അണികളില്‍ നിന്ന് മറച്ചു വയ്ക്കപ്പെടുകയാണ്.


മാറിയ പരിസ്ഥിതിയില്‍ കമ്മ്യൂണിസം എങ്ങനെ പുനര്‍നിര്‍വ്വചിക്കപ്പെടാം എന്ന് കൂടി ആലോചിച്ചാലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ടാകൂ. അല്ലാതെ അമ്പത് വര്‍ഷം മുന്‍പത്തെ വിമോചനസമരം ഇന്നും ഉരുവിടുന്നതില്‍ കാര്യമില്ല. അതിന് ശേഷവും എത്ര പിരിച്ചുവിടലുകള്‍ ഇവിടെ നടന്നു. എന്നിട്ടും ഇവിടെ ജനാധിപത്യം അഭംഗുരം പുലരുന്നില്ലേ? ഈ ഒരു ജനാധിപത്യസമ്പ്രദായം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ അതാണ് കാതലായ ചോദ്യം. ഇല്ല എന്നേ ഇന്നത്തെ നിലയ്ക്ക് ഏത് കമ്മ്യൂണിസ്റ്റുകാരനും പറയാന്‍ കഴിയൂ. അംഗീകരിക്കുന്നു എന്ന് പറയണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് അതംഗീകരിക്കണം. അത്കൊണ്ട് ജനാധിപത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒഴുക്കുന്ന കണ്ണീര്‍ മുതലയുടേതിന് സമാനമാണ്.

പാര്‍ലമെന്ററി ഡിമോക്രസി സിസ്റ്റത്തില്‍ നിന്ന് കൊണ്ടാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്.അതില്‍ നിന്ന് ഇനിയവര്‍ക്ക് തിരിച്ചു പോകാനും കഴിയുകയില്ല. അത് പോരല്ലോ. ലെനിനിസ്റ്റ് സംഘടനാതത്വങ്ങളല്ലെ പാര്‍ട്ടി മുറുകെ പിടിക്കുന്നത്. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്നും രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ആ പരിപാടി ഇന്നും പാര്‍ട്ടിയുടെ നയങ്ങളുടെ ആധാരശിലയായത്കൊണ്ട് ജനാധിപത്യ പ്രക്രിയകളില്‍ പൂര്‍ണ്ണമായും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നത്. പ്രധാനമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ കഴിയാതെ പോയത് ഒരുദാഹരണം. പ്രാദേശികമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ അസഹിഷ്ണുത മറ്റുള്ളവരില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് തെളിവ് നല്‍കാന്‍ കഴിയില്ലെങ്കിലും യാഥാര്‍ഥ്യം. സോമനാഥ് ചാറ്റര്‍ജി മുതല്‍ വി.എസ്. പ്രശ്നം വരെ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ സൃഷ്ടിയാണ്. ജനാധിപത്യസമൂഹത്തില്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിക്ക് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല. ചുരുക്കത്തില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തനത്തില്‍ ഒന്നാന്തരം പാര്‍ലമെന്ററി പാര്‍ട്ടികള്‍. എന്നാല്‍ സംഘടനാപരമായി സി.പി.എം. ഇന്നും ഒന്നാന്തരം സ്റ്റാലിനിസ്റ്റ് പാര്‍ട്ടി. ഈ കാപട്യം എന്തിന് തുടരണം? ഉത്തരമില്ല അല്ലേ?

വിമോചനസമരത്തെ സ്ഥാനത്തും അസ്ഥാനത്തും ഇന്നും എടുത്ത് പറയുന്നുണ്ട്. അമ്പത് വര്‍ഷങ്ങള്‍ക്കകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ച പരിണാമങ്ങളെ കണ്ടില്ലെന്ന് നടിച്ച് താല്‍ക്കാലിക തിരിച്ചടിയെന്ന് മാത്രം ലളിതവല്‍ക്കരിക്കപ്പെടുന്നതെന്ത്കൊണ്ട്? കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്ത തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വ്വാധിപത്യമാക്കി പരിമിതപ്പെടുത്തി. ആ ആശയമാണ് ഇന്നും ഇവിടെ പിന്‍‌പറ്റുന്നത്. ഇനിയിവിടെ വിമോചനസമരം നടക്കുകയില്ല എന്ന് പറയുന്നതിനേക്കാളും ശരി അത്തരമൊരു സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷണിച്ചുവരുത്തുകയില്ല എന്നാണ്. ഇവിടെ വിജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ്. കല്‍ക്കത്താതീസ്സീസില്‍ നിന്നുള്ള ഈ ദൂരം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പരാജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്.


കേരളജനത അന്നത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നടത്തിയ ഐതിഹാസികമായ ബഹുജജനമുന്നേറ്റമാണ് വിമോചനസമരം. ഇതാണ് ജനാധിപത്യവിശ്വസികളുടെ അന്നുമിന്നുമുള്ള അഭിപ്രായം. ഒരു ജനാധിപത്യവാദിയും അന്നും ഇന്നും വിമോചനസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള താങ്കളുടെ വാദം ജനാധിപത്യവിശ്വാസികള്‍ ആരും മുഖവിലയ്ക്കെടുക്കുകയില്ല. ആ സമരത്തെ മറ്റാരോ സ്പോണ്‍സര്‍ ചെയ്ത സമരാഭാസം എന്നൊക്കെ വ്യാഖ്യാനിച്ച് കേരളജനതയെയും അവരുടെ സമരവീര്യത്തെയും അപമാനിക്കാന്‍ താങ്കള്‍ക്ക് ഇവിടത്തെ ജനാധിപത്യം അവകാശം നല്‍കുന്നുണ്ട്. സമരം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും തങ്ങള്‍ക്കെതിരെ ആരും സമരം ചെയ്തുകൂടെന്നുമുള്ള ശാഠ്യത്തില്‍ നിന്നാണ് ഈ തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സമരത്തെ ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവം എന്നാണ് ഇ.എം.എസ്സ്. പോലും പറഞ്ഞിരുന്നത്. ഇ.എം.എസ്. അങ്ങനെ പറഞ്ഞത്കൊണ്ട് ആ സമരം പ്രതിവിപ്ലവമാണെന്ന് ഒരു ജനാധിപത്യവാദിയും കരുതുകയില്ല. അത്പോലെയാണ് വിമോചനസമരവും. കമ്മ്യൂണിസ്റ്റുകളുടെ ശരികള്‍ ജനാധിപത്യവാദികള്‍ക്ക് ശരിയല്ല,തെറ്റുകള്‍ തെറ്റുമല്ല. ഇവിടെ കേരളത്തിലും ജനാധിപത്യവാദികള്‍ ആണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കണം. മറ്റാരും സ്പോണ്‍സര്‍ ചെയ്യാതെ സമരം നടത്താനുള്ള ശേഷി ഇവിടത്തെ ജനാധിപത്യശക്തികള്‍ക്ക് അന്നുമിന്നുമുണ്ട്. അത് തിരിച്ചറിയുന്നത്കൊണ്ടാണു സി.പി.എം.നേതാക്കള്‍ പള്ളികളും അരമനകളും കയറിയിറങ്ങുന്നത്. റഷ്യയിലെയും മറ്റ് കി.യൂറോപ്പിലേയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതും ബഹുജനമുന്നേറ്റം കൊണ്ടാണെന്നും മറ്റാരും സ്പോണ്‍സര്‍ ചെയ്തിട്ടല്ലെന്നും സാധിക്കുമെങ്കില്‍ മനസ്സിലാക്കുക.


എത്ര പാടി പുകഴ്ത്തിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകാധിപത്യപ്രവണതകള്‍ മൂലം അത് ഇന്ന് നാശോന്മുഖമാണെന്നും തിരിച്ചറിയുക. ഇത് ജനാധിപത്യയുഗമാണ്. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യവാദികളല്ല. അവര്‍ പാര്‍ട്ടി ഏകാധിപത്യവാദികളാണ്. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും പാര്‍ട്ടി പരിപാടിയുടെ ഭാഗമാണ്. അത് ഉപേക്ഷിച്ചിട്ടില്ല.സംശയമുണ്ടെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്തോട് ചോദിച്ച് സംശയം ദൂരീകരിക്കുക. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുമെന്ന ഭീതി കൊണ്ടാണ് ജനാധിപത്യവാദികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അകറ്റി നിര്‍ത്തുന്നത് തന്നെ. സായുധവിപ്ലവം ഇവിടെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സി.പി.ഐ.പൂര്‍ണ്ണമായും സി.പി.എം. ഏറെക്കുറെയും ഉപേക്ഷിച്ചിട്ടുണ്ട്. അത് പക്ഷെ അവരുടെ ഔദാര്യമൊന്നുമല്ല. സാധിക്കുകയില്ല അതാണ് വസ്തുത. ഇത്രനേരവും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്: മറ്റുള്ളവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം അനുവദിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ അവര്‍ മറ്റാര്‍ക്കും ജനാധിപത്യ പൌരാവകാശങ്ങള്‍ അനുവദിക്കുകയില്ല. അതും പക്ഷെ ഇനി നടക്കാന്‍ പ്രയാസമാണെന്നാണ് നേപ്പാളില്‍ പ്രചണ്ഡ സ്ഥാനത്യാഗം ചെയ്യേണ്ടിവന്നതില്‍ നിന്നും മനസ്സിലാകുന്നത്.

അമേരിക്കന്‍ അംബാസഡറുടെ പരാമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേദവാക്യമാകുന്നത് വിചിത്രം തന്നെ. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ആന്റണി വരെ വിമോചനസമരത്തെ തള്ളിപ്പറഞ്ഞു എന്നതും വിചിത്രമായിരിക്കുന്നു. എന്നാലും സര്‍ക്കാരിനെതിരെ ബഹുജനമുന്നേറ്റം നടന്നു എന്നതും സര്‍ക്കാരിനെ പിരിച്ചുവിടും വിധം സാമൂഹ്യാന്തരീക്ഷം കലുഷിതമായി എന്നതും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ജയിച്ചുവരാനായില്ല എന്നതും ചരിത്രവസ്തുതയാണ്. ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യാവുന്നതല്ല ആ ചരിത്രമുഹൂര്‍ത്തങ്ങള്‍. അത്കൊണ്ട് തന്നെ കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മഗ്നാകാര്‍ട്ടയാണ് അന്നത്തെ വിമോചനസമരം. അത്കൊണ്ടാണ് കേരളം ബംഗാളാകാതിരുന്നത്. അതിനുശേഷം ജനാധിപത്യവിശ്വാസികളുടെ വോട്ട് കൂടി ആവശ്യമായി വന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക് അധികാരത്തില്‍ വരാന്‍. വിമോചനസമരം നടന്നില്ലായിരുന്നുവെങ്കില്‍ കേരളത്തെ മോചിപ്പിച്ചു ക്യൂബ പോലെയോ മറ്റോ പാര്‍ട്ടിഏകാധിപത്യരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുമായിരുന്നു. അതൊന്നും നടക്കാതെ പോയ നൈരാശ്യം ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നുണ്ട് എന്ന് തോന്നുന്നു.

പിന്നെ ചാരപ്പണം,ഒറ്റുകാശ് എന്നൊക്കെ പറയാമെങ്കില്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരാണ് ചാരപ്പണി ചെയ്തതും ഒറ്റുകാശ് കൈപ്പറ്റിയതും.ചൈന നമ്മെ ആക്രമിച്ച കാലത്ത് നമ്മുടെ സൈന്യത്തിന് ഭക്ഷണങ്ങളും ആയുധങ്ങളും കൊണ്ടുപോകുന്ന പട്ടാളവണ്ടികളെ തടയാന്‍ ബന്ദ് നടത്തിയ കഥകളൊക്കെ ബ്ലോഗുകളില്‍ തന്നെയുണ്ട്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ പാടില്ല എന്ന് അന്ന് പാര്‍ട്ടി തീരുമാനിച്ചതും ചാരപ്പണിക്ക് തുല്യമാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് സൌജന്യമായി ഇവിടത്തെ പാര്‍ട്ടിക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ആ പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിച്ചത്. അത് ഒറ്റുകാശ് ആണ് എന്ന് പറയാം. പൊതുവെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്ന തിന്മകളാണ് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാറ്. അത് കൊണ്ടാണ് പറയുന്നത്, കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയും ശൈലിയും വാദങ്ങളുമൊന്നും ജനാധിപത്യവിശ്വാസികള്‍ക്ക് ബാധകമല്ല. കേരളത്തില്‍ ദേശാഭിമാനിയേക്കാളും കൂടുതല്‍ മറ്റ് പത്രങ്ങള്‍ ചെലവാകുന്നതിന്റെ കാരണവും അതാണ്.

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഇനി വിപ്ലവം നടക്കില്ല എന്ന് എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാം. ലോകം മൊത്തത്തില്‍ വിപ്ലവം നടന്ന് ഒരു ആഗോളകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരും എന്നാണല്ലൊ മാര്‍ക്സ് കണ്ടെത്തിയത്.അത് അസാധ്യമാണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യങ്ങളുമായുള്ള പൊരുത്തപ്പെടലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ വിപ്ലവം ഉപേക്ഷിക്കലിലേക്ക് എത്തിച്ചത്. അല്ലാതെ ഏതെങ്കിലും നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കൊണ്ടല്ല.അപ്പോള്‍ തീര്‍ത്തും അസാധ്യമായ വിപ്ലവം തങ്ങള്‍ നടത്തും എന്ന പരിപാടി പാര്‍ട്ടിപ്പുസ്തകത്തില്‍ നിന്ന് മാറ്റിക്കൂടേ എന്നാണു എന്റെ ചോദ്യം. കാരണം അതില്‍ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. ഞങ്ങള്‍ വിപ്ലവം നടത്തിയിരിക്കും എന്ന് കിത്താബില്‍ എഴുതും,എന്നാല്‍ ഞങ്ങളത് പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് ന്യായം പറയുന്നതെങ്കില്‍ മറുവാക്കില്ല.

ജനാധിപത്യം എന്ന് പറയുമ്പോള്‍ ഇന്ത്യയിലെ ഭരണസമ്പ്രദായത്തെ, ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയെ,ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണസാരഥികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.അതിനെയാണ് പാടിപ്പുകഴ്ത്തുന്നത്. ഇവിടത്തെ പാര്‍ട്ടികളോ നേതാക്കളോ ഈ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിന്റെയൊക്കെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് ജനങ്ങളാണ്. പാര്‍ട്ടികളോ നേതാക്കളോ ദുഷിച്ചാല്‍ ഇതോ ജനാധിപത്യത്തിന്റെ മേന്മ എന്ന് ചോദിക്കരുത്. ജനാധിപത്യം അവിടെയുണ്ടോ എന്നതാണ് പ്രശ്നം. അടിയന്തിരാവസ്ഥയെ നമ്മുടെ ജനാധിപത്യം അതിജീവിച്ചില്ലേ? ഈ ഒരു ജനാധിപത്യം ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. അത് ലോകത്ത് നിന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

കമ്മ്യൂണിസ്റ്റ്കാരുടെഭരണവും,സാമ്പത്തികനടപടികളും,മനുഷ്യക്കശാപ്പുകളും,തകര്‍ച്ചകളും ഒക്കെ ലോകം കണ്ടു. കമ്മ്യൂണിസം തകര്‍ന്ന റഷ്യ പോലെയുള്ള രാജ്യങ്ങളില്‍ മുന്‍‌കമ്മ്യൂണിസ്റ്റുകള്‍,വിപ്ലവവും തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായവും മാര്‍ക്കറ്റ് എക്കണോമിയും സ്വീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന കാഴ്ചയും നാം കാണുന്നു.

Saturday, January 30, 2010

തീവ്രവാദത്തിന്റെ നാള്‍വഴികള്‍- എം.എന്‍. കാരശ്ശേരി -മാതൃഭൂമി ദിനപത്രം

തീവ്രവാദത്തിന്റെ നാള്‍വഴികള്‍- എം.എന്‍. കാരശ്ശേരി -മാതൃഭൂമി ദിനപത്രം

http://www.mathrubhumi.com/story.php?id=63806
http://www.mathrubhumi.com/story.php?id=63812
http://www.mathrubhumi.com/story.php?id=63813

''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.

ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.

മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!


സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.



ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.


ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.

1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.


ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.

ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.

1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.

ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.

വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.

ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്​പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്​പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.

ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.

ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.


ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.

കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''

ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി. വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.

ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.

ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.

ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.

2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.

സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.

മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.

ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.

ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...

അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!

സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.

ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.

1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.

അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.

മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.

മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.

ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.

രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.

ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.

ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.

മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.

1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.

ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.

ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.

ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി. ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........

കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം! അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:
1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെയുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.

2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.
ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.

വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.

ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.


മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും  തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.

പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!

''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.

സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.

Thursday, January 28, 2010

കേരളവും തീവ്രവാദവും


ഏറെ നാള്‍ നമ്മുടെ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു തീവ്രവാദികള്‍ പിടിക്കപ്പെട്ടിരിക്കുന്നു. തടിയന്ടവിട നസീര്‍, സഫാസ് എന്നീ യുവാക്കള്‍ മേഘാലയയില്‍ അറസ്റ്റിലായി. തീര്‍ച്ചയായും ഇതൊരു നല്ല വാര്‍ത്തയാണ്. മുന്‍ മുന്‍മുഖ്യ മന്ത്രി നായനാരെ വധിക്കാന്‍ ഗൂഡാലോചന, കോഴിക്കോട് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ വിനോദ്, ആസാദ് കൊലക്കേസുകള്‍, റഹീം പൂകടശ്ശേരി വധശ്രമം അങ്ങിനെ നിരവധി കേസുകളിലാണ് നസീര്‍ ഉള്‍പെട്ടിട്ടുള്ളത്‌. കൂടാതെ തീവ്രവാദ ഗ്രൂപ്പുകളിലേക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും നസീറിനുണ്ടായിരുന്നുവത്രേ. കേട്ടിടത്തോളം ആള്‍ ചില്ലറക്കാരനല്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നസീര്‍ നടത്തിയത്. നസീറിന്‍റെ സംഘത്തില്‍ നൂറോളം പേര്‍. ഇതില്‍ ഇരുപതു പേര്‍ സായുധ പോരാളികള്‍. സംഘത്തില്‍ ഒട്ടേറെ മലയാളികള്‍. പാകിസ്ഥാന്‍ തീവ്രവാദി കേന്ദ്രത്തില്‍ പരിശീലനം ഇങ്ങിനെ പോകുന്നു വെളിപ്പെടുത്തലുകള്‍. അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത ഐഎസ്എസ് എന്ന കേരളത്തലെ ആദ്യത്തെ തീവ്രവാദി സംഘടനയില്‍ അംഗമായിരുന്ന നസീര്‍ പിന്നീട് ലഷ്കരിത്വൈബ എന്ന കൊടും ഭീകര സംഘടനയില്‍ ചേരുകയും കൊടിയ തീവ്ര വാദിയായിത്തീരുകുയും ചെയ്തു എന്ന് പറയപ്പെടുന്നു.

എന്തിനു വേണ്ടിയാണ്, ആര്‍ക് വേണ്ടിയാണ് കൊല്ലാനും ചാവാനും നടക്കുന്ന ഈ തൊഴില്‍ ഏറ്റെടുത്തത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ നസീറിനോ കൂട്ടുകാര്കോ പെട്ടെന്നൊരുത്തരം ഉണ്ടായെന്നു വരില്ല. ലകഷ്യ ബോധമോ വിദ്യാഭ്യാസമോ ചിന്താശേഷിയോ ഇല്ലാത്ത ഒരു പറ്റം യുവാക്കളെ രക്തം തിളപ്പിക്കുന്ന ആവേശ പ്രസംഗങ്ങള്‍ നടത്തി ബ്രെയിന്‍വാഷ് ചെയ്തു മനുഷ്യപ്പറ്റില്ലാത്ത ചെന്നായകളാകി ബോംബുകളുമായി സാധാരണക്കാരുടെ സ്വൈര ജീവിതത്തിലേകു തുറന്നു വിട്ടതാരാണ്. ഒരു സുപ്രഭാതത്തില്‍ “ഞാനും തീവ്രവാദിയാണെന്ന്” പറഞ്ഞു ഇവര്‍ നേരെ ലഷ്കരിത്വൈബയില്‍ പോയി ചേരുകയായിരുന്നോ ? . അങ്ങിനെ കയറിചെന്നാല്‍ അംഗത്വം നല്കുന്നവരാണോ ഭീകര സംഘടനകള്‍. തീര്‍ച്ചയായും അല്ല. ചിട്ടയായ പരിശീലനത്തിലൂടെ "വിശ്വസിക്കാവുന്ന" ഭീകരന്മാരാകി ഇവരെ വളര്‍ത്തിയവര്‍ ആരാണ്. അബ്ദുല്‍ നാസര്‍ മഅദനി ഐഎസ്എസ് പിരിച്ചു വിട്ടു പീഡീപീ ഉണ്ടാകി നല്ല പിള്ളയായി പിന്നീട് ഇടതു പക്ഷത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാകിയെങ്കിലും ഐഎസ്എസ് കൊളുത്തിവിട്ട തീപ്പൊരികള്‍ നസീറും കൂട്ടാളികളും അണയാതെ സൂക്ഷിച്ചു എന്ന് വേണം കരുതാന്‍. താന്‍ പഴയ ഐഎസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന നസീറിന്‍റെ വെളിപ്പെടുത്തല്‍ അതാണ്‌ സൂചിപ്പിക്കുന്നത്.

തീവ്രവാദികളായി ആരും ജനിക്കുന്നില്ല. എന്നാല്‍ ഒരുക്കല്‍ തീവ്രവാദി ഗ്രൂപുകളുടെ കെണിയില്‍ അകപ്പെട്ടു പോകുന്നവന്റെ സ്വാഭാവിക പരിണാമം മാത്രമാണ് നസീറിനും കൂട്ടാളികള്‍കും സംഭവിച്ചത് . ഒരിക്കല്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നീട് പിന്തിരിയാന്‍ ഇവര്‍ക്കാകില്ല. കാരണം തുടക്കം മുതല്‍ ഇവരോട് നിര്‍ദേഷിക്കപ്പെടുന്നതും ഇവര്‍ ചെയ്തു കൂട്ടുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. മുന്നോട്ടു നടന്നാലും പിന്തിരിഞ്ഞാലും ഇവരെ കാത്തിരിക്കുന്നത് വിലങ്ങുകളും ശിക്ഷാ നടപടികളും മാത്രമാണ്. തങ്ങളേക്കാള്‍ ദയനീയമാണ് തങ്ങളുടെ നേതാക്കന്മാരുടെ അവസ്ഥ എന്ന തിരിച്ചറിവില്‍ നിന്നാണ് തങ്ങള്‍ എത്തിപ്പെട്ട അരക്ഷിതാവസ്ഥയുടെ ആഴം മനസ്സിലാക്കുന്നതും കൂടുതല്‍ ഇരുണ്ട താവളങ്ങളിലേക് നീങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നതും. അത് കൊണ്ട് തന്നെയാവാം മാതൃസംഘടനകള്‍ പിരിച്ചു വിട്ടാല്‍പോലും പിന്തിരിയാന്‍ കൂട്ടാക്കാതെ കൂടുതല്‍ തീവ്ര സ്വഭാവമുള്ള മറ്റു സംഘടനകളിലേക് ഇവര്‍ ചേകേറുന്നത്.

നേതാക്കള്‍കു അണികള്‍കുമേലുള്ള നിയന്ത്രണം ക്രമേണ നഷ്ട്ടപ്പെടുകയും അണികള്‍ പിന്നീട് നേതാക്കളെക്കാള്‍ വലിയ ഭീകരന്മാരായിത്തീരുകയുമാണ് പതിവ്. ഐഎസ്എസ് പിരിച്ചു വിട്ടിട്ടു വര്‍ഷങ്ങള്‍ അനവധികഴിഞ്ഞെങ്കിലും ഇന്നും കേരളത്തില്‍ പിടിക്കപ്പെടുന്ന തീവ്രവാദികള്‍കു പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്നത് ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതൊരു പാഠമാണ്. ഇത്തിരി പബ്ലിസിറ്റിക്കോ നേതൃസ്ഥാനത്തിനു വേണ്ടിയോ സംഘടനകള്‍ പടച്ചുണ്ടാകി യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഓര്‍കേണ്ട പാഠം. പണത്തിന്റെയോ സ്വാധീനത്തിന്റെയോ മറവില്‍ ഇത്തിരി പരിക്കുകളോടെയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെട്ടാലും നിങ്ങള്‍ വഴിതെറ്റിച്ചു വിട്ടവര്‍ ഒരു ഭൂമറാങ്ങായി നിങ്ങളിലേക് തിരിച്ചു വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ സംഭവം.

ഏതാനും പേരെ പിടിച്ചത് കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാശ്മീര്‍ മുതല്‍ കേരളം വരെ നീളുന്ന കണ്ണികളൊന്നും ഇനി ബാകിയില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. കേരളത്തിലെ നിലവിലുള്ള എല്ലാ സംഘടനകളെയും സൂക്ഷ്മ നിരീക്ഷണം നടത്താനുള്ള സ്ഥിരം സംവിധാനം വേണം. തീവ്രവാദത്തിന്റെ താഴ്വേരുകള്‍ പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍നിന്നു അറുത്തു മാറ്റപ്പെടുന്നത് വരെ ഈ ജാഗ്രത തുടര്‍ന്നേ പറ്റൂ. പിടിക്കപ്പെട്ടവര്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇനിയും കേരളത്തിലെ യുവാക്കള്‍ കാശ്മീരില്‍ പോയി പിറന്ന നാടിനോ ജന്മം നല്‍കിയ മാതാ പിതാക്കള്കോ പോലും വേണ്ടാത്ത അനാഥ ശവങ്ങളായി ഒടുങ്ങാന്‍ അനുവദിച്ചു കൂടാ. “ജന്മ നാടിനെ ഒറ്റു കൊടുത്ത് രാജ്യ ദ്രോഹം ചെയ്യുന്നവന്‍ മകനായാലും ബാപ്പയായാലും ശിക്ഷിക്കപ്പെടണം” എന്ന് പറഞ്ഞ നസീറിന്‍റെ ബാപ്പയെപ്പോലുള്ളവര്‍ നമ്മുടെ കരുത്തും അവേശവുമാകട്ടെ. കേരളത്തിനു മുകളില്‍ ഉരുണ്ടു കൂടുന്ന തീവ്രവാദത്തിന്റെ കാര്‍ മേഘങ്ങളേ ഉരുക്കിക്കളയാന്‍ ആ വാക്കുകള്‍ നമുക്ക് കരുത്തു പകരട്ടെ.
ജയ് ഹിന്ദ്‌

ഒരു വിപ്ലവകാരിയുടെ ജിഹാദ്


സംഗതി പിള്ളേര് കളിയല്ല. ഇതൊരു ദിവ്യാനുരാഗത്തിന്റെ കഥയാണ്‌. കുഞ്ഞികാദറും അമ്മിണിയും തമ്മിലുള്ള പ്രേമം പടര്‍ന്നു പന്തലിച്ചു ഒരു മരമായി. മരം ഇരുവര്കും തണലായി. കാറ്റാടിത്തണലില്‍ അവര്‍ ഒന്നിച്ചു. കാറ്റത്തര-മതിലില്‍ ഇരുന്നു സല്ലപിച്ചു. മതിലില്ലാ മനസുകളുടെ പ്രണയക്കുളിരില്‍ ഇണക്കുരുവികളായി. കാദര്‍ നിസ്സാരനല്ല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രടറിയാണ്. പരിപ്പ് വടയും കട്ടന്‍ ചായയുമാണ് ഇഷ്ടം. പള്ളിയിലോ അമ്പലത്തിലോ പോകില്ല. വേണമെങ്കില്‍ സ്വര്‍ഗത്തിന്‍റെ അത്യുന്നതങ്ങളില്‍ പോയി ദൈവവുമായി അടി ഉണ്ടാക്കും. പള്ളികളും അമ്പലങ്ങളുമൊക്കെ പൊളിച്ചു പാര്‍ട്ടി ഓഫീസുകളാക്കണമെന്നുവരെ പ്രസംഗിച്ച സാക്ഷാല്‍ പത്തരമാറ്റ് സഖാവ്.

വിപ്ലവം പ്രസംഗിക്കാനുള്ളതല്ല. ജീവിതത്തില്‍ നടപ്പാക്കാനുള്ളതാണ് എന്നതാണ് മൂപ്പരുടെ പക്ഷം. അതുകൊണ്ട് ഒരു വിവാഹം കഴിക്കുന്നെങ്കില്‍ അത് അന്യ മതത്തില്‍ നിന്നൊരു പെണ്‍കുട്ടിയെ മതി. ആ തീരുമാനത്തില്‍ നിന്നാണ്  പ്രേമം അമ്മിണിയുടെ അസ്ഥിയില്‍ പിടിപ്പിച്ചത്. വെറും പുഞ്ചിരിയില്‍ തുടങ്ങി ചെറിയ കത്തിടപാടുകളിലൂടെ വികസിച്ചു പ്രേമം ഐസ് ക്രീമിന്‍റെ “കൂളില്‍” എത്തി നില്‍ക്കുമ്പോഴാണ് അമ്മിണി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പ്രണയപ്പനി മൂലം പരീക്ഷയില്‍ തോറ്റു. തോറ്റ മകള്‍ ഇനി “വീട്ടിലിരുന്നു സീരിയല്‍ കാണട്ടെ” എന്ന് അമ്മ തീരുമാനിച്ചു. അങ്ങിനെ കാദര്‍-‍അമ്മിണി പ്രേമം പ്രതിസന്ധിയിലായി.

അമ്മിണി അകത്തായതോടെ പ്രേമ വിപ്ലവത്തിന്‍റെ വാതില്‍പുറ ചിത്രീകരണങ്ങള്‍ മുടങ്ങി. ഇടവഴിയിലും ആല്‍ത്തറയിലുമൊക്കെ അമ്മിണിയെ കാത്തിരുന്നു നിരാശനായി. കാദര്‍ വിപ്ലവം പാടി പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങി.
വര്‍ഷം ഒന്ന് കഴിഞ്ഞു. അമ്മിണി പതിനേഴിന്‍റെ മധുരം കഴിച്ചു പുര നിറയാന്‍ തുടങ്ങി. അമ്മ കല്യാണാലോചനകള്‍ക്ക് കൊട്ടേഷന്‍ ക്ഷണിച്ചു. “ഇനി ദാസ്കാപിറ്റല്‍ വായിച്ചോണ്ടിരുന്നാല്‍ തന്നെ വല്ല കഴുകന്‍മാരും കൊത്തിക്കൊണ്ടു പോകുമെന്നു” അമ്മിണി എസ്സെമ്മസ് കാച്ചിയതോടെ കാദറിനു ഇരുക്കപ്പൊറിതിയില്ലാതായി.  ഏറ്റവും അടുത്ത സഖാക്കളുടെ സഹായത്തോടെ വിവാഹത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അമ്മയോടോപാം അമ്മിണി അമ്പലത്തിലെത്തി. അമ്മ തൊഴുതു കഴിയുന്നതിനുമുമ്പേ മകള്‍ മിസ്സിംഗ്‌. രജിസ്റ്റര്‍ ഓഫീസ് ലകഷ്യമാകി പാഞ്ഞ ഓട്ടോയുടെ പിന്നാലെ അമ്മയും ഓടി .
വിശ്വസ്തരായ രണ്ടേ രണ്ടു സഖാക്കളോടൊപ്പം രജിസ്റ്റര്‍ ഓഫീസിന്‍റെ അകത്തു കടന്നതേയുള്ളൂ അപ്പോഴേക്കും പുറകീന്ന് വിളി വന്നു . “എടീ അമ്മിണീ.. എടീ എരണം കെട്ടവളെ. ഇറങ്ങി വാടി ”. പുറത്തു നിന്നും അമ്മയുടെ സ്നേഹ പ്രകടനം. ഇങ്ങിനെ വൃത്തികെട്ട ഒരു ശബ്ദം ഇതിനു മുമ്പ് കേട്ടിട്ടില്ലാതതിനാലാവാം രജിസ്ട്രാള്‍ തലയുയര്‍ത്തി . കാദര്‍ പുറത്തിറങ്ങി നോക്കി. ഒരു വന്‍ ജനാവലി അമ്മയുടെ പിന്നില്‍.  ഇത്തിരി പന്തികേട്‌ തോന്നിയെങ്കിലും കാദര്‍ വിപ്ലവ വീര്യത്തോടെ ആരാധകരായ ജനാവലിയെ അഭിസംബോധന ചെയ്തു..

പ്രിയ നാട്ടുകാരെ സഖാക്കളെ. ...

നേരത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല. അതില്‍ ക്ഷമചോദിച്ചുകൊണ്ട് ഞാനും അമ്മിണിയും തമ്മിലുള്ള വിവാഹം ഇവിടെ നടക്കുകയാണെന്നു പ്രഖ്യാപിക്കുന്നു. ഇഷ്ടമുള്ള ഇണകളെ കണ്ടെത്തി ഇഷ്ടമുള്ള കാലത്തോളം ഇഷ്ടത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ലാല്‍ സലാം.!
പ്ഫ xxxxxxx പട്ടീടെ മോനെ.....xxxx നീ ലവ്ജിഹാദിയല്ലെടാ . ???
ഇവളെ താലിബാനില്‍ കൊണ്ട് പോകാനല്ലെടാ നിന്‍റെ പരിപാടി. ???

കാദര്‍ ഞെട്ടിത്തരിച്ചുപോയി. മറ്റെല്ലാം സഹിക്കാം. തന്നെ ലവ്ജിഹാദി എന്ന് വിളിച്ചത് സഹിക്കാനാവില്ല.
പള്ളിയുടെ പിന്നാമ്പുറത്തുകൂടെപോലും നടക്കാതെ താന്‍ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കി എടുത്ത "ഇമേജ്" ആണ് ഒരു എമ്പോക്കി ഒറ്റ ലവ്ജിഹാദി വിളികൊണ്ട് ഇല്ലാതാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ്‌ ആയ താനെങ്ങിനെ ലവ്ജിഹാദിയാകും. ആലോചിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ് കാദറിന്‍റെ പുറത്തു ഒരു സര്‍വ്വമത പൊതുയോകം നടന്നു.. പിന്നെ ബോധം തെളയുമ്പോള്‍ കാണുന്നത് കറങ്ങുന്ന സീലിംഗ് ഫാന്‍ ആണ്. മരച്ചക്കിന്‍റെ മൂളക്കം പോലുള്ള അതിന്‍റെ ദയനീയ ശബ്ദവും കാലപ്പഴക്കവും കൊണ്ട് താന്‍ ഇപ്പോള്‍ സ്ത്ഥിതി ചെയ്യുന്ന ഭൗമ മണ്ടലം സര്‍ക്കാര്‍ ആശുപത്രിയാണെന്ന് മനസ്സിലായി. പിന്നെ ശരീരത്തിന്‍റെ ഓരോരോ ഭാഗങ്ങള്‍ പതുക്കെ ഇളക്കിനോക്കി.  ഒടിയാന്‍ ഇനി എല്ലുകള്‍ ഒന്നും ബാക്കി ഇല്ലെന്നു ഉറപ്പുവരുത്തി. മനസ്സിലുടെ കയ്യൂരും കരിവെള്ളുരും കടന്നു പോയി. ശരീരത്തില്‍ ഒരു കക്കയം ക്യാമ്പ്‌ കഴിഞ്ഞ ആശ്വാസം.

സാറ് കമ്മ്യൂണിസ്റ്റ്‌ ആണല്ലേ ? - ചോദ്യം കേട്ട് കാദര്‍ ചിന്തയില്‍ നിന്നുണര്‍ന്നു
എന്തിനാ- ചുട്ടുതിന്നാനാണോ ? കാദറിനു ദേഷ്യംവന്നു. വേദനകൊണ്ട് പുളയുംബോഴാ അവളുടെ ഒരു കിന്നാരം
സാറ് ചൂടാവാതെ. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍റെ മകളാണ്.
ഓഹോ എന്താ പേര്. ?
നാന്‍സി - നേഴ്സ് ആണ്. ഞാനാണ് സാറിനെ ഇതുവരെ നോക്കിയത്.
എന്നാ ഇനി നോക്കണ്ട. കാദര്‍ ഗൗരവത്തില്‍ തന്നെ.
അതെന്താ സാര്‍- നാന്‍സി വിടാനുള്ള ഭാവമില്ല. "സാറിന്‍റെ കഥയൊക്കെ ഞാന്‍ അറിഞ്ഞു. വല്യ കഷ്ടമായിപ്പോയി. സാറിനെപ്പോലെ ജാതിയും മതവും ഒന്നും നോക്കാത്ത ഒരാളെക്കൊണ്ട് മാത്രമേ എന്നെ കല്യാണം കഴിപ്പിക്കൂ എന്ന് വാശി പിടിച്ചിരിക്കയാണ്‌ അപ്പച്ചന്‍. അപ്പച്ചന്‍ ഇന്നലെയും സാറിനെപ്പറ്റി ഒരുപാട് പറഞ്ഞു". നാന്‍സി കാലിന്‍റെ തള്ളവിരല്‍ മാര്‍ബിള്‍ തറയിലിട്ടു ഉരച്ചു.
കാദറിനു വീണ്ടും ബോധം പോയി.

ആശുപത്രി വിടുമ്പോള്‍ അയാള്‍ നാന്സിയോടു പറഞ്ഞു. "എല്ലാ മനുഷ്യ ബന്ധങ്ങളെയും മതസൗഹാര്‍ദങ്ങളെയും തകര്‍ക്കാന്‍ പര്യാപ്തമായ ലവ്ജിഹാദ് എന്ന ഒരു വടിയുണ്ട്. അതുകൊണ്ട് ഒന്ന് കിട്ടിയാല്‍ എല്ലൊടിയും. എന്‍റെ അവസ്ഥ കണ്ടില്ലേ. അപ്പച്ചനോട് വല്ല അച്ചായനെയും തിരക്കാന്‍ പറ. എനിക്ക് ഇനിയും ഒരു ജിഹാദിനുള്ള ആരോഗ്യമില്ല കുട്ടീ". "മാറ്റുവിന്‍ ചട്ടങ്ങളേ.." മറാത്ത 'ചട്ടങ്ങളെ' നോക്കി  അയാള്‍ വെറുതെ പറഞ്ഞു  ആശുപത്രി വിട്ടു.

"ജിഹാദി" നാന്‍സിയുടെ തലയില്‍ ബള്‍ബ്‌ കത്തി. പെണ്‍കുട്ടികളെ പ്രേമിച്ചു കൂട്ടത്തോടെ മതം മാറ്റുന്ന ഒരു പ്രത്യേകതരം ഭീകരര്‍ ഈയിടെ ബൈക്കും മൊബൈലുമായി ഇറങ്ങിയിട്ടുണ്ടെന്ന് മനോരമയില്‍ വായിച്ചിരുന്നു. അവരോടു സ്നേഹം തോന്നിയാല്‍ പിന്നെ നമ്മള്‍ എല്ലാം മറക്കുമത്രെ. വിശ്വസിച്ച മതം, പൈതൃകം, ചുറ്റുപാടുകള്‍, മാതാപിതാക്കള്‍ അങ്ങിനെ എല്ലാം. പിന്നെ നേരെ പോയി മുസ്ലിമാകും. അങ്ങിനെ നാലായിരം ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിമായത്രേ. അവരുടെ സംസ്ഥാന സമ്മേളനം ഉടന്‍ നടക്കാന്‍ പോകുന്നു. "ലവ്ജിഹാദി" ഒരു പക്ഷെ അവനായിരിക്കുമോ ഇവന്‍.? അല്ല അവന്‍ തന്നെയല്ലേ ഇവന്‍. ???