Monday, September 6, 2010

എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ? (കൈവെട്ട്)

എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ?  ഒരു തരി പ്രതികരണ ശേഷിപോലുമില്ലാത്ത നിര്‍ഗുണ പരബ്രഹ്മം പോലൊരു ജനവിഭാഗം ! ഇവന്മാരെ എന്തിനു കൊള്ളാം അല്ലേ ??? ഉപ്പ് സത്യാഗ്രഹത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ദണ്ഢനമേല്‍ക്കാന്‍ വരിവരിയായി ഊഴം കാത്തുനിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭാരം മുഴുവന്‍ തങ്ങളുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ ഗാന്ധിയുടെ അഹിംസാ പോരാളികളെ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ കണ്ടിട്ടുണ്ട്. അതുപോലെ, 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയുടെ സൈനികര്‍ക്കു മുന്നില്‍ കഴുത്തുവെട്ടാന്‍ നിരായുധരായി നിന്നു കൊടുത്ത കലിംഗ രാജ്യത്തെ ബുദ്ധധര്‍മ്മ വിശ്വാസികളെപ്പോലായല്ലോ കേരളത്തിലെ നസ്രാണികളുടെ കഥ !!! തിരിച്ചു കൈ കൊത്താന്‍ ഇവരുടെ വീട്ടിലൊന്നും ഒരു മഴുവും വെട്ടുകത്തിയുമില്ലാത്തതുകൊണ്ടാണോ?
കൂട്ടത്തിലൊരുത്തന്റെ കൈപ്പത്തി അഫ്ഗാനിസ്ഥാന്‍ ഫിനിഷിങ്ങില്‍ വെട്ടിയെടുത്ത താലീബാനികളോട് ക-മാന്ന് ഒരക്ഷരം എതിര്‍ത്ത് പറയാത്ത മതമന്ദബുദ്ധികള്‍ !!! വലത്തെ കൈ കൊണ്ട് കൈ വെട്ടിയവന്റെ ഇടത്തെ കൈയ്യില്‍ നിന്നും 12 കുപ്പി ചോരയും വാങ്ങി, കൈ തുന്നി ച്ചേര്‍ത്ത് താലീബാനികളുടെ ഹൃദയ വിശാലതക്ക് ഒരു കൊട്ട നന്ദിയും പറഞ്ഞ്, കൈവെട്ടിയവര്‍ക്ക് മാപ്പും വീട്ടിലെത്തിച്ചുകൊടുത്ത് സ്വസ്ഥസമാധാനം , വേദന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു മാത്രമായൊതുക്കി, നിശബ്ദമായി, സ്വയമൊരു സുവര്‍ണ്ണ ചരിത്രം രചിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം.

ഈ ധന്യമായ മാനവിക സാമൂഹ്യബോധത്തെ കാണാതിരുന്നാല്‍ ചിത്രകാരന്റെ കാഴ്ച്ചശക്തി അന്ധതയോളം ഇരുളടഞ്ഞതായിത്തീരുമെന്നതിനാല്‍ ... കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തെ ഹൃദയത്തിന്റെ ഏറ്റവും സ്നേഹപൂര്‍ണ്ണമായ മാനവിക തലത്തിലിരുന്നുകൊണ്ട് ചിത്രകാരന്‍ കൃതജ്ഞതയറിയിക്കുന്നു. ... കേരളീയനായ ഈ മനുഷ്യസ്നേഹിയുടെ നന്ദി ... സഹോദരങ്ങളെ!!!!

ചിത്രകാരന്റെ നന്ദി പ്രകടനം കൊണ്ട് പ്രഫസര്‍ ജോസഫിന്റെ വേദനയോ, കൃസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടോ ചരിത്രത്തിനു മായ്ക്കാനാകില്ലെങ്കിലും, കൃസ്ത്യന്‍ സമൂഹം കാണിച്ച മാതൃകാപരമായ സമചിത്തതയും, മത ഭ്രാന്തില്ലായ്മയും മറ്റു മതസ്തര്‍ക്ക് ഭ്രാന്തരാകാതിരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനമായേക്കാം എന്നതിനാല്‍ , മൂന്നരക്കോടിയിലൊരു നിസാരനായ ചിത്രകാരന്റെ നന്ദിക്കും
പ്രസക്തിയുണ്ട്.. അഥവ ഇല്ലെങ്കില്‍ തന്നെ ഈ നന്ദി പ്രകാശനം ചിത്രകാരന്റെ മനസ്സ് ശുദ്ധിയാക്കാനുള്ള വ്യക്തിഗതമായ ശുചീകരണ കര്‍ത്തവ്യം കൂടിയാണ്. ബ്ലോഗ് ഒരു ഭാഗ്യമായി മുന്നിലുള്ളപ്പോള്‍ ചിത്രകാരന്റെ നന്ദിക്കും മാലാഖകളായി കൃസ്ത്യന്‍ ജനതയുടെയും മറ്റു മനുഷ്യ സമൂഹങ്ങാളുടേയും മനസ്സില്‍ പറന്നിറങ്ങാനും ആശ്വാസം ജനിപ്പിക്കാനും കഴിഞ്ഞേക്കും എന്നാശിക്കുന്നു.

കൃസ്ത്യന്‍ സമൂഹം കൈവെട്ട് സംഭവത്തില്‍ പ്രകടിപ്പിച്ച അസാമാന്യമായ ക്ഷമയും സാമൂഹ്യ ബോധവും അഹിംസയും കൃസ്ത്യന്‍ സമൂഹം ആര്‍ജ്ജിച്ചിരിക്കുന്ന പശ്ചാത്യ മാനവികതയുടെ വ്യാപനത്തിന്റെ ഭാഗമാണ്.എത്ര ശക്തമായ മതമേധാവിത്വ ഭരണത്തിന്റെ കീഴിലാണെങ്കിലും അന്യ മതസ്തര്‍ മതത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിക്കൊണ്ട് ഒരു കൃസ്ത്യാനിയുടെ കൈപ്പത്തി താലീബാനി നിയമപ്രകാരം മുറിച്ചെടുക്കുംബോള്‍ സംയമനം പാലിക്കണമെന്ന് ആര്‍ ആവശ്യപ്പെട്ടാലും ബഹുമത സമൂഹത്തില്‍ നിരവധി പേര്‍ക്ക് കയ്യും തലയും ഭര്‍ത്താക്കന്മാരും നഷ്ടപ്പെടാനുള്ള സാധ്യത തടുക്കാനാകില്ല. അതുകൊണ്ടുതന്നെ, ഇത് കൃസ്ത്യന്‍ മത മേലധ്യക്ഷന്മാരുടെ വിജയമല്ല, സംസ്കൃതചിത്തരായ കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തിന്റെ പ്രബുദ്ധതയുടെ നിദര്‍ശനമാണ്. അരമനകളിലിരുന്നും,കോണ്‍‌വെന്റില്‍ മതിലു ചാടിയും പെണ്ണുപിടിക്കുന്ന കൊലപാതകി പാതിരിമാരില്‍ നിന്നും വ്യത്യസ്തമായി കൃസ്ത്യന്‍ ജന സമൂഹത്തിന് കൃസ്തുവിന്റെ സ്നേഹ സിദ്ധാന്തത്തോട് നേര്‍ ബന്ധം തന്നെയുണ്ട്. മലയാളിയുടെ ഭാഗ്യം !

പ്രതികാരദാഹമെന്ന കണക്കപ്പിള്ള !

മനസ്സില്‍ പ്രതികാരം അനുഭവപ്പെടാത്ത മനുഷ്യരുണ്ടാകുമെന്ന് തോന്നുന്നില്ല. എന്താണീ പ്രതികാരം ? ശാസ്ത്രീയമായി, അത് മനുഷ്യമനസ്സിലേക്ക് ഊളിയിട്ട മനശ്ശാസ്ത്ര വിദഗ്ദര്‍ നമുക്ക് പറഞ്ഞു തരേണ്ടതായ മാനസ്സികാവസ്ഥയാണ്. എന്നാല്‍, ചിത്രകാരന്റെ അനുഭവ നിരീക്ഷണത്തിലൂടെ... പ്രതികാരം എന്നത് ഏതൊരു ജീവിയിലും ഉണ്ടായിരിക്കേണ്ട പ്രതികരണ ശേഷിയുടെ , അല്ലെങ്കില്‍ സ്വത്വപരമായ സ്വാര്‍ത്ഥതയുടെ അതിര്‍ത്തി ലംഘനങ്ങളോടുള്ള കണക്കു തീര്‍ക്കലാണ്. സത്യത്തില്‍ , സ്വത്വബോധത്തിന്റെ/സ്വാര്‍ത്ഥതയുടെ/അഭിമാനത്തിന്റെ ചീഫ് അക്കൌണ്ടന്റ് വരവ് ചിലവ് കണക്ക് ബാലന്‍സ് ചെയ്യാനുള്ള വ്യഗ്രതകാണിക്കുന്നതിനെയാണ് നമ്മള്‍ പ്രതികാരമായി വിവക്ഷിക്കുന്നത്. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള കണക്കപ്പിള്ളയുടെ സാമര്‍ത്ഥ്യവും ,അതി സാമര്‍ത്ഥ്യവും തന്നെയാണ് പ്രതികാരത്തിന്റെ ജനിതക ചോദന.

നമ്മുടെവ്യക്തിപരമോ,കുടുംബപരമോ,ജാതിപരമോ,സാമൂഹ്യപരമോ,മതപരമോ,
സംഘടനാപരമോ,രാഷ്ട്രീയപരമോ.... ആയ അഭിമാനമോ,സ്വത്തോ, ശരീരമോ, മനസ്സോ വൃണപ്പെടുന്നത് ആര്‍ക്കും നഷ്ടബോധവും, ഹൃദയ വേദനയും ഉണ്ടാക്കുന്ന കാര്യമാണ്. അതിനു കാരണമായ സാഹചര്യങ്ങളോടും വ്യക്തികളോടും സമൂഹത്തോടും സമരം ചെയ്യുക എന്നത് അതിജീവനത്തിന്റെ പ്രാഥമിക കര്‍ത്തവ്യം കൂടിയാണ്. അതുകൊണ്ടുതന്നെ പ്രഥമ ദൃഷ്ട്യാ പ്രതികാരപ്രവൃത്തി ന്യായയുക്തമായ മൌലീക അവകാശമാണ്.

എന്നാല്‍, നമ്മുടെ അറിവില്ലായ്മയാലും, തെറ്റിദ്ധാരണയാലും, ഇടുങ്ങിയ വര്‍ഗ്ഗീയ മത രാഷ്ട്രീയ ബോധത്താലും, സമൂഹങ്ങളുടേയോ വ്യക്തികളുടേയോ പ്രതികാരപ്രവൃത്തി അന്യന്റെ വ്യക്തിപരമായ/രാഷ്ട്രീയപരമായ അതിരുകളിലേക്ക് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാറുണ്ട്. ഒരു അന്യ സമൂഹത്തെയോ വ്യക്തിയേയോ ആക്രമിച്ച് അടിമപ്പെടുത്താനുള്ള/കൊള്ള ചെയ്യാനുള്ള ക്രൌര്യമായ സ്വാര്ത്ഥസാമൂഹ്യ ബോധത്തെ അനുവദിക്കുന്നവര്‍ക്കു മാത്രമേ അത്തരം പ്രതികാര പ്രവര്‍ത്തിയെ ന്യായീകരിക്കാനാകു. പൊതുവായി ന്യായം കണ്ടെത്താനാകാത്ത ഇത്തരം പ്രതികാര പ്രവര്‍ത്തനങ്ങള്‍ അസംഖ്യം പ്രതികാര പ്രതിപ്രവര്‍ത്തനങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്നതിനാല്‍ അത്തരം പ്രതിപ്രവര്‍ത്തനത്തെ ചെറുക്കാന്‍ രാഷ്ട്രീയ അധിനിവേശ കായികശേഷിയുള്ളവരുടെ ന്യായമായി മാത്രമേ അത്തരം പ്രതികാരത്തെ ന്യായികരിക്കാനാകു എന്നുവരും.പഴയ കാല കൊല്ലിനും,കൊലക്കും, കൊള്ളക്കും അധികാരമുള്ള മാടമ്പി നാടുവാഴിഭരണത്തിനും,രാജഭരണത്തിനും,സുല്‍ത്താന്‍,ഖലീഫ,മുതലാളിത്വ,ജന്മി ഭരണത്തിനുമൊക്കെ മാത്രമേ അത്തരം പ്രതികാര ചിന്തക്ക് മനുഷ്യ പൊയ്മുഖം നിര്‍മ്മിക്കാനാകു. പരിഷ്കൃത സമൂഹങ്ങള്‍ക്ക് അനാരോഗ്യകരവും അന്യവുമാണ് അത്തരം പ്രതികാരബോധം. പ്രതികാര ബോധം ന്യായ ബോധത്തിന് വഴിമാറുംബോഴാണ് പരിഷ്കൃതമായ ആധുനിക സമൂഹമുണ്ടാകുന്നത്.

ആധുനിക സമൂഹത്തിലും നമ്മള്‍ നിരന്തരം അതിര്‍ത്തി ലംഘനങ്ങള്‍ നടത്താറുണ്ടെങ്കിലും താരതമ്യേന വളരെ കുറവായി മാത്രമേ സംഭവിക്കുന്നുള്ളു. തെറ്റുപറ്റിയാലുടനെ തെറ്റു തിരുത്താനും ക്ഷമ ചോദിക്കാനും, മാപ്പുപറയാനുമുള്ള വിശാല മാനവിക ബോധമാണ് ആധുനിക മനുഷ്യന്റെ പ്രതികാരത്തെ ക്രിയാത്മകമായ മാനവിക പുരോഗതിക്കായി രൂപപ്പെടുത്താനും ഉപയോഗപ്പെടുത്താനും പ്രേരിപ്പിക്കുന്നത്. നമുക്ക് ഒരാളുമായി നിസാരമായ ഒരു കാര്യത്തിന്റേ പേരില്‍പ്പൊലും ശണ്ഠകൂടാം .ആ ശണ്ഠയില്‍ നിന്നും പ്രതികാരാഗ്നി വളര്‍ത്തിനമ്മുടെ ഇഷ്ട ജനങ്ങളുടെ മസ്സില്‍ പവറിലൂടെ സമൂഹങ്ങള്‍ തമ്മിലുള്ള വൈരമായോ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമായോ വളര്‍ത്തിയെടുക്കാം. പ്രത്യേകിച്ച് മുതല്‍മുടക്കൊന്നും ആവശ്യമില്ലാത്ത പിശാചിന്റെ ബുദ്ധിമാത്രം മതി. എന്നാല്‍ ആ ശണ്ഠയില്‍ നിന്നും നഷ്ടം സഹിച്ചാണെങ്കിലും പിന്മാറാനും ആ നഷ്ടം ക്രിയാത്മകമായ ബുദ്ധിയിലൂടെ പരിഹരിക്കാനും, അതേ ക്രിയാത്മക ബുദ്ധികൊണ്ട് ലോകത്തെ വിരല്‍ത്തുംബില്‍ ആവാഹിക്കാനും മഹനീയ ബുദ്ധിയുള്ളവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. അത്തരമൊരു മഹനീയ ബുദ്ധിയാണ്ഏതൊരു സമൂഹത്തിനും മാതൃകാപരമായിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച നമുക്ക് കയ്പ്പേറിയതാകുമെങ്കിലും അതിന് ഏറ്റവും നല്ല ഉദാഹരണം ജൂതന്മാര്‍ തന്നെ !

ക്രിയാത്മകതയും നിഷേധാത്മകതയും പ്രതികാരം എന്നതുതന്നെ, അന്യന്റെ അസ്തിത്വത്തില്‍ നിന്നും ഉടലെടുക്കുന്ന മാനസികാവസ്ഥയാണ്. സമൂഹത്തില്‍ അന്യനില്ലെങ്കില്‍ പ്രതികാരത്തിനു പ്രസക്തിയില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല.ഭേദഭാവം അല്ലെങ്കില്‍ വിവേചനമാണ് പ്രതികാരത്തിന്റെ കണക്കപ്പിള്ളയെ ജാഗരൂകമാക്കുന്നത്. കൊടുക്കുന്നതിലും വാങ്ങുന്നതിലുമുള്ള സത്യസന്ധതയും, സുതാര്യതയും നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്യഥാബോധത്തിനും അതിര്‍ത്തി തര്‍ക്കത്തിനും പിടിച്ചു വാങ്ങലിന്റെ പ്രതികാര കണക്കുകള്‍ക്കും
നിലനില്‍പ്പില്ല. എന്നാല്‍ അങ്ങനെയൊരു മാലിന്യമുക്ത മാവേലി രാജ്യം ലോകത്തൊരിടത്തും ആര്‍ക്കും സ്ഥാപിക്കാനുമാകില്ല. കാരണം എത്ര സുരക്ഷിത സമൂഹത്തിലും പുറത്തെ പൊന്തക്കാട്ടില്‍ നിന്നും ഒരു കൊതുകെങ്കിലും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടോടെ പാറിവരാതിരിക്കില്ല.

അതുകൊണ്ടുതന്നെ, അന്യ വ്യക്തിത്വങ്ങളുടെ സംസര്‍ഗ്ഗത്തിലൂടെയും അവരുമായുള്ള തര്‍ക്കത്തിലൂടെയും സ്നേഹത്തിലൂടെയും ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളെ കാര്യമാക്കാതെ ക്രിയാത്മകമായി ആ അനുഭവങ്ങളെ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായി വളര്‍ത്തുകയാണ് വേണ്ടത്. അതിര്‍ത്തി തര്‍ക്കങ്ങളിലും, അടിപിടികളിലും,കൊലക്കേസുകളിലും, ചെക്കു കേസുകളിലും ജീവിതം കോടതികളില്‍ തളച്ചിടാതെ , നഷ്ടങ്ങള്‍ സഹിച്ച്
ക്രിയാത്മകതയുള്ളവര്‍ക്ക് മുന്നേറാനാകും.

ബാബറി മസ്ജിദ് പൊളിച്ചതുകൊണ്ട് ഇന്ത്യന്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ കുറച്ച് കാവി ഭക്തര്‍ ഇന്ത്യ ഭരിച്ചെന്ന് അഭിമാനിച്ച് ചൊറി കുത്തിയിരിക്കാം. അല്ലാതെ , മുസ്ലീങ്ങളെ നശിപ്പിക്കാനോ, പൊതുധാരയില്‍ നിന്നും ആട്ടിയകറ്റാനോ അവരുടെ പുരോഗതി തടയാനോ അവര്‍ക്കയോ? പ്രതികാരാഗ്നികൊണ്ട് പള്ളിപൊളിച്ചിട്ടെന്തുനേടി? ക്രിയാത്മകതയോടെ തന്റെ തീഷ്ണമായ ജീവിതാനുഭവത്തിന്റെ ഉരുക്കു മൂശയില്‍ അംബേദ്ക്കര്‍ വാര്‍ത്തെടുത്ത ഉജ്ജ്വലമായ മതേതര ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തിനു മുന്നില്‍ ബാബറി മസ്ജിദ് പൊളിച്ച സവര്‍ണ്ണ പിക്കാസുകള്‍ക്കും ശൂലങ്ങള്‍ക്കും വാച്ചു മാന്‍ ജോലിക്കപ്പുറം ഒന്നും ചെയ്യാനായില്ലല്ലോ !!!

വേള്‍ഡ്ട്രേഡ്സെന്റര്‍ തകര്‍ത്ത വീരശൂര പരാക്രമികളുടെ ഗതിയെന്താണ്. ലോകത്തുനിന്നും മുഴുവനായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പാക്കിസ്ഥാനിലെ പാറമടകളിലിരുന്ന് ജിഹാദി മുദ്രാവാക്യം വിളിക്കുന്ന പിരാന്തന്മാരാകാനുള്ള യോഗത്തിലുപരി എന്തു നേട്ടമാണ് അവര്‍ക്കുണ്ടായത് ? വേള്‍ഡ്ട്രേഡ്സെന്റര്‍ ഒരു പത്തെണ്ണം പണിയാന്‍ അമേരിക്കന്‍ ബാങ്കുകളില്‍ കായി കള്ളന്‍ കൊണ്ടോവാതെ സൂക്ഷിക്കാന്‍ കൊടുത്ത ഇസ്ലാമീങ്ങളുടെ ഒന്നോ രണ്ടോ മൊത്തവ്യാപാരികളായ ഉടമകളോട് .. വിരലു ചൂണ്ടേണ്ട ആവശ്യമേ അമേരിക്കക്കുള്ളു. അതേ സ്ഥാനത്ത്, പശ്ചാത്യരുടെ ക്രിയാത്മക ബുദ്ധി പ്രവര്‍ത്തിക്കുന്നതു നോക്കു ... അറേബ്യന്‍ രാജ്യങ്ങളിലാണ് പശ്ചാത്യര്‍ അറബീകളുടെ പണം കൊണ്ട് ലോകത്തെ ഏറ്റവും വലിയതും മനോഹരവുമായ അത്ഭുതങ്ങള്‍ തീര്‍ക്കുന്നത്.

അഫ്ഗാനിലെ വിലമതിക്കാനാകാത്ത, അവരുടെതന്നെ മഹത്തായ പൈതൃകത്തിന്റെ തെളിവായിരുന്ന ബുദ്ധപ്രതിമ തകര്‍ത്ത ഇസ്ലാമിക വര്‍ഗ്ഗീയ സംസ്ക്കാരത്തിന് അറേബ്യന്‍ നാടിനെ സ്വര്‍ഗ്ഗതുല്യമാക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്യരുടെ സംഭാവനയുടെ വില ഡോളറിലോ, ദിര്‍ഹത്തിലൊ, റിയാലിലോ പരിഭാഷപ്പെടുത്താന്‍ മാത്രമല്ലേ അറിവുള്ളു? ആകരുത്തിന്റേയും,അനുഭവത്തിന്റെയും,ശാസ്ത്രജ്ഞാനത്തിന്റെയും,മഹാമനസ്ക്കതയുടേയും വജ്ര കാഠിന്യത്തോട് സമം നില്‍ക്കാന്‍ ഇന്ത്യയിലെ ആലാസുകയറുപോലുള്ള പൂണൂലിടുന്ന ബ്രാഹ്മണ്യത്തിനും,അവന്റെ മുപ്പത്തി മുക്കോടി പീക്കിരി ദൈവങ്ങള്‍ക്കും കഴിയുമോ ? ഇറാനിലും,പാക്കിസ്ഥാനിലുമായി കാട്ടെടുത്ത ആണവവിദ്യയുടെ ആറ്റം ബോമ്പുകള്‍ക്കു മീതെ അടയിരിക്കുന്ന മൊല്ലാക്കമാര്‍ക്കാകുമോ ?

ആരുടെ പറമ്പിലായാലും നിര്‍മ്മിക്കുന്നവന്‍ ദൈവീകതയോട് അടുത്തുനില്‍ക്കുന്ന ക്രിയാത്മക ശക്തി ആര്‍ജ്ജിച്ചവനാണ്. ക്രിയാത്മകത സൃഷ്ടികര്‍മ്മമാണ്, സൃഷാവ് പടച്ചോനും ! നശിപ്പിക്കുന്നവന്‍ പിശാചിന്റെ അടിമകളും. പെട്രോളിയ നിക്ഷേപം ശോഷിച്ചാല്‍ ഇപ്പോള്‍ ബുദ്ധികൂടിയ ഇന്ത്യക്കാരായ അമേരിക്കന്‍പൌരന്മാര് ‍പ്രവാസിച്ചുകൊണ്ടിരിക്കുന്നതുപോലെ... അമേരിക്കന്‍ പട്ടിക്കൂടുകളില്‍ അഭയം പ്രാപിക്കുകയല്ലാതെ സംബന്ന സുഖഭോഗങ്ങളനുഭവിക്കുന്ന അറബികള്‍ക്ക് മറ്റ് മാര്‍ഗ്ഗമുണ്ടാകുമോ ? അന്ന് ഇപ്പോള്‍ പണിത അംബരചുംബികളും സ്വര്‍ഗ്ഗരാജ്യവും ആരുടെ ഉടമസ്തതയിലായിരിക്കുമെന്ന് ...വല്ല ഊഹവും നടത്തിനൊക്കുന്നത് നന്നായിരിക്കും. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൈനക്കു ഇന്ത്യന്‍ ഹിന്ദുക്കള്‍ പണം കൊടുക്കേണ്ടിവരുന്നതുപോലെ , അമേരിക്കന്‍ പട്ടിക്കൂട്ടിലെ അറബികള്‍ ഹജ്ജുചെയ്യാന്‍ വരുമ്പോള്‍ അനിസ്ലാമിക രാജ്യത്തിന് ഫീ കൊടുക്കേണ്ടിവരുന്ന അവസ്ഥപോലും തമ്മില്‍ തല്ലുന്ന നിഷേധാത്മക തത്വശാസ്ത്രത്തിന്റെ സ്വാഭാവിക പാര്‍ശ്വവല്‍ക്കരണത്തിലൂടെ സംഭവിക്കാം !അതിനു കുറെ നൂറ്റാണ്ടുകളൊന്നും വേണ്ട !!

ദീര്‍ഘദര്‍ശന ശേഷിയുള്ളവര്‍ ഭാവിയെ പ്രൊജക്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.കുറച്ചു സാമാന്യബോധമുള്ള ആര്‍ക്കും മുന്‍-കൂട്ടി കാണാവുന്ന ഭാവി. സംഭവ്യതകളെ മുന്‍‌കൂട്ടി ഒഴിവാക്കാനുള്ള സദുദ്ദേശത്തോടെ.
അഞ്ചിനുപകരം ദിവസം എത്ര നേരം നിസ്ക്കരിച്ചാലും ഒരു പടച്ചൊനും നിഷേധാത്മക ബുദ്ധിയെ സഹായിക്കില്ല. നിഷെധാത്മക സമൂഹങ്ങള്‍ക്ക് ആകെയുള്ള അത്താണി പശ്ചാത്യ ചിന്തകൊണ്ട് വികസിച്ചുനില്‍ക്കുന്ന അനിസ്ലാമികമായ ലോകമാനവികത മാത്രമാണ്. ആ സ്നേഹഹസ്തവും കേരളത്തില്‍ വെട്ടിക്കളയാനുള്ള പ്രാദേശിക ശ്രമമാണ് തൊടുപുഴയില്‍ നടന്നത്.

മതനേതൃത്വം മാപ്പുപറയണം
കേരളത്തിലെ കൃസ്ത്യാനികള്‍ വെട്ടുകത്തിയുമായി നിരപരാധികളായ മുസ്ലീങ്ങള്‍ക്കു പിറകെ വേട്ടനായ്ക്കളെപ്പോലെ ഓടിനടക്കിലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൈവെട്ടിയ താലീബാനികള്‍ക്ക് അവര്‍ മാപ്പും നല്‍കി ! എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ കൈപ്പത്തിയും ചങ്കും ഛേദിക്കുന്ന പരശുരാമന്മാര്‍ക്ക് അവരേതു മതക്കാരയാലും ചോരപുരണ്ട കുറ്റവാളി വേഷത്തില്‍ നിന്നും പുറത്തുകടക്കാനാകില്ല. സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുക എന്നതാണ് പരിണതഫലം. തങ്ങളുടെ മസിലും പണവും കണ്ട് അന്യമതസ്തര്‍ തങ്ങളെ ബഹുമാനിച്ചു തുടങ്ങി എന്ന് അഹങ്കരിക്കാം. ആ നാശത്തിന്റെ പടുകുഴിവേണോ, അതോ തിരിച്ചറിവിന്റേയും, പശ്ചാത്താപത്തിന്റെയും,മാനവിക സാഹോദര്യത്തിന്റേയും ഉജ്ജ്വലമായ പുരോഗതിയുടെ വഴി വേണോ എന്ന്കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ പ്രബുദ്ധ ജനങ്ങള്‍ കേരളത്തോട് പറയേണ്ടിയിരിക്കുന്നു.
മാത്രമല്ല, ഇസ്ലാം നമയുടെ മതമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍ കേരള സമൂഹത്തോട് മാപ്പു പറയാന്‍ കേരളത്തിലെ മുസ്ലീം മത നേതൃത്വത്തിന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ട്. മത വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനശേഷിയുള്ള മത മേലാളന്മാരുടെ അനുഗ്രഹാശിസ്സുകളില്ലാതെ, മത രാഷ്ട്രീയ സംരക്ഷണമില്ലാതെ ഇവിടെ മത തീവ്രവാദൈകളുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക കോടതികളും അവരുടെ സദാചാര പോലീസും പ്രവര്‍ത്തിക്കുകയില്ല. കാരണം,ഇസ്ലാം മതം അനുസരണകെട്ട ഹിന്ദുമതക്കാരെപ്പോലെയോ, വിശ്വാസിയുടെ പിന്നാലെ ഓടിയെത്തുന്ന പൌരോഹിത്യമുള്ള കൃസ്തു മതം പോലെയോ അഴഞ്ഞ സെറ്റപ്പിലുള്ളതല്ല. ദൈവത്തിന്റെ അടിമത്വം സ്വീകരിച്ച ഇസ്ലാം മത വിശ്വാസികള്‍ സംഘടിതമായി നടത്തുന്ന മത ഭീകരത മത സമൂഹത്തിന്റെ കൈകളിലും രക്തക്കറ അവശേഷിപ്പിക്കുന്നുണ്ട്.

ഇസ്ലാമിസ്റ്റ് ബുജികളുടെ നെഞ്ഞത്തടിയും കരച്ചിലും.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ അവശ ദളിത-ഇസ്ലാമിക ബുജികള്‍ കൈവെട്ടു കേസിന്റെ ന്യായീകരണ കഥകള്‍ രചിച്ച് ഇസ്ലാമിക പത്ര മുതലാളിമാരോടുള്ള തങ്ങളുടെ വിധേയത്വം എങ്ങിനെ മാനവികമായ ചായങ്ങള്‍ കലക്കികൊണ്ട് ജനത്തെ കുടിപ്പിക്കാം എന്ന ഗവേഷണത്തിലാണ്.
സ്വന്തം വീട്ടില്‍ ,സാംബാറും,മീന്‍ വറുത്തതും ഉണ്ടാക്കുന്നതുപോലും, ദേശീയ അന്തര്‍ശീയ പരിപ്രേക്ഷ്യത്തില്‍ വിപണിയേയും, പാചകകലയേയും, സ്ത്രീപക്ഷ ചിന്താധാരകളെയും സ്തുതിച്ച് പ്രതീകാത്മകമായി തീക്കൂട്ടിയ അടുപ്പിലേ ആയിക്കൂടാവു എന്ന് നിര്‍ബന്ധമുള്ള ആദര്‍ശധീരരായ ഈ പാവങ്ങള്‍ കാഴ്ച്ച ബംഗ്ലാവുകളില്‍ താമസിപ്പിക്കാന്‍ തക്കവിധം തലകുത്തി നടക്കുന്നതില്‍ പ്രവീണരാണ്.

അടിക്കുറിപ്പ്:
മുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ചിത്രകാരന്റെ ജീവിതാനുഭവങ്ങള്‍ , സാധാ വാര്‍ത്തകള്‍, സ്വന്തം കാഴ്ച്ചപ്പാട് എന്നിവ മാത്രം അവലംഭിച്ച് ഒരു മനുഷ്യനെന്ന നിലയില്‍ എഴുതിയതാകുന്നു. കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും വായനക്ക് രുചിക്കുറവും ഉണ്ടെന്ന് അഭിപ്രായമുള്ളവര്‍ ഈ പോസ്റ്റിനൊപ്പം കടിച്ചുകൂട്ടാന്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ സ്വന്തം ചിലവില്‍ കയ്യില്‍ കരുതേണ്ടതാണ്.
http://chithrakarans.blogspot.com/2010/08/blog-post.html

No comments: