കലാകാരന് സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത് സമൂഹത്തോട് ചേര്‍ന്ന് നിന്നുകൊണ്ടാണ്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളോട് തന്റേതായ ശൈലിയില്‍ പ്രതികരിക്കുമ്പോഴാണ് ഏതൊരു കലാകാരനും അവന്റെ വ്യക്തിത്വവും അസ്തിത്വവും പ്രഖ്യാപിക്കുന്നത്. കല സമൂഹത്തിനു വേണ്ടിയാണെന്ന തിരിച്ചറിവോടെ കലാപ്രവര്‍ത്തനം നടത്തുമ്പോഴാണ് കലാകാരന് സാമൂഹ്യ ജീവികൂടിയായിമാറുന്നത്. കവിയോ കഥാകൃത്തോ ചിത്രകാരനോ സിനിമാ പ്രവര്‍ത്തകനോ ആരോ ആയിക്കൊള്ളട്ടെ, സമൂഹത്തോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുമ്പോള്‍ അവര്‍ മാനിക്കപ്പെടുന്നു. അപ്പോള്‍ അവരെ പൊതു സമൂഹം ആദരിക്കുന്നു. സമൂഹം ആദരവ്അറിഞ്ഞു നല്‍കുമ്പോഴാണ് കലാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അവരുടെ മഹത്വംഏറുന്നത്. ഏതെങ്കിലും പ്രശ്നത്തിന്റെ പേരില്‍ സമൂഹം കല്ലെറിയുന്ന സാഹിത്യകാരനോ ചിത്രകാരനോ എപ്പോഴും സംശയത്തിന്റെ മുനയിലാകും നില്ക്കുക.അനാവശ്യ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം യഥാര്‍ഥ കലാകരന്മാര്. അവര്‍ നമുക്ക് നല്ല ജീവിതത്തെ കാട്ടിത്തരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും അറിയിച്ചു തരുന്നു. നമ്മുടെ ദുഃഖങ്ങളില്‍ ഒരു കഥയോ കവിതയോ അതുമല്ലെങ്കില്‍ നല്ല ഒരു ചിത്രമോ നമ്മെ ആഹ്ലാദിപ്പിക്കുന്നു. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട ആള് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥ വായിച്ച് തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ചത് നമ്മുടെ വായനാ മോഹങ്ങളെ ഉണര്‍ത്തിയിട്ടുണ്ട്.
നമുക്കിടയില്‍ പ്രശസ്തരായി ജീവിക്കുന്ന ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച നിരവധി വ്യക്തിത്വങ്ങളുണ്ട്. അവരുടെ പ്രതിബദ്ധത സമൂഹത്തോടായതിനാലാണ് സെയിലന്റ്വാലി എന്ന മനോഹര വനം ഇന്നും നിലനില്‍ക്കുന്നത്. അവരുടെ കല സമൂഹത്തിനു വേണ്ടിയായതിനാലാണ് മലമ്പുഴയിലും ശംഖുമുഖത്തും മനോഹര സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നമുക്കു കഴിയുന്നത്.ഇതെല്ലാം ഇത്രയ്ക്കു വിശദീകരിച്ചത് കലാകാരന് സമൂഹത്തോട് എത്രത്തോളം ഒട്ടിച്ചേര്‍ന്നു നില്‍ക്കണം എന്ന് പറഞ്ഞുറപ്പിക്കാനാണ്.എന്നാല്‍ ഈ ഗണത്തിലെങ്ങും പെടാത്ത ഒരാളുണ്ട്. ലോക പ്രശസ്തനെന്ന് ചില മാധ്യമങ്ങളും എം.എ.ബേബിയെയും കെ.എന്‍.പണിക്കരെയും പോലുള്ള പ്രയോജനവാദി ബുദ്ധിജീവികളും ഇടയ്ക്കിടെ പൊതു സമൂഹത്തെ ഓര്‍മിപ്പിക്കുന്ന എം.എഫ്.ഹുസൈനെ കുറിച്ചാണ് പറയുന്നത്. മുകളില്‍ വിശദീകരിച്ച തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധത ഹുസൈനെ തൊട്ടു തീണ്ടിയിട്ടില്ലെന്നുതന്നെ പറയാം. സമൂഹത്തോടല്ല അദ്ദേഹത്തിനു പ്രതിബദ്ധത. പണത്തിനോടാണ്. അദ്ദേഹം ഒട്ടി നില്ക്കുന്നതും സമൂഹത്തോടല്ല, മാധുരി ദീക്ഷിത്തിനോടാണ്.
ഹുസൈനെ ഇന്ത്യന്‍ ചിത്രകലയുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കുന്നവര്‍ ഇന്ത്യയുടെ ചിത്രകലാ പാരമ്പര്യത്തെ അവഹേളിക്കുന്നു. ഹുസൈനെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചില മാധ്യമങ്ങള്‍ കുറച്ചു നാളായി വിശേഷിപ്പിച്ചു പോരുന്നത് ഇത്തരത്തിലാണ്. എന്നാല്‍ അവര്‍ക്കും അറിയാം ഹുസൈന്റെ ചിത്രങ്ങളെ ക്കുറിച്ചും ആ ചിത്രങ്ങള്‍ ആസ്വാദകനോട് ഏതുതരത്തിലാണ് സംസാരിക്കു്നതെന്നും. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയതും ചിത്രകലാ നിരൂപകര്‍ വാഴ്ത്തിപ്പാടിയതുമായ സിംഹാസനത്തില്‍ ഇരുന്ന് സ്വയം താനൊരു മഹാനാണെന്ന് വിശ്വസിച്ചു പോരുന്നയാളാണ് ഹുസൈന്. പ്രശസ്തിക്കുവേണ്ടി മാത്രം ചിത്രംവരയ്ക്കുക എന്നതാണ് അദ്ദേഹം തുടര്‍ന്നുവന്ന രീതി. മാധുരി ദീക്ഷിത്ഹോളിവുഡിലെ താരമായി കത്തിനിന്നപ്പോള്‍, അവരുടെ താരപ്പൊലിമ തന്റെചിത്രകലയുടെ പ്രശസ്തിക്കുവേണ്ടി അദ്ദേഹം ഉപയോഗിച്ചു. മാധുരിയുടെ ചിരിയാണ്
ലോകത്തിലേക്കും സൗന്ദര്യമുള്ളതെന്ന് പ്രഖ്യാപിച്ച അദ്ദേഹം മാധുരിയെ
മാധ്യമമാക്കി നിരവധി ചിത്രങ്ങള്‍ വരച്ചു. മാധുരിക്കു വേണ്ടി സിനിമയുമെടുത്തു.
ഇക്കിളി ചിന്തകളെ മനസ്സില്‍ സൂക്ഷിച്ചു നടക്കുന്ന ചില കിഴവന് മനസ്സുകള്‍ സൗന്ദര്യവും ചുറുചുറുക്കുമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉണ്ടാകുന്ന വൃത്തികെട്ട വികാര പ്രകടനമായി ആരെങ്കിലുമൊക്കെ ഹുസൈന്റെ മാധുരി പ്രേമത്തെവിലയിരുത്തിയിട്ടുണ്ടെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. മാധ്യമ ലോകം മഹാബുദ്ധിജീവിയെന്ന് വാഴ്ത്തിപ്പാടിയ ഹുസൈനാണ് മാധുരിദീക്ഷിത്തെന്ന സൗന്ദര്യധാമത്തെ വരകളിലേക്കാവാഹിച്ചതെന്നതിനാല്‍ ആര്‍ക്കും അതിനെ അസാന്മാര്ഗികം എന്നു പറയാനും കഴിയില്ല. ചിത്രകലയെ ദൈവതുല്യം കാണുകയും ഭാരതസംസ്കാരത്തിന്റെ തനതു ഭാവങ്ങളുമായി അതിനെ ചേര്‍ത്തു വയ്ക്കുകയുംചെയ്യുന്നവര്‍ക്ക് ഹുസൈന്റെ തട്ടിപ്പു പെട്ടെന്നു മനസ്സിലാകും.മാധുരിയിലൂടെ നേടുന്ന പ്രശസ്തി മുതലാക്കി മൂന്നാംകിടയിലും താഴെ നിലവാരമുള്ളകുറെ ചിത്രങ്ങള്‍ വിറ്റു കാശാക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെലക്ഷ്യം.
കൂടാതെ നേരത്തെ സൂചിപ്പിച്ച മനസ്സിലെ ഇക്കിളിയെ ത്രസിപ്പിക്കുകഎന്ന ഗൂഢോദ്ദേശ്യവും ഉണ്ടാകാം. ഹുസൈന്റെ ചിത്രങ്ങള്‍ എത്രപേര്‍ക്കുമനസ്സിലാകും. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പെയിന്റിംഗ് ചൂണ്ടിക്കാട്ടി,അതിന്നതാണെന്ന് വിശദീകരിച്ചു നല്കാന് സാംസ്കാരിക ബുദ്ധിജീവിയായഎം.എ.ബേബിക്കു കഴിയുമോ? കെ.എന്‍.പണിക്കര്‍ക്ക് കഴിയുമോ? ജീവിതത്തിന്റെഅമൂര്‍ത്തമായ
ഭാവങ്ങളെ വര്‍ണങ്ങളിലേക്കാവാഹിച്ച് കലാകാരന് കാന്‍വാസില്‍
രചന നിര്‍വഹിച്ചിരിക്കുന്നു എന്ന് ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍
വേണമെങ്കില്‍ പറയാം. യേശുദാസ് സംഗീതകച്ചേരി നടത്തുമ്പോള്‍, കുന്നക്കുടി വയലിന് വായിക്കുമ്പോള്‍ രാഗമറിയാതെ മുമ്പിലിരുന്ന് തലയാട്ടി, കൈ കാല്‍വെള്ളയിലടിച്ച് ഹാ...ഭേഷ് എന്ന് പറയുന്നതുപോലെയാണിതും.
എല്ലാത്തിലും നഗ്നത കാണാനാണ് ഹുസൈന് താല്പര്യം. ഭാരത സംസ്കാരത്തിന്റെവിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായ സരസ്വതീദേവിയെ നഗ്നയാക്കിചിത്രീകരിച്ചതിനു പിന്നില്‍ ഹുസൈന് ചില ഗൂഢതാത്പര്യങ്ങളുണ്ടായിരുന്നു. ഒരുനഗ്ന ചിത്രം വരച്ച് സരസ്വതി എന്നു പേരിട്ട് വില്പനയ്ക്കു വയ്ക്കുകയല്ലഅദ്ദേഹം ചെയ്തത്. പകരം അത് വിദ്യാദേവതയായ സരസ്വതിയുടെ ചിത്രമാണെന്ന്അറിയത്തക്കവിധം അദ്ദേഹം ചിത്രീകരിച്ചു. അത്തരത്തിലൊര ചിത്രംഭാരതത്തിലുണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉത്തമ ബോധ്യംഅദ്ദേഹത്തിനുണ്ട്. അവഹേളനം എന്ന അജണ്ടയിലൂടെ അതിലൂടെ ലഭിക്കാവുന്നനേട്ടങ്ങളെയും അദ്ദേഹം മനസ്സില്‍ കണ്ടു. ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെമനസ്സിനെ വ്രണപ്പെടുത്തി നഗ്നസരസ്വതിയുടെ ചിത്രം വില്‍പനയ്ക്കുവച്ചഹുസൈന്റെ
മനസ്സ് യാഥാസ്ഥിതികനായ തീവ്ര മുസ്ലീമിന്റേതാണ്. അദ്ദേഹത്തിന്റെ
മനസ്സിനുള്ളില്‍ ചിത്രകാരനല്ല ഉള്ളത്. അവിടെ അല്‍ഖ്വൈടയും ജമാ അത്തെഇസ്ലാമിയും ലഷ്കറെ തോയ്ബയും ജെയ്ഷെ മുഹമ്മദും കുടിയിരിക്കുന്നു.സ്ഫോടനങ്ങളിലൂടെ ഭീകരര്‍ ഭാരതത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹുസൈനെപോലുള്ളവര്‍ നമ്മുടെ സംസ്കാരത്തിനു മേലാണ് ബോംബുവര്‍ഷം നടത്തുന്നത്.
ഹുസൈന് തകര്‍ക്കാന്‍ ശ്രമിച്ചത് നമ്മുടെ ജീവിതത്തെ തന്നെയാണ്.
ഈശ്വരാരാധനയെ അത്രയ്ക്കു മഹത്ത്വത്തോടെയാണ് നമ്മള് കാണുന്നത്. ആ ആരാധനയെഅവഹേളിക്കുന്നതു സഹിക്കാന്‍ ഭാരതീയനാകില്ല. അതു കൊണ്ടുതന്നെയാണ്അദ്ദേഹത്തിന് ഇന്ത്യവിട്ടു പോകേണ്ടി വന്നത്. ഒരിക്കലും അദ്ദേഹത്തിന്ഭാരതീയനായി ജീവിക്കാന്‍ സാധിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹമതിനു ശ്രമിച്ചില്ല. ശ്രമിച്ചെങ്കില്‍ തന്നെ അദ്ദേഹത്തിനതിനുകഴിയുകയുമില്ലായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതു തന്നെ ഇപ്പോള്‍ ഹുസൈന് കിട്ടി.
ഒരു അറബ് രാജ്യത്തിലെ പൗരത്വം അദ്ദഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഹുസൈനെപോലൊരാള്‍ക്ക് അതാണ് വേണ്ടതും. ഇന്ത്യാക്കാരനായി ഇരിക്കാന്‍ അദ്ദേഹംആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം. ഹുസൈന് ഇന്ത്യവിട്ട് ഖത്തര്‍ പൗരത്വം സ്വീരകരിച്ചതില്‍ ഏറ്റവും കൂടുതല്‍ കണ്ണീര് പൊഴിച്ചത് നമ്മുടെ സാംസ്കാരിക മന്ത്രി എം.എ.ബേബിയാണ്. ഹുസൈന് ഇല്ലാത്ത രാജ്യത്ത് അദ്ദേഹം എങ്ങനെ ജീവിക്കും. ഹോ..അതോര്‍ക്കാന്‍ കൂടി വയ്യ.സരസ്വതീദേവിയുടെ നഗ്ന ചിത്രം വരച്ചതിന് രാജാരവിവര്‍മ്മയുടെ പേരിലുള്ളപുരസ്കാരം പ്രഖ്യാപിച്ച് ഹുസൈനെ ആദരിക്കാന്‍ ശ്രമിച്ചയാളാണ് മന്ത്രിബേബി. നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാന്‍ കൂടി കടപ്പെട്ടയാളാണ് ബേബി എന്നോര്‍ക്കുമ്പോഴാണ് നാണം തോന്നുന്നത്.
ഹുസൈന് നല്ലത് ഖത്തര്‍ പൗരത്വം തന്നെയാണ്. അവിടിരുന്ന് അദ്ദേഹം
മുഹമ്മദ് നബിയെ നഗ്നനാക്കി വരയ്ക്കേണ്ട. ചുരുങ്ങിയത് നബിയുടെ
ചിത്രമെങ്കിലും വരയ്ക്കണം. എന്നിട്ടത് ഖത്തര്‍ രാജാവിന് സമ്മാനിക്കണം.
വിവരം അപ്പോള്‍ അറിയും. മന്ത്രി ബേബിക്ക് ഹുസൈനെ കുറിച്ച് അപ്പോള്‍ ഒരു അനുശോചനം എഴുതാം.
എം.എഫ്.ഹുസൈന് ചില നഗ്നസത്യങ്ങള്‍ -ആര്.പ്രദീപ്
പെൻഷൻ വർദ്ധനവ് അധികച്ചെലവാണോ?
-
പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകൾ ഇങ്ങനെ കൂട്ടിയാൽ അതിന് വേണ്ട അധികച്ചിലവ്
എവിടെ നിന്ന് എടുത്ത് കൊടുക്കുമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കേരളം
അഭി...
7 months ago
1 comment:
അവിടിരുന്ന് അദ്ദേഹം
മുഹമ്മദ് നബിയെ നഗ്നനാക്കി വരയ്ക്കേണ്ട. ചുരുങ്ങിയത് നബിയുടെ
ചിത്രമെങ്കിലും വരയ്ക്കണം. എന്നിട്ടത് ഖത്തര്‍ രാജാവിന് സമ്മാനിക്കണം.
വിവരം അപ്പോള്‍ അറിയും..; that well said
Post a Comment